ശശിശങ്കർ

(ശശി ശങ്കർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മലയാള ചലച്ചിത്രസംവിധായകനായിരുന്നു ശശിശങ്കർ. എറണാകുളം കോലഞ്ചേരി സ്വദേശി. പി എ ബക്കറുടെ സംവിധാന സഹായിയാണു തുടക്കം. നാരായം[1], മിസ്റ്റർ ബട്‌ലർ, പുന്നാരം, മന്ത്രമോതിരം, ഗുരുശിഷ്യൻ, കുഞ്ഞിക്കൂനൻ, സർക്കാർ ദാദ, ഉത്രം നക്ഷത്രം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്[2][3]. മിസ്റ്റർ ബട്‌ലർ രണ്ടാം ഭാഗത്തിന്റെ തിരക്കഥാ രചനയിലായിരുന്നു. സൂര്യയെ നായകനാക്കി കുഞ്ഞിക്കൂനന്റെ തമിഴ് പതിപ്പായ പേരഴഗൻ, പഗഡൈ പഗഡൈ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. 1993-ൽ പുറത്തിറങ്ങിയ നാരായത്തിന് സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രത്തിന് ദേശീയ അവാർഡ് നേടിയിട്ടുണ്ട്.

Sasi Shanker
ജനനം1957
മരണംഓഗസ്റ്റ് 10, 2016(2016-08-10) (പ്രായം 58–59)
ദേശീയത ഇന്ത്യ
തൊഴിൽFilm director
ജീവിതപങ്കാളി(കൾ)Beena Shanker
കുട്ടികൾVishnu
Meenakshi

ബീനയാണ് ഭാര്യ, വിഷ്ണു, മീനാക്ഷി. 2016 ആഗസ്ത് 10ന് ശശിശങ്കർ അന്തരിച്ചു.[4][5][6]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-12-12. Retrieved 2017-01-05.
  2. http://www.malayalachalachithram.com/profiles.php?i=2495
  3. http://spicyonion.com/person/sasi-shankar-movies-list/
  4. George, Vijay (1 April 2004). "Return of the popular hunchback". The Hindu. Archived from the original on 26 May 2004. Retrieved 5 February 2010.
  5. Rangarajan, Malathi (14 May 2004). "Paerazhagan". The Hindu. Archived from the original on 4 September 2004. Retrieved 5 February 2010.{{cite web}}: CS1 maint: unfit URL (link)
  6. "Home". Archived from the original on 11 August 2016.
"https://ml.wikipedia.org/w/index.php?title=ശശിശങ്കർ&oldid=3907903" എന്ന താളിൽനിന്ന് ശേഖരിച്ചത്