ജി. വേണുഗോപാൽ മലയാളചലച്ചിത്ര പിന്നണിഗായകനാണ്‌. മലയാളം കൂടാതെ തമിഴ്,തെലുഗു, ഹിന്ദി, സംസ്‌കൃതം തുടങ്ങിയ ഭാഷകളിലും പാടിയിട്ടുണ്ട്. പറവൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന ശാസ്ത്രീയ സംഗീതഞ്ജരായ രാധാമണി, ശാരദാമണി എന്നിവരുടെ അനിയത്തിയുടെ മകനാണ് വേണുഗോപാൽ.

ജി. വേണുഗോപാൽ
Venugopal.jpg
ജീവിതരേഖ
ജനനം (1960-12-10) ഡിസംബർ 10, 1960  (60 വയസ്സ്)
സംഗീതശൈലിപിന്നണിഗായകൻ
സജീവമായ കാലയളവ്1984-തുടരുന്നു
വെബ്സൈറ്റ്http://www.gvenugopal.com/

ജീവിത രേഖതിരുത്തുക

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിനടുത്തുള്ള തട്ടത്തുമലയിലാണ് ഗോപിനാഥൻ നായർ, സരോജിനി ദമ്പതികളുടെ മകനായി ജി. വേണുഗോപാൽ ജനിച്ചത്. അമ്മ സരോജിനി തിരുവനന്തപുരം ഗവർമെൻറ് വനിതാ കോളേജ് സംഗീത  വിഭാഗം മേധാവിയായിരുന്നു.

അവാർഡുകൾതിരുത്തുക

1987-ൽ പുറത്തിറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലെ പൊന്നിൻ 'തിങ്കൾ പോറ്റും മാനേ..' എന്ന ഗാനത്തിലൂടെയാണ് പിന്നണിഗാനരംഗത്തെത്തുന്നത്. സിനിമാ രംഗത്തെത്തുന്നതിനു മുന്നേ സർവ്വകലാശാല യുവജനോത്സവങ്ങളിൽ ധാരാളം സമ്മാനങ്ങൾ കരസ്ഥമാക്കിയിരുന്നു. അഞ്ചു വർഷം തുടർച്ചയായി കേരള സർവ്വകലാശാല കലാ പ്രതിഭ ആയിരുന്നു. ജി. ദേവരാജൻ, കെ. രാഘവൻ എന്നിവരോടൊപ്പം നാടക രംഗത്തും അദ്ദേഹം സാന്നിധ്യം അറിയിച്ചു, പ്രൊഫഷനൽ നാടകങ്ങളിൽ പാടിയ അദ്ദേഹത്തിനു 2000 ലെ നാടക രംഗത്തെ മികച്ച ഗായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം " സബ്കോ സമ്മതി ദേ ഭഗവാൻ " എന്ന നാടകത്തിലൂടെ ലഭിച്ചു.

കേരള സർക്കാർ നൽകുന്ന മികച്ച പിന്നണിഗായകനുള്ള പുരസ്കാരം 1990, 1998, 2004 വർഷങ്ങളിൽ വേണുഗോപാൽ നേടിയിട്ടുണ്ട്.

കവിതാലാപനംതിരുത്തുക

കവിതകൾക്കു സംഗീതം നൽകി ആലപിക്കുന്ന ഒരു പുതിയ രീതിയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് കാവ്യരാഗം എന്ന ആൽബം അദ്ദേഹം പുറത്തിറക്കി. പ്രശസ്തരായ മലയാളകവികളുടെ മികച്ച കവിതകൾ സംഗീതം നൽകി ആലപിക്കുകയുണ്ടായി. ഒ.എൻ.വി. കുറുപ്പ്, സുഗതകുമാരി, സച്ചിദാനന്ദൻ, കടമ്മനിട്ട രാമകൃഷ്ണൻ, വിഷ്ണുനാരായണൻ നമ്പൂതിരി, വി. മധുസൂദനൻ നായർ എന്നിവരുടെ കവിതകൾ വേണു ഗോപാൽ ആലപിക്കുകയുണ്ടായി. സുരേഷ് കൃഷ്ണയാണ്‌ ഈണം പകർന്നത്.

കാവ്യരാഗത്തിനു ശേഷം ഇറങ്ങിയ കാവ്യഗീതികയിൽ എൻ.എൻ. കക്കാട് , ബാലചന്ദ്രൻ ചുള്ളിക്കാട്, ഡി. വിനയചന്ദ്രൻ തുടങ്ങിയവരുടെ കവിതകൾ ആണുള്ളത്. ജെയ്സൺ ജെ നായർ ആണ്‌ കവിതകളുടെ സംഗീതസം‌വിധാനം നിർവഹിച്ചത്.

പ്രമാണം:ജി. വേണുഗോപാൽ 1z.jpg
വടകര സ്വദേശി ശ്രീ രജീഷ് പി.ടി.കെ (Rajeesh ptk) വരച്ച ജി. വേണുഗോപാൽ ചിത്രം.

പ്രധാന ഗാനങ്ങൾതിരുത്തുക

വർഷം ഗാനം സിനിമ സംഗീതസംവിധാനം
1986 പൊന്നും തിങ്കൾ പോറ്റും മാനേ ഒന്നുമുതൽ പൂജ്യം വരെ മോഹൻ സിത്താര
1987 ഒന്നാം രാഗം പാടി തൂവാനത്തുമ്പികൾ പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്
1988 ചന്ദനമണിവാതിൽ പാതി ചാരി മരിക്കുന്നില്ല ഞാൻ രവീന്ദ്രൻ
കാണാനഴകുള്ള മാണിക്യകുയിലേ ഊഴം എം.കെ. അർജ്ജുനൻ
മനസ്സേ ശാന്തമാകൂ ആലിലക്കുരുവികൾ മോഹൻ സിത്താര
ഉണരുമീ ഗാനം മൂന്നാംപക്കം ഇളയരാജ
1989 പള്ളിത്തേരുണ്ടോ മഴവിൽക്കാവടി ജോൺസൺ
1990 സ്വർഗ്ഗങ്ങൾ സ്വപ്നം കാണും മാളൂട്ടി
താനേ പൂവിട്ട മോഹം സസ്നേഹം
തൂവൽ വിണ്ണിൽ മാറിൽ ചാർത്തി തലയണമന്ത്രം
1991 ഏതോ വാർമുകിലിൻ കിനാവിലെ പൂക്കാലം വരവായി ഔസേപ്പച്ചൻ
മായാമഞ്ചലിൽ ഒറ്റയാൾ പട്ടാളം ശരത് (സംഗീതസം‌വിധായകൻ)
തുമ്പപ്പൂ കോടിയുടുത്തു സന്ദേശം ജോൺസൺ
1993 കറുകവയൽ കുരുവി ധ്രുവം എസ്.പി. വെങ്കിടേഷ്
1997 ഗുരുചരണം നാഥാ ഗുരു ഇളയരാജ

വ്യക്തിജീവിതംതിരുത്തുക

1960 ഡിസംബർ 10ന് [[തിരുവനന്തപുരം|തിരുവനന്തപുരത്ത്] ആർ. ഗോപിനാഥൻ നായരുടെയും സരോജത്തിന്റെയും മകനായാണ് വേണുഗോപാൽ ജനിച്ചത്. ഇംഗ്ലീഷ് സാഹിത്യത്തിലും പത്രപ്രവർത്തനത്തിലും ബിരുദാനന്ദര ബിരുദം നേടിയിട്ടുള്ള വേണുഗോപാൽ ഭാര്യ രശ്മിയോടും മക്കളായ അരവിന്ദ്, അനുപല്ലവി എന്നിവരോടും ഒപ്പം തിരുവനന്തപുരത്ത് താമസിക്കുന്നു.

അവലംബംതിരുത്തുക


പുറത്തേക്കുള്ള കണ്ണികൾതിരുത്തുക"https://ml.wikipedia.org/w/index.php?title=ജി._വേണുഗോപാൽ&oldid=3631901" എന്ന താളിൽനിന്ന് ശേഖരിച്ചത്