വിക്കിപീഡിയ സംവാദം:'സ്ത്രീകളുടെ ആരോഗ്യം' തിരുത്തൽ യജ്ഞം 2023
കൺഫ്യൂഷൻ
തിരുത്തുകഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതിയ ആദ്യ എഡിറ്റർമാർക്കുള്ള പ്രതിഫലമായി ആമസോൺ ഗിഫ്റ്റ് കാർഡുകൾ സമ്മാനമായി നൽകുന്നുണ്ട്. ഇതിലെ "ആദ്യ" എന്ന വാക്ക് കൊണ്ട് എന്താണ് ഉദ്യേശിക്കുന്നത്? Vinayaraj (സംവാദം) 16:20, 25 ഡിസംബർ 2022 (UTC)
- ക്ഷമിക്കണം, 'ആദ്യ' എന്നത് ഒഴിവാക്കാമായിരുന്ന വാക്കാണ്. വിധികർത്താക്കളുടെ വിധിനിർണ്ണയത്തിനു ശേഷം, പങ്കെടുത്തവരിൽ വച്ച് ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതിയവർക്കാണ് ഗിഫ്റ്റ് കാർഡുകൾ സമ്മാനമായി ഉള്ളത്. --Netha Hussain (WikiCred) (സംവാദം) 12:02, 26 ഡിസംബർ 2022 (UTC),
യജ്ഞത്തിലെ ചില വിഷയങ്ങൾ
തിരുത്തുക@Netha Hussain: ഈ യജ്ഞത്തിന്റെ ഭാഗമായി നിരവധി ലേഖനങ്ങൾ സൃഷ്ടിക്കപ്പെടുകയും വിപുലീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. നല്ലൊരു സംരംഭമാണ് ഇത്തരം യജ്ഞങ്ങൾ. വെക്കേഷൻ തിരക്കുകളിലായിരുന്നതിനാൽ യജ്ഞത്തിൽ ലേഖനങ്ങൾ എഴുതാൻ സാഹചര്യമുണ്ടായില്ല. എങ്കിൽ പോലും ചില വിഷയങ്ങൾ മുന്നോട്ടുവെക്കാൻ താത്പര്യപ്പെടുന്നു.
യാന്ത്രികവിവർത്തനങ്ങൾ
തിരുത്തുകയജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട പല ലേഖനങ്ങളും യാന്ത്രികവിവർത്തനം ചെയ്യപ്പെട്ടതാണ്. വേണ്ടത്ര പരിചരണം ലഭിക്കാത്ത ഇത്തരം ലേഖനങ്ങൾ വിലയിരുത്തലുകളിൽ ഒഴിവാക്കപ്പെടേണ്ടതാണ്. മാർക്ക് നൽകുന്നതിന് പകരം യാന്ത്രിക വിവർത്തനത്തിന്റെ ഫലകം ചേർക്കുകയാണ് വേണ്ടത്.
- വിധികർത്താക്കളുടെ യോഗം ഇന്ന് നടത്തിയിരുന്നു. യാന്ത്രികവിവർത്തനം വളരെ കൂടുതലായി കാണുന്ന ലേഖനങ്ങൾക്ക് മാർക്ക് നൽകാതിരിക്കാനും, അല്പാല്പം യാന്ത്രികവിവർത്തനം ഉള്ള ലേഖനങ്ങൾക്ക് മാർക്ക് കൊടുക്കുവാനും തീരുമാനമായി. യാന്ത്രിക വിവർത്തനമാണെന്ന് സംശയമുള്ള ലേഖനങ്ങളൊക്കെയും ടാഗ് ചെയ്യാനും തീരുമാനമെടുത്തു. ടാഗ് ചെയ്യുന്ന പ്രക്രിയയിൽ വിക്കിസമൂഹത്തിലെ എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്, താങ്കളെയും പങ്കെടുക്കാൻ ക്ഷണിക്കുന്നു. കൂടാതെ, സമ്മാനാർഹരോട് അവരവർ എഴുതിയ യാന്ത്രികപരിഭാഷ അടങ്ങുന്ന ലേഖനങ്ങൾ മെച്ചപ്പെടുത്താനും നിർദ്ദേശിക്കാൻ തീരുമാനമായിട്ടുണ്ട്. --Netha Hussain (WikiCred) (സംവാദം) 13:59, 4 ഫെബ്രുവരി 2023 (UTC)
ഫൗണ്ടനിൽ ചേർക്കപ്പെട്ടവ
തിരുത്തുകപുതുതായി സൃഷ്ടിക്കപ്പെട്ടവ മാത്രമല്ലേ ഫൗണ്ടനിൽ ചേർക്കേണ്ടതുള്ളൂ. പലരും വികസിപ്പിക്കപ്പെട്ട ലേഖനങ്ങൾ കൂടി ഫൗണ്ടനിൽ ചേർത്തുകാണുന്നുണ്ട്. Irshadpp (സംവാദം) 07:51, 31 ജനുവരി 2023 (UTC)
- @Irshadpp: വികസിപ്പിച്ച ലേഖനങ്ങളും സ്വീകരിക്കും. Sreenandhini (സംവാദം) 14:26, 1 ഫെബ്രുവരി 2023 (UTC)
അവസാന തിയതി
തിരുത്തുകലേഖനം ഉണ്ടാക്കുന്നതിന്റെ അവസാന തിയതി 31 ജനുവരി ആയിരുന്നല്ലോ? എങ്കിലും 1 ഫെബ്രുവരിയിൽ ഉണ്ടാക്കിയ ലേഖനങ്ങൾ ഫൗണ്ടൻ ടൂളിൽ ചേർത്തതായി കണ്ടു. ഇത് നിയമപ്രകാരം ശരിയാണോ --Challiovsky Talkies ♫♫ 13:17, 1 ഫെബ്രുവരി 2023 (UTC)
ഫൗണ്ടൻ ടൂളിലെ ടൈം വിക്കിപീഡിയ ടൈം ആണ്. ഫൗണ്ടൻ ടൂളിൽ ലേഖനം ചേർത്തിരിക്കുന്നത് ജനുവരി 31 ന് ആണ്.--Meenakshi nandhini (സംവാദം) 13:32, 1 ഫെബ്രുവരി 2023 (UTC)