കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് ആറന്മുള നിയമസഭാമണ്ഡലം. പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് ആറന്മുള നിയമസഭാമണ്ഡലം. കോഴഞ്ചേരി താലൂക്കിൽ ഉൾപ്പെടുന്ന പത്തനതിട്ട മുനിസിപ്പാലിറ്റി, ആറന്മുള, ചെന്നീർക്കര, ഇലന്തൂർ, കോഴഞ്ചേരി, കുളനട, മല്ലപ്പുഴശ്ശേരി, മെഴുവേലി, നാരങ്ങാനം, ഓമല്ലൂർ എന്നീ പഞ്ചായത്തുകളും, തിരുവല്ല താലൂക്കിൽ ഉൾപ്പെടുന്ന ഇരവിപേരൂർ, കോയിപ്രം, തോട്ടപ്പുഴശ്ശേരി എന്നീ പഞ്ചായത്തുകളും ചേർന്ന നിയമസഭാമണ്ഡലമാണ്. 2016 മുതൽ സി.പി.എമ്മിലെ വീണാ ജോർജ്ജാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

113
ആറന്മുള
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം237351 (2021)
ആദ്യ പ്രതിനിഥിമാലേത്ത് ഗോപിനാഥപിള്ള
നിലവിലെ അംഗംവീണാ ജോർജ്ജ്
പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലപത്തനംതിട്ട ജില്ല
Map
ആറന്മുള നിയമസഭാമണ്ഡലം

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2021[3] വീണാ ജോർജ്ജ് സി.പി.ഐ.എം. എൽ.ഡി.എഫ്. കെ. ശിവദാസൻ നായർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എം.ടി. രമേശ് ബി.ജെ.പി., എൻ.ഡി.എ.
2016 [4] വീണാ ജോർജ്ജ് സി.പി.ഐ.എം. എൽ.ഡി.എഫ്. കെ. ശിവദാസൻ നായർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എം.ടി. രമേശ് ബി.ജെ.പി., എൻ.ഡി.എ.
2011[5] കെ. ശിവദാസൻ നായർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.സി. രാജഗോപാലൻ സി.പി.ഐ.എം. എൽ.ഡി.എഫ്. കെ. ഹരിദാസ് ബി.ജെ.പി., എൻ.ഡി.എ.
2006 കെ.സി. രാജഗോപാലൻ സി.പി.ഐ.എം. എൽ.ഡി.എഫ്. കെ.ആർ. രാജപ്പൻ സ്വതന്ത്ര സ്ഥാനാർത്ഥി മാലേത്ത് സരളാദേവി ഡി.ഐ.സി.
2001 മാലേത്ത് സരളാദേവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എ. പദ്മകുമാർ സി.പി.ഐ.എം. എൽ.ഡി.എഫ്. വി.എൻ. ഉണ്ണി ബി.ജെ.പി., എൻ.ഡി.എ.
1996 കടമ്മനിട്ട രാമകൃഷ്ണൻ സി.പി.ഐ.എം., എൽ.ഡി.എഫ്. എം.വി. രാഘവൻ സി.എം.പി., യു.ഡി.എഫ്. വി.എൻ. ഉണ്ണി ബി.ജെ.പി., എൻ.ഡി.എ.
1991 ആർ. രാമചന്ദ്രൻ നായർ എൻ.ഡി.പി., യു.ഡി.എഫ്. സി.എ. മാത്യു ഐ.സി.എസ്., എൽ.ഡി.എഫ്. പ്രതാപചന്ദ്ര വർമ്മ ബി.ജെ.പി.
1987 കെ.കെ. ശ്രീനിവാസൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി. സരസപ്പൻ സി.പി.ഐ.എം., എൽ.ഡി.എഫ്. പി.വി. രാമചന്ദ്ര കുറുപ്പ് ബി.ജെ.പി.
1982 കെ.കെ. ശ്രീനിവാസൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ഡി. സുഗതൻ കോൺഗ്രസ് എസ്., എൽ.ഡി.എഫ്. കരുണാകരൻ പിള്ള ബി.ജെ.പി.
1980 കെ.കെ. ശ്രീനിവാസൻ കോൺഗ്രസ് (ഐ.) തോപ്പിൽ രവി ഐ.എൻ.സി. (യു.)
1977 എം.കെ. ഹേമചന്ദ്രൻ കോൺഗ്രസ് (ഐ.) പി.എൻ. ചന്ദ്രസേനൻ സ്വതന്ത്ര സ്ഥാനാർത്ഥി
1970 പി.എൻ. ചന്ദ്രസേനൻ സ്വതന്ത്ര സ്ഥാനാർത്ഥി ടി.എൻ. ഉപേന്ദ്ര നാഥ കുറുപ്പ് സ്വതന്ത്ര സ്ഥാനാർത്ഥി
1967 പി.എൻ. ചന്ദ്രസേനൻ എസ്.എസ്.പി. കെ.വി. നായർ ഐ.എൻ.സി.
1965 എൻ. ഭാസ്കരൻ നായർ കേരള കോൺഗ്രസ് കെ. വേലായുധൻ ഐ.എൻ.സി.
1960 കെ. ഗോപിനാഥപിള്ള ഐ.എൻ.സി. ആർ. ഗോപാലകൃഷ്ണ പിള്ള സി.പി.ഐ.
1957 കെ. ഗോപിനാഥപിള്ള ഐ.എൻ.സി. എൻ.സി. വാസുദേവൻ സി.പി.ഐ.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-15.
  2. http://www.keralaassembly.org
  3. http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=113
  4. http://www.keralaassembly.org/election/2021/assembly_poll.php?year=2016&no=113
  5. http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=113
"https://ml.wikipedia.org/w/index.php?title=ആറന്മുള_നിയമസഭാമണ്ഡലം&oldid=4071809" എന്ന താളിൽനിന്ന് ശേഖരിച്ചത്