എം.ജി. ശ്രീകുമാർ
(എം. ജി. ശ്രീകുമാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം.ജി. ശ്രീകുമാർ (മേയ് 25 ,1957) മലയാളചലച്ചിത്ര പിന്നണിഗായകനും, സംഗീതസംവിധായകനും,ടെലിവിഷൻ അവതാരകനുമാണ്. മലയാളം കൂടാതെ തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ ചലച്ചിത്രങ്ങളിലും പിന്നണിഗാനങ്ങൾ പാടിയിട്ടുണ്ട്.
എം.ജി. ശ്രീകുമാർ | |
---|---|
![]() എം.ജി ശ്രീകുമാർ, റിമി ടോമിയോടൊപ്പം ഒരു സ്റ്റേജ് പരിപാടിയിൽ | |
ജീവിതരേഖ | |
അറിയപ്പെടുന്ന പേരു(കൾ) | ശ്രീക്കുട്ടൻ |
സംഗീതശൈലി | ഇന്ത്യൻ ശാസ്ത്രീയസംഗീതം, പിന്നണിഗായകൻ |
തൊഴിലു(കൾ) | ഗായകൻ, വിധികർത്താവ്,അവതാരകൻ, സംഗീതസംവിധായകൻ |
സജീവമായ കാലയളവ് | 1984–തുടരുന്നു |
വെബ്സൈറ്റ് | mgsreekumar |
1984-ൽ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. സഹോദരൻ എം.ജി രാധാകൃഷ്ണൻ സംഗീതസംവിധായകനും,കർണാടക സംഗീതജ്ഞനുമായിരുന്നു. സഹോദരി കെ. ഓമനക്കുട്ടി കർണാടക സംഗീതജ്ഞയും, കോളേജ് അദ്ധ്യാപകയുമായിരുന്നു.മോഹൻലാലിനുവേണ്ടി അദ്ദേഹം നിരവധി ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. രണ്ടു തവണ മികച്ച ഗായകനുള്ള ദേശീയപുരസ്കാരം നേടിയിട്ടുണ്ട്.
പുരസ്കാരങ്ങൾതിരുത്തുക
ദേശീയ ചലച്ചിത്രപുരസ്കാരംതിരുത്തുക
- 1990 - മികച്ച പിന്നണിഗായകൻ - നാദരൂപിണി (ഹിസ് ഹൈനസ് അബ്ദുള്ള)
- 1999 - മികച്ച പിന്നണിഗായകൻ - ചാന്തുപൊട്ടും (വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും)
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരംതിരുത്തുക
- 1989 - മികച്ച പിന്നണിഗായകൻ - കണ്ണീർപ്പൂവിന്റെ (കിരീടം), മായാമയൂരം പീലിവീശിയോ (വടക്കുനോക്കിയന്ത്രം)
- 1991 - മികച്ച പിന്നണിഗായകൻ - കിലുകിൽ പമ്പരം (കിലുക്കം), ആതിരവരവായി (തുടർക്കഥ)
- 1992 - മികച്ച പിന്നണിഗായകൻ - വിവിധ ചിത്രങ്ങൾ
ശ്രദ്ധേയമായ ഗാനങ്ങൾതിരുത്തുക
- വെള്ളിക്കൊലുസ്സോടെ (കൂലി)
- ആതിര വരവായി (തുടർക്കഥ)
- കിലുകിൽ പമ്പരം (കിലുക്കം )
- കണ്ണീപൂവിന്റെ (കിരീടം)
- ദലമർമ്മരം (വർണ്ണം)
- കസ്തൂരി (വിഷ്ണുലോകം)
- പൂവായി വിരിഞ്ഞൂ (അഥർവം)
- മിണ്ടാതതെന്തെ (വിഷ്ണുലോകം)
- സമയമിതപൂർവ്വ (ഹരികൃഷ്ണൻസ്)
പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക
വിക്കിമീഡിയ കോമൺസിലെ M. G. Sreekumar എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |