ഗിരീഷ് പുത്തഞ്ചേരി
മലയാളത്തിലെ ഏറ്റവും ജനപ്രിയനായ ചലച്ചിത്രഗാന രചയിതാവും കവിയും തിരക്കഥാകൃത്തുമായിരുന്നു ഗിരീഷ് പുത്തഞ്ചേരി (1961 — 2010.[1][2]) ഇന്ത്യൻ പെർഫോമൻസ് റൈറ്റ്‌സ് സൊസൈറ്റിയുടെ മലയാള വിഭാഗം ഡയറക്ടറായും കേരള കലാമണ്ഡലം, കേരള ലളിതകലാ അക്കാദമി എന്നിവയുടെ ഭരണസമിതിയംഗമായും അദ്ദേഹം പ്രവർത്തിച്ചു. കോഴിക്കോട് സ്വദേശിയായിരുന്ന ഗിരീഷ്, 1989-ൽ പുറത്തിറങ്ങിയ എൻക്വയറി എന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതികൊണ്ടാണ് മലയാള ചലച്ചിത്ര ഗാനശാഖയിലേക്ക് കാൽവയ്ക്കുന്നത്. മികച്ചഗാനരചയിതാവിനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം ഏഴുതവണ ഏറ്റുവാങ്ങി. ചുരുങ്ങിയ കാലയളവിൽ ഏറ്റവുമധികം ഗാനങ്ങൾ മലയാളസിനിമയിൽ രചിച്ച ബഹുമുഖ പ്രതിഭയെന്നപേരിലും അദ്ദേഹമറിയപ്പെട്ടു. 2010 ഫെബ്രുവരി 10-ന് മസ്തിഷ്കരക്തസ്രാവത്തെത്തുടർന്ന് കോഴിക്കോട്ടെ മിംസ് ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.
ഗിരീഷ് പുത്തഞ്ചേരി | |
---|---|
![]() | |
ജനനം | പുത്തഞ്ചേരി, കോഴിക്കോട് ജില്ല, കേരളം | മേയ് 1, 1961
മരണം | ഫെബ്രുവരി 10, 2010 കോഴിക്കോട്, കേരളം | (പ്രായം 48)
മരണ കാരണം | മസ്തിഷ്കരക്തസ്രാവം |
ദേശീയത | ഇന്ത്യ |
കലാലയം | ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് മീഞ്ചന്ത |
തൊഴിൽ | ഗാനരചയിതാവ് കവി |
സജീവ കാലം | 1990 - 2010 |
ജീവിതപങ്കാളി(കൾ) | ബീന |
കുട്ടികൾ | ജിതിൻ പുത്തഞ്ചേരി, ദിൻനാഥ് പുത്തഞ്ചേരി |
ജീവിതരേഖതിരുത്തുക
ജ്യോതിഷം, വൈദ്യം, വ്യാകരണംതുടങ്ങിയ വിഷയങ്ങളിൽ പണ്ഡിതനായിരുന്ന പുളിക്കൂൽ കൃഷ്ണപ്പണിക്കരുടേയും കർണാടകസംഗീത വിദൂഷിയായ മീനാക്ഷിയമ്മയുടേയും മകനായി 1961 മേയ് 1 ന് കോഴിക്കോടു ജില്ലയിലെ പുത്തഞ്ചേരിയിൽ ജനനം. സർക്കാർ എൽ.പി. സ്കൂൾ പുത്തഞ്ചേരി, മൊടക്കല്ലൂർ യു.പി.സ്കൂൾ, പാലോറ സെക്കൻഡറി സ്കൂൾ, ഗവ: ആർട്സ് ആൻഡ് സയൻസ് കോളേജ്, കോഴിക്കോട് എന്നിവിടങ്ങളിൽ പഠനം. പുത്തഞ്ചേരി ഗ്രാമത്തിലെ ബാലസംഘത്തിലെ സജീവ അംഗമായിരുന്ന ഗിരീഷ് .ചെറിയപ്രായത്തിൽത്തന്നെ മലയാളസാഹിത്യത്തിലേക്ക് ആകൃഷ്ടനായിരുന്നു. സാംസ്കാരിക കൂട്ടായ്മയായ ചെന്താര പുത്തഞ്ചേരിയുടെ സജീവഅംഗമായും പ്രവർത്തിച്ചു. ചെന്താരക്കൂട്ടായ്മയുടെ നാടകങ്ങൾ രചിച്ചതും സംവിധാനം ചെയ്തതും ഗിരീഷായിരുന്നു. പതിനാലാം വയസ്സിൽ ആദ്യകവിത ചെന്താരയുടെ മോചനം എന്ന മാഗസിനിൽ പ്രസിദ്ധീകരിച്ചു. പഠനകാലത്ത് കോഴിക്കോട് ആകാശവാണി, എച്ച്.എം.വി, തരംഗിണി, മാഗ്ന സൗണ്ട്‌സ് എന്നീ റെക്കോഡിങ് കമ്പനികൾക്കുവേണ്ടി ലളിതഗാനങ്ങളെഴുതിക്കൊണ്ടാണ്, ഈ രംഗത്തേയ്ക്കുള്ള ചുവടുവയ്പ്പ്. 1989 ൽ യുവി രവീന്ദ്രനാഥ് സംവിധാനംചെയ്ത "എൻക്വയറി" എന്ന ചിത്രത്തിലെ ഗാനങ്ങളെഴുതിയാണ് ചലച്ചിത്രഗാനരചനാരംഗത്തേക്കു വരുന്നത്[2]. എന്നാൽ ആ ഗാനങ്ങൾ വേണ്ടത്രജനശ്രദ്ധ നേടിയില്ല. 1992ൽ രഞ്ജിത്തിന്റെ തിരക്കഥയിൽ ജയരാജ് സംവിധാനംചെയ്ത ജോണിവാക്കർ എന്ന ചിത്രത്തിലെ ശാന്തമീ രാത്രിയിൽ എന്നഗാനം ഏറെ ജനശ്രദ്ധയേറ്റുവാങ്ങി. 344 ചിത്രങ്ങളിലായി 1600ലേറെ ഗാനങ്ങൾ അദ്ദേഹമെഴുതിയിട്ടുണ്ട്. എഴുതവണ സംസ്ഥാനസർക്കാറിന്റെ ഏറ്റവും മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള പുരസ്കാരം കരസ്ഥമാക്കി. മേലേപ്പറമ്പിൽ ആൺവീട്, ഇക്കരെയാണെന്റെ മാനസം, പല്ലാവൂർ ദേവനാരായണൻ, വടക്കുംനാഥൻ, അടിവാരം, ഓരോവിളിയും കാതോർത്ത്, കേരളാ ഹൗസ് ഉടൻ വിൽപ്പനക്ക് എന്നീ ചിത്രങ്ങൾക്കു കഥയും, വടക്കുംനാഥൻ, പല്ലാവൂർ ദേവനാരായണൻ, കിന്നരിപ്പുഴയോരം ബ്രഹ്മരക്ഷസ്സ് എന്നീച്ചിത്രങ്ങൾക്കു തിരക്കഥയും രചിച്ചു. അവസാനകാലത്ത് സ്വന്തം തിരക്കഥയിൽ രാമൻ പോലിസ് എന്നപേരിൽ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനംചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ഗിരീഷ്[3].
ശ്രദ്ധേയമായ ചില ചലച്ചിത്രഗാനങ്ങൾതിരുത്തുക
- സൂര്യകിരീടം വീണുടഞ്ഞു (ദേവാസുരം)
- പിന്നെയും പിന്നെയും ആരോ (കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് - 1997)
- ആരോ വിരൽമീട്ടി... (പ്രണയവർണ്ണങ്ങൾ - 1998)
- കണ്ണുംനട്ട് കാത്തിരുന്നിട്ടും...(കഥാവശേഷൻ (2004)
- ആകാശദീപങ്ങൾ സാക്ഷി.. (രാവണപ്രഭു - 2001)
- ഇന്നലെ, എന്റെ നെഞ്ചിലെ.. (ബാലേട്ടൻ - 2003)
- കനകമുന്തിരികൾ.. (പുനരധിവ- 1999)[4]
- നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ... (അഗ്നിദേവൻ - 1995)
- ഒരു രാത്രികൂടെ വിടവാങ്ങവേ..(സമ്മർ ഇൻ ബെത്‌ലഹേം)[5]
- അമ്മ മഴക്കാറിന്... (മാടമ്പി 2008)
- രാത്തിങ്കൾ പൂത്താലിചാർത്തി... (ഈ പുഴയും കടന്ന് - 1996)
- ഏതോ വേനൽക്കിനാവിൻ..
- കൈക്കുടന്ന നിറയെ...(മായാമയൂരം)
- മേലെമേലേ മാനം..
- നിലാവേ മായുമോ... (മിന്നാരം)
- പുലർവെയിലും പകൽമുകിലും... (അങ്ങനെ ഒരവധിക്കാലത്ത് 1999)
- നീയുറങ്ങിയോ നിലാവേ... (ഹിറ്റ്ലർ - 1996)
- കളഭം തരാം... (വടക്കുംനാഥൻ - 2006)
- ഹരിമുരളീരവം... (ആറാം തമ്പുരാൻ - 1997)
- ശാന്തമീ രാത്രിയിൽ (ജോണിവാക്കർ)
തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾതിരുത്തുക
കവിതാസമാഹാരങ്ങൾതിരുത്തുക
പുരസ്കാരങ്ങൾതിരുത്തുക
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം:
- 2004 - മികച്ച ഗാനരചയിതാവ് - കഥാവശേഷൻ
- 2003 - മികച്ച ഗാനരചയിതാവ് - ഗൗരീ ശങ്കരം
- 2002 - മികച്ച ഗാനരചയിതാവ് - നന്ദനം
- 2001 - മികച്ച ഗാനരചയിതാവ് - രാവണ പ്രഭു
- 1999 - മികച്ച ഗാനരചയിതാവ് - പുനരധിവാസം
- 1997 - മികച്ച ഗാനരചയിതാവ് - കൃഷ്ണഗുഡിയിൽ ഒരു പ്രണയ കാലത്ത്
- 1995 - മികച്ച ഗാനരചയിതാവ് - അഗ്നിദേവൻ
ഏഷ്യാനെറ്റ് ചലച്ചിത്ര പുരസ്കാരം
- 2008 - മികച്ച ഗാനരചയിതാവ് -മാടമ്പി
- 2006 - മികച്ച ഗാനരചയിതാവ് -വടക്കുംനാഥൻ
- 2004 - മികച്ച ഗാനരചയിതാവ് -മാമ്പഴക്കാലം
- ഫിലിം ക്രിട്ടിക്സ് അവാർഡ്
- ഫിലിം ആർട്ട്സ് ക്ലബ്ബ് കൊച്ചിൻ അവാർഡ്
- ഏഷ്യാനെറ്റ്-ഗോദജ് അവാർഡ്
മരണംതിരുത്തുക
ഏറെക്കാലമായി പ്രമേഹവും രക്താതിമർദ്ദവുമനുഭവിച്ചിരുന്ന[1][8] ഗിരീഷിനെ 2010 ഫെബ്രുവരി 6-ന് മസ്തിഷ്കാഘാതം അനുഭവപ്പെട്ടതിനെത്തുടർന്ന് കോഴിക്കോട്ടെ മിംസ് (മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെബ്രുവരി 2-ന്, അന്തരിച്ചനടൻ കൊച്ചിൻ ഹനീഫയെക്കുറിച്ച് അനുസ്മരണയ്ക്കുറിപ്പെഴുതുന്നതിനിടയിൽ പെട്ടെന്നദ്ദേഹത്തിനു കടുത്ത തലവേദനയനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിയ ഉടനെ അദ്ദേഹം അബോധാവസ്ഥയിലായി. രണ്ടുതവണ ശസ്ത്രക്രിയ നടത്തിയെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായില്ല. ഫെബ്രുവരി 10-ന് രാത്രി എട്ടേമുക്കാലോടെ 49-ാം വയസ്സിൽ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. മൃതദേഹം പൂർണ്ണ ഔദ്യോഗികബഹുമതികളോടെ മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിച്ചു.[1][9]
ബീനയാണു ഭാര്യ. ജിതിൻ, ദിനനാഥ് എന്നിങ്ങനെ രണ്ട് ആണ്മക്കളുണ്ട്. മൂത്തമകനായ ജിതിൻ പുത്തഞ്ചേരി ചലച്ചിത്രനടനും സംവിധായകനുമാണ്. ഇളയമകനായ ദിനനാഥ്, അച്ഛന്റെ പാത പിന്തുടർന്ന്, ഗാനരചയിതാവായി.
അവലംബംതിരുത്തുക
- ↑ 1.0 1.1 1.2 "Popular film lyricist Girish Puthenchery dead". Press Trust of India. മൂലതാളിൽ നിന്നും 2010-02-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010 February 10.
{{cite news}}
: Check date values in:|accessdate=
(help) - ↑ 2.0 2.1 "മാതൃഭൂമി: ഗിരീഷ് പുത്തഞ്ചേരി അന്തരിച്ചു, ഫെബ്രുവരി 11, 2010". മൂലതാളിൽ നിന്നും 2010-02-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-02-11.
- ↑ വെബ് ദുനിയ മലയാളം
- ↑ "പാട്ടോർമ്മ". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 709. 2011 സെപ്റ്റംബർ 26. ശേഖരിച്ചത് 2013 മാർച്ച് 24.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "പാട്ടോർമ്മ". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 706. 2011 സെപ്റ്റംബർ 05. ശേഖരിച്ചത് 2013 മാർച്ച് 24.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ ദാറ്റ്സ് മലയാളം[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ഗിരീഷ് പുത്തഞ്ചേരി അന്തരിച്ചു". Manoramaonline. മൂലതാളിൽ നിന്നും 2010-02-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010 February 11.
{{cite news}}
: Check date values in:|accessdate=
(help) - ↑ "-". Mathrubhumi. മൂലതാളിൽ നിന്നും 2010-02-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010 February 10.
{{cite news}}
: Check date values in:|accessdate=
(help) - ↑ "ഗിരീഷ് പുത്തഞ്ചേരി അന്തരിച്ചു". Mathrubhumi. മൂലതാളിൽ നിന്നും 2010-02-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010 February 10.
{{cite news}}
: Check date values in:|accessdate=
(help)
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഗിരീഷ് പുത്തഞ്ചേരി
- ഗിരീഷ് പുത്തഞ്ചേരിയുടെ ഹിറ്റുകൾ Archived 2010-02-13 at the Wayback Machine.
- ശ്രദ്ധേയ ഗാനങ്ങൾ Archived 2010-02-15 at the Wayback Machine.