വാട്ടർ ട്രെയിനിന്റെ ഉപജ്ഞാതാവാണ് കുര്യൻ ജോർജ്ജ്. കൊല്ലം അഞ്ചൽ മാവിള സ്വദേശിയായ ഇദ്ദേഹം കെ. എസ്. ഇ. ബിയിൽ നിന്ന് എക്സിക്യുട്ടിവ് എഞ്ചിനിയറായി റിട്ടയർ ചെയ്തു. തിരുവനന്തപുരം സയൻസ് & ടെക്നോളജി മ്യുസിയത്തിനു മുന്നിൽ ഇദ്ദേഹത്തിന്റെ വാട്ടർ ട്രെയിൻ മാതൃക തുടർച്ചയായി അഞ്ചു വർഷത്തോളം പ്രവർത്തന സജ്ജമായി പ്രദർശിപ്പിച്ചിരുന്നു.

വിദ്യഭ്യാസം

തിരുത്തുക

അഗസ്ത്യക്കോട് ന്യൂ എൽ. പി. എസ്, കരവാളൂർ എ. എം. എം. യു. പി. എസ്സ് അഞ്ചൽ ഈസ്റ്റ് സ്കൂൾ ചങ്ങനാശ്ശേരി എസ്. ബി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

വാട്ടർ ട്രയിൻ

തിരുത്തുക

1993 മുതൽ 4 വർഷക്കാലം ഖരഗ്പൂർ ഐ.ഐ. ടിയിൽ ഡെപ്യൂട്ടേഷണിൽ പോയാണ് വാട്ടർ ട്രെയിൻ പപദ്ധതി പൂർത്തീകരിച്ചത്.

പ്രവർത്തന തത്ത്വം

തിരുത്തുക

മറ്റു പേറ്റന്റുകൾ

തിരുത്തുക

വാട്ടർ ട്രെയിൻ കൂടാതെ കെ. എസ്. ഇ. ബിക്കു വേണ്ടി നിർമ്മിച്ച ഫൈബർ ഗ്ലാസ് ലാഡർ ഡി.സി റിഫ്ളക്റ്ററുകറെക്കാൾ കാര്യക്ഷമതയുള്ള സ്റ്റ്രീറ്റ് ലൈറ്റ് റിഫ്ളക്റ്റർ ഓഫ് സുപ്പീരിയർ ഡിസൈൻ എന്നിവയ്ക്ക് പേറ്റന്റ് ലഭിച്ചിട്ടുണ്ട്. പുനലൂർ ചാലിയക്കര റബർ എസ്റ്റേറ്റിൽ റബർ മരങ്ങളെ പ്രത്യേകം സജ്ജീകരിച്ച കുഴികളിൽ നട്ടുവളർത്തുക വഴി നാശനം തടയുന്ന രീതിയും ആവിഷ്കരിച്ചു.

"https://ml.wikipedia.org/w/index.php?title=കുര്യൻ_ജോർജ്ജ്&oldid=1950004" എന്ന താളിൽനിന്ന് ശേഖരിച്ചത്