മുല്ലനേഴി
മലയാളത്തിലെ ഒരു കവിയും ചലച്ചിത്രഗാനരചയിതാവും അഭിനേതാവുമായിരുന്നു മുല്ലനേഴി എന്ന മുല്ലനേഴി എം.എൻ. നീലകണ്ഠൻ.(മേയ് 16 1948 - ഒക്ടോബർ 22, 2011[1]) [2] 1995ൽ നാടകത്തിനും 2010ൽ കവിതയ്ക്കുമുള്ള കേരളസാഹിത്യഅക്കാദമി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
മുല്ലനേഴി എം.എൻ. നീലകണ്ഠൻ | |
---|---|
![]() മുല്ലനേഴി നീലകണ്ഠൻ നമ്പൂതിരി | |
ജനനം | |
മരണം | 22 ഒക്ടോബർ 2011 | (പ്രായം 63)
തൊഴിൽ | അദ്ധ്യാപകൻ, അഭിനേതാവ്, കവി, ഗാനരചയിതാവ്, സാക്ഷരതാപ്രവർത്തകൻ |
സജീവ കാലം | 1976–2011 |
ജീവിതപങ്കാളി(കൾ) | സാവിത്രി |
കുട്ടികൾ | ദിലീപൻ, പ്രകാശൻ, പ്രദീപൻ |
മാതാപിതാക്ക(ൾ) | മുല്ലനേഴി നാരായണൻ നമ്പൂതിരി, നങ്ങേലി അന്തർജ്ജനം |
ജീവിതരേഖ[3]തിരുത്തുക
1948 മേയ് 16നു് തൃശൂർ ജില്ലയിലെ അവിണിശ്ശേരിയിലുള്ള മുല്ലനേഴി മനയിൽ മുല്ലനേഴി നാരായണൻ നമ്പൂതിരിയുടെയും നങ്ങേലി അന്തർജ്ജനത്തിന്റെയും മകനായി ജനിച്ചു.[4] യഥാർത്ഥനാമം നീലകണ്ഠൻ നമ്പൂതിരി. രാമവർമ്മപുരം സർക്കാർ ഹൈസ്കൂളിൽ അദ്ധ്യാപകനായി ഏറെവർഷങ്ങൾ ജോലിചെയ്തു. 1980മുതൽ 83വരെ കേരളസംഗീതനാടകഅക്കാദമിയിലെ ഭരണസമിതിയിൽ അംഗമായിരുന്നു. അരഡസനോളം കൃതികൾ മുല്ലനേഴിയുടേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്. ചില നാടകങ്ങളിലും ഏതാനും സിനിമകളിലുമഭിനയിച്ചു. ഏകദേശം 69 ചലച്ചിത്രഗാനങ്ങളും ഒട്ടനവധി ആൽബംഗാനങ്ങളും മുല്ലനേഴി രചിച്ചിട്ടുണ്ടു്. ഞാവൽപ്പഴങ്ങൾ എന്ന ചിത്രത്തിലെ "കറുകറുത്തൊരു പെണ്ണാണേ" എന്നുതുടങ്ങുന്ന ഗാനത്തോടെ അദ്ദേഹം ഏറെ പ്രസിദ്ധനായി.
ചലച്ചിത്രസംവിധായകൻകൂടെയായിരുന്ന പി.എം. അബ്ദുൽ അസീസ് 1970കളുടെ തുടക്കത്തിൽ രചിച്ച ചാവേർപ്പട എന്ന നാടകത്തിൽ പ്രേംജിയോടൊപ്പമഭിനയിച്ചുകൊണ്ട്, കലാരംഗത്തേക്കു കടന്നുവന്നു. ജി. ശങ്കരപ്പിള്ള, എസ്. രാമാനുജം എന്നീ നാടകാചാര്യന്മാർകൂടെ ഭാഗഭാക്കായിരുന്ന, 1975ൽ ന്യൂഡെൽഹിയിൽവച്ചുനടന്ന, ദേശീയനാടകോത്സവത്തിൽ ചാവേർപ്പട ഉൾപ്പെട്ടിരുന്നു. 1977ൽ ഉള്ളൂർ കവിമുദ്ര പുരസ്കാരം ലഭിച്ചു. 1989ൽ നാലപ്പാടൻ സ്മാരക പുരസ്കാരം. സമതലം എന്ന നാടകഗ്രന്ഥത്തിന് 1995ലും കവിത എന്ന കൃതിക്ക്, 2010ലും കേരളസാഹിത്യഅക്കാദമി പുരസ്കാരങ്ങൾ.[5]. 2011 ഒക്ടോബർ 22ന് തൃശൂരിൽ അന്തരിച്ചു.
കൃതികൾതിരുത്തുക
അഭിനയിച്ച ചലച്ചിത്രങ്ങൾതിരുത്തുക
- ഉപ്പ് (1986)
- പിറവി (1988)
- സ്വാഹം (1994)
- കഴകം (1995)
- സ്വം (1994)
- നീലത്താമര (2009)
- സൂഫിപറഞ്ഞ കഥ (2010)
- കഥ തുടരുന്നു (2010)
- ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് (2011)
- മൌനം
- സ്നേഹവീട് (2011)
നാടകങ്ങൾതിരുത്തുക
- ചാവേർപ്പട (1973-75)
- അടുക്കളയിൽനിന്ന് അരങ്ങത്തേയ്ക്ക്
ഗാനരചനതിരുത്തുക
മുല്ലനേഴി രചിച്ച ഗാനങ്ങളുൾപ്പെട്ട ചലച്ചിത്രങ്ങൾ[7]തിരുത്തുക
- ലക്ഷ്മിവിജയം ( 1976 )
- ഞാവൽപ്പഴങ്ങൾ ( 1976 )
- മേള ( 1980 )
- സ്വർണ്ണപ്പക്ഷികൾ ( 1981 )
- അമൃതഗീതം(1982 )
- കാട്ടിലെ പാട്ട് ( 1982 )
- ഞാൻ ഒന്നു പറയട്ടെ ( 1982 )
- കിങ്ങിണിക്കൊമ്പ് ( 1983 )
- രചന ( 1983 )
- വീണപൂവ് ( 1983 )
- യതിഭംഗം ( 1983 )
- അയനം ( 1985 )
- കൈയും തലയും പുറത്തിടരുത് ( 1985 )
- വെള്ളം ( 1985 )
- സന്മനസ്സുള്ളവർക്ക് സമാധാനം ( 1986 )
- കബനി ( 2001 )
- നരേന്ദ്രൻ മകൻ ജയകാന്തൻ വക ( 2001 )
- സുന്ദരിക്കുട്ടി ( 2003 )
- കണിക്കൊന്ന ( ചിത്രം റിലീസായില്ല )
- ഇന്ത്യൻ റുപ്പി (2011)
മുല്ലനേഴിയുടെ ഗാനങ്ങളടങ്ങിയ ആൽബങ്ങൾ [7]തിരുത്തുക
- ആരണ്യകം
- അക്ഷരഗീതങ്ങൾ ഭാഗം ഒന്നു്
- അക്ഷരഗീതങ്ങൾ ഭാഗം രണ്ട് (1990)
- ഗ്രാമീണഗാനങ്ങൾ ഭാഗം ഒന്നു് (1983 )
- കാടിന്റെ ഗീതങ്ങൾ ( 2009 )
- കളിക്കൂട്ടം (കുട്ടികൾക്കുള്ള പാട്ടുകൾ)
- മാനവഗീതങ്ങൾ ( 1994 )
- മാനവീയഗീതങ്ങൾ ( 2000 )
- സംഘകാഹളം ( 2006 )
- ശ്രീ വിഷ്ണുമായാർച്ചന ( 2004 )
- തോരണം ( 1997 )
മരണംതിരുത്തുക
2011 ഒക്ടോബർ 21നു് തൃശ്ശൂരിലെ കേരള സാഹിത്യഅക്കാദമി ഹാളിൽവച്ചുനടന്ന, എ. അയ്യപ്പൻ അനുസ്മരണച്ചടങ്ങിൽ പ്രസംഗിയ്ക്കുന്നതിനിടെ പെട്ടെന്നു നെഞ്ചുവേദനയനുഭവപ്പെട്ട മുല്ലനേഴിയെ, അടുത്തുള്ള സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറ്റേന്നു പുലർച്ചെ അവിടെവച്ച്, അദ്ദേഹമന്തരിച്ചു[1] . മരണസമയത്ത്, അദ്ദേഹത്തിന് 63 വയസ്സുണ്ടായിരുന്നു. മൃതദേഹം, പൂർണ്ണഔദ്യോഗികബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
അവലംബംതിരുത്തുക
- ↑ 1.0 1.1 "ഗാനരചയിതാവ് മുല്ലനേഴി അന്തരിച്ചു". 2011 ഒക്ടോബർ 22. മൂലതാളിൽ നിന്നും 2011-10-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011 ഒക്ടോബർ 22.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ http://www.mathrubhumi.com/books/buy/autherdetails.php?id=531[പ്രവർത്തിക്കാത്ത കണ്ണി]
- ↑ പുറം 813: Who's who of Indian Writers, 1999 End-century Edition Vol. I (A toM) By Kartik Chandra Dutt, Sahitya Akademi ISBN 81-260-0873- - 3
- ↑ "സ്മരണ". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 716. 2011 നവംബർ 14. ശേഖരിച്ചത് 2013 ഏപ്രിൽ 03.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ http://www.keralasahityaakademi.org/pdf/Award-Announcement-%2710.pdf
- ↑ http://buy.mathrubhumi.com/books/bookdetails.php?id=747&cat_id=1[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 7.0 7.1 http://malayalasangeetham.info മലയാളസംഗീതം.ഇൻഫോ