കുറ്റിപ്പുറം നിയമസഭാമണ്ഡലം

മലപ്പുറം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമായിരുന്നു കുറ്റിപ്പുറം നിയമസഭാമണ്ഡലം. കേരളം രൂപീകരിക്കുന്നതിനു മുമ്പ് കോട്ടക്കൽ ഫർക്ക എന്ന പേരിൽ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു കുറ്റിപ്പുറം ഉൾക്കൊള്ളുന്ന പ്രദേശം.1952-ൽ മദ്രാസ് സംസ്ഥാനത്തിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ കോട്ടയ്ക്കൽ ഫർക്കയിൽ നിന്നുള്ള ജനപ്രതിനിധിയായത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ചാക്കീരി അഹമ്മദ് കുട്ടി ആയിരുന്നു. കുഞ്ഞുണ്ണി നെടുങ്ങാടിയെയാണ് അന്ന് പരാജയപെടുത്തിയത്.

78
കുറ്റിപ്പുറം
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957-2008
വോട്ടർമാരുടെ എണ്ണം158951 (2006)
ആദ്യ പ്രതിനിഥിസി. അഹമ്മദ് കുട്ടി സ്വത
നിലവിലെ അംഗംകെ.ടി ജലീൽ
പാർട്ടിസി.പി.എം
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം1960
ജില്ലമലപ്പുറം ജില്ല

ഐക്യകേരളത്തിന്റെ രൂപീകരണത്തോടെയാണ് കുറ്റിപ്പുറം നിയോജകമണ്ഡലമായി മാറിയത്. മാറാക്കര,കല്പകഞ്ചേരി,വളവന്നൂർ,ചെറിയമുണ്ടം,തിരുനാവായ,ആതവനാട്, വളാഞ്ചേരി,കുറ്റിപ്പുറം എന്നീ പഞ്ചായത്തുകൾ ഉൾപെട്ടതായിരുന്നു കുറ്റിപ്പുറം നിയോജക മണ്ഡലം. കുറ്റിപ്പുറം നിയോജക മണ്ഡലം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ  പരമ്പരാഗത മണ്ഡലങ്ങളിൽ ഒന്നായിരുന്നു. കേരളം രൂപീകരിച്ചതിനു ശേഷം1957 ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിലും കുറ്റിപ്പുറം നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ചത് ചാക്കീരി അഹമ്മദ് കുട്ടി തന്നെയായിരുന്നു. പി.കെ മൊയ്തീൻ കുട്ടിയായിരുന്നു മുഖ്യഎതിരാളി. 1960 ൽ തോറാട്ട് കുഞ്ഞികൃഷണനെ പരാജയപ്പെടുത്തി മുസ്ലിം ലീഗ് നേതാവ്  കെ.എം സീതി സാഹിബ് എം.എൽ.എയും തുടർന്ന് കേരള നിയമസഭയുടെ രണ്ടാമത്തെ സ്പീക്കറുമായി. സീതി സാഹിബിന്റെ മരണത്തെ തുടർന്ന് വന്ന ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ മുഹ്സിൻ ബിൻ അഹമ്മദാണ് വിജയിച്ചത്. കുഞ്ഞികൃഷ്ണൻ തന്നെ ആയിരുന്നു എതിർ സ്ഥാനാർത്ഥി. 1965 വീണ്ടും മുഹ്സിൻ ബിൻ അഹമ്മദും കുഞ്ഞ്കൃഷണനും തമ്മിൽ വീണ്ടും ഏറ്റുമുട്ടിയപ്പോഴും മുസ്ലിം ലീഗ് സ്ഥാനാർത്ഥിക്കു  തന്നെയായിരുന്നു വിജയം. 1967 ൽ മുസ്ലിംലീഗ് സി.എം.കുട്ടിയിലൂടെ വിജയം ആവർത്തിച്ചു. 1970 ഉം1977 ഉം മുസ്ലിം ലീഗ് ചാക്കീരി അഹമ്മദ് കുട്ടിയിലൂടെ മണ്ഡലം നിലനിർത്തി.1980,1982,1987 വർഷങ്ങളിൽ മുസ്ലിം ലീഗിലെ കൊരമ്പയിൽ അഹമ്മദ് ഹാജി കുറ്റിപ്പുറത്തു നിന്നുള്ള എം.എൽ.എയായി. 1991,1996, 2001 നിയമസഭ തെരഞ്ഞെടുപ്പുകളിൽ  പി.കെ കുഞ്ഞാലിക്കുട്ടിയാണ് വിജയിച്ചു വന്നത്. 2006-ൽ നടന്ന വാശിയേറിയ മൽസരത്തിൽ മുസ്ലിം ലീഗ് കുറ്റിപ്പുറത്ത് ആദ്യമായി പരാജയപ്പെട്ടു. മുസ്ലിം ലീഗിൽ നിന്നു പുറത്തുപോയ കെ.ടി ജലീൽ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇടതുപക്ഷ പിന്തുണയോടെ  മൽസരിക്കുകയും വിജയിക്കുകയുമായിരുന്നു.

2008-ലെ മണ്ഡലപുനർനിർണ്ണയത്തോടെ ഈ മണ്ഡലം ഇല്ലാതായി.

ഇതും കാണുക

തിരുത്തുക