ജോസ്

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ഒരു മലയാളചലച്ചിത്രനടനാണ് ജോസ്. 60-ലധികം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇദ്ദേഹം 1970-കളിൽ നായകവേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ജോസ്
ജനനം
കൊച്ചി
ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്രനടൻ
സജീവ കാലം1977-ഇന്നുവരെ
ജീവിതപങ്കാളി(കൾ)രത്ന പ്രഭ
കുട്ടികൾപ്രണതി

പശ്ചാത്തലം

തിരുത്തുക

കൊച്ചിയിൽ ജനിച്ച ഇദ്ദേഹം ദ്വീപ് എന്ന മലയാളം ചലച്ചിത്രത്തിലൂടെ 1977-ലാണ് അഭിനയരംഗത്തെത്തിയത്. മീൻ എന്ന ചലച്ചിത്രത്തിലെ ഇദ്ദേഹത്തിന്റെ വേഷവും അംബികയോടൊപ്പം അഭിനയിച്ച ഉല്ലാസപ്പൂത്തിരികൾ എന്ന ഗാനരംഗവും ശ്രദ്ധയാകർഷിച്ചിരുന്നു.

ഇദ്ദേഹത്തിന്റെ പുത്രിയായ പ്രണതി 2004-ൽ ഫോർ ദി പീപ്പിൾ എന്ന ചലച്ചിത്രത്തിലൂടെ അഭിനയരംഗത്തുവരാൻ ശ്രമിച്ചിരുന്നു. ചിത്രം ഹിറ്റായിരുന്നുവെങ്കിലും പ്രണതിക്ക് കൂടുതൽ ഓഫറുകൾ ലഭിച്ചില്ല. 2011-ൽ പ്രണതി ശിവരഞ്ജൻ എന്നയാളെ വിവാഹം ചെയ്തു.

ചലച്ചിത്രങ്ങൾ

തിരുത്തുക
  • ദ്വീപ് - 1977
  • സമുദ്രം - 1977
  • സംഗമം - 1977
  • ഇനിയും പുഴയൊഴുകും - 1978
  • പാദസരം - 1978
  • ഉറക്കം വരാത്ത രാത്രികൾ - 1978
  • ഞാൻ ഞാൻ മാത്രം - 1978
  • സൂത്രക്കാരി - 1978
  • രാപ്പാടികളുടെ ഗാഥ - 1978
  • പത്മതീർത്ഥം - 1978
  • ആനപ്പാച്ചൻ - 1978
  • ബീന - 1978
  • സീമന്തിനി - 1978
  • ഏഴു നിറങ്ങൾ - 1979
  • രക്തമില്ലാത്ത മനുഷ്യൻ - 1979
  • ഇഷ്ട പ്രാണേശ്വരി - 1979
  • പ്രഭാതസന്ധ്യ - 1979
  • എനിക്കു ഞാൻ സ്വന്തം - 1979
  • അലാവുദ്ദീനും അൽഭുതവിളക്കും - 1979
  • അവൾ നിരപരാധി - 1979
  • എന്റെ സ്നേഹം നിനക്കു മാത്രം - 1979
  • ആറാട്ടു് - 1979
  • വാളെടുത്തവൻ വാളാൽ - 1979
  • വിജയം നമ്മുടെ സേനാനി - 1979
  • അഗ്നിവ്യൂഹം - 1979
  • മകരവിളക്ക് - 1980
  • അങ്ങാടി - 1980
  • ഇവർ - 1980
  • രജനീഗന്ധി - 1980
  • ഹൃദയം പാടുന്നു - 1980
  • കലിക - 1980
  • കാവൽമാടം - 1980
  • ദിഗ്‌വിജയം - 1980
  • സ്വന്തം എന്ന പദം - 1980
  • അമ്മയും മകളും - 1980
  • ഏദൻ തോട്ടം - 1980
  • മിസ്റ്റർ മൈക്കിൾ - 1980
  • മീൻ - 1980
  • സ്വരങ്ങൾ സ്വപ്നങ്ങൾ - 1981
  • അസ്തമിക്കാത്ത പകലുകൾ - 1981
  • തുഷാരം -1981
  • ആമ്പൽപ്പൂവ് - 1981
  • മുഖങ്ങൾ - 1982
  • അഹിംസ - 1982
  • വിധിച്ചതും കൊതിച്ചതും [കസ്തൂരി] - 1982
  • മർമ്മരം - 1982
  • സന്ദർഭം - 1984
  • എൻ.എച്ച്. 47 - 1984
  • പിരിയില്ല നാം - 1984
  • ശോഭരാജ്‌ - 1986
  • കട്ടുറുമ്പിനും കാതുകുത്ത്‌ - 1986
  • ഒരായിരം ഓർമകൾ - 1986
  • ഇതെന്റെ നീതി - 1987
  • ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക് - 1987
  • ഇത്രയും കാലം - 1987
  • 1921 - 1988
  • മൂന്നാം മുറ - 1988
  • ഇൻക്വിലാബിന്റെ പുത്രി - 1988
  • ചക്കിക്കൊത്ത ചങ്കരൻ - 1989
  • ഓർമ്മക്കുറിപ്പുകൾ - 1992
  • ചെഞ്ചായം - 2001
  • സ്വാമി - 2009
  • ചൈനാ ടൗൺ - 2011
  • മിസ്സ് ലേഖ തരൂർ കാണുന്നത് - 2013
  • ഹാങ്ങ്‌ഓവർ അവസാനിക്കുന്നേ ഇല്ല - 2013
  • മയൂര വർണ്ണങ്ങൾ - (ലഭ്യമല്ല)

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജോസ്&oldid=3804588" എന്ന താളിൽനിന്ന് ശേഖരിച്ചത്