കുന്നത്തൂർ നിയമസഭാമണ്ഡലം
കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് കുന്നത്തൂർ നിയമസഭാമണ്ഡലം. കുന്നത്തൂർ താലൂക്കിലെ കുന്നത്തൂർ, മൈനാഗപ്പള്ളി, പോരുവഴി, ശാസ്താംകോട്ട, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പടിഞ്ഞാറേ കല്ലട എന്നീ പഞ്ചായത്തുകളും, കൊല്ലം താലൂക്കിലെ കിഴക്കേ കല്ലട, മൺട്രോതുരുത്ത് എന്നീ പഞ്ചായത്തുകളും; കൊട്ടാരക്കര താലൂക്കിലെ പവിത്രേശ്വരം എന്നീ പഞ്ചായത്തുകലൂം അടങ്ങിയതാണ് കുന്നത്തൂർ നിയമസഭാമണ്ഡലം. റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ലെനിനിസ്റ്റ്) പാർട്ടിയിലെ അംഗമായ കോവൂർ കുഞ്ഞുമോനാണ് 2001-മുതൽ ാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്
118 കുന്നത്തൂർ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
സംവരണം | സംവരണമണ്ഡലം, എസ്.സി |
വോട്ടർമാരുടെ എണ്ണം | 208541 (2016) |
ആദ്യ പ്രതിനിഥി | പി.ആർ. മാധവൻ പിള്ള സി.പി.ഐ ആർ. ഗോവിന്ദൻ |
നിലവിലെ അംഗം | കോവൂർ കുഞ്ഞുമോൻ |
പാർട്ടി | റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ലെനിനിസ്റ്റ്) |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | കൊല്ലം ജില്ല |
കശുവണ്ടി മേഖലയിൽ പണിയെടുച്കുന്ന വർ ധാരാളമുള്ള മേഖലയാണ്
ഈഴവ,പുലയ സമുദായങ്ങൾ ഇവിടെ നിർണായക ശക്തിയാണ്
പട്ടിക ജാതി സംവരണ മണ്ഡലമാണ്.