മാള നിയമസഭാമണ്ഡലം
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലെ പൊയ്യ , മുകുന്ദപുരം താലൂക്കിലെ അന്നമനട, കുഴൂർ, മാള പുത്തൻചിറ, വെള്ളാങ്ങല്ലൂർ, ആളൂർ എന്നി 7 ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മാള നിയമസഭാമണ്ഡലം. 2008 ൽ നടന്ന മണ്ഡലം ക്രമീകരണത്തോടെ മാള നിയമസഭാമണ്ഡലം ഇല്ലാതായി.
ചരിത്രം
തിരുത്തുകമാള മണ്ഡലം രൂപികരിച്ചതിനുശേഷം നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പ് 1967 ലായിരുന്നു. 2006 ലാണ് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. 2008-ൽ നടന്ന മണ്ഡലം പുനർനിർണ്ണയത്തിൽ മാള മണ്ഡലം ഇല്ലാതാകുകയും മാളയുടെ ഭാഗമായിരുന്ന പൊയ്യ , അന്നമനട, കുഴൂർ, മാള പുത്തൻചിറ, വെള്ളാങ്ങല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലത്തിൻ കീഴിലാകുകയും ചെയ്തു. ആളൂർ ഗ്രാമപഞ്ചായത്ത് ഇരിങ്ങാലക്കുട നിയമസഭാമണ്ഡലത്തിൽ ഉൾപ്പെടുകയും ചെയ്തു. [1][2].
തിരഞ്ഞെടുപ്പുകൾ
തിരുത്തുകഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 725
- ↑ "District/Constituencies-Thrissur District". Archived from the original on 2011-03-12. Retrieved 2014-03-22.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-05-02.
- ↑ http://www.keralaassembly.org