ഷാജി എൻ. കരുൺ
ദേശീയ-അന്തർദ്ദേശീയ തലങ്ങളിൽ പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഒരു മലയാളചലച്ചിത്രസംവിധായകനും ക്യാമറാമാനും ആണ് ഷാജി എൻ. കരുൺ. അദ്ദേഹത്തിന്റെ ആദ്യചിത്രമായ പിറവിക്ക് കാൻ ഫിലിം ഉത്സവത്തിൽ ഗോൾഡെൻ ക്യാമറ പ്രത്യേക പരാമർശം ലഭിച്ചു. രണ്ടാമത്തെ ചിത്രമായ സ്വം കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളചലച്ചിത്രമാണ്.[1] കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അദ്ധ്യക്ഷസ്ഥാനവും, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ അദ്ധ്യക്ഷസ്ഥാനവും (1998-2001) വഹിച്ചിട്ടുണ്ട്. 2011 ലെ പത്മശ്രീ അവാർഡിനർഹനായി[2].
ഷാജി എൻ. കരുൺ | |
---|---|
![]() | |
ജനനം | ഷാജി നീലകണ്ഠൻ കരുണാകരൻ |
തൊഴിൽ | സിനിമ സംവിധാനം, സിനിമാട്ടോഗ്രാഫർ |
ജീവിതപങ്കാളി(കൾ) | അനസൂയ വാരിയർ |
കുട്ടികൾ | അനിൽ, അപ്പു |
മാതാപിതാക്ക(ൾ) | എൻ. കരുണാകരൻ ചന്ദ്രമതി |
പുരസ്കാരങ്ങൾ | 1989, കേൻസ് ഫിലിം ഉത്സവം - പ്രത്യേക പരാമർശം (പിറവി), ചാർലി ചാപ്ലിൻ അവാർഡ് 1989 (പിറവി), ഈസ്റ്റ്മാൻ കൊഡാക് അവാർഡ് (സിനിമാട്ടൊഗ്രഫി) |
വെബ്സൈറ്റ് | http://www.shaji.info |
ജീവിതരേഖതിരുത്തുക
കൊല്ലം ജില്ലയിൽകണ്ടചിറയിൽ എൻ. കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്തപുത്രനായിട്ടാണ് ഷാജി ജനിച്ചത്. 1963 -ൽ അവരുടെ കുടുംബം തിരുവന്തപുരത്തേക്ക് മാറി. പള്ളിക്കര സ്കൂൾ, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞു. 1971 ൽ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ചേർന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി. സംസ്ഥാനചലച്ചിത്ര അക്കാദമി രൂപപ്പെട്ടപ്പോൾ അദ്ദേഹം അവിടെ നിയമിതനായി. പ്രശസ്ത സംവിധായകനായ ജി. അരവിന്ദനെ കണ്ടുമുട്ടിയത് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി. അദ്ദേഹത്തിന്റെ കീഴിൽ ഷാജി ഛായാഗ്രാഹകനായി കൂടി. കൂടാതെ പ്രശസ്ത സംവിധായകരായ കെ.ജി. ജോർജ്, എം.ടി. വാസുദേവൻ നായർ എന്നിവരുടെ കൂടെയും ഷാജി ജോലി ചെയ്യാൻ തുടങ്ങി. അദ്ദേഹത്തിന്റെ ക്യാമറ/ഛായാഗ്രഹണം മലയാള സിനിമക്ക് ഒരു പ്രത്യേക മാനം തന്നെ നൽകി.
സിനിമ സംവിധാനത്തിലേക്ക്തിരുത്തുക
ഷാജി ആദ്യം സംവിധാനം ചെയ്ത മലയാള സിനിമ പിറവി ആണ്. രണ്ടാമത്തെ സിനിമ 1994 ൽ സ്വം ആയിരുന്നു. 1999 ൽ ഇറങ്ങിയ വാനപ്രസ്ഥം വളരെ ശക്തമായ പ്രമേയമുള്ള മറ്റൊരു ചിത്രമായിരുന്നു.
പുരസ്കാരങ്ങൾതിരുത്തുക
ഛായഗ്രാഹകനായിതിരുത്തുക
- ഈസ്റ്റ്മാൻ കൊഡാക് അവാർഡ് , ഹവായി International Film Festival 1989
- ദേശീയ അവാർഡ് : സിനിമ : തമ്പ് (1979)
- സംസ്ഥാന അവാർഡ് : സിനിമ:- കാഞ്ചന സീത (1977), എസ്തപ്പാൻ (1981), ഒന്നു മുതൽ പൂജ്യം വരെ (1986)
സിനിമ സംവിധായകനായിതിരുത്തുക
- പത്മശ്രീ 2010
- Ordre des Arts et des Lettres; 1999
- ദേശീയ അവാർഡ് : പിറവി (1989), സ്വം (1994), വാനപ്രസ്ഥം' (1999)
- Cannes International Film Festival, La Caméra d'Or (Special Mention) : പിറവി (1989)
- ലണ്ടൻ ഫിലിം ഫെസ്റ്റിവൽ , നല്ല സിനിമ : പിറവി(1989)
- ലൊകാർണോ ഫിലിം ഫെസ്റ്റിവൽ , ജൂറിയുടെ സമ്മാനം പിറവി (1989)
സംവിധാനം ചെയ്ത ചിത്രങ്ങൾതിരുത്തുക
- കുട്ടിസ്രാങ്ക് (2009)
- നിഷാദ് (2002)
- വാനപ്രസ്ഥം (1998)
- സ്വം (1994)
- പിറവി (1989)
- സ്വപാനം
സംവിധാനം ചെയ്ത ലഘു ചിത്രങ്ങൾതിരുത്തുക
- Wild Life of Kerala 1979
- Kerala Carnival 1980
- Kannikal 1986
- Sham's Vision 1996
- Bhavam 1998
- G.Aravindan 2000
- Big Man& Small World 2002
- AKG 2007
ഛായാഗ്രഹണം ചെയ്ത ചിത്രങ്ങൾതിരുത്തുക
- കാഞ്ചന സീത (1977)
- തമ്പ് (1978)
- കുമ്മാട്ടി (1979)
- എസ്തപ്പാൻ (1980)
- പോക്കുവെയിൽ (1981)
- ചിദംബരം (1985)
- ഒരിടത്ത് (1986)
അവലംബംതിരുത്തുക
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Shaji N. Karun
- http://www.shaji.info
- Shaji N. Karun @ SPICE
- Weblokam Profile Archived 2008-05-09 at the Wayback Machine.