ശരത് (സംഗീതസംവിധായകൻ)
ഇന്ത്യൻ സംഗീതസംവിധായകൻ
മലയാള, തമിഴ് ചലച്ചിത്ര രംഗത്തെ ഒരു പ്രശസ്ത സംഗീതസംവിധായകനാണ് ശരത്. 2011-ലെ മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാന പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു[1].
ശരത് | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | കൊല്ലം |
തൊഴിൽ(കൾ) | സംഗീതസംവിധാനം, പിന്നണിഗായകൻ |
വർഷങ്ങളായി സജീവം | 1990 മുതൽ |
ആദ്യകാലം
തിരുത്തുക1964-ൽ തിരുവനന്തപുരത്ത് ഒരു പരമ്പരാഗത വിശ്വകർമ കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. അച്ഛൻ : വാസുദേവ്, അമ്മ : ഇന്ദിരാദേവി. പഠനം : കൊല്ലം ഫാത്തിമമാതാ നാഷണൽ കോളേജിൽ. ഡോ. ബാലമുരളീകൃഷ്ണയുടെ കീഴിൽ ഇദ്ദേഹം സംഗീതം അഭ്യസിക്കുകയുണ്ടായി.[2] പ്രശസ്ത സംഗീതസംവിധായകനായ കണ്ണൂർ രാജന്റെ മകളെയാണ് ഇദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത്.
വാണീജയറാമുമൊത്ത് 16-ആം വയസ്സിൽ കാസറ്റിൽ പാടിത്തുടങ്ങി. 1990-ൽ പുറത്തിറങ്ങിയ ക്ഷണക്കത്ത് എന്ന ചിത്രമാണ് ശരത് സംഗീതം നൽകിയ ആദ്യ ചിത്രം. തുടർന്ന് പത്തോളം ചിത്രങ്ങളിൽ ശരത് സംഗീതം നൽകുകയുണ്ടായി. ഹോളിവുഡിൽ മായ എന്ന സിനിമയ്ക്ക് പശ്ചാത്തലസംഗീതം നൽകി.
സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
തിരുത്തുകപുരസ്കാരങ്ങൾ
തിരുത്തുക- 2009: മികച്ച ശാസ്ത്രീയ സംഗീത ആലാപനത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം - മേഘതീർത്ഥം എന്ന ചിത്രത്തിലെ ഭാവയാമി എന്ന ഗാനത്തിന്
- 2008: ഫിലിംഫെയറിന്റെ മികച്ച സംഗീതത്തിനുള്ള പുരസ്കാരം - തിരക്കഥ എന്ന ചിത്രത്തിലെ സംഗീതത്തിന്.
- 2008: മുല്ലശ്ശേരി രാജു ഫിലിം പുരസ്കാരം - തിരക്കഥ എന്ന ചിത്രത്തിലെ സംഗീതത്തിന്.
- 2011: മികച്ച സംഗീതസവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
അവലംബം
തിരുത്തുക- ↑ "ദിലീപ് നടൻ, ശ്വേത-നടി, ഇന്ത്യൻ റുപ്പി മികച്ച ചിത്രം". Archived from the original on 2014-03-05. Retrieved 2012-07-19.
- ↑ http://entertainment.oneindia.in/malayalam/top-stories/2008/sharath-thirakkatha-renjith-prithviraj-300408.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ The Hindu (23 December 2005). "Singing to his tune". Archived from the original on 2007-06-02. Retrieved 2018-04-14.
- മാതൃഭൂമി വാരാന്ത്യപ്പതിപ്പ്
പുറം കണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ശരത്