പി. പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1983-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കൂടെവിടെ. മമ്മൂട്ടി, സുഹാസിനി, റഹ്‌മാൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വാസന്തിയുടെ മൂൺഗിൽ പൂക്കൾ എന്ന തമിഴ് നോവലിനെ ആസ്പദമാക്കിയാണ് പത്മരാജൻ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.[1] തെന്നിന്ത്യൻ ചലച്ചിത്രനടനായ റഹ്‌മാൻ അഭിനയിച്ച ആദ്യ ചലച്ചിത്രമാണിത്.

കൂടെവിടെ
വി.സി.ഡി. പുറംചട്ട
സംവിധാനംപി. പത്മരാജൻ
നിർമ്മാണംപ്രേം പ്രകാശ്
രചനപി. പത്മരാജൻ
ആസ്പദമാക്കിയത്മൂൺഗിൽ പൂക്കൾ
അഭിനേതാക്കൾ
സംഗീതംജോൺസൺ
ഗാനരചനഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംഷാജി എൻ. കരുൺ
ചിത്രസംയോജനംമധു കൈനകരി
സ്റ്റുഡിയോപ്രകാശ് മൂവിടോൺ
റിലീസിങ് തീയതി1983
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം150 മിനിറ്റ്

കഥാതന്തു

തിരുത്തുക

ഊട്ടിയിലെ ഒരു ബോർഡിംഗ് സ്കൂളിലെ അദ്ധ്യാപികയാണ് ആലീസ് (സുഹാസിനി). സേവ്യ പുത്തൂരാൻ (ജോസ് പ്രകാശ്) എന്ന പാർലമെന്റ് അംഗത്തിന്റെ അച്ചടക്കമില്ലാത്ത മകനായ രവി പുത്തൂരാൻ (റഹ്‌മാൻ) ആ സ്കൂളിൽ ചേരുന്നു. രവിയെ ഒരു നല്ല വിദ്യാർത്ഥിയായി മാറ്റിയെടുക്കുന്നതിൽ ആലീസ് വിജയിക്കുന്നു. രവിയുടെ മേൽ ആലീസ് വളരെയധികം ശ്രദ്ധ ചെലുത്തുന്നത് ആലീസിന്റെ കാമുകനായ ക്യാപ്റ്റൻ തോമസിനെ (മമ്മൂട്ടി) അസ്വസ്ഥനാക്കുന്നു. രവിയെ പിന്തുടരുന്നതിനിടയിൽ മനഃപൂർവമല്ലെങ്കിലും തോമസ്സിന്റെ ജീപ്പിടിച്ച് രവി കൊല്ലപ്പെടുന്നു. തോമസ് പിന്നീട് പോലീസിനു കീഴടങ്ങുകയും ചെയ്യുന്നതോടെ ആലീസ് ജീവിതത്തിൽ ഒറ്റപ്പെടുന്നു.

അഭിനേതാക്കൾ

തിരുത്തുക

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഒ.എൻ.വി. കുറുപ്പ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജോൺസൺ

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ആടിവാ കാറ്റേ"  എസ്. ജാനകി 5:20
2. "പൊന്നുരുകും പൂക്കാലം"  എസ്. ജാനകി 4:23

ചിത്രത്തിലെ ആടി വാ കാറ്റെ എന്ന ഗാനം വളരെയധികം പ്രേക്ഷക സ്വീകാര്യത നേടി.

  1. Malayalam Literary Survey. Kēraḷa Sāhitya Akkādami. 1998. p. 26.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ചിത്രം കാണുവാൻ

തിരുത്തുക

കൂടെവിടെ (1983)

"https://ml.wikipedia.org/w/index.php?title=കൂടെവിടെ&oldid=3718249" എന്ന താളിൽനിന്ന് ശേഖരിച്ചത്