സദയം
എം.ടി. വാസുദേവൻ നായരുടെ രചനയിൽ സിബി മലയിലിന്റെ സംവിധാനം ചെയ്ത് മോഹൻലാൽ, തിലകൻ, നെടുമുടി വേണു, മാതു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സദയം. സെവൻ ആർട്സ് ഫിലിംസിന്റെ ബാനറിൽ ജി.പി. വിജയകുമാർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സെവൻ ആർട്സ് ഫിലിംസ് ആണ്. എം.ടി. വാസുദേവൻ നായർക്ക് മികച്ച തിരക്കഥാകൃത്തിനുള്ള 1993ലെ ദേശീയപുരസ്കാരം ഈ ചിത്രത്തിലൂടെ ലഭിച്ചു.[1].
സദയം | |
---|---|
സംവിധാനം | സിബി മലയിൽ |
നിർമ്മാണം | ജി.പി. വിജയകുമാർ |
രചന | എം.ടി. വാസുദേവൻ നായർ |
അഭിനേതാക്കൾ | |
സംഗീതം | ജോൺസൺ |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
സ്റ്റുഡിയോ | സെവർ ആർട്സ് |
വിതരണം | സെവൻ ആർട്സ് ഫിലിംസ് |
റിലീസിങ് തീയതി | 1992 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാതന്തു
തിരുത്തുകകുടുംബസാഹചര്യം മൂലം വേശ്യാവൃത്തിയിലേക്ക് നയിക്കപ്പെടാൻ സാധ്യതയുള്ള രണ്ടു പെൺകുട്ടികളെ ആ അവസ്ഥയിൽ എത്തപ്പെടാതിരിക്കുവാനായി കൊല ചെയ്യുകയും കോടതി വിധി പ്രകാരം നായകനെ തൂക്കിലേറ്റുകയും ചെയ്യുന്നു.
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
മോഹൻലാൽ | സത്യനാഥൻ |
തിലകൻ | ഡോക്ടർ |
മുരളി | പോലീസ് ഓഫീസർ |
നെടുമുടി വേണു | ഫാദർ |
ജനാർദ്ദനൻ | പോലീസ് ഓഫീസർ |
ടി.ജി. രവി | കണാരൻ |
ശ്രീനിവാസൻ | ജയിൽ പുള്ളി |
മഹേഷ് | |
മാതു | |
കാവേരി | |
കെ.പി.എ.സി. ലളിത |
നിർമ്മാണം
തിരുത്തുകചിത്രീകരണം
തിരുത്തുകകണ്ണൂർ സെൻട്രൽ ജയിലിലെ കണ്ടംഡ് സെല്ലിലാണ് ചിത്രത്തിന്റെ കുറെ ഭാഗങ്ങളും ക്ലൈമാക്സും ചിത്രീകരിച്ചത്.
സംഗീതം
തിരുത്തുകകൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.
- ഗാനങ്ങൾ
- വാസന്തരാവിൻ പനിനീർ പൊയ്കയിൽ – സുജാത മോഹൻ
- അറബിക്കഥയിലെ – കെ.ജി. മാർക്കോസ്
അണിയറ പ്രവർത്തകർ
തിരുത്തുകഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
നിർമ്മാണ നിയന്ത്രണം | കെ. മോഹനൻ |
അവലംബം
തിരുത്തുകപുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- സദയം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- സദയം – മലയാളസംഗീതം.ഇൻഫോ
- http://popcorn.oneindia.in/title/7075/sadayam.html[പ്രവർത്തിക്കാത്ത കണ്ണി]