ഭരണിക്കാവ് ശിവകുമാർ
പ്രമുഖ മലയാളചലച്ചിത്ര ഗാനരചയിതാവായിരുന്നു ഭരണിക്കാവ് ശിവകുമാർ (17 ജൂൺ 1949 - 24 ജനുവരി 2007).
ഭരണിക്കാവ് ശിവകുമാർ | |
---|---|
![]() ഭരണിക്കാവ് ശിവകുമാർ | |
ജനനം | |
മരണം | ജനുവരി 24, 2007 | (പ്രായം 57)
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചലച്ചിത്ര ഗാനരചയിതാവ് |
ജീവിതപങ്കാളി(കൾ) | ഓമന ശിവകുമാർ |
കുട്ടികൾ | പാർവതി |
ജീവിതരേഖ തിരുത്തുക
1949 ജൂൺ 17-ന് നാരായണൻ ഉണ്ണിത്താന്റെ മകനായി ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്ക്കടുത്ത് ഭരണിക്കാവ് കറ്റാനത്ത് ജനിച്ച ഇദ്ദേഹം ‘രാമചന്ദ്രവിലാസം’ എന്ന മഹാകാവ്യത്തിന്റെ കർത്താവെന്ന നിലയിൽ പ്രശസ്തനായ മഹാകവി അഴകത്ത് പത്മനാഭക്കുറുപ്പിന്റെ ചെറുമകനായിരുന്നു.[1] അച്ഛൻ നാരായണൻ ഉണ്ണിത്താൻ. കറ്റാനം പോപ്പ് പയസ്സ് ഹൈസ്കൂളിലെ പഠനം കഴിഞ്ഞ് ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിൽനിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടി. ചെറുപ്പംതൊട്ട് കവിതകൾ എഴുതിയിരുന്ന ശിവകുമാർ തോപ്പിൽ ഭാസി ഉൾപ്പെടെയുള്ള ധാരാളംപേരുടെ നാടകങ്ങൾക്ക് പാട്ടെഴുതിയിട്ടുണ്ട്
1973-ൽ വിൻസന്റ് മാസ്റ്റർ സംവിധാനംചെയ്ത 'ചെണ്ട' എന്ന ചിത്രത്തിൽ വയലാറിനും ഭാസ്കരൻ മാഷിനുമൊപ്പം പാട്ടെഴുതിയാണ് ഭരണിക്കാവ് ശിവകുമാർ സിനിമാരംഗത്തുവന്നത്[2]. കായംകുളം എം.എസ്.എം കോളേജ് അധ്യാപകനായും മലയാളരാജ്യം വാരികയിൽ സബ് എഡിറ്ററായും ഹിന്ദു പത്രത്തിൽ വിവർത്തകനായും സേവനമനുഷ്ഠിച്ചു.
മലയാളത്തിലും തമിഴിലും ഹിന്ദിയിലും പാട്ടുകളെഴുതിയ ശിവകുമാർ നാടകം, തിരക്കഥ, നോവൽ എന്നിവയും എഴുതിയിട്ടുണ്ട്. സിനിമാ നിർമ്മാതാവും സംവിധായകനും കൂടിയായിരുന്നു ഇദ്ദേഹം. 2007 ജനുവരി 24-ന് തികച്ചും ആകസ്മികമായി തന്റെ 58-ആം വയസ്സിൽ തിരുവനന്തപുരത്തെ വീട്ടിൽ വച്ച് അദ്ദേഹം അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. ഓമനയാണ് ഭാര്യ. പാർവ്വതി എന്നൊരു മകളുണ്ട്.
പുരസ്കാരം തിരുത്തുക
1975ൽ ഗാനരചനയ്ക്കുള്ള മെഡിമിക്സ് അവാർഡ്, 2003ൽ എംവിഇഎസ് ടെലിവിഷൻ അവാർഡ്, 2005ലെ വയലാർ സ്മാരക സമിതി അവാർഡ് എന്നിവ ലഭിച്ചു.
അവലംബം തിരുത്തുക
- ↑ http://www.madhyamam.com/weekly/1505
- ↑ "ബ്ലാക് & വൈറ്റ്". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 754. 2012 ആഗസ്റ്റ് 06. ശേഖരിച്ചത് 2013 മെയ് 11.
{{cite news}}
: Check date values in:|accessdate=
and|date=
(help)