പ്രധാന മെനു തുറക്കുക

ഒരു മലയാളകവിയും മലയാളചലച്ചിത്ര ഗാനരചയിതാവുമാണ്‌ അനിൽ പനച്ചൂരാൻ. ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി.[1] അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്.

ജീവിതരേഖതിരുത്തുക

അനിൽകുമാർ പി.യു. എന്നാണ്‌ യഥാർത്ഥനാമം. ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകൻ. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി,വാറംകൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. അഭിഭാഷകനായി ജോലിനോക്കുന്നു. ഭാര്യ:മായ, മകൾ:ഉണ്ണിമായ[2].

ഗാനരചന നിർവ്വഹിച്ച ചിത്രങ്ങൾതിരുത്തുക

 • അറബിക്കഥ (2007)
 • കഥ പറയുമ്പോൾ (2007)
 • മാടമ്പി (2008)
 • സൈക്കിൾ (2008)
 • നസ്രാണി (2008)
 • ക്രേസി ഗോപാലൻ (2008)
 • മിന്നാമിന്നിക്കൂട്ടം (2008)
 • കലണ്ടർ (2009)
 • ഭ്രമരം (2009)
 • പരുന്ത്
 • ഷേക്സ്പിയർ എം.എ. മലയാളം
 • ഭഗവാൻ
 • ഡാഡികൂൾ
 • ഡ്യുപ്ലിക്കേറ്റ്
 • കപ്പലുമുതലാളി
 • ലൗഡ്‌സ്പീക്കർ
 • മകന്റെ അച്ചൻ
 • പാസഞ്ചർ
 • മലയാളി
 • സമയം
 • സ്വന്തം ലേഖകൻ
 • വിന്റർ
 • ബോഡിഗാർഡ്
 • ചേകവർ
 • നല്ലവൻ
 • ഒരിടത്തൊരു പോസ്റ്റ്മാൻ
 • ഒരു സ്മോൾ ഫാമിലി
 • പയ്യൻസ്
 • പെൺപട്ടാളം
 • റിഗ്റ്റൂൺ
 • അർജുനൻ സാക്ഷി
 • ചൈനാ ടൗൺ
 • സിറ്റി ഓഫ് ഗോഡ്
 • മാണിക്യക്കല്ല്
 • നോട്ട് ഒൗട്ട്
 • സീനിയേഴ്സ്

പ്രധാന കവിതകൾതിരുത്തുക

പുരസ്കാരങ്ങൾതിരുത്തുക

 • കണ്ണൂർ കവിമണ്ഡലത്തിന്റെ പി.ഭാസ്‌കരൻ സ്മാരക സുവർണമുദ്രാ പുരസ്‌കാരം[3]

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

 1. "Anil Panachooran" (ഭാഷ: ഇംഗ്ലീഷ്). IMDB. ശേഖരിച്ചത് 2009-06-25.
 2. puzha.com on anil panachooran
 3. "കവിമണ്ഡലം പുരസ്‌കാരം അനിൽ പനച്ചൂരാന് നൽകി". മാതൃഭൂമി. ശേഖരിച്ചത് 2009-06-25.
"https://ml.wikipedia.org/w/index.php?title=അനിൽ_പനച്ചൂരാൻ&oldid=3102674" എന്ന താളിൽനിന്ന് ശേഖരിച്ചത്