വിക്കിപീഡിയ:വിക്കിമീഡിയ പ്രവർത്തകസംഗമം/തൃശൂർ 4

(ഉപയോക്താവ്:Netha Hussain/WDC&WHM2014 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരത്തിലും, വനിതാദിന തിരുത്തൽ യജ്ഞത്തിലും പങ്കെടുത്തവരെ ആദരിക്കാനും, മലയാളം വിക്കിമീഡിയ സംരംഭങ്ങളെ പരിചയപ്പെടുത്താനും ഏപ്രിൽ 19-ന് തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ച് മലയാളം വിക്കിമീഡിയ പ്രവർത്തകസംഗമം നടക്കുന്നു.

വിശദവിവരങ്ങൾ തിരുത്തുക

സ്ഥലം
തൃശ്ശൂർ സാഹിത്യ അക്കാദമി ഹാൾ (സ്ഥാനം: 10°31′45.33″N 76°13′6.28″E / 10.5292583°N 76.2184111°E / 10.5292583; 76.2184111)
സമയം
19 ഏപ്രിൽ 2014, രാവിലെ 10:00 മുതൽ വൈകീട്ട് 4:00 മണി വരെ

കാര്യപരിപാടികൾ തിരുത്തുക

സമ്മാനദാനം തിരുത്തുക

മലയാളം വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനവും, ഡിജിറ്റൈസേഷൻ മത്സരത്തിലും വനിതാദിന തിരുത്തൽ യജ്ഞത്തിലും പങ്കെടുത്തവരെ ആദരിക്കലും രാവിലെയുള്ള പൊതുപരിപാടിയിൽ നടക്കും. ഡിജിറ്റൈസേഷൻ മത്സരത്തിന്റെയും, തിരുത്തൽ യജ്ഞത്തിന്റെയും റിപ്പോർട്ട് അവതരിപ്പിക്കും.

വിക്കിപീഡിയ പഠനശിബിരം തിരുത്തുക

  • വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
  • വിക്കിപീഡിയയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
  • വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
  • വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ

വിക്കിഗ്രന്ഥശാല പഠനശിബിരം തിരുത്തുക

  • മലയാളം വിക്കിഗ്രന്ഥശാല പരിചയപ്പെടുത്തൽ
  • ഡിജിറ്റൈസേഷന് ഒരു ആമുഖം
  • മലയാളം വിക്കിഗ്രന്ഥശാലയിൽ സംഭാവന ചെയ്യുന്ന വിധം

മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.

എത്തിച്ചേരാൻ തിരുത്തുക

സ്ഥലം തിരുത്തുക

തൃശ്ശൂർ കേരള സാഹിത്യ അക്കാദമി ഹാൾ (സ്ഥാനം: 10°31′45.33″N 76°13′6.28″E / 10.5292583°N 76.2184111°E / 10.5292583; 76.2184111) ഗൂഗിൾ മാപ്പ് തൃശ്ശൂർ സ്വരാജ് റൗണ്ടിലെ കിഴക്ക് ഭാഗത്തുനിന്നും (പാറമേക്കാവ്) പാലസ് റോഡിലൂടെ ഏകദേശം 400 മീറ്റർ ദൂരത്തിലാണ് കേരള സാഹിത്യ അക്കാദമി.

ബസ് മാർഗ്ഗം തിരുത്തുക

കുന്നംകുളം-ഗുരുവായൂർ/വടക്കാഞ്ചേരി ഭാഗത്ത് നിന്ന് വരുന്നവർ വടക്കേ ബസ്റ്റാന്റിലിറങ്ങി വടക്കേ ചിറയുടെ വലത് ഭാഗത്ത് കൂടെ രണ്ട് മിനിറ്റ് നേരെ നടന്നാൽ സാഹിത്യ അക്കാദമിയിലെത്താം. മറ്റൂ ഭാഗങ്ങളിൽ നിന്ന് വരുന്നവർ തൃശ്ശൂർ സ്വരാജ് റൗണ്ടിലെ ബിനി/സ്വപ്ന സ്റ്റോപ്പിലിറങ്ങുക. കെ എസ് ആർ ടി സി/ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 3 കിലോമീറ്റർ ദൂരത്തിലാണ് അക്കാദമി സ്ഥിതിചെയ്യുന്നത്.

പങ്കെടുക്കുന്നവർ തിരുത്തുക

  1. --നത (സംവാദം) 16:15, 4 ഏപ്രിൽ 2014 (UTC)[മറുപടി]
  2. അൽഫാസ് ( ) 16:07, 6 ഏപ്രിൽ 2014 (UTC)[മറുപടി]