സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിന് 2019 ൽ അർഹനായ കവിയാണ് പഴവിള രമേശൻ (29 മാർച്ച് 1936 - 13 ജൂൺ 2019).

പഴവിള രമേശൻ
ജനനം
രമേശൻ. എൻ

(1936-03-29)മാർച്ച് 29, 1936
മരണംജൂൺ 13, 2019(2019-06-13) (പ്രായം 83)
ദേശീയത ഇന്ത്യ
തൊഴിൽപത്രപ്രവർത്തകൻ, കവി

ജീവിതരേഖ

തിരുത്തുക

കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിളയിൽ എൻ.എ. വേലായുധന്റെയും കെ. ഭാനുക്കുട്ടിഅമ്മയുടെയും മകനായി ജനിച്ചു. അഞ്ചാലുംമൂട് പ്രൈമറി സ്‌കൂൾ, കരിക്കോട് ശിവറാം ഹൈസ്‌കൂൾ, കൊല്ലം എസ്.എൻ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1961 മുതൽ 1968 വരെ കെ.ബാലകൃഷ്ണന്റെ കൗമുദി ആഴ്ചപ്പതിപ്പിൽ സഹ പത്രാധിപർ. 1968 മുതൽ 1993 വരെ കേരള ഭാഷാ ഇൻസ്റ്റ്യൂട്ടിൽ.

പഴവിള രമേശന്റെ കവിതകൾ, മഴയുടെ ജാലകം, ഞാൻ എന്റെ കാടുകളിലേക്ക് (കവിതാസമാഹാരങ്ങൾ), ഓർമ്മയുടെ വർത്തമാനം. മായാത്ത വരകൾ, നേർവര (ലേഖന സമാഹാരങ്ങൾ), എന്നിവയാണ് കൃതികൾ.

ഗാനരചന നിർവഹിച്ച ചിത്രങ്ങൾ

തിരുത്തുക
ഗാനം സിനിമ വർഷം സംഗീതം ഗായകർ
അഗ്നിയാവണമെനിക്കാളിക്കത്തണം ഞാറ്റടി 1981 കാവാലം പദ്മനാഭൻ കെ ജെ യേശുദാസ്
ശ്രുതി മധുര ആശംസകളോടെ 1984 രവീന്ദ്രൻ കെ ജെ യേശുദാസ്
ശ്രുതിമധുര [ഹാപ്പി] ആശംസകളോടെ 1984 രവീന്ദ്രൻ കെ ജെ യേശുദാസ്
തീം മ്യുസിക്‌ ആശംസകളോടെ 1984 രവീന്ദ്രൻ കെ പി ബ്രഹ്മാനന്ദൻ ,സുജാത മോഹൻ
മൃദംഗം (Solo) ആശംസകളോടെ 1984 രവീന്ദ്രൻ ഗുരുവായൂർ ദൊരൈ
മൗനത്തിൻ ഇടനാഴിയിൽ മാളൂട്ടി 1990 ജോൺസൺ സുജാത മോഹൻ
മൗനത്തിൻ ഇടനാഴിയിൽ മാളൂട്ടി 1990 ജോൺസൺ കെ ജെ യേശുദാസ് ,സുജാത മോഹൻ
സ്വർഗങ്ങൾ സ്വപ്നം കാണും മാളൂട്ടി 1990 ജോൺസൺ ജി വേണുഗോപാൽ ,സുജാത മോഹൻ
മൗനത്തിൻ ഇടനാഴിയിൽ (M) മാളൂട്ടി 1990 ജോൺസൺ കെ ജെ യേശുദാസ്
അമ്പിളിക്കലയേതോ അങ്കിൾ ബൺ 1991 രവീന്ദ്രൻ കെ ജെ യേശുദാസ്
ഇടയരാഗ രമണ ദുഃഖം അങ്കിൾ ബൺ 1991 രവീന്ദ്രൻ കെ ജെ യേശുദാസ് ,കെ എസ് ചിത്ര
കുരുക്കുത്തിക്കണ്ണുള്ള അങ്കിൾ ബൺ 1991 രവീന്ദ്രൻ കെ ജെ യേശുദാസ്
ഡോണ്ട് ഡ്രൈവ് മി മാഡ് അങ്കിൾ ബൺ 1991 രവീന്ദ്രൻ കെ ജെ യേശുദാസ് ,മാൽഗുഡി ശുഭ
അലക്കൊഴിഞ്ഞ നേരമുണ്ടോ വസുധ 1992 പെരുമ്പാവൂർ ജി രവീന്ദ്രനാഥ്‌ എം ജയചന്ദ്രൻ ,രഞ്ജിനി മേനോൻ
പദ്‌മനാഭ പാഹി വസുധ 1992 പെരുമ്പാവൂർ ജി രവീന്ദ്രനാഥ്‌ കെ എസ് ചിത്ര
താഴമ്പൂ വസുധ 1992 പെരുമ്പാവൂർ ജി രവീന്ദ്രനാഥ്‌ എം ജയചന്ദ്രൻ ,കെ എസ് ചിത്ര
വസുധേ വസുധ 1992 പെരുമ്പാവൂർ ജി രവീന്ദ്രനാഥ്‌ എം ജയചന്ദ്രൻ
വൃന്ദാവന ഗീതം വസുധ 1992 പെരുമ്പാവൂർ ജി രവീന്ദ്രനാഥ്‌ കെ എസ് ചിത്ര

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള സാഹിത്യ അക്കാദമി അവാർഡ് (2017)[1]
  • അബുദാബി ശക്തി അവാർഡ്
  • മുലൂർ അവാർഡ്
  • ഫിലിം ക്രിട്ടിക്‌സ് അവാർഡ്
  1. "അക്കാദമിയുടെ അവാർഡ്" (PDF). കേരള സാഹിത്യ അക്കാദമി. Retrieved 27 ജനുവരി 2020.
"https://ml.wikipedia.org/w/index.php?title=പഴവിള_രമേശൻ&oldid=3505554" എന്ന താളിൽനിന്ന് ശേഖരിച്ചത്