വിക്കിപീഡിയ:'സ്ത്രീകളുടെ ആരോഗ്യം' തിരുത്തൽ യജ്ഞം 2023
വിക്കിപീഡിയയിൽ 'സ്ത്രീകളുടെ ആരോഗ്യം' എന്ന വിഷയവുമായി വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി ജനുവരി 1 മുതൽ ജനുവരി 31 വരെ സ്ത്രീകളുടെ ആരോഗ്യത്തെയും, അനുബന്ധ വിഷയങ്ങളെയും കുറിച്ച് ഒരു തിരുത്തൽ യജ്ഞം നടത്തുന്നു. ജനങ്ങൾക്ക് സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ച് സുതാര്യവും, സമകാലികവുമായ വിവരങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി നിങ്ങൾക്ക് തുടങ്ങാൻ സാധിക്കുന്ന ചില ലേഖനങ്ങൾ ഈ പട്ടികയിൽ കാണാം. പട്ടികയിൽ ഇല്ലാത്ത ലേഖനങ്ങളും തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി നിങ്ങൾക്ക് തുടങ്ങുകയോ, വികസിപ്പിക്കുകയോ ചെയ്യാവുന്നതാണ്. നിയമങ്ങൾതിരുത്തുകഒരു ലേഖനം പരിപാടിയിലേക്ക് പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടികൂടിയാണ്.
ലേഖനങ്ങൾ സമർപ്പിക്കുകതിരുത്തുകനിങ്ങൾ തയ്യാറാക്കുന്ന ലേഖനങ്ങൾ ഫൗണ്ടൻ ടൂളിൽ ചേർക്കേണ്ടതാണ്. ഫൗണ്ടൻ ടൂളിൽ ചേർത്ത ലേഖനങ്ങൾ മാത്രമേ സംഘാടകർക്ക് വിലയിരുത്താൻ കഴിയൂ. ഫൗണ്ടൻ ടൂൾ വഴി ലേഖനങ്ങൾ സമർപ്പിക്കുന്നതിന് നിങ്ങൾക്ക് പ്രശ്നമുണ്ടെങ്കിൽ, നിങ്ങളുടെ പ്രശ്നം ഈ താളിന്റെ സംവാദം താളിൽ അറിയിക്കുക. ഫലകംതിരുത്തുകതിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.
സംവാദത്താളിൽ ഈ ഫലകം പൂരിപ്പിച്ചു ചേർത്ത് സേവ് ചെയ്താൽ താളിൽ താഴെയുള്ള അറിയിപ്പ് കാണാം: നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണ് ചേർക്കേണ്ടത്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടത്. അതായത്:
അപ്പോൾ സംവാദത്താളിൽ ഇങ്ങനെ കാണാം: സമ്മാനങ്ങൾതിരുത്തുകഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതിയ എഡിറ്റർമാർക്കുള്ള സമ്മാനമായി ആമസോൺ ഗിഫ്റ്റ് കാർഡുകൾ സമ്മാനമായി നൽകുന്നുണ്ട്. വിജയികളെ തീരുമാനിക്കുന്നത് നാല് വിക്കിപീഡിയന്മാർ അടങ്ങിയ ജൂറിയാണ്.
വിജയികൾ ആമസോൺ വെബ്സൈറ്റുമായി ബന്ധിപ്പിച്ച ഈ മെയിൽ വിലാസമോ, ആമസോൺ അക്കൗണ്ട് ഇല്ലാത്തപക്ഷം സമ്മാനക്കൂപ്പൺ അയച്ച് തരാനുതകുന്ന ഇന്ത്യയിലെ അഡ്രസോ സംഘാടകസമിതിയുമായി പങ്കുവയ്ക്കേണ്ടതുണ്ട്. സമ്മാനങ്ങൾ നൽകുന്നത് വിക്കിക്രെഡ് എന്ന സംഘടനയാണ്. സംഘാടനംതിരുത്തുക
|