മലയാളസിനിമാ ഗാന രചയിതാവും തിരക്കഥാകൃത്തും ടെലിവിഷൻ പരിപാടികളുടെ നിർമ്മാതാവുമാണ് ഷിബു ചക്രവർത്തി (ജനനം:1961). കൈരളി ചാനലിന്റെ പ്രോഗ്രാം ഹെഡായും അമൃത ടി വി യിൽ പ്രോഗ്രാംസ് ആന്റ് ഇവന്റ്സ് വിഭാഗത്തിന്റെ ജനറൽ മാനേജറായും മീഡിയവൺ ടിവിയിൽ പ്രോഗ്രാം ചീഫ് ആയും പ്രവർത്തിച്ചു.[1]

ഷിബു ചക്രവർത്തി
Shibu chakrabarthy 1.jpg
ജീവിതരേഖ
ജനനനാമംഷിബു
സ്വദേശംകേരളം
സംഗീതശൈലിഗാന രചന
തൊഴിലു(കൾ)ഗാന രചയിതാവ്, തിരക്കഥാകൃത്ത്,
സജീവമായ കാലയളവ്1984-
ലേബൽHMV India, BMG India, Tarangini, Inreco
Associated actsഔസേപ്പച്ചൻ, എസ്.പി. വെങ്കിടേഷ്, ശ്യാം, ജോൺസൺ , കണ്ണൂർ രാജൻ,

ജീവിതരേഖതിരുത്തുക

കെ ജി ദാസിന്റേയും ശ്രീമതി ലീലയുടെയും മകനായി എറണാകുളത്തു ജനിച്ചു. ഇടപ്പള്ളിയിലെ സെയിന്റ് ജോർജ്ജ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മഹാരാജാസ് കോളേജിൽ നിന്ന് ഫിലോസഫിയിൽ ബിരുദാനന്തരബിരുദവും പിന്നീട് പത്രപ്രവർത്തനത്തിൽ ഡിപ്ലോമയും നേടി. ഗായത്രി ആർട്ടിസ്റ്റ്സ് ആന്റ് ഡിസൈനേഴ്സ് എന്ന പരസ്യ സ്ഥാപനത്തിൽ ലെയൗട്ട് ആർട്ടിസ്റ്റായി പ്രവർത്തിച്ചു.പരസ്യജിംഗിളുകൾക്കായി വരികളെഴുതി. ഉപഹാരം എന്ന ചിത്രത്തിൽ ആദ്യമായി ഗാനരചന നിർവ്വഹിച്ചു. “ശ്യാമ” യിലെ ചെമ്പരത്തിപ്പൂവേ ചൊല്ല് എന്ന ഗാനം ഷിബുവിനെ ജനപ്രിയനാക്കി. ഡെന്നീസ് ജോസഫ് ആദ്യമായി സംവിധായകനായ “മനു അങ്കിൾ” എന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കി. അഥർവ്വം, മനു അങ്കിൾ, ചുരം, ഏഴരക്കൂട്ടം, സാമ്രാജ്യം, ഓർക്കാപ്പുറത്ത്, അഭയം(1991), ഡോൺ ബോസ്കൊ, തുടങ്ങി പതിനെട്ട് ചിത്രങ്ങളുടെ തിരക്കഥ രചിച്ചു. അഞ്ച് വർഷത്തോളം കൈരളി ചാനലിന്റെ പ്രോഗ്രാം ഹെഡായിരുന്നു. അമൃത ടി വി യിൽ പ്രോഗ്രാംസ് ആന്റ് ഇവന്റ്സ് വിഭാഗത്തിന്റെ ജനറൽ മാനേജറായും മീഡിയവൺ ടിവിയിൽ പ്രോഗ്രാം ചീഫ് ആയും ജോലി ചെയ്തു.

ഭാര്യ : ഷിജി മക്കൾ: മാളവിക, ശന്തനു

ജനപ്രിയഗാനങ്ങൾതിരുത്തുക

 • ചെമ്പരത്തിപ്പൂവേ ചൊല്ല്
 • കറുകവയൽക്കുരുവീ
 • തുമ്പിപ്പെണ്ണേ വാവാ
 • കവിളിണയിൽ കുങ്കുമമോ
 • ദൂരെ കിഴക്കുദിക്കും
 • പാടം പൂത്ത കാലം
 • പൂക്കൈത പൂക്കുന്ന
 • ഓർമ്മകളോടിക്കളിക്കുവാൻ
 • സ്വാഗതം ഓതുമീ മലമേടുകൾ
 • അന്തിമാനച്ചോപ്പ് മാഞ്ഞു
 • ഒരു വാക്കു മിണ്ടാതെ

അവലംബംതിരുത്തുക

 1. http://www.m3db.com/node/4022

ചിത്രശാലതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഷിബു_ചക്രവർത്തി&oldid=3448299" എന്ന താളിൽനിന്ന് ശേഖരിച്ചത്