അടൂർ നിയമസഭാമണ്ഡലം
കേരളത്തിലെ പത്തനതിട്ട ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് അടൂർ നിയമസഭാമണ്ഡലം. അടൂർ താലൂക്കിൽ ഉൾപ്പെടുന്ന അടൂർ നഗരസഭ, പന്തളം നഗരസഭ, പന്തളം തെക്കേക്കര, തുമ്പമൺ, കൊടുമൺ, ഏഴംകുളം, ഏറത്ത്, പള്ളിക്കൽ, കടമ്പനാട് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ്. സി.പി.ഐയിലം ചിറ്റയം ഗോപകുമാറാണ് 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
115 അടൂർ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1965 |
സംവരണം | സംവരണമണ്ഡലം, എസ്.സി |
വോട്ടർമാരുടെ എണ്ണം | 208432 (2016) |
നിലവിലെ അംഗം | ചിറ്റയം ഗോപകുമാർ |
പാർട്ടി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | പത്തനംതിട്ട ജില്ല |
2011 മുതൽ പട്ടിക ജാതി സംവരണ മണ്ഡലമാണ്.