മലയാളത്തിലെ ഒരു കവിയും ഗാനരചയിതാവും സാംസ്കാരിക പ്രവർത്തകനുമാണ്‌ പി.കെ. ഗോപി.

പി. കെ. ഗോപി
Pakkandathil Kunjupillai Gopi
പികെഗോപി
പി. കെ. ഗോപി
ജനനം (1949-06-08) 8 ജൂൺ 1949  (75 വയസ്സ്)
പൗരത്വംഇന്ത്യൻ
തൊഴിൽ(s)കവി, ഫിസിയോതെറാപ്പിസ്റ്റ്
സജീവ കാലം1959 മുതൽ ഇന്നുവരെ
സ്ഥാനപ്പേര്യുവ കലാസാഹിതി പ്രസിഡന്റ്
രാഷ്ട്രീയപ്പാർട്ടികമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
പങ്കാളികോമള
കുട്ടികൾആര്യ ഗോപി, സൂര്യ ഗോപി
മാതാപിതാക്കൾകല്യാണി, പി കെ കുഞ്ഞുപിള്ള
ബന്ധുക്കൾആര്യ ഗോപി (മകൾ) സൂര്യ ഗോപി (മകൾ)
വെബ്സൈറ്റ്https://peekegopi.wordpress.com
പി കെ ഗോപി

ജീവിതരേഖ

തിരുത്തുക

പത്തനംതിട്ട ജില്ലയിലെ കൊടുമൺ അങ്ങാടിക്കലിൽ 1949 ജൂൺ 8 ന്‌ ജനിച്ചു. കലാലയ പഠനത്തിനു ശേഷം വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്ന് ഫിസിയോതെറാപ്പിയിൽ പഠനവും പരിശീലനവും നേടി. ഒട്ടേറെ ചലച്ചിത്രങ്ങൾക്ക് ഗാന രചന നിർവഹിച്ചിട്ടുണ്ട് ഗോപി. നിരവധി കവിതകളും പ്രസിദ്ധീകരിച്ചു. ഗോപിയുടെ നാടകങ്ങളുമുണ്ട്. ചിരന്തനം, ഏകം, സുഷുമ്നയിലെ സംഗീതം, ആയിരത്തിരണ്ടാമത്തെ രാത്രി, പുഴ തന്ന പുസ്തകം, മഴത്തോറ്റം, മരുഭൂമിയിലെ മഴഗണിതം, ഒരിറ്റ്, സുദർശനപ്പക്ഷിയുടെ തൂവൽ, നെഞ്ചിലെ മൺചെരാതുകൾ,ചിമിഴ്,ഒപ്പ്,മലയാളപ്പൂക്കൾ, ഹരിശ്രീ, നേര്, അറിവും മുറിവും, ഓലച്ചൂട്ടിന്റെ വെളിച്ചം, കിളിയമ്മ എന്നിങ്ങനെ 50ൽ അധികം ഗ്രന്ഥങ്ങൾ. കേരള സാഹിത്യ അക്കാദമി അംഗമായിട്ടുണ്ട്. ഭാര്യ:കോമളം. മക്കൾ:ആര്യ, സൂര്യ [1].

പുരസ്കാരങ്ങൾ

തിരുത്തുക
  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്കാരം (2018)[2]
  • മൂലൂർ അവാർഡ്
  • വെണ്ണിക്കുളം അവാർഡ്[3]
  • പി.ടി.ഭാസ്കരപ്പണിക്കർ അവാർഡ്
  • മൂടാടി ദാമോദരൻ സ്മാരക അവാർഡ്
  • അബുദാബി മലയാളി സമാജം അവാർഡ്
  • ശക്തി അവാർഡ്
  • എഴുമംഗലം അവാർഡ്
  • എൻ വി കൃഷ്ണവാര്യർ പുരസ്കാരം
  • പി.ആർ നമ്പ്യാർ സ്മാരക പുരസ്കാരം
  • സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം
  • കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവന പുരസ്‌കാരം-2024
  • പുത്തൻകാവ് മാത്തൻ തരകൻ സ്മാരക വിശ്വദീപം പുരസ്‌കാരം-2024
  • പത്തനംതിട്ട എഴുത്തുകൂട്ടം സാംസ്കാരികവേദി കണ്ണശ്ശസാഹിത്യപുരസ്‌കാരം-2025
  1. വെബ്ദുനിയാ:കണ്ണുകൾ സമൂഹത്തിലേക്ക് തുറക്കുക
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2018-07-12. Retrieved 2018-06-23.
  3. "hindu online". Archived from the original on 2007-10-01. Retrieved 2009-12-14. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)

പുറമേക്കുള്ള കണ്ണി

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പി.കെ._ഗോപി&oldid=4412538" എന്ന താളിൽനിന്ന് ശേഖരിച്ചത്