യുധിഷ്ടിരന്റെ അശ്വമേധയാഗത്തിൽ അശ്വത്തെ അനുഗമിച്ചു ദിഗ്വിജയം നടത്തിയ അർജുനൻ എത്തിച്ചേർന്ന സ്ത്രീരാജ്യമായ നാരീപുരത്തിന്റെ അധിപ .

പ്രമീളയും അർജുനനും

തിരുത്തുക

യുധിഷ്ടിരന്റെ അശ്വമേധയാഗത്തിൽ, അശ്വത്തെ അനുഗമിച്ച അർജുനൻ നാരീപുരമെന്ന സ്ത്രീരാജ്യത്തെത്തുന്നു . അവിടെയുള്ളവരെല്ലാം സ്ത്രീകളായിരുന്നു . അവിടെയെത്തുന്ന പുരുഷന്മാർ സ്ത്രീകളിൽ ഭ്രമിക്കുകയും ,അവരുമായി സംഭോഗത്തിലേർപ്പെടുകയും ഒടുവിൽ അവിടെക്കിടന്നു ക്ഷയരോഗം ബാധിച്ചു മരിക്കുകയും ചെയ്യുമായിരുന്നു .അവിടെയുള്ള സ്ത്രീകളിൽ ആരെങ്കിലും ഇങ്ങനെ വന്നുചേരുന്ന പുരുഷന്മാരിൽ നിന്നും ഗർഭിണികളായാൽ അവർക്ക് ജനിക്കുന്നവരും പെൺകുട്ടികളായിരുന്നു. ഇത്തരത്തിൽ സ്ത്രീകളെക്കൊണ്ട് നാരീപുരം നിറഞ്ഞിരുന്നു . ഒറ്റ പുരുഷന്മാർ പോലും അവിടെയുണ്ടായിരുന്നില്ല . ഈ നാരീപുരത്തിന്റെ രാജ്ഞിയായിരുന്നു പ്രമീളാ റാണി.

ഇത്തരത്തിൽ നാരീപുരത്തിൽ എത്തിച്ചേർന്ന യുധിഷ്ടിരന്റെ അശ്വത്തെ രാജ്ഞി പിടിച്ചു കെട്ടുകയും , അതിനെത്തുടർന്നു അർജുനനും സൈന്യവും പ്രമീളയോട് യുദ്ധം ചെയ്യുകയും ചെയ്യുന്നു. ഒരു ലക്ഷത്തോളം സ്ത്രീകൾ കൊലകൊമ്പനാനകളിലും, ഒരു ലക്ഷം പേർ കുതിരകളിലും , ഒരു ലക്ഷം പേർ തേരുകളിലും വന്നെത്തി . അവരും അർജുനന്റെ സൈന്യവും തമ്മിൽ യുദ്ധമുണ്ടായി. അർജുനൻ പ്രമീളയോട് ഏറ്റുമുട്ടി പരാജിതനാകുന്നു .

ഒടുവിൽ പ്രമീളയെ വധിക്കാനായി ദിവ്യാസ്ത്രം പ്രയോഗിക്കാനൊരുങ്ങിയ അർജുനനെ, ഒരു അശരീരി അതിൽ നിന്നും പിന്തിരിപ്പിക്കുകയും , പ്രമീളയെ വിവാഹം കഴിക്കാൻ ഉപദേശിക്കുകയും ചെയ്യുന്നു. ആ അശരീരി വാക്യം അനുസരിച്ച് അർജുനൻ പ്രമീളയെ വിവാഹം ചെയ്തു യുദ്ധം അവസാനിപ്പിച്ചു. തുടർന്ന് വീണ്ടും ദിഗ്വിജയം ചെയ്തു.

സ്ത്രീശക്തിയുടെ ഉത്തമ മാതൃക

തിരുത്തുക

പ്രമീള അതിശക്തയായ ഒരു യുവതിയായിരുന്നു . തന്റെ മന്ത്രിണിയായിരുന്ന മന്മഥമഞ്ജരി എന്ന സ്ത്രീരത്നത്തിന്റെ സഹായത്തോടെ യുധിഷ്ഠിരന്റെ അശ്വമേധയാഗത്തിൽ ദിഗ്‌വിജയത്തിനു ഇറങ്ങിത്തിരിച്ച അർജ്ജുനന്റെ സേനയെ യുദ്ധത്തിലേർപ്പെട്ട് തോൽപ്പിക്കുകയും അർജ്ജുനനെ നിസ്സഹായനാക്കുകയും ചെയ്തുവത്രേ . ആയുധപ്രയോഗത്തിൽ സമർത്ഥയായ പ്രമീള നല്ലൊരു അശ്വസവാരിക്കാരിയും അസ്ത്രജ്ഞയുമായിരുന്നു . തനിക്കേർപ്പെട്ട തോൽവിയുടെ മാനക്കേട് മറയ്ക്കാനാണ് അർജ്ജുനൻ ഇവളെ വിവാഹം ചെയ്തത് .

മറ്റു വിവരങ്ങൾ

തിരുത്തുക

യുദ്ധാനന്തരം പ്രമീളയുടെ വിവാഹം നടക്കുകയും, ഹസ്തിനപുരിയിലേക്ക് പ്രമീള പോയതായും ജൈമിനീ ഭാരതം അശ്വമേധപർവ്വത്തിൽ പറയുന്നു . ഈ കഥ ജൈമിനീ മഹർഷിയുടെ മഹാഭാരതത്തിൽ നിന്നുമുള്ളതാണ്.

[1]

  1. [ജൈമിനീയാശ്വമേധം by തേമ്പാട്ട് ശങ്കരൻ നായര് , സാഹിതി ബുക്സ് , തൃശൂര് ] .
"https://ml.wikipedia.org/w/index.php?title=പ്രമീള&oldid=2486621" എന്ന താളിൽനിന്ന് ശേഖരിച്ചത്