കമൽ

(കമൽ (സം‌വിധായകൻ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ ഒരു ചലച്ചിത്രസം‌വിധായകനാണ് കമാലുദ്ദീൻ മുഹമ്മദ് മജീദ് അഥവാ കമൽ.

കമാലുദ്ദീൻ മുഹമ്മദ് മജീദ്
കമൽ തുരുവനന്തപുരത്തെ ഐ.എഫ്.എഫ്.കെ. വേദിയിൽ
ജനനം (1957-11-28) 28 നവംബർ 1957  (66 വയസ്സ്)
തൊഴിൽചലച്ചിത്രസംവിധായകൻ, തിരക്കഥാകൃത്ത്

ജീവിതരേഖ

തിരുത്തുക

1957 നവം‌ബർ 28 ന് കൊടുങ്ങല്ലൂരിലെ മതിലകത്ത് അബ്ദുൾ മജീദിന്റെയും സുലൈഖയുടെയും മൂത്തമകനായി ജനിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പഠനത്തിനുശേഷം സിനിമ പഠിക്കാൻ തൃശ്ശൂരിലെ കലാഭാരതിയിൽ ചേർന്നു[1]. അമ്മാവൻ യൂസുഫ് പടിയത്തും നടൻ ബഹദൂറുമാണ് ചലച്ചിത്രരംഗത്തേക്കുള്ള പ്രവേശനത്തിനു കമലിന് അവസരമൊരുക്കിയത്. ത്രാസം എന്ന ചലച്ചിത്രത്തിനു കഥയെഴുതി കമൽ ചലച്ചിത്രരംഗത്തു പ്രവർത്തനം ആരംഭിച്ചു[1]. എന്നാൽ, ചലച്ചിത്രസംവിധായകാകുവാനുള്ള ആഗ്രഹം മൂലം കമൽ പി.എൻ. മേനോൻ, കെ.എസ്. സേതുമാധവൻ, ഭരതൻ എന്നിവരുടെ സഹസംവിധായകനായി പ്രവർത്തിച്ചു. സംവിധാനത്തിൽ അറിവുകൾ നേടിയ ശേഷം ആരോരുമറിയാതെ എന്ന ചിത്രത്തിന്റെ പ്രവർത്തനങ്ങളിലേക്ക് കടന്നു[2]. നിർഭാഗ്യവശാൽ കമലിന്റെ ഗുരുനാഥനായ കെ.എസ്. സേതുമാധവനാണ് ഈ ചിത്രം സംവിധാനം ചെയ്തത്. 1986 ജൂൺ 19-ന് പുറത്തിറങ്ങിയ മിഴിനീർ പൂക്കളാണ് ആദ്യമായി സംവിധാനം നിർവഹിച്ച ചലച്ചിത്രം[3]. തമിഴ് ചലച്ചിത്രനിർമ്മാണ കമ്പനിയായ ശ്രീസായി പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിച്ചത്. ജോൺ പോളിന്റെ തിർക്കഥയിൽ മോഹൻലാലാണ് ഈ ചിത്രത്തിൽ നായകനായി അഭിനയിച്ചത്. ഇതുവരെ 42 സിനിമകൾ കമൽ സം‌വിധാനം ചെയ്തു. മലയാളം കൂടാതെ തമിഴിലും, ഹിന്ദിയിലും കമൽ സിനിമ സം‌വിധാനം ചെയ്തിട്ടുണ്ട്. സം‌വിധായകനു പുറമേ അദ്ദേഹം മാക്ടയുടെ (MACTA -Malayalam Cine Technicians Association) ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു[4]. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ എക്സിക്യുട്ടീവ് മെമ്പർ സ്ഥാനവും അദ്ദേഹം വഹിക്കുന്നു. കമൽ മലയാളത്തിലെ മികച്ച സം‌വിധായകന്മാരിൽ ഒരാളായി വിലയിരുത്തപ്പെടുന്നു. അദ്ദേഹത്തിന്റെ സിനിമകളിലെ സം‌ഗീതം നിറഞ്ഞ അവതരണ ശൈലി വളരെ പ്രശസ്തമാണ്. മലയാളത്തിലെ പല പ്രമുഖരായ നടീനടന്മാർക്കും ഒരു നാഴികക്കല്ലായിരുന്നു കമലിന്റെ സിനിമകൾ.

കുടുംബം

തിരുത്തുക

ഭാര്യ സബൂറാബി, മകൻ:ജാനൂസ് മുഹമ്മദ്, മകൾ:ഹന്ന കമൽ[5]

നേട്ടങ്ങൾ

തിരുത്തുക
  • മികച്ച സം‌വിധായകൻ - ഉള്ളടക്കം (1991)
  • മികച്ച ജനപ്രിയ സിനിമ - മഴയെത്തും മുമ്പേ (1995)
  • മികച്ച തിരക്കഥ - മേഘമൽഹാർ (2001)

ചിത്രങ്ങൾ

തിരുത്തുക
വർഷം ചിത്രം ഭാഷ അഭിനേതാക്കൾ തിരക്കഥ കുറിപ്പ്
1986 മിഴിനീർപൂവുകൾ മലയാളം മോഹൻലാൽ, ഉർവശി, നെടുമുടി വേണു, ലിസി ജോൺ പോൾ വൻ പരാജയം
1987 ഉണ്ണികളെ ഒരു കഥ പറയാം മലയാളം മോഹൻലാൽ, കാർത്തിക, തിലകൻ ജോൺ പോൾ വിജയം
1987 കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ മലയാളം രേവതി, അംബിക വൻ വിജയം
1988 ഓർക്കാപ്പുറത്ത് മലയാളം മോഹൻലാൽ, രമ്യ കൃഷ്ണൻ, നെടുമുടി വേണു രഞ്ജിത്ത് പരാജയം
1988 ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ് മലയാളം ജയറാം, സുമലത, സുരേഷ് ഗോപി, സുകുമാരൻ, ലിസി കലൂർ ഡെന്നീസ് പരാജയം
1989 പെരുവണ്ണാപുരത്തെ വിശേഷങ്ങൾ മലയാളം ജയറാം, പാർവ്വതി, മോഹൻലാൽ, ജഗതി ശ്രീകുമാർ രഞ്ജിത്ത് വൻ വിജയം
1989 പ്രാദേശിക വാർത്തകൾ മലയാളം ജയറാം, പാർവ്വതി, ഒടുവിൽ ഉണ്ണികൃഷ്ണൻ, സിദ്ദിഖ് (ചലച്ചിത്രനടൻ) രഞ്ജിത്ത് വിജയം
1990 പാവം പാവം രാജകുമാരൻ മലയാളം ശ്രീനിവാസൻ, ജയറാം, രേഖ, സിദ്ദിഖ് (ചലച്ചിത്രനടൻ) ശ്രീനിവാസൻ വിജയം
1990 തൂവൽ സ്പർശം മലയാളം ജയറാം, മുകേഷ്, സായി കുമാർ, സുരേഷ് ഗോപി, ഉർവശി കലൂർ ഡെന്നീസ് വൻ വിജയം
1990 ശുഭയാത്ര മലയാളം ജയറാം, പാർവ്വതി, ജഗദീഷ് ശരാശരി വിജയം
1991 പൂക്കാലം വരവായി മലയാളം ജയറാം, രേഖ, ബേബി ശ്യാമിലി രഞ്ജിത്ത് ശരാശരി വിജയം
1991 വിഷ്ണുലോകം മലയാളം മോഹൻലാൽ, ശാന്തികൃഷ്ണ, നെടുമുടി വേണു, ഉർവശി ടി.എ. റസാക്ക് വിജയം
1991 ഉള്ളടക്കം മലയാളം മോഹൻലാൽ, ശോഭന, അമല ചെറിയാൻ കൽപ്പവാടി വൻ വിജയം
1992 എന്നോടിഷ്ടം കൂടാമോ മലയാളം മുകേഷ്, മധു രഘുനാഥ് പാലേരി പരാജയം
1992 ആയുഷ്ക്കാലം മലയാളം ജയറാം, മുകേഷ്, ശ്രീനിവാസൻ, സായി കുമാർ രാജൻ കിരിയത്ത് - വിനു വിജയം
1992 ചമ്പക്കുളം തച്ചൻ മലയാളം മുരളി, വിനീത്, രംഭ, ശ്രീനിവാസൻ ശ്രീനിവാസൻ വൻ വിജയം
1993 ഗസൽ മലയാളം വിനീത്, മോഹിനി, നെടുമുടി വേണു, മനോജ്‌ കെ. ജയൻ, തിലകൻ ടി.എ. റസാക്ക് പരാജയം
1993 ഭൂമിഗീതം മലയാളം മുരളി, ഗീത ടി.എ. റസാക്ക് വൻപരാജയം
1995 മഴയെത്തും മുൻപെ മലയാളം മമ്മൂട്ടി, ശോഭന, ആനി, ശ്രീനിവാസൻ ശ്രീനിവാസൻ വൻ വിജയം
1996 അഴകിയ രാവണൻ മലയാളം മമ്മൂട്ടി, ഭാനുപ്രിയ, ശ്രീനിവാസൻ, ബിജു മേനോൻ ശ്രീനിവാസൻ വിജയം
1996 ഈ പുഴയും കടന്ന് മലയാളം ദിലീപ്, മഞ്ജു വാര്യർ, മോഹിനി, ബിജു മേനോൻ ശത്രുഘ്നൻ വൻ വിജയം
1997 കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് മലയാളം ജയറാം, മഞ്ജു വാര്യർ, ബിജു മേനോൻ, ജഗദീഷ് കമൽ വിജയം
1998 കൈക്കുടന്ന നിലാവ് മലയാളം ജയറാം, ദിലീപ്, രഞ്ജിത, ശാലിനി, മുരളി രഞ്ജിത്ത്
1998 അയാൾ കഥയെഴുതുകയാണ് മലയാളം മോഹൻലാൽ, നന്ദിനി, ശ്രീനിവാസൻ ശ്രീനിവാസൻ വിജയം
1999 നിറം മലയാളം കുഞ്ചാക്കോ ബോബൻ, ശാലിനി, ജോമോൾ ശത്രുഘ്നൻ വൻ വിജയം
2000 മധുരനൊമ്പരക്കാറ്റ് മലയാളം ബിജു മേനോൻ, സംയുക്ത വർമ്മ, കാവ്യ മാധവൻ വൻ വിജയം
2001 മേഘമൽഹാർ മലയാളം ബിജു മേനോൻ, സംയുക്ത വർമ്മ, സിദ്ദിഖ് (ചലച്ചിത്രനടൻ) ഇക്ബാൽ കുറ്റിപ്പുറം വിജയം
2002 പിരിയാത വാരം വേണ്ടും തമിഴ് പ്രശാന്ത്, ശാലിനി കമൽ പരാജയം
2002 നമ്മൾ മലയാളം ജിഷ്ണു, സിദ്ധാർഥ് , ഭാവന, രേണുക മേനോൻ കലവൂർ രവികുമാർ വൻ വിജയം
2003 ഗ്രാമഫോൺ മലയാളം ദിലീപ്, മീര ജാസ്മിൻ, നവ്യ നായർ ഇക്ബാൽ കുറ്റിപ്പുറം ശരാശരി വിജയം
2003 സ്വപ്നക്കൂട് മലയാളം കുഞ്ചാക്കോ ബോബൻ, ജയസൂര്യ, മീര ജാസ്മിൻ, ഭാവന ഇക്ബാൽ കുറ്റിപ്പുറം വൻ വിജയം
2004 മഞ്ഞുപോലൊരു പെൺകുട്ടി മലയാളം അമൃത പ്രകാശ്, ജയകൃഷ്ണൻ, ഭാനുപ്രിയ കലവൂർ രവികുമാർ വൻ പരാജയം
2004 പെരുമഴക്കാലം മലയാളം ദിലീപ്, മീര ജാസ്മിൻ, കാവ്യ മാധവൻ, വിനീത് ടി.എ. റസാക്ക് വിജയം
2005 സമീർ: ദി ഫയർ വിതിൻ ഹിന്ദി അജയ് ദേവ്ഗൺ, മഹിമ ചൗധരി, അമീഷ പട്ടേൽ ശ്രീനിവാസൻ പരാജയം
2005 രാപ്പകൽ മലയാളം മമ്മൂട്ടി, നയൻതാര, ബാലചന്ദ്ര മേനോൻ, ഗീതു മോഹൻദാസ് ടി.എ. റസാക്ക് വൻ വിജയം
2006 പച്ചക്കുതിര മലയാളം ദിലീപ്, ഗോപിക, സിദ്ദിഖ് (ചലച്ചിത്രനടൻ) കലവൂർ രവികുമാർ പരാജയം
2006 കറുത്ത പക്ഷികൾ മലയാളം മമ്മൂട്ടി, പത്മപ്രിയ, മീന കമൽ വിജയം
2007 ഗോൾ മലയാളം രഞ്ജിത്ത് മേനോൻ, അക്ഷ, മുകേഷ്, റഹ്മാൻ, മുക്ത കലവൂർ രവികുമാർ വൻ പരാജയം
2008 മിന്നാമിന്നിക്കൂട്ടം മലയാളം നരേൻ, ജയസൂര്യ, ഇന്ദ്രജിത്ത്, മീര ജാസ്മിൻ, റോമ കമൽ വൻ പരാജയം
2010 ആഗതൻ മലയാളം ദിലീപ്, സത്യരാജ്, ചാർമി കൗർ കമൽ ശരാശരി വിജയം
2011 ഗദ്ദാമ മലയാളം ശ്രീനിവാസൻ, കാവ്യ മാധവൻ, വി.ജി. മുരളികൃഷ്ണൻ കമൽ വിജയം
2011 സ്വപ്നസഞ്ചാരി മലയാളം ജയറാം, സംവൃത സുനിൽ കമൽ വിജയം
2013 സെല്ലുലോയ്ഡ് മലയാളം പൃഥ്വിരാജ്, ശ്രീനിവാസൻ മമ്ത മോഹൻ ദാസ് കമൽ വൻ വിജയം
2013 നടൻ മലയാളം ജയറാം, രമ്യ നമ്പീശൻ എസ്. സുരേഷ് ബാബു പരാജയം
2015 ഉട്ടോപ്യയിലെ രാജാവ് മലയാളം മമ്മൂട്ടി, ജുവൽ മേരി പി.എസ്. റഫീഖ് വൻ പരാജയം
  1. 1.0 1.1 http://www.imdb.com/name/nm0436382/bio
  2. മലയാള മനോരമ, ഞായറാഴ്ച, 2011 ഓഗസ്റ്റ് 21, പേജ് 4
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-06-14. Retrieved 2011-08-21.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-05. Retrieved 2011-08-21.
  5. "അയാൾ ചരിത്രം എഴുതുകയാണ്". മാധ്യമം ദിനപത്രം. 2013 ഫെബ്രുവരി 24. Archived from the original on 2013-03-01. Retrieved 2013 ഫെബ്രുവരി 24. {{cite news}}: Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കമൽ&oldid=4112114" എന്ന താളിൽനിന്ന് ശേഖരിച്ചത്