മലയാളചലച്ചിത്രസംവിധായകനും, സംഗീതജ്ഞനുമായിരുന്നു[അവലംബം ആവശ്യമാണ്] പവിത്രൻ. തൃശ്ശൂർ ജില്ലയിൽ ഗുരുവായൂരിനടുത്ത് കണ്ടാണിശ്ശേരിയിൽ ജനിച്ചു. അടിയന്തരാവസ്ഥക്കാലത്ത് പി.എ.ബക്കറുടെ കബനീനദി ചുവന്നപ്പോൾ എന്ന ചിത്രം നിർമിച്ചു (1975)[1]. യാരോ ഒരാൾ എന്ന പരീക്ഷണചിത്രവും നിർമ്മിക്കുകയുണ്ടായി[2]. ഈ ചിത്രത്തിന്റെ സംഗീതസംവിധായകൻ അരവിന്ദനായിരുന്നു. തുടർന്ന് ടി.വി. ചന്ദ്രന്റെ കൃഷ്ണൻകുട്ടി(1980) എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചു. ടി.വി. ചന്ദ്രനോടൊപ്പം സിനിമാനിർമ്മാണത്തിൽ ബക്കറിന്റെ പാരമ്പര്യം നിലനിർത്തി അദ്ദേഹം. നർത്തകി കലാമണ്ഡലം ക്ഷേമാവതി പത്‌നിയാണ്. 2006 ഫെബ്രുവരി 26-ന്‌ തന്റെ 56-ആം വയസ്സിൽ കരൾരോഗത്തെത്തുടർന്ന് തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് പവിത്രൻ മരണമടഞ്ഞു.[3] . ചലച്ചിത്രനടി ഇവ പവിത്രൻ,ലക്ഷ്മി എന്നിവർ മക്കൾ[3].

പവിത്രൻ
പവിത്രൻ
ജനനം(1950-06-01)ജൂൺ 1, 1950
മരണംഫെബ്രുവരി 26, 2006(2006-02-26) (പ്രായം 55)
ദേശീയത ഇന്ത്യ
തൊഴിൽചലച്ചിത്ര സംവിധായകൻ, സംഗീതജ്ഞൻ
അറിയപ്പെടുന്നത്ഉപ്പ്

മറ്റ് പ്രധാന ചിത്രങ്ങൾ[2]

തിരുത്തുക
  1. "ബ്ലാക് & വൈറ്റ്". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 753. 2012 ജൂലൈ 30. Retrieved 2013 മെയ് 11. {{cite news}}: Check date values in: |accessdate= and |date= (help)
  2. 2.0 2.1 "സിനിമ" (PDF). മലയാളം വാരിക. 2013 മെയ് 31. Archived from the original (PDF) on 2016-03-06. Retrieved 2013 ഒക്ടോബർ 08. {{cite news}}: Check date values in: |accessdate= and |date= (help)
  3. 3.0 3.1 "Filmmaker Pavithran dead". ദ ഹിന്ദു. 2006-02-27. Archived from the original on 2012-10-24. Retrieved 2010-02-11.

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പവിത്രൻ&oldid=3918987" എന്ന താളിൽനിന്ന് ശേഖരിച്ചത്