എ.കെ. ലോഹിതദാസ്

മലയാളചലച്ചിത്രമേഖലയിലെ തിരക്കഥാകൃത്തും സംവിധായകനും

മലയാളചലച്ചിത്രമേഖലയിലെ പ്രശസ്തനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ്‌ എന്ന എ.കെ. ലോഹിതദാസ് (മേയ് 10, 1955 - ജൂൺ 28, 2009[1]). ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെ ഇദ്ദേഹം രണ്ട് ദശകത്തിലേറെക്കാലം മലയാളചലച്ചിത്രവേദിയെ ധന്യമാക്കി. പത്മരാജനും ഭരതനും എം.ടിയ്ക്കും ശേഷം മലയാളചലച്ചിത്രത്തിൽ ശക്തമായ തിരക്കഥകൾ സംഭാവന ചെയ്ത എഴുത്തുകാരനായാണ് ഇദ്ദേഹത്തെ വിലയിരുത്തുന്നത്.[2] തിരക്കഥാകൃത്ത്, സംവിധായകൻ എന്നിവയ്ക്കുപുറമെ ഗാനരചയിതാവ്, നിർമ്മാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളിൽ ഇദ്ദേഹം പ്രതിഭ തെളിയിച്ചു.

ലോഹിതദാസ്
ജനനം
അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ്‌'

(1955-05-10)മേയ് 10, 1955
മരണംജൂൺ 28, 2009(2009-06-28) (പ്രായം 54)
അന്ത്യ വിശ്രമംലക്കിടി, പാലക്കാട്
മറ്റ് പേരുകൾലോഹി
തൊഴിൽസം‌വി‌ധായകൻ, തിരക്കഥാകൃത്ത്
സജീവ കാലം1987 - 2009
ജീവിതപങ്കാളി(കൾ)സിന്ധു
കുട്ടികൾഹരികൃഷ്ണൻ, വിജയശങ്കർ
മാതാപിതാക്ക(ൾ)അമ്പാഴത്തിൽ കരുണാകരൻ, മായിയമ്മ

ജീവിതരേഖ

തിരുത്തുക

1955 മേയ് 10-ന് തൃശൂർ ജില്ലയിലെ ചാലക്കുടിയ്‌ക്കടുത്ത്‌ മുരിങ്ങൂരിൽ അമ്പഴത്തുപറമ്പിൽ വീട്ടിൽ കരുണാകരന്റെയും മായിയമ്മയുടെയും മകനായി ജനിച്ചു. എറണാകുളം മഹാരാജാസിൽ നിന്ന് ബിരുദപഠനവും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നു ലാബറട്ടറി ടെക്‌നീഷ്യൻ കോഴ്‌സും പൂർത്തിയാക്കി.[3]

ലോഹി എന്ന് അറിയപ്പെട്ടിരുന്ന ലോഹിതദാസ് ചെറുകഥകൾ എഴുതിക്കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. എന്നാൽ സാഹിത്യത്തിൽ ശ്രദ്ധേയനാകുവാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. തോപ്പിൽ ഭാസിയുടെ നേതൃത്വത്തിലുള്ള കെ.പി.എ.സിക്കു വേണ്ടി 1986-ൽ നാടകരചന നിർവഹിച്ചുകൊണ്ട് അദ്ദേഹം മലയാള നാടകവേദിയിൽ പ്രവേശിച്ചു. തോപ്പിൽ ഭാസിയുടെ ഇടതുപക്ഷ (സി.പി.ഐ) ചായ്‌വുള്ള ‘കേരള പീപ്പിൾസ് ആർട്സ് ക്ലബ്’ എന്ന നാടകവേദിക്കായി ആയിരുന്നു ആദ്യ നാടകരചന. സിന്ധു ശാന്തമായൊഴുകുന്നു ആയിരുന്നു ആദ്യനാടകം. ഈ നാടകത്തിന് അദ്ദേഹത്തിന് സംസ്ഥാന അവാർഡ് ലഭിച്ചു.[4] പിന്നീട് അവസാനം വന്ന അതിഥി, സ്വപ്നം വിതച്ചവർ തുടങ്ങിയ നാടകങ്ങളും എഴുതി.[5]

നാടകത്തിന്റെ സാമ്പത്തികവിജയവും നിരൂപകശ്രദ്ധയും കൊണ്ട് ശ്രദ്ധേയനായ ലോഹിതദാസിനെ ചലച്ചിത്രലോകത്തേക്ക് നയിച്ചത് തിലകനാണ്[അവലംബം ആവശ്യമാണ്]. 1987 - ൽ സിബി മലയിൽ സംവിധാനം ചെയ്ത ആദ്യ സിനിമയാ‍യ തനിയാവർത്തനം എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ട് ലോഹിതദാസ് മലയാളസിനിമാരംഗത്ത് പ്രവേശിച്ചു[1]. പാരമ്പര്യമായി ലഭിച്ച ഭ്രാന്തിന്റെ വിഹ്വലതകളിൽ ഉഴലുന്ന ബാലൻമാഷ് എന്ന കഥാപാത്രത്തിന് ജന്മം നല്കിയ ലോഹിയുടെ തിരക്കഥ മലയാളചലച്ചിത്രലോകത്ത് പുതിയൊരനുഭവമായിരുന്നു. ഈ ചിത്രം സാമ്പത്തികവിജയം കൂടി നേടിയതോടെ സിബി മലയിൽ-ലോഹിതദാസ് കൂട്ടുകെട്ടിൽനിന്ന് പിന്നീടും ഒട്ടേറെ പ്രശസ്തമായ മലയാളചലച്ചിത്രങ്ങൾ പിറവികൊണ്ടു.

സിന്ധുവാണ് ഭാര്യ. ഹരികൃഷ്ണൻ, വിജയശങ്കർ എന്നിവർ മക്കളും.

2009 ജൂൺ 28-ന്‌ രാവിലെ 10.50-ന്‌ തികച്ചും അപ്രതീക്ഷിതമായി ഹൃദയാഘാതത്തെത്തുടർന്ന് എറണാകുളത്തെ ലിസി ആശുപത്രിയിൽ വെച്ച് ലോഹിതദാസ് അന്തരിച്ചു[1]. ആലുവയിൽ താമസിയ്ക്കുകയായിരുന്ന അദ്ദേഹം അന്ന് രാവിലെ ഭക്ഷണം കഴിയ്ക്കുന്നതിനിടയിൽ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. 54 വയസ്സായിരുന്നു അദ്ദേഹത്തിന്. ഏറെക്കാലമായി തിരിച്ചറിയാതിരുന്ന ഹൃദ്രോഗമാണ് ഒടുവിൽ അദ്ദേഹത്തിന്റെ ജീവനെടുത്തത്. മൃതദേഹം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമനുസരിച്ച് ലക്കിടിയിലെ 'അമരാവതി' വീട്ടുവളപ്പിൽ സംസ്കരിച്ചു.

പൂർത്തിയാകാതെ പോയ ചലച്ചിത്രങ്ങൾ

തിരുത്തുക

ലോഹിതദാസിന്റെ അകാലനിര്യാണം കാരണം അദ്ദേഹത്തിന്റെ രണ്ട് ചലച്ചിത്രങ്ങൾ പൂർത്തിയാകാതെ പോയി. ലോഹിതദാസ് തന്നെ സംവിധാനം ചെയ്യാനുദ്ദേശിച്ചിരുന്ന ചെമ്പട്ട്, വർഷങ്ങൾക്കുശേഷം സിബി മലയിൽ-ലോഹിതദാസ്-മോഹൻലാൽ കൂട്ടുകെട്ടിന് വഴിവെക്കുമായിരുന്ന ഭീഷ്മർ എന്നീ ചലച്ചിത്രങ്ങളാണ് പാതിവഴിയിൽ അവസാനിച്ചത്.[6]

പുരസ്കാരങ്ങൾ

തിരുത്തുക
  • ഏറ്റവും നല്ല കഥയ്ക്കുള്ള സംസ്ഥാന ഫിലിം അവാർഡ് - തനിയാവർത്തനം (1987)
  • ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള സംസ്ഥാന ഫിലിം അവാ‍ർഡ് - ഭൂതക്കണ്ണാ‍ടി (1997),
  • മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം - ഭൂതക്കണ്ണാടി (1997)[7]
  • മികച്ച തിരക്കഥക്കുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരം - തനിയാവർത്തനം (1987), ദശരഥം (1989), കിരീടം (1990), ഭരതം (1991), ചെങ്കോൽ (1993), ചകോരം (1994), സല്ലാപം (1994), തൂവൽകൊട്ടാരം (1996), ഭൂതകണ്ണാടി (1997), ഓർമ്മചെപ്പ്‌ (1998), ജോക്കർ (1999), വീണ്ടും ചില വീട്ടുകാര്യങ്ങൾ (2000), കസ്‌തൂരിമാൻ (2003), നിവേദ്യം (2007)[7]
  • മികച്ച ചലച്ചിത്രത്തിനു ഫിലിം ക്രിട്ടിക്സ് പുരസ്കാരം - ഭൂതകണ്ണാടി (1997), ജോക്കർ (1999), കസ്തൂരിമാൻ (2003), നിവേദ്യം (2007)[7]

ചലച്ചിത്രങ്ങൾ

തിരുത്തുക

ചലച്ചിത്രരംഗത്ത് വിഭിന്ന ഭാവങ്ങൾ പുലർത്തിയ ലോഹിതദാസ് തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിലാണ് സ്ഥിരപ്രതിഷ്ഠ നേടിയത്. കൂടാതെ ഗാനരചന, അഭിനയം എന്നീ മേഖലകളിലും അദ്ദേഹം തന്റെ സംഭാവനകൾ നല്കിയിട്ടുണ്ട്.

തിരക്കഥ രചിച്ചവ 1989 മൃഗയ രചന Ak ലോഹിതദാസ് സംവിധാനം IV ശശി

തിരുത്തുക
വർഷം ചലച്ചിത്രം സംവിധാനം അഭിനേതാക്കൾ
2007 നിവേദ്യം ലോഹിതദാസ് വിനു മോഹൻ, ഭാമ
2006 ചക്കരമുത്ത് ലോഹിതദാസ് ദിലീപ്, കാവ്യാ മാധവൻ
2003 ചക്രം ലോഹിതദാസ് പൃഥ്വിരാജ്, മീരാ ജാസ്മിൻ
2003 കസ്തൂരിമാൻ ലോഹിതദാസ് കുഞ്ചാക്കോ ബോബൻ, മീരാ ജാസ്മിൻ
2001 സൂത്രധാരൻ ലോഹിതദാസ് ദിലീപ്, മീരാ ജാസ്മിൻ
2000 ജോക്കർ ലോഹിതദാസ് ദിലീപ്, നിഷാന്ത് സാഗർ, മന്യ
1999 അരയന്നങ്ങളുടെ വീട് ലോഹിതദാസ് മമ്മൂട്ടി, ലക്ഷ്മി ഗോപാലസ്വാമി
1999 വീണ്ടും ചില വീട്ടുകാര്യങ്ങൾ സത്യൻ അന്തിക്കാട് ജയറാം, തിലകൻ, സംയുക്ത വർമ്മ
1998 കന്മദം ലോഹിതദാസ് മോഹൻലാൽ, ലാൽ, മഞ്ജു വാര്യർ
1998 ഓർമ്മച്ചെപ്പ് ലോഹിതദാസ് ലാൽ, ദിലീപ്, ചഞ്ചൽ
1997 കാരുണ്യം ലോഹിതദാസ് ജയറാം, മുരളി, ദിവ്യ ഉണ്ണി
1997 ഭൂതക്കണ്ണാടി ലോഹിതദാസ് മമ്മൂട്ടി, ശ്രീലക്ഷ്മി
1996 തൂവൽക്കൊട്ടാരം സത്യൻ അന്തിക്കാട് ജയറാം, മഞ്ജു വാര്യർ, സുകന്യ
1996 സല്ലാപം സുന്ദർദാസ് മനോജ് കെ. ജയൻ, ദിലീപ്, മഞ്ജു വാര്യർ
1995 സാദരം (ചലച്ചിത്രം) ജോസ് തോമസ് സുരേഷ് ഗോപി, ഗീത
1994 സാഗരം സാക്ഷി സിബി മലയിൽ മമ്മൂട്ടി, തിലകൻ, സുകന്യ
1994 ചകോരം എം.എ. വേണു മുരളി
1993 പാഥേയം ഭരതൻ മമ്മൂട്ടി, ചിപ്പി
1993 ഗർദ്ദിഷ് പ്രിയദർശൻ ജാക്കി ഷ്റോഫ്, അംരീഷ് പുരി, ഡിംപിൾ കപാഡിയ
1993 വാത്സല്യം കൊച്ചിൻ ഹനീഫ മമ്മൂട്ടി, സിദ്ദിഖ്, ഗീത
1993 ചെങ്കോൽ സിബി മലയിൽ മോഹൻലാൽ, തിലകൻ, ശാന്തികൃഷ്ണ, സുരഭി
1993 വെങ്കലം ഭരതൻ മുരളി, മനോജ് കെ. ജയൻ, ഉർവ്വശി
1992 കൗരവർ ജോഷി മമ്മൂട്ടി, തിലകൻ, ശാന്തികൃഷ്ണ
1992 ആധാരം ജോർജ്ജ് കിത്തു മുരളി, ഗീത
1992 കമലദളം സിബി മലയിൽ മോഹൻലാൽ, മോനിഷ, പാർവ്വതി
1992 വളയം സിബി മലയിൽ മുരളി, മനോജ് കെ. ജയൻ, പാർവ്വതി
1991 കനൽക്കാറ്റ് സത്യൻ അന്തിക്കാട് മമ്മൂട്ടി, മുരളി, ജയറാം, ഉർവ്വശി
1991 അമരം ഭരതൻ മമ്മൂട്ടി, മുരളി, അശോകൻ, മാതു
1991 ഭരതം സിബി മലയിൽ മോഹൻലാൽ, നെടുമുടി വേണു, ഉർവ്വശി
1991 ധനം സിബി മലയിൽ മോഹൻലാൽ, ചാർമ്മിള
1990 കുട്ടേട്ടൻ ജോഷി മമ്മൂട്ടി, സരിത
1990 ഹിസ് ഹൈനസ് അബ്ദുള്ള സിബി മലയിൽ മോഹൻലാൽ, നെടുമുടി വേണു, ഗൌതമി
1990 മാലയോഗം സിബി മലയിൽ ജയറാം, മുകേഷ്, പാർവ്വതി
1990 സസ്നേഹം സത്യൻ അന്തിക്കാട് ബാലചന്ദ്രമേനോൻ, ശോഭന
1989 മഹായാനം ജോഷി മമ്മൂട്ടി, മുകേഷ്, സീമ
1989 മുദ്ര സിബി മലയിൽ മമ്മൂട്ടി, പാർവ്വതി
1989 ദശരഥം സിബി മലയിൽ മോഹൻലാൽ, മുരളി, രേഖ
1989 ജാതകം സുരേഷ് ഉണ്ണിത്താൻ ജയറാം, തിലകൻ, സിത്താര
1989 കിരീടം സിബി മലയിൽ മോഹൻലാൽ, തിലകൻ, പാർവ്വതി
1988 മുക്തി ഐ.വി. ശശി മമ്മൂട്ടി, റഹ്മാൻ, ഉർവ്വശി
1988 വിചാരണ സിബി മലയിൽ മമ്മൂട്ടി, ശോഭന
1988 കുടുംബപുരാണം സത്യൻ അന്തിക്കാട് ബാലചന്ദ്രമേനോൻ, തിലകൻ, അംബിക
1987 എഴുതാപ്പുറങ്ങൾ സിബി മലയിൽ നെടുമുടി വേണു, സുഹാസിനി
1987 തനിയാവർത്തനം സിബി മലയിൽ മമ്മൂട്ടി, സരിത

സംവിധാനം ചെയ്തവ

തിരുത്തുക
വർഷം ചലച്ചിത്രം അഭിനേതാക്കൾ
1997 ഭൂതക്കണ്ണാടി മമ്മൂട്ടി, ശ്രീലക്ഷ്മി
1997 കാരുണ്യം ജയറാം, ദിവ്യ ഉണ്ണി, മുരളി
1998 ഓർമച്ചെപ്പ് ലാൽ, ദിലീപ്, ചഞ്ചൽ, ബിജു മേനോൻ
1998 കന്മദം മോഹൻലാൽ, മഞ്ജു വാര്യർ, ലാൽ
2000 അരയന്നങ്ങളുടെ വീട് മമ്മൂട്ടി, ലക്ഷ്മി ഗോപാലസ്വാമി, കവിയൂർ പൊന്നമ്മ
2000 ജോക്കർ ദിലീപ്, മന്യ, നിഷാന്ത് സാഗർ
2001 സൂത്രധാരൻ ദിലീപ്, മീര ജാസ്മിൻ
2003 കസ്തൂരിമാൻ കുഞ്ചാക്കോ ബോബൻ, മീര ജാസ്മിൻ
2003 ചക്രം പൃഥ്വിരാജ്, മീര ജാസ്മിൻ
2005 കസ്തൂരിമാൻ (തമിഴ്) പ്രസന്ന, മീര ജാസ്മിൻ
2006 ചക്കരമുത്ത് ദിലീപ്, കാവ്യാ മാധവൻ
2007 നിവേദ്യം വിനു മോഹൻ‍, ഭാമ, നെടുമുടി വേണു

അഭിനയിച്ചവ

തിരുത്തുക
വർഷം ചലച്ചിത്രം കഥാപാത്രം
2008 ഷേക്സ്പിയർ എം.എ. മലയാളം ലോഹിതദാസ്
2005 ഉദയനാണ് താരം ചലച്ചിത്രസംവിധായകൻ പ്രതാപൻ
2005 ദി ക്യാമ്പസ് ലോഹിതദാസ്
2002 സ്റ്റോപ്പ് വയലൻസ് ലോഹിതദാസ്
1999 വീണ്ടും ചില വീട്ടുകാര്യങ്ങൾ ചലച്ചിത്രസംവിധായകൻ
1992 ആധാരം ചീട്ടുകളിക്കാരൻ
1994 ചകോരം (ചലച്ചിത്രം) കൈനോട്ടക്കാരൻ
1994 കാറ്റ് വന്നു വിളിച്ചപ്പോൾ (ചലച്ചിത്രം ) ലോഹിതദാസ്
1992 വളയം സോമൻ

നിർമ്മിച്ചവ

തിരുത്തുക
വർഷം ചലച്ചിത്രം സംവിധായകൻ അഭിനേതാക്കൾ
2003 കസ്തൂരിമാൻ ലോഹിതദാസ് കുഞ്ചാക്കോ ബോബൻ, മീര ജാസ്മിൻ

ഗാനരചന നിർവഹിച്ചവ

തിരുത്തുക
വർഷം ചലച്ചിത്രം ഗാനം[8] സംഗീതം ഗായകർ
2007 നിവേദ്യം കോലക്കുഴൽ വിളി കേട്ടോ... എം. ജയചന്ദ്രൻ വിജയ് യേശുദാസ്, ശ്വേത
2003 കസ്തൂരിമാൻ രാക്കുയിൽ പാടി... ഔസേപ്പച്ചൻ യേശുദാസ്
2000 ജോക്കർ ചെമ്മാനം പൂത്തേ.. മോഹൻ സിത്താര യേശുദാസ്
2000 ജോക്കർ അഴകേ നീ പാടും... മോഹൻ സിത്താര യേശുദാസ്

നാടകങ്ങൾ

തിരുത്തുക
  • സിന്ധു ശാന്തമായൊഴുകുന്നു
  • അവസാനം വന്ന അതിഥി
  • സ്വപ്നം വിതച്ചവർ

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക
  1. 1.0 1.1 1.2 "സംവിധായകൻ ലോഹിതദാസ്‌ അന്തരിച്ചു". മാതൃഭൂമി. Archived from the original on 2009-07-01. Retrieved 2009-06-28.
  2. "ഓർമകളിൽ ലോഹി..." മലയാള മനോരമ. 2009 ജൂൺ 28. Archived from the original on 2011-09-06. Retrieved 2009-06-29. {{cite news}}: Check date values in: |date= (help)
  3. "വിട പറയുന്നത്‌ മനുഷ്യന്റെ കഥ പറഞ്ഞ കലാകാരൻ". Thatsmalayalam. 2009 ജൂൺ 28. Archived from the original on 2011-09-29. Retrieved 2009-06-29. {{cite news}}: Check date values in: |date= (help)
  4. "സംവിധായകൻ ലോഹിതദാസ് അന്തരിച്ചു". വെബ് ദുനിയ മലയാളം. 2009 ജൂൺ 28. Retrieved 2009-06-29. {{cite news}}: Check date values in: |date= (help)
  5. "സിന്ധു ശാന്തമായി ഒഴുകുന്നു". മെട്രോ വാർത്ത. 2009 ജൂൺ 28. Archived from the original on 2011-09-29. Retrieved 2009-06-29. {{cite news}}: Check date values in: |date= (help)
  6. "Mohanlal's 'Bheeshmar' with Sibi Malayil and Lohitadas" (in ഇംഗ്ലീഷ്). KeralaPals. Retrieved 2009-06-29.
  7. 7.0 7.1 7.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; mat2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. "Malayalam > Lyricist > Lohithadas" (in ഇംഗ്ലീഷ്). Raaga.com. Retrieved 2009-06-29.
"https://ml.wikipedia.org/w/index.php?title=എ.കെ._ലോഹിതദാസ്&oldid=4102175" എന്ന താളിൽനിന്ന് ശേഖരിച്ചത്