ബാലചന്ദ്രൻ ചുള്ളിക്കാട്

ഇന്ത്യൻ ചലചിത്ര അഭിനേതാവ്- മലയാള കവി

മലയാളകവിയും അഭിനേതാവുമാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. സച്ചിദാനന്ദൻ, കടമ്മനിട്ട തലമുറയെ പിന്തുടർന്നു വന്ന ബാലചന്ദ്രൻ ചുള്ളിക്കാട് പ്രമേയസ്വീകാരത്തിലും ആവിഷ്കരണതന്ത്രത്തിലും സമകാലികരിൽ നിന്ന് പ്രകടമായ വ്യത്യസ്തത പുലർത്തി. [അവലംബം ആവശ്യമാണ്] മലയാളകവിതയിൽ അദൃഷ്ടപൂർവങ്ങളായ ബിംബാവലിയും കാവ്യഭാഷയും ഇദ്ദേഹത്തിന്റെ രചനാ സവിശേഷതകളായി ശ്രദ്ധിക്കപ്പെടുന്നു.

ബാലചന്ദ്രൻ ചുള്ളിക്കാട്
തൊഴിൽകവി

നടൻ

ഗാനരചയ്താവ്
ദേശീയതഇന്ത്യൻ
ശ്രദ്ധേയമായ രചന(കൾ)അമാവാസി

ഗസൽ

ഡ്രാകുള
അവാർഡുകൾദേശീയ ചലച്ചിത്ര പുരസ്കാരം- മികച്ച നോൺ ഫീച്ചർ ഫിലിം നാരേശന് / വോയിസ് ഓവർ
പങ്കാളിവിജയലക്ഷ്മി
കുട്ടികൾഅപ്പു
ബന്ധുക്കൾശ്രുതി- മരുമകൾ

ജീവിതരേഖ

തിരുത്തുക
 
ബാലചന്ദ്രൻ ചുള്ളിക്കാട്

1957 ജൂലൈ 30 ന് പറവൂരിൽ ജനിച്ചു.[1] ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജ് (ആദ്യ രണ്ട് വർഷം), എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി.[2] അടിയന്തരാവസ്ഥക്കാലത്തും പിന്നീടും സി.പി.ഐ (എം) അനുഭാവം പുലർത്തി.{{തെളിവ്}} ജനകീയസാംസ്കാരികവേദി രൂപവത്കരിച്ചപ്പോൾ അതിന്റെ പ്രവർത്തനവുമായും സഹകരിച്ചു. പല തൊഴിലുകൾ ചെയ്ത ശേഷം1987‌ൽ‌ കേരള സർക്കാർ സർവ്വീസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. 1999ൽ ബുദ്ധമതം സ്വീകരിച്ചു.[3] തിരക്കഥകളും ചലച്ചിത്രഗാനങ്ങളും എഴുതിയിട്ടുണ്ട്. ഇപ്പോൾ ടെലിവിഷൻ സീരിയലുകളിലും സിനിമകളിലും അഭിനേതാവായി പ്രവർത്തിക്കുന്നു.[4][5] ഭാര്യ: വിജയലക്ഷ്മി. മകൻ : അപ്പു.

 
ബാലചന്ദ്രൻ ചുള്ളിക്കാട് കാവ്യാലാപത്തിനിടെ

ന്യൂഡൽഹി, കൽക്കട്ട, ലക്നൗ, അഗർത്തല, റൂർക്കേല, ബാംഗ്ലൂർ, ഭോപ്പാൽ എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ടു ദശകങ്ങൾക്കുള്ളിൽ നടന്ന ദേശീയ സാഹിത്യസമ്മേളനങ്ങളിൽ മലയാളകവിതയെ പ്രതിനിധാനം ചെയ്തു. 1994 സെപ്റ്റംബറിൽ ആലുവയിൽവച്ച് സാഹിത്യഅക്കാദമിയുടെയും 'സുരഭി'യുടെയും സംയുക്താഭിമുഖ്യത്തിൽ 22 ഇന്ത്യൻഭാഷകളിലെ 220 സാഹിത്യകാരൻമാരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ 'മാനസോത്സവം' ദേശീയ സാഹിത്യസമ്മേളനത്തിന്റെ സ്വാഗതസംഘം കൺവീനർ. 1997 ഒക്ടോബർ-നവംബറിൽ സ്വീഡിഷ് സർക്കാരിന്റെയും സ്വീഡിഷ് റൈറ്റേഴ്സ് യൂണിയന്റെയും നോബൽ അക്കാദമിയുടെയും സംയുക്തക്ഷണമനുസരിച്ച് സ്വീഡൻ സന്ദർശിച്ച പത്തംഗ ഇന്ത്യൻസാഹിത്യകാരസംഘത്തിൽ അംഗം. 1997 നവംബർ ഒന്നിന് സ്വീഡനിലെ ഗോട്ടെൻബർഗ് നഗരത്തിൽ നടന്ന അന്താരാഷ്ട്രപുസ്തകോത്സവത്തോടനുബന്ധിച്ച് സാഹിത്യസമ്മേളനത്തിൽ ഇന്ത്യൻ കവിതയെ പ്രതിനിധീകരിച്ചു.ഹിന്ദി, ബംഗാളി, മറാഠി, രാജസ്ഥാനി, അസമിയ, പഞ്ചാബി, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഇന്ത്യൻ ഭാഷകളിലേക്കും ഇംഗ്ലീഷ് , ഫ്രഞ്ച്, സ്പാനിഷ്, സ്വീഡിഷ് എന്നീ വിദേശഭാഷകളിലേക്കും കവിതകൾ തർജമ ചെയ്യപ്പെട്ടു .

ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ

തിരുത്തുക

2023 ൽ ചലച്ചിത്ര രചയിതാക്കളുടെ സംഘടനയായ ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഔദ്യോ​ഗിക പാനലിനുവേണ്ടിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട് മത്സരിച്ചത്. നടൻ കൂടിയായ ജോയ് മാത്യുവായിരുന്നു എതിർ സ്ഥാനാർത്ഥി. 72-ൽ 50 വോട്ട് നേടിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട് വിജയിച്ചത്. 21 വോട്ടുകളാണ് ജോയ് മാത്യുവിന് ലഭിച്ചത്.[6]

കവിതാസമാഹാരങ്ങൾ

തിരുത്തുക
പതിനെട്ട് കവിതകൾ (1980)
  • ഇടനാഴി
  • മാപ്പുസാക്ഷി
  • യാത്രാമൊഴി
  • മനുഷ്യന്റെ കൈകൾ
  • പരീക്ഷ
  • വിശുദ്ധസന്ധ്യ
  • മരണവാർഡ്
  • ബലി
  • സമാധാനം
  • ഒരുക്കം
  • പോസ്റ്റുമോർട്ടം
  • തേർവാഴ്ച
  • പാബ്ലോ നെരൂദക്ക് ഒരു സ്തുതിഗീതം
  • ദുഃഖവെള്ളിയാഴ്ച്ച
  • ഹംസഗാനം
  • വെളിപാട്
  • ഒരു പ്രണയഗീതം
  • പകർച്ച
അമാവാസി (1982)
  • അമാവാസി
  • പിറക്കാത്ത മകന്
  • ആദ്യരാത്രി
  • കളിവിളക്ക്
  • ഒന്നാമന്റെ പരാജയം
  • സന്ദർശനം
  • ഒരു കൂലിപ്പണിക്കാരന്റെ ചിരി
  • ഒരു കാമുകന്റെ ഡയറി
  • അമൃതം
  • പോകൂ പ്രിയപ്പെട്ട പക്ഷീ
  • കൂടുമാറ്റം
  • അർത്ഥം
  • ഏറ്റവും നല്ല കവിത
  • കുന്നിന്മുകളിലെ കാറ്റാടിമരങ്ങൾ
  • ഒഴിവുദിവസം
  • മറവി
  • ഒരു കവിയുടെ സംശയങ്ങൾ
  • സ്വപ്നസങ്കീർത്തനം
  • യാമിനി നിർത്തം*
ഗസൽ (1987)
  • പുനർജന്മം
  • ഗസൽ
  • നിലച്ച വാച്ച്
  • വ്യർത്ഥമാസത്തിലെ കഷ്ടരാത്രി
  • സ്വാതന്ത്ര്യം
  • സംതൃപ്തൻ
  • ആൾമാറാട്ടം
  • ജന്മദിനം
  • സ്നേഹം
  • ശനി
  • ജൂൺ
  • ഒരു ദിനാന്ത്യക്കുറിപ്പ്
  • ആനന്ദധാര
  • പതാക
  • ഏറ്റവും ദുഃഖഭരിതമായ വരികൾ
മാനസാന്തരം (1994)
  • താതവാക്യം
  • സഹശയനം
  • സദ്ഗതി
  • എവിടെ ജോൺ?
  • യാമിനീനൃത്തം
  • വന്യജീവിതം
  • ഒരു മുക്തകം
  • ക്ഷമാപണം
  • മാനസാന്തരം
  • സ്നാനം
  • സംസ്കാരം
  • ഓർമ്മകളുടെ ഓണം
ഡ്രാക്കുള (1998)
  • ഡ്രാക്കുള
  • തിരോധാനം
  • ഗന്ധർവ്വൻ
  • മുലകുടി
  • സ്റ്റോക്ഹോമിലെ ഹേമന്തം
  • വെളിവ്
  • അന്ത്യാഭിലാഷം
  • ബാധ
  • ഋതുഭേതങ്ങൾ
  • മദർതെരേസക്കു മരണമുണ്ടെങ്കിൽ
  • പലതരം കവികൾ
  • ആരോ ഒരാൾ
  • ശാപം
  • നിശ്ചല ജീവിതം
  • ഗൗരി
  • അന്നം
ബാലചന്ദ്രൻ ചുള്ളിക്കാടിൻറെ കവിതകൾ (സമ്പൂർണസമാഹാരം) (2000)

(മുകളിലെ കവിതാസമാഹാരങ്ങളിൽ അടങ്ങിയിട്ടുള്ള എല്ലാ കവിതകളും ഉൾപ്പെട്ടത്)

ബാലചന്ദ്രൻ ചുള്ളിക്കാടിൻറെ പ്രണയ കവിതകൾ(2007)


ലേഖനം

  • മഹാനടൻ

മറ്റു കൃതികൾ

തിരുത്തുക
  1. ചിദംബരസ്മരണ (അനുഭവക്കുറിപ്പുകൾ) (1998-ഡി.സി.ബുക്സ്,കോട്ടയം.)
  2. ജാലകം(തിരക്കഥ) (2005- ഡി.സി.ബുക്സ്,കോട്ടയം.)
  3. പി.കുഞ്ഞിരാമൻ നായരും സവർണ്ണഹിന്ദുമതവും (പഠനം) (2007-ചിന്ത പബ്ലിഷേഴ്സ്,തിരുവനന്തപുരം)
  4. പ്രതിനായകൻ-2000-2010വരെ എഴുതിയ കവിതകൾ.പുസ്തകതിനു അവതരിക എഴിതിയിരിക്കുന്നതു പ്രമുഖ നിരൂപകൻ പി.കെ.രാജശെഖരൻ.
  5. അലകൾ (ചെറു കവിതകൾ), മാതൃഭൂമി ബുക്സ്

പുരസ്കാരങ്ങൾ

തിരുത്തുക

1990ഇന്ത്യയിലെ ഏറ്റവും മികച്ച യുവസാഹിത്യകാരനുള്ള 20,000 രൂപയുടെ സംസ്കൃതി അവാർഡ് നിരസിക്കുകയും സാഹിത്യത്തിന്റെ പേരിൽ ഒരവാർഡും സ്വീകരിക്കുകയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 2001-ൽ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപിച്ചു എങ്കിലും ബാലചന്ദ്രൻ സ്വീകരിച്ചില്ല.

  1. "ബാലചന്ദ്രന് അറുപത്". Mathrubhumi. July 30, 2017. Archived from the original on 2017-12-01. Retrieved 2017-11-19.
  2. "Manorama Online : Breaking News, Kerala news, latest news, India, Kerala politics, sports, movies, celebrities, lifestyle, E-paper, Photos & Videos". Malayala Manorama. Archived from the original on 19 March 2014. Retrieved 26 August 2016.
  3. Malayalam poet embraces Buddhism Rediff – 24 January 2000
  4. "Balachandran Chullikkad". www.malayalachalachithram.com. Retrieved 26 August 2016.
  5. "Friday Review Thiruvananthapuram / TV Serials : Talkies". The Hindu. 28 മാർച്ച് 2008. Archived from the original on 23 May 2011. Retrieved 8 March 2009.
  6. https://www.mathrubhumi.com/movies-music/news/fefka-writers-union-election-balachandran-chullikkad-won-joy-mathew-defeated-1.8497430?fbclid=IwAR2-y87yjD2Ac69ofOB4E-JsClKmSdQH8ztluPMN_wA7skYbQD8lxlnD5nY
  • ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ (പുസ്തകം) ,പ്രസാധകർ:ഡി.സി.ബുക്സ്
  • google books

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക