സി.ടി. അഹമ്മദ് അലി

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

മുസ്ലീം ലീഗിന്റെ ഒരു പ്രമുഖ നേതാവും നിയമസഭാസാമാജികനുമായിരുന്നു സി.ടി. അഹമ്മദലി.[3][4] എം.എസ്.എഫിലൂടെ 1957-ൽ രാഷ്ട്രീയത്തിലെത്തി. 2006-ലെ നിയമസഭയിൽ കാസർഗോഡ് നിയമസഭാമണ്ഡലത്തിലെ പ്രതിനിധിയായിരുന്നു. കാസറഗോഡ് നിയമസഭാ മണ്ഡലത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ വിജയിച്ച ജന പ്രതിനിധി കൂടിയായിരുന്നു. 1980 മുതൽ തുടർച്ചയായി[5] 7 പ്രാവശ്യം കാസറഗോഡിനെ പ്രതിനിധീകരിച്ച് എം. എൽ. എ ആയിരുന്നിട്ടുണ്ട്.

സി.ടി. അഹമ്മദലി
വ്യക്തിഗത വിവരങ്ങൾ
ജനനം (1944-04-05) ഏപ്രിൽ 5, 1944  (78 വയസ്സ്)[1]
രാഷ്ട്രീയ കക്ഷിമുസ്ലീംലീഗ്
പങ്കാളി(കൾ)എ. ഉമ്മാലിമ
കുട്ടികൾഒരു പുത്രനും മൂന്ന് പുത്രിമാരും[2]
As of September 13, 2007

കുടുംബംതിരുത്തുക

സി.ടി. അബ്ദുല്ലയുടെയും കെ. ഖദീജാബിയുടെയും മകനായി 1944 ഏപ്രിൽ 5 ന് കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ജനിച്ചു. എസ്.എസ്.എൽ.സി വിദ്യാഭ്യാസം. രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തനത്തോടൊപ്പം ഒരു ബിസിനസ്സുകാരനുമാണ്. എ. ഉമ്മാലിമയാണു ഭാര്യ. മൂന്ന് മക്കളുണ്ട്.[6]

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [7] [8]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2006 കാസർഗോഡ് നിയമസഭാമണ്ഡലം സി.ടി. അഹമ്മദലി IUML, യു.ഡി.എഫ്. വി. രവീന്ദ്രൻ ബി.ജെ.പി., എൻ.ഡി.എ.
2001 കാസർഗോഡ് നിയമസഭാമണ്ഡലം സി.ടി. അഹമ്മദലി മുസ്ലീം ലീഗ്, യു.ഡി.എഫ് പി.കെ. കൃഷ്ണദാസ് ബി.ജെ.പി.
1996 കാസർഗോഡ് നിയമസഭാമണ്ഡലം സി.ടി. അഹമ്മദലി മുസ്ലീം ലീഗ്, യു.ഡി.എഫ് കെ. മാധവൻ ഹീരാല ബി.ജെ.പി.
1991 കാസർഗോഡ് നിയമസഭാമണ്ഡലം സി.ടി. അഹമ്മദലി മുസ്ലീം ലീഗ്, യു.ഡി.എഫ് വി. ശ്രീകൃഷ്ണ ഭട്ട് ബി.ജെ.പി.
1987 കാസർഗോഡ് നിയമസഭാമണ്ഡലം സി.ടി. അഹമ്മദലി മുസ്ലീം ലീഗ്, യു.ഡി.എഫ് വി. ശ്രീകൃഷ്ണ ഭട്ട് ബി.ജെ.പി.
1982 കാസർഗോഡ് നിയമസഭാമണ്ഡലം സി.ടി. അഹമ്മദലി മുസ്ലീം ലീഗ്, യു.ഡി.എഫ് എം. നാരായണ ഭട്ട് ബി.ജെ.പി.
1980 കാസർഗോഡ് നിയമസഭാമണ്ഡലം സി.ടി. അഹമ്മദലി മുസ്ലീം ലീഗ്, യു.ഡി.എഫ്

അവലംബങ്ങൾതിരുത്തുക

  1. "സി.ടി. അഹമ്മദലി". ശേഖരിച്ചത് 2020 ഒക്ടോബർ 12. {{cite web}}: Check date values in: |access-date= (help)
  2. http://www.niyamasabha.org/codes/members/m24.htm
  3. "MEMBERS OF PREVIOUS ASSEMBLY - SIXTH KLA (1980 - 1982)". niyamasabha.org. ശേഖരിച്ചത് 2014 ജനുവരി 3. {{cite web}}: Check date values in: |accessdate= (help)
  4. "Ahammed Ali". niyamasabha.org. ശേഖരിച്ചത് 2014 ജനുവരി 3. {{cite web}}: Check date values in: |accessdate= (help)
  5. http://www.stateofkerala.in/niyamasabha/c_t_ahammed_ali.php
  6. http://www.niyamasabha.org/codes/members/m24.htm
  7. http://www.ceo.kerala.gov.in/electionhistory.html
  8. http://www.keralaassembly.org/index.html

സ്രോതസ്സുകൾതിരുത്തുക

ഹൂ ഈസ് ഹൂ - സിക്സ്ത് കേരള ലെജിസ്ലേറ്റീവ് അസംബ്ലി. ഡിസംബർ 1980

"https://ml.wikipedia.org/w/index.php?title=സി.ടി._അഹമ്മദ്_അലി&oldid=3814651" എന്ന താളിൽനിന്ന് ശേഖരിച്ചത്