പുതുപ്പള്ളി നിയമസഭാമണ്ഡലം
കേരളത്തിലെ കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് പുതുപ്പള്ളി നിയമസഭാമണ്ഡലം. കോട്ടയം താലൂക്കിലെ അകലക്കുന്നം, അയർക്കുന്നം, കൂരോപ്പട, മണർകാട്, മീനടം, പാമ്പാടി, പുതുപ്പള്ളി എന്നീ പഞ്ചായത്തുകളും, ചങ്ങനാശ്ശേരി താലൂക്കിൽ ഉൽപ്പെട്ട വാകത്താനം എന്ന പഞ്ചായത്തും ചേർന്ന നിയമസഭാമണ്ഡലമാണ്.[1]
98 പുതുപ്പള്ളി | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 173253 (2016) |
ആദ്യ പ്രതിനിഥി | പി.സി. ചെറിയാൻ കോൺഗ്രസ് |
നിലവിലെ അംഗം | ഉമ്മൻ ചാണ്ടി |
പാർട്ടി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
മുന്നണി | യു.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | കോട്ടയം ജില്ല |
2008-ലെ മണ്ഡല പുനഃക്രമീകരണത്തിന് മുൻപ് ഈ മണ്ഡലത്തിൽ പുതുപ്പള്ളി, മീനടം, പാമ്പാടി, കൂരോപ്പട, അയർക്കുന്നം, അകലക്കുന്നം, പള്ളിക്കത്തോട്, പനച്ചിക്കാട് പഞ്ചായത്തുകളായിരുന്നു.
തിരഞ്ഞെടുപ്പുകൾതിരുത്തുക
[[]]