സുഭാഷ് ചന്ദ്രൻ

ഇന്ത്യന്‍ രചയിതാവ്‌

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ പ്രമുഖനാണ് സുഭാഷ് ചന്ദ്രൻ. മാതൃഭൂമി ആഴ്ചപ്പതിപ്പു നടത്തിയ ചെറുകഥാമൽസരത്തിലൂടെ ചെറുകഥാരംഗത്തു പ്രവേശം ചെയ്തു. ഇപ്പോൾ കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമായി പ്രവർത്തിക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായും പ്രവർത്തിക്കുന്നു. ആദ്യ ചെറുകഥാസമാഹാരത്തിനും (ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം) ആദ്യ നോവലിനും (മനുഷ്യന് ഒരു ആമുഖം) കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഇദ്ദേഹത്തിനു ലഭിച്ചു[1]. ഈ നോവലിനു തന്നെ ഓടക്കുഴൽ പുരസ്കാരവും ലഭിച്ചു. മികച്ച നോവലിനുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം മനുഷ്യന് ഒരു ആമുഖം എന്ന നോവലിനു ലഭിച്ചു[2] .നൂറു വർഷത്തെ കഥാഗതിയും നൂറിലേറെ കഥാപാത്രങ്ങളുടെ ജീവിതസന്ദർഭങ്ങളുമായി പ്രത്യക്ഷപ്പെട്ട നോവലാവട്ടെ ഏത് ക്ലാസ്സിക് കൃതിയോടും മൽസരിക്കാൻ കെൽപ്പുള്ളവയാണ്. എല്ലാ കഥകളും മനുഷ്യന്റെ ക്ഷണികതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അടിത്തറയില്ലാത്ത മനുഷ്യജീവിതത്തിലേക്കുള്ള എത്തിനോട്ടമാണ് ഈഡിപ്പസിന്റെ അമ്മയും അമേരിക്കയും. ഹേയ് മനുഷ്യാ പരമാണുവിനേക്കാൾ ചെറുതാണ് നീ എന്ന അറിവാണ് ഓരോ സുഭാഷ് ചന്ദ്രൻ കൃതികളും നമ്മോട് പറയുന്നത്.

സുഭാഷ് ചന്ദ്രൻ
SubhashChandranPrd.jpg
സുഭാഷ് ചന്ദ്രൻ
ജനനം
തൊഴിൽകഥാകൃത്ത്, നോവലിസ്റ്റ്, ബാല സാഹിത്യകാരൻ, മാതൃഭൂമി ആഴ്ചപ്പതിപ്പ് ചീഫ് സബ് എഡിറ്റർ
ജീവിതപങ്കാളി(കൾ)ജയശ്രീ
കുട്ടികൾസേതുപാർവതി,സേതുലക്ഷ്‌മി
മാതാപിതാക്ക(ൾ)ചന്ദ്രശേഖരൻ പിള്ള, പൊന്നമ്മ


ജീവിതരേഖതിരുത്തുക

1972-ൽ ആലുവക്കടുത്ത് കടുങ്ങലൂരിൽ ജനിച്ചു.അച്ഛൻ:ചന്ദ്രശേഖരൻ പിള്ള,അമ്മ:പൊന്നമ്മ. എറ‍ണാകുളം സെന്റ് ആൽബേർട്സ്,മഹാരാജാസ് കോളേജ്,ലോ കോളേജ്, ഭാരതീയവിദ്യാഭവൻ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1994-ൽ മലയാളത്തിൽ ഒന്നം റാങ്കോടെ മാസ്റ്റർ ബിരുദം. നിയമ പഠനം പൂർത്തിയാക്കിയില്ല. മാതൃഭൂമി വാരാന്തപ്പതിപ്പിൽ ചീഫ്‌സബ് എഡിറ്റർ ആയിരുന്നു. ഇപ്പോൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ചീഫ് സബ് എഡിറ്റർ. കേരള സാഹിത്യ അക്കാദമി നിർവാഹക സമിതി അംഗമാണ്. ഭാര്യ:ജയശ്രീ, മക്കൾ :സേതുപാർവതി,സേതുലക്ഷ്‌മി. ഒരു കഥ രൂപേഷ് പോൾ ലാപ്‌ടോപ്പ് എന്ന പേരിൽ ചലച്ചിത്രമായാക്കിയിട്ടുണ്ട്. സൻമാർഗ്ഗം എന്ന ചെറുകഥയും ചലച്ചിത്രമാക്കി. സ്ഥല കാലങ്ങൾ ആയിരുന്നു ആദ്യ കഥകളുടെ ഉള്ളടക്കം. വ്യത്യസ്തമായ രചനാതന്ത്രങ്ങളുടെ പരീക്ഷണശാലയാണ് സുഭാഷ് ചന്ദ്രൻ കൃതികൾ. ലോക സാഹിത്യത്തോടൊപ്പം മലയാളത്തെ എത്തിക്കാൻ കെൽപ്പുള്ളവ.

പുരസ്കാരങ്ങൾതിരുത്തുക

മറ്റു പുരസ്കാരങ്ങൾ

ദ വീക്ക് വാരിക വിവിധ രംഗങ്ങളിൽ കഴിവുതെളിയിച്ച ഇന്ത്യയിലെ അൻപത് യുവാക്കളിൽ ഒരാളായും ഇന്ത്യാ ടുഡേ കേരളത്തിലെ ഇരുപത് യുവപ്രതിഭകളിൽ ഒരാളായും തിരഞ്ഞെടുത്തു. ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം ഇന്ത്യയിലെ വിവിധ ഭാഷകളിൽനിന്നുള്ള യുവകഥാകൃത്തുക്കളെ തിരഞ്ഞെടുത്തപ്പോൾ മലയാളത്തിൽനിന്ന് സ്ഥാനം ലഭിച്ച ഏക കഥാകൃത്തായി. വധക്രമം എന്ന കഥയെ ആധാരമാക്കി പൂന ഫിലിം ഇൻസ്റ്റിറ്റിയൂട്ട് നിർമിച്ച് കെ.എം. കമൽ സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിന് 2005-ൽ ബ്രസീലിലെ റിയോ ഡി ജനിറോ ഫിലിം ഫെസ്റ്റിവലിൽ ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. 'ഘടികാരങ്ങൾ നിലക്കുന്ന സമയം' എന്ന ചെറുകഥക്കു 1994-ൽ ‍മാതൃഭൂമി വിഷുപ്പതിപ്പു നടത്തിയ മൽസരത്തിൽ ഒന്നാം സമ്മാനം ലഭിച്ചു.
ഫൊക്കാന പുരസ്ക്കാരം. സുഭാഷ് ചന്ദ്രൻ കഥകൾക്ക് കോവിലൻ പുരസ്ക്കാരം 2016

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾതിരുത്തുക

 • ഘടികാരങ്ങൾ നിലക്കുന്ന സമയം(ചെറുകഥസമാഹാരം)
 • പറുദീസാനഷ്ടം(ചെറുകഥസമാഹാരം)
 • തല്പം(ചെറുകഥസമാഹാരം)
 • മനുഷ്യന് ഒരു ആമുഖം - നോവൽ
 • ബ്ലഡി മേരി(നിണ്ട കഥകൾ)
 • വിഹിതം(ചെറുകഥസമാഹാരം)
 • മധ്യേയിങ്ങനെ(അനുഭവക്കുറിപ്പുകൾ)
 • കാണുന്ന നേരത്ത്(അനുഭവക്കുറിപ്പുകൾ)
 • ദാസ് ക്യാപിറ്റൽ(അനുഭവക്കുറിപ്പുകൾ)
 • സമുദ്രശില (നോവൽ)

അവലംബംതിരുത്തുക

 1. http://www.mathrubhumi.com/movies/malayalam/327363/
 2. സുഭാഷ് ചന്ദ്രന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം
 3. 3.0 3.1 ഓടക്കുഴൽ അവാർഡ് സുഭാഷ്ചന്ദ്രന്
 4. സുഭാഷ് ചന്ദ്രന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം
 5. "വയലാർ അവാർഡ് സുഭാഷ് ചന്ദ്രന്; പുരസ്‌ക്കാരം ലഭിച്ചത് 'മനുഷ്യന് ഒരാമുഖം' എന്ന നോവലിന്". മറുനാടൻ മലയാളി. 2015 ഒക്ടോബർ 10. ശേഖരിച്ചത് 2015 ഒക്ടോബർ 10. Check date values in: |accessdate= and |date= (help)CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=സുഭാഷ്_ചന്ദ്രൻ&oldid=3299762" എന്ന താളിൽനിന്ന് ശേഖരിച്ചത്