കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2006)
2006-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2006 ഏപ്രിൽ 22, ഏപ്രിൽ 29, മേയ് 3 എന്നീ ദിവസങ്ങളിലായി മൂന്നു ഘട്ടങ്ങളിലായാണ് നടത്തിയത് - വോട്ടെണ്ണൽ 2006 മേയ് 11-നായിരുന്നു. [1] 140 മണ്ഡലങ്ങളിൽ ആകെ 931 സ്ഥാനാർഥികളാണ് മൽസരിച്ചത്, 376 സ്വതന്ത്രർ മൽസരിച്ചപ്പോൾ ഏറ്റവും കൂടുതൽ സ്ഥാനാർഥികളെ മൽസരരംഗത്തിറക്കിയത് ബി.ജെ.പി. (136) ബി. എസ്.പി (107), സി.പി.എം (85), കോൺഗ്രസ് ഐ (77) എന്നീ പാർട്ടികളായിരുന്നു. എന്നാൽ സി.പി.എം (61), കോൺഗ്രസ് ഐ (24), സി.പി.ഐ (17) എന്നീ പാർട്ടികൾക്കാണ് കൂടുതൽ സീറ്റുകൾ ലഭിച്ചത്. [2].
| ||||||||||||||||||||||||||||
കേരള നിയമസഭയിലെ 140 മണ്ഡലങ്ങൾ | ||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| ||||||||||||||||||||||||||||
|
തിരഞ്ഞെടുപ്പ് ദിവസങ്ങൾ
തിരുത്തുകഒന്നാം ഘട്ടം
തിരുത്തുകഇടുക്കി ജില്ലയിലെ തൊടുപുഴ, ദേവികുളം, ഇടുക്കി, ഉടുമ്പൻചോല, പീരുമേട്, കാഞ്ഞിരപ്പള്ളി എന്നീ മണ്ഡലങ്ങളിലും കോട്ടയം ജില്ലയിലെ വാഴൂർ, ചങ്ങനാശ്ശേരി,കോട്ടയം, ഏറ്റുമാനൂർ, പുതുപ്പള്ളി, പൂഞ്ഞാർ, പാല, കടുത്തുരുത്തി, വൈക്കംഎന്നീ മണ്ഡലങ്ങളിലും ആലപ്പുഴ ജില്ലയിലെ അരൂർ, ചേർത്തല, മാരാരിക്കുളം, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട്, കായംകുളം, തിരുവല്ലഎന്നീ മണ്ഡലങ്ങളിലും പത്തനംതിട്ട ജില്ലയിലെ കല്ലുപ്പാറ, ആറന്മുള, ചെങ്ങന്നൂർ, മാവേലിക്കര, പന്തളം, റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ എന്നീ മണ്ഡലങ്ങളിലും കൊല്ലം ജില്ലയിലെ ചടയമംഗലം, കൊട്ടാരക്കര, നെടുവത്തൂർ, അടൂർ, കുന്നത്തൂർ, കരുനാഗപ്പള്ളി, ചവറ, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർഎന്നീ മണ്ഡലങ്ങളിലും തിരുവനന്തപുരം ജില്ലയിലെ വർക്കല, ആറ്റിങ്ങൽ, കിളിമാനൂർ, വാമനപുരം, ആര്യനാട്, നെടുമങ്ങാട്, കഴക്കൂട്ടം, തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം വെസ്റ്റ്, തിരുവനന്തപുരം ഈസ്റ്റ്, നേമം, കോവളം, നെയ്യാറ്റിൻകര, പാറശ്ശാല എന്നീ മണ്ഡലങ്ങളിലും 2006 ഏപ്രിൽ 22-ന് വോട്ടെടുപ്പ് നടന്നു.
രണ്ടാം ഘട്ടം
തിരുത്തുകകോഴിക്കോട് ജില്ലയിലെ വടകര, നാദാപുരം, മേപ്പയൂർ, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശേരി, കൊടുവള്ളി, കോഴിക്കോട് -1, കോഴിക്കോട് -2, ബേപ്പൂർ, കുന്ദമംഗലം, തിരുവമ്പാടി എന്നീ മണ്ഡലങ്ങളിലും വയനാട് ജില്ലയിലെ വടക്കേ വയനാട് കൽപറ്റ, സുൽത്താൻ ബത്തേരി, വണ്ടൂർ എന്നീ മണ്ഡലങ്ങളിലും മലപ്പുറം ജില്ലയിലെ നിലമ്പൂർ, മഞ്ചേരി, മലപ്പുറം, കൊണ്ടോട്ടി, തിരൂരങ്ങാടി, താനൂർ, തിരൂർ, പൊന്നാനി, കുറ്റിപ്പുറം, മങ്കട, പെരിന്തൽമണ്ണ എന്നീ മണ്ഡലങ്ങളിലും പാലക്കാട് ജില്ലയിലെ തൃത്താല പട്ടാമ്പി, ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, മണ്ണാർക്കാട്, മലമ്പുഴ, പാലക്കാട്, ചിറ്റൂർ, കൊല്ലങ്കോട്, കുഴൽമന്ദം, ആലത്തൂർ എന്നീ മണ്ഡലങ്ങളിലും തൃശ്ശൂർ ജില്ലയിലെ, വടക്കാഞ്ചേരി, കുന്ദംകുളം, ചേർപ്പ്, തൃശ്ശൂർ, ഒല്ലൂർ, കൊടകര, ചാലക്കുടി, മാള, ഇരിങ്ങാലക്കുട, മണലൂർ, ഗുരുവായൂർ, നാട്ടിക, കൊടുങ്ങല്ലൂർഎന്നീ മണ്ഡലങ്ങളിലും എറണാകുളം ജില്ലയിലെ അങ്കമാലി, വടക്കേക്കര, പറവൂർ, ഞാറയ്ക്കൽ, ഏറണാകുളം, മട്ടാഞ്ചേരി, പള്ളുരുത്തി, തൃപ്പൂണിത്തുറ, ആലുവ, പെരുമ്പാവൂർ, കുന്നത്തുനാട്, പിറവം, മൂവാറ്റുപുഴ, കോതമംഗലം എന്നീ മണ്ഡലങ്ങളിലും 2006 ഏപ്രിൽ 29-ന് വോട്ടെടുപ്പ് നടന്നു.
മൂന്നാം ഘട്ടം
തിരുത്തുകകാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം, കാസർഗോഡ്, ഉദുമ, ഹോസ്‌ദുർഗ്, തൃക്കരിപ്പൂർ എന്നീ മണ്ഡലങ്ങളിലും കണ്ണൂർ ജില്ലയിലെ ഇരിക്കൂർ, പയ്യന്നൂർ,തളിപ്പറമ്പ്, അഴീക്കോട്, കണ്ണൂർ, എടക്കാട്, തലശ്ശേരി, പെരിങ്ങളം, കൂത്തുപറമ്പ്, പേരാവൂർ എന്നീ നിയമസഭാമണ്ഡലങ്ങളിലും 2006 മേയ് 3 -നാണ് വോട്ടെടുപ്പ് നടന്നത്.
തിരഞ്ഞെടുപ്പുഫലങ്ങൾ
തിരുത്തുകനിയമസഭാമണ്ഡലം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | പാർട്ടി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | പാർട്ടി | ലഭിച്ച വോട്ടുകൾ | മറ്റുമത്സരാർഥികൾ | |
---|---|---|---|---|---|---|---|---|---|---|
മഞ്ചേശ്വരം[4] | 154228 | 109885 | സി. എച്ച്. കുഞ്ഞമ്പു | CPI (M) | 39242 | നാരായണ ഭട്ട് | BJP | 34413 | ചെർക്കുളം അബ്‌ദുള്ള(IUML) | |
കാസർഗോഡ്[5] | 154904 | 100180 | സി.ടി. അഹമ്മദ് അലി | IUML | 38774 | വി. രവീന്ദ്രൻ | BJP | 28432 | എൻ. എ. നെല്ലിക്കുന്നു(ഐ. എൻ. എൽ) |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://archive.eci.gov.in/May2006/pollsch/Schedule_AE2006.htm[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-19. Retrieved 2008-10-16.
- ↑ http://eci.gov.in/Press/current/PN_01032006.pdf
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2008-10-16.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2008-10-16.