വാക്സിൻ തിരുത്തൽ യജ്ഞത്തിലേക്ക് സ്വാഗതം!


വാക്സിനേഷൻ തിരുത്തൽ യജ്ഞത്തിൻ്റെ ഉദ്ഘാടനപരിപാടി ഇന്ത്യൻ സമയം മെയ് 8, 2021 ന് വൈകുന്നേരം 6 മണി മുതൽ 9 മണി വരെ നടക്കും. മലയാളം വിക്കിസമൂഹത്തിൽ നിന്നുള്ളവർക്ക് പുറമേ വിദേശത്ത് നിന്നുള്ള വിക്കിമീഡിയരും, വാക്സിൻ സുരക്ഷയെക്കുറിച്ചുള്ള വിദഗ്ധരും പരിപാടിയിൽ പങ്കെടുക്കും. മലയാളികളല്ലാത്തവരും പരിപാടിയിൽ പങ്കെടുക്കുന്നതിനാൽ ഉദ്ഘാടനപരിപാടി ഇംഗ്ലിഷ് ഭാഷയിൽ നടക്കും. എന്നാൽ, വിക്കിപീഡിയ തിരുത്തുന്നതിലുള്ള പരിശീലനം മലയാളത്തിലും, ഇംഗ്ലിഷിലും സമാന്തരമായി നടക്കും.

കാര്യപരിപാടി

തിരുത്തുക

സമയം

മെയ് 8, 2021 18:00 മുതൽ 21:00 IST വരെ

പങ്കെടുക്കുക

ഉദ്ഘാടനപരിപാടി പൂർണ്ണമായും സൂം മീറ്റിങ് വഴിയാണ് നടക്കുക. പരിപാടിയിൽ പങ്കെടുക്കാൻ ഇവിടെ റെജിസ്റ്റർ ചെയ്യുക.

കാര്യപരിപാടി

  • സ്വാഗതം
  • പങ്കെടുക്കുന്ന സംഘടനകളെക്കുറിച്ചുള്ള ആമുഖങ്ങൾ
    • നോ സയൻസ് ആമുഖം : ആൻഡ്രിയ ബ്രാസ്, കോർഡിനേറ്റർ (2 മിനിറ്റ്, ഇംഗ്ലിഷിൽ)
    • വിക്കിമീഡിയ ഡി.സി ആമുഖം : ഏരിയൽ സെട്രോൺ, പ്രോഗ്രാം മാനേജർ, വിക്കിമീഡിയ ഡി.സി (2 മിനിറ്റ്, ഇംഗ്ലിഷിൽ)
    • സി.ഐ.എസ് എ.റ്റു.കെ ആമുഖം : ടിറ്റോ ദത്ത, പ്രോഗ്രാം മാനേജർ, സി.ഐ.എസ് (2 മിനിറ്റ്, ഇംഗ്ലിഷിൽ)
    • ഇൻഫോക്ലിനിക്ക് വാക്സിൻ അവബോധ പ്രവർത്തനങ്ങളുടെ ആമുഖം : ഡോ. അരുൺ എം.എ, അസിസ്റ്റൻ്റ് സർജൻ, ഇൻഫോക്ലിനിക്ക് അംഗം (2 മിനിറ്റ്, ഇംഗ്ലിഷിൽ)
  • ഉദ്ഘാടനം : ഡോ. അജയ് ബാലചന്ദ്രൻ, പ്രൊഫസർ, അമൃത മെഡിക്കൽ കോളേജ്
  • പദ്ധതി താളിനുള്ള ആമുഖവും, വിക്കിപീഡിയ തിരുത്തുന്നതിനുള്ള പരിശീലനവും (സമാന്തരമായി ഇംഗ്ലിഷിലും മലയാളത്തിലും നടക്കും, പരിശീലനം ആവശ്യമില്ലാത്തവർക്ക് നേരിട്ട് തിരുത്തൽ യജ്ഞത്തിലേക്ക് കടക്കാം)
    • മലയാളം പരിശീലനം : രഞ്ജിത്ത് സിജി, മലയാളം വിക്കിപീഡിയ കാര്യനിർവ്വാഹകൻ
    • ഇംഗ്ലിഷ് പരിശീലനം : ഏരിയൽ സെട്രോൺ, പ്രോഗ്രാം മാനേജർ, വിക്കിമീഡിയ ഡി.സി
  • തിരുത്തൽ യജ്ഞം