വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്/ചെക്ക്‌യൂസർ/സഞ്ചയിക

ചെക്ക്‌യൂസർ പദവിക്കുള്ള നാമനിർദ്ദേശം

മലയാളം വിക്കിപീഡിയയിൽ ഉണ്ടാകുന്ന ദുരുദ്ദേശപരമായ തിരുത്തലുകൾ, തിരുത്തൽ യുദ്ധങ്ങൾ, ഉപയോക്താക്കളെ വ്യക്തിപരമായി അവഹേളിക്കൽ എന്നു തുടങ്ങി മിക്കവാറും മേഖലകളിൽ വാൻഡലിസം എന്നു കൃത്യമായും നിർവ്വചിക്കാവുന്ന ചില പ്രവർത്തികൾ ഉണ്ടായതായി സജീവമായിരിക്കുന്ന മിക്കവാറും എല്ലാ ഉപയോക്താക്കൾക്കും അറിവുള്ളതാണല്ലോ? അങ്ങനെയുള്ള വ്യക്തികൾ/പേരുകൾ എന്നിവ ആരാണെന്നും ഏതെങ്കിലും വിക്കി ഉപയോക്താവിന്റെ അപരമൂർത്തിയാണോ എന്നതിനേക്കുറിച്ചുമൊക്കെ അറിയുന്നതിനായി ചെക്ക്‌യൂസർ എന്ന ഒരു നിർവ്വാഹകസംഘം മെറ്റാ വിക്കിയിൽ പ്രവർത്തിക്കുന്നുണ്ട്. പലപ്പോഴും കാര്യങ്ങൾ കൃത്യമായും അവരെ പറഞ്ഞു മനസ്സിലാക്കിക്കാൻ പറ്റാത്തതിനാൽ പല പരാതികളും വഴിമുട്ടി നിൽക്കുകയുമാണ്. ഇത്തരമൊരു സന്ദർഭത്തിൽ നമുക്ക് സ്വന്തമായി ചെക്യൂസർ വേണം എന്ന ആശയം പലർക്കും തോന്നുകയും അത് വിക്കിപീഡിയ പഞ്ചായത്ത് സാങ്കേതികം എന്ന വിഭാഗത്തിൽ ഒരു ചർച്ചയാകുകയും ചെയ്തത്. ആ ചർച്ചയിൽ വളരെപ്പേർ പങ്കെടുക്കുകയും ഏകദേശം 25 പേരോളം വോട്ടു നൽകുകയും ചെയ്തിട്ടുണ്ട്. ചെക്ക്യൂസർ വേണം എന്ന കാര്യത്തിൽ അനുകൂലമായി 15 സജീവ ഉപയോക്താക്കളും ചെക്ക്യൂസർ വേണ്ട എന്ന കാര്യത്തിൽ 7 ഉപയോക്താക്കളും നിഷ്പക്ഷ സമീപനവുമായി 2 ഉപയോക്താക്കളും വോട്ടു ചെയ്തു.

ഭൂരിപക്ഷാഭിപ്രായത്തെ മുൻനിർത്തി ഈ വിഷയത്തിൽ അനുകൂലമായി വോട്ടു രേഖപ്പെടുത്തിയതിൽ നിന്നും കുറച്ചു കാര്യനിർവ്വാഹകരെ നാമനിർദ്ദേശം ചെയ്യുകയാണ്.

ദുരുദ്ദേശപരമായ രീതിയിൽ വിവിധ ഉപയോക്തൃനാമങ്ങൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾ മാത്രമേ ചെക്ക്‌യൂസറെ എതിർക്കേണ്ടതുള്ളൂ എന്ന കാര്യം മുൻ‌നിർത്തി എല്ലാവരും അനുകൂലിച്ച് വോട്ടുചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. ഇത് മലയാളം വിക്കിപീഡിയയ്ക്ക് ഗുണം മാത്രമേ ഉണ്ടാകൂ എന്നു വിചാരിച്ച് എല്ലാവരേയും തിരഞ്ഞെടുക്കണം എന്നു താത്പര്യപ്പെടുന്നു.

ഈ ലിസ്റ്റിലുള്ള കാര്യനിർവ്വാഹകർ ദയവായി അവരുടെ സമ്മതം അറിയിക്കുവാൻ താത്പര്യപ്പെടുന്നു. എന്ന് സസ്നേഹം, --സുഗീഷ് (സംവാദം) 19:48, 2 ഫെബ്രുവരി 2013 (UTC)[മറുപടി]

ചെക്ക്‌യൂസർമാരുടെ ആവശ്യകതയെക്കുറിച്ചുള്ള ചർച്ച വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)#ചെക്ക്‌യൂസർ എന്ന താളിൽ ലഭ്യമാണ്.

ഷിജു അലക്സ്

Shijualex (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

വിശ്വസ്തനായവിക്കിമീഡിയനാണ്. മറ്റ് ഇതര ഇന്ത്യൻഭാഷാവിക്കികളിൽ പ്രവർത്തിച്ച് പരിചയസമ്പന്നനാണ്. കൂടാതെ വിക്കിമീഡിയ ഫൗണ്ടേഷനിൽ പ്രവർത്തനപരിചയവും ഉള്ള ഉപയോക്താവാണ്.

  •   മലയാളം വിക്കിപീഡിയയിലെ കാര്യനിർവ്വഹണവും ആയി ബന്ധപ്പെട്ട് വളരെ ഉത്തരവാദിത്വപ്പെട്ട ഈ ജോലി എന്നെ ഏൽപ്പിക്കുവാൻ ആഗ്രഹിക്കുന്ന മലയാളം വിക്കിസമൂഹത്തിനു നന്ദി രേഖപ്പെടുത്തട്ടെ. പക്ഷെ ഈ പ്രത്യേകജോലി ഏറ്റെടുക്കാൻ എനിക്ക് സാധിക്കില്ല എന്ന് ഖേദപൂർവ്വം അറിയിക്കട്ടെ. അതിനുള്ള പ്രധാനകാരണങ്ങൾ താഴെ പറയട്ടെ.
2006-ൽ മലയാളം വിക്കിസംരംഭങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ സ്വന്തമായി ലേഖനങ്ങൾ എഴുതി/ നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തി വിക്കിയിലെ ഉള്ളടക്കം മെച്ചപ്പെടുത്തുന്ന പരിപാടികൾ ആയിരുന്നു ഞാൻ ചെയ്തിരിക്കുന്നത്. പക്ഷെ അന്ന് മലയാളം വിക്കിസമൂഹം വളരെ ശുഷ്ക്കമായിരുന്നതിനാൽ പിന്നീട് വിക്കിപീഡിയ സമൂഹം വളർത്താനുള്ള വിവിധപരിപാടികൾക്കും വിക്കിഗ്രന്ഥശാലയ്ക്ക് അടിസ്ഥാനമിടുന്ന വിവിധപരിപാടികൾക്കും അതിലേക്ക് വിവിധപുസ്തകങ്ങൾ എത്തിക്കാനുള്ള പരിപാടിക്കും മറ്റുമായി എന്റെ പൂർണ്ണസമയം വിനിയൊഗിച്ചു. പിന്നീട് കാലാന്തരത്തിൽ മലയാളം കടന്ന് അത് വിവിധ ഇന്ത്യൻ ഭാഷകളിലെ വിക്കിസമൂഹം വളർത്താനും ചില സാങ്കെതിക പരിഹാരങ്ങൾ ഉണ്ടാക്കാനും മറ്റുമുള്ള ശ്രമത്തിനുമായി ഒക്കെ പോയി. അങ്ങനെ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന പ്രവർത്തിയായ വിക്കിപീഡിയയിൽ/വിക്കിഗ്രന്ഥശാലയിൽ (ഇപ്പോൾ വിക്കിവോയേജ്) ലേഖനം എഴുതുക/മെച്ചപ്പെടുത്തുക എന്ന പരിപാടികൾ നടക്കാതെ ആയി. ഇപ്പോൾ മലയാളേതര വിക്കിപ്രവർത്തനങ്ങൾ ഞാൻ ഏതാണ്ട് അവസാനിപ്പിച്ചു. മലയാളത്തിലും ഇനി മുൻപോട്ട് വിവിധ സാങ്കേതിക, കാര്യനിർവ്വാഹക ജോലികൾ പരമാവധി കുറച്ച് ഉള്ളടക്കം/വിക്കിസമൂഹം വികസനത്തിനായി ശ്രദ്ധ ഊന്നാനാണു് തീരുമാനം. ഇതിനാലൊക്കെ ഈ ജോലി ഏറ്റെടുക്കാൻ സാധിക്കില്ല എന്ന് ഖേദപൂർവ്വം അറിയിക്കുന്നു.
മലയാളം വിക്കിസമൂഹം ചെക്ക് യൂസർ വേണം എന്ന് തീരുമാനിച്ചു. ഞാൻ സമൂഹത്തിന്റെ തീരുമാനത്തിനു ഒപ്പം നിൽക്കുന്നു. ചെക്ക് യൂസർ സംവിധാനം പ്രാവർത്തികമാക്കാൻ കുറഞ്ഞത് 2 പേരെ തെരഞ്ഞെടുക്കണം. --ഷിജു അലക്സ് (സംവാദം) 06:35, 3 ഫെബ്രുവരി 2013 (UTC)[മറുപടി]


Vssun (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

കാര്യപ്രാപ്തിയും പ്രവർത്തിപരിചയവുമുള്ള കാര്യനിർവ്വാഹകനാണ്. അതിനാൽ ഇദ്ദേഹത്തെ ഞാൻ നാമനിർദ്ദേശം ചെയ്യുന്നു.-- Daredevil Duckling (സംവാദം) 13:29, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

മലയാളം വിക്കിപീഡിയയിലെ ചെക്ക് യൂസർ സാന്നിധ്യത്തെ എതിർക്കുന്നു. ഈ സ്ഥാനമേറ്റെടുക്കാൻ വിസമ്മതവും അറിയിക്കുന്നു. --Vssun (സംവാദം) 16:39, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

Praveenp (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

കാര്യപ്രാപ്തിയും പ്രവർത്തിപരിചയവുമുള്ള കാര്യനിർവ്വാഹകനാണ്. അതിനാൽ ഇദ്ദേഹത്തെ ഞാൻ നാമനിർദ്ദേശം ചെയ്യുന്നു.-- Daredevil Duckling (സംവാദം) 13:29, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

ഇദ്ദേഹം വിസമ്മതം അറിയിച്ചിരുന്നോ? ഇല്ലെങ്കിൽ സമ്മതം അറിയിക്കാത്തവരുടെ കൂട്ടത്തിലല്ലേ പെടുത്തേണ്ടത്? --അജയ് ബാലചന്ദ്രൻ സംവാദം 17:01, 5 ഫെബ്രുവരി 2013 (UTC)[മറുപടി]
വിസമ്മതം അറിയിച്ചുകൊണ്ട് ഒരു ഇ-മെയിൽ കണ്ടിരുന്നു. ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം വിക്കിപീഡിയയിൽ കയറാൻ സാധിക്കുന്നില്ല എന്നതുകൊണ്ടാണ് ഇവിടെ കുറിപ്പ് ഇടാത്തത്. --ശ്രീജിത്ത് കെ (സം‌വാദം) 05:20, 6 ഫെബ്രുവരി 2013 (UTC)[മറുപടി]

Rameshng (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

കാര്യപ്രാപ്തിയും പ്രവർത്തിപരിചയവുമുള്ള കാര്യനിർവ്വാഹകനാണ്. അതിനാൽ ഇദ്ദേഹത്തെ ഞാൻ നാമനിർദ്ദേശം ചെയ്യുന്നു.-- Daredevil Duckling (സംവാദം) 13:29, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

  •   - വിസമ്മതം. ചെക്ക് യൂസർ പദവിയിലേക്ക് എന്നെ നാമനിർദ്ദേശം ചെയ്തതിനു നന്ദി. ചില തിരക്കുകൾ മൂലം ഇപ്പോൾ മലയാളം വിക്കിയിൽ സജീവമല്ല. ചെക്ക് യൂസർ പദവിയുടെ ഉത്തരവാദിത്വവും മറ്റും കണക്കിലെടുത്ത് ഞാൻ ഈ ക്ഷണം നിരസിക്കുകയാണ്. തൽക്കാലം ഈ സ്ഥാനത്തേക്ക് ഇപ്പോൾ വരാൻ സാധിക്കില്ല. --RameshngTalk to me 18:56, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

Anoopan (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

കാര്യപ്രാപ്തിയും പ്രവർത്തിപരിചയവുമുള്ള കാര്യനിർവ്വാഹകനാണ്. അതിനാൽ ഇദ്ദേഹത്തെ ഞാൻ നാമനിർദ്ദേശം ചെയ്യുന്നു.-- Daredevil Duckling (സംവാദം) 13:29, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

വിക്കി സംരഭങ്ങളുടെ എല്ലാ സ്വാതന്ത്ര്യത്തെയും ഇല്ലായ്മ ചെയ്യാൻ പോകുന്ന ഈ പദവി ഏറ്റെടുക്കുന്നതിനു താല്പര്യമില്ല. ദയവു ചെയ്ത് എന്നെ ഒഴിവാക്കുക --Anoop | അനൂപ് (സംവാദം) 06:02, 5 ഫെബ്രുവരി 2013 (UTC)[മറുപടി]

Rojypala (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

കാര്യപ്രാപ്തിയും പ്രവർത്തിപരിചയവുമുള്ള കാര്യനിർവ്വാഹകനാണ്. അതിനാൽ ഇദ്ദേഹത്തെ ഞാൻ നാമനിർദ്ദേശം ചെയ്യുന്നു.-- Daredevil Duckling (സംവാദം) 13:29, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

 N യാതൊരു താല്പര്യവുമില്ലാത്തതിനാൽ സ്വയം ഒഴിവാകുന്നു. ഒപ്പം അസാധുവും ആക്കുന്നു--റോജി പാലാ (സംവാദം) 05:32, 5 ഫെബ്രുവരി 2013 (UTC)[മറുപടി]

Shijualex (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

കാര്യപ്രാപ്തിയും പ്രവർത്തിപരിചയവുമുള്ള കാര്യനിർവ്വാഹകനാണ്. അതിനാൽ ഇദ്ദേഹത്തെ ഞാൻ നാമനിർദ്ദേശം ചെയ്യുന്നു.-- Daredevil Duckling (സംവാദം) 13:29, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

ഇദ്ദേഹത്തെ മുൻപ് നാമനിർദ്ദേശം ചെയ്യുകയും വിസമ്മതം അറിയിക്കുകയും ചെയ്തിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ സംവാദം 14:19, 4 ഫെബ്രുവരി 2013 (UTC)[മറുപടി]
 N മുകളിൽ ഷിജു വിസമ്മതം അറിയിച്ചതിനാൽ വോട്ടെടുപ്പ് അസാധു -- റസിമാൻ ടി വി 16:09, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

Raghith (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

കാര്യപ്രാപ്തിയും പ്രവർത്തിപരിചയവുമുള്ള കാര്യനിർവ്വാഹകനാണ്. അതിനാൽ ഇദ്ദേഹത്തെ ഞാൻ നാമനിർദ്ദേശം ചെയ്യുന്നു.-- Daredevil Duckling (സംവാദം) 13:29, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

കൂടുതൽ കാര്യപ്രാപ്തിയും പ്രായോഗികാനുഭവവും ഉള്ളവർ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. നാമനിർദ്ദേശം നിരസിക്കുന്നു. നാമനിർദ്ദേശം ചെയ്തതിന് നന്ദി. -- Raghith 05:06, 5 ഫെബ്രുവരി 2013 (UTC)[മറുപടി]


Jacob.jose (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

കാര്യപ്രാപ്തിയും പ്രവർത്തിപരിചയവുമുള്ള കാര്യനിർവ്വാഹകനാണ്. അതിനാൽ ഇദ്ദേഹത്തെ ഞാൻ നാമനിർദ്ദേശം ചെയ്യുന്നു.-- Daredevil Duckling (സംവാദം) 13:29, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

നിലവിൽ സമയക്കുറവുണ്ട്, ഇല്ലെങ്കിൽ ഇവിടെയുണ്ടായിരുന്ന ചെക്ക്‌യൂസർ പരിപാടികൾ കുറച്ചുകൂടി നേരത്തെ തന്നെ മെറ്റായിലെത്തിച്ചേനെ. --ജേക്കബ് (സംവാദം) 19:09, 5 ഫെബ്രുവരി 2013 (UTC)[മറുപടി]

Junaidpv (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

കാര്യപ്രാപ്തിയും പ്രവർത്തിപരിചയവുമുള്ള കാര്യനിർവ്വാഹകനാണ്. അതിനാൽ ഇദ്ദേഹത്തെ ഞാൻ നാമനിർദ്ദേശം ചെയ്യുന്നു.-- Daredevil Duckling (സംവാദം) 13:29, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

മലയാളം വിക്കിപീഡിയയിൽ നിലവിൽ ചെക്ക് യൂസർമാർ വരേണ്ട സാഹചര്യമില്ല എന്ന് കരുതുന്നു. വിസമ്മതം അറിയിക്കുന്നു. നന്ദി. --ജുനൈദ് | Junaid (സം‌വാദം) 17:27, 7 ഫെബ്രുവരി 2013 (UTC)[മറുപടി]

Deepugn (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

കാര്യപ്രാപ്തിയും പ്രവർത്തിപരിചയവുമുള്ള കാര്യനിർവ്വാഹകനാണ്. അതിനാൽ ഇദ്ദേഹത്തെ ഞാൻ നാമനിർദ്ദേശം ചെയ്യുന്നു.-- Daredevil Duckling (സംവാദം) 13:29, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

 N ആവശ്യത്തിന് തിരുത്തലുകളില്ലാത്തതിനാൽ സ്ഥാനാർത്ഥിത്വം അസാധു -- റസിമാൻ ടി വി 16:13, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

Sadik Khalid (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

കാര്യപ്രാപ്തിയും പ്രവർത്തിപരിചയവുമുള്ള കാര്യനിർവ്വാഹകനാണ്. അതിനാൽ ഇദ്ദേഹത്തെ ഞാൻ നാമനിർദ്ദേശം ചെയ്യുന്നു.-- Daredevil Duckling (സംവാദം) 13:29, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

 N ലേഖനങ്ങളിൽ ആവശ്യത്തിന് തിരുത്തലുകളില്ലാത്തതിനാൽ സ്ഥാനാർത്ഥിത്വം അസാധു -- റസിമാൻ ടി വി 16:14, 4 ഫെബ്രുവരി 2013 (UTC)[മറുപടി]


പ്രവർത്തിപരിചയവുമുള്ള കാര്യനിർവ്വാഹകനാണ്. അതിനാൽ ഇദ്ദേഹത്തെ ഞാൻ നാമനിർദ്ദേശം ചെയ്യുന്നു.-- Daredevil Duckling ([[ഉപയോക്താവിന്റെ സംവാദം:Daredevil Duckling|സംപരിചയവുമുള്ള കാര്യനിർവ്വാഹകനാണ്. അതിനാൽ ഇദ്ദേഹത്തെ ഞാൻ നാമനിർദ്ദേശം ചെയ്യുന്നു.-- [[ഉപയോക്താവ്:Daredevi

Ezhuttukari (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

കാര്യപ്രാപ്തിയും പ്രവർത്തിപരിചയവുമുള്ള കാര്യനിർവ്വാഹകനാണ്. അതിനാൽ ഇദ്ദേഹത്തെ ഞാൻ നാമനിർദ്ദേശം ചെയ്യുന്നു.-- Daredevil Duckling (സംവാദം) 13:29, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

 N കാര്യനിർവാഹകസ്ഥാനത്ത് ഒരു വർഷത്തെ പ്രവൃത്തിപരിചയമില്ലാത്തതിനാൽ സ്ഥാനാർത്ഥിത്വം അസാധു -- റസിമാൻ ടി വി 16:10, 4 ഫെബ്രുവരി 2013 (UTC)[മറുപടി]


Jairodz (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

കാര്യപ്രാപ്തിയും പ്രവർത്തിപരിചയവുമുള്ള കാര്യനിർവ്വാഹകനാണ്. അതിനാൽ ഇദ്ദേഹത്തെ ഞാൻ നാമനിർദ്ദേശം ചെയ്യുന്നു.-- Daredevil Duckling (സംവാദം) 13:29, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

ഈ നാമനിർദ്ദേശം നിലവിലുള്ള യോഗ്യതാ മാനദണ്ഡങ്ങൾ അനുസരിച്ച് അസാധുവാണ്.

  • കാര്യനിർവ്വാഹക സ്ഥാനത്ത് ഒരു വർഷത്തെ പ്രവൃത്തിപരിചയമില്ല. --Jairodz (സംവാദം) 14:01, 4 ഫെബ്രുവരി 2013 (UTC)

Jigesh (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

കാര്യപ്രാപ്തിയും പ്രവർത്തിപരിചയവുമുള്ള കാര്യനിർവ്വാഹകനാണ്. അതിനാൽ ഇദ്ദേഹത്തെ ഞാൻ നാമനിർദ്ദേശം ചെയ്യുന്നു.-- Daredevil Duckling (സംവാദം) 13:29, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

 N നിശ്ചിതകാലാവധിയ്ക്കുള്ളിലും സ്ഥാനാർത്ഥി സമ്മതമറിയിക്കാത്തതിനാൽ നാമനിർദ്ദേശം അസാധു. --സിദ്ധാർത്ഥൻ (സംവാദം) 06:58, 11 ഫെബ്രുവരി 2013 (UTC)[മറുപടി]

Abhishek Jacob (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

കാര്യപ്രാപ്തിയും പ്രവർത്തിl Duckling|Daredevil Duckling]] (സംവാദം) 13:29, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

 N നിശ്ചിതകാലാവധിയ്ക്കുള്ളിലും സ്ഥാനാർത്ഥി സമ്മതമറിയിക്കാത്തതിനാൽ നാമനിർദ്ദേശം അസാധു. --സിദ്ധാർത്ഥൻ (സംവാദം) 06:58, 11 ഫെബ്രുവരി 2013 (UTC)[മറുപടി]

ശ്രീജിത്ത് കെ

Sreejithk2000 (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

നിലവിൽ ഐഡന്റിഫൈ ചെയ്ത കാര്യനിർവ്വാഹകനാണ്. OTRS അംഗമാണ്. മലയാളം വിക്കിപീഡിയയിലേയും കോമ്മൺസിലേയും കാര്യനിർവ്വാഹകനാണ്. ഇക്കാര്യങ്ങളെ മുന്നിർത്തി ശ്രീജിത്തിനെ നാമനിർദ്ദേശം ചെയ്യുന്നു.--സുഗീഷ് (സംവാദം) 07:58, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

സമ്മതം അറിയിക്കുന്നു. ചെക്ക് യൂസർ ചെയ്യാനുള്ള അധികാരങ്ങൾ ദുരുപയോഗം ചെയ്യുകയില്ല എന്ന് ഉറപ്പും നൽകുന്നു. നാമനിർദ്ദേശം ചെയ്തതിനു നന്ദി. --ശ്രീജിത്ത് കെ (സം‌വാദം) 09:12, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

സംവാദം

ശ്രീജിത്തിനോട് ചില ചോദ്യങ്ങൾ:

  1. താങ്കൾ മലയാളം വിക്കിപീഡിയയിലും, വിക്കിമീഡിയ കോമൺസിലെയും അഡ്മിൻ സ്ഥാനം വഹിക്കുന്ന ആളാണ്. ഈ പദവി കൂടി ഏറ്റെടുത്താൽ താങ്കൾക്ക് ഇതിലേക്ക് സമയം ചിലവഴിക്കാൻ സാധിക്കുമെന്ന് തോന്നുന്നുണ്ടോ?
  2. മലയാളം വിക്കിപീഡിയയിൽ അടുത്തകാലത്തുണ്ടായ ചില സംവാദങ്ങളും (അപരമൂർത്തികളെന്നു സംശയിക്കപ്പെടുന്നവർ ) കണക്കിലെടുത്ത് എത്രമാത്രം ആത്മാർഥമായി താങ്കൾക്ക് പ്രവർത്തിക്കാൻ കഴിയും?--RameshngTalk to me 19:06, 4 ഫെബ്രുവരി 2013 (UTC)[മറുപടി]
ഉത്തരം: മലയാളം വിക്കിപീഡിയയിൽ ഒന്നോ രണ്ടോ വർഷം കൂടുമ്പോഴേ ചെക്ക് യൂസർ സംവിധാനം ഉപയോഗിക്കേണ്ടി വരൂ എന്നാണ് ഇതുവരെയുള്ള അനുഭവത്തിൽ നിന്ന് ഞാൻ കാണുന്നത്. അതുകൊണ്ട് സമയത്തിന്റെ കാര്യമോർത്ത് എനിക്ക് വേവലാതി ഇല്ല. കോമൺസിലുള്ള ചെക്ക് യൂസർ ആവശ്യങ്ങൾ സശ്രദ്ദയോടെ വിക്ഷിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. തീരുമാനങ്ങളെടുക്കാൻ അത് സഹായകരമായ അനുഭവം ആണെന്ന് കരുതുന്നു. ഒറ്റയ്ക്ക് ഒരു തീരുമാനം എടുക്കാതെ കാര്യനിർവ്വാഹകരുമായിട്ടും മറ്റ് ചെക്ക് യൂസർമാരുമായും ഒക്കെ ചർച്ച ചെയ്തിട്ട് കൂട്ടായ ഒരു തീരുമാനമാണ് ചെക്ക് യൂസർമാർ എടുക്കുക എന്നതാണ് ഇന്നത്തെ നിലയിൽ എന്റെ കണക്കുകൂട്ടൽ. --ശ്രീജിത്ത് കെ (സം‌വാദം) 20:51, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

വോട്ടെടുപ്പ്:ശ്രീജിത്ത് കെ

#

  •   എതിർക്കുന്നു-- പുതിയ കീഴ്വഴക്കങ്ങളും നയങ്ങളും അനുസരിച്ച് യോഗ്യതയുള്ളവരെ എല്ലാവരേയും ഉൾപ്പെടുത്തി പുതിയ തിരഞ്ഞെടുപ്പ് നടത്താത്തതിൽ പ്രതിഷേധിച്ച് എന്റെ അഭിപ്രായം ഞാൻ മാറ്റുന്നു. ദയവായി ലിസ്റ്റിലുള്ള എല്ലാ കാര്യനിർവ്വാഹകരും വോട്ടു നൽകിയ ഉപയോക്താക്കളും അവരുടെ സമ്മതം പുനഃപരിശോധിക്കണം എന്നു താത്പര്യപ്പെടുന്നു.--സുഗീഷ് (സംവാദം) 15:43, 28 മാർച്ച് 2013 (UTC)[മറുപടി]

ജ്യോതിസ്

Jyothis (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

ഈ ചർച്ചയിൽ പങ്കെടുത്തിട്ടില്ല എങ്കിലും ഇദ്ദേഹം ഒരു സ്റ്റീവാർഡാണ്. കൃത്യമായും ചെക്ക്യൂസർ ഉപകരണങ്ങളേക്കുറിച്ച് വ്യക്തമായി അറിവുള്ള ആളുമാണ്. അതിനാൽത്തന്നെ ഇദ്ദേഹത്തെ ഒന്നാമതായി നാമനിർദ്ദേശം ചെയ്യുന്നു.--സുഗീഷ് (സംവാദം) 07:59, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

നാമനിർദ്ദേശത്തിനു നന്ദി. തിരക്കുകൾ മൂലം സ്ഥിരമായി ഇപ്പോൾ സ്റ്റ്യുവാഡു പണി മാത്രമേ ചെയ്യാറുള്ളൂ എങ്കിലും, ഇവിടെ സഹായിക്കുന്നതിനു സന്തോഷമേയുള്ളൂ. --ജ്യോതിസ് (സംവാദം) 02:12, 5 ഫെബ്രുവരി 2013 (UTC)[മറുപടി]

സംവാദം

ജ്യോതിസിനോട് ചില ചോദ്യങ്ങൾ

  1. ഈ പദവി കൂടി ഏറ്റെടുത്താൽ താങ്കൾക്ക് ഇതിലേക്ക് സമയം ചിലവഴിക്കാൻ സാധിക്കുമെന്ന് തോന്നുന്നുണ്ടോ? പ്രത്യേകിച്ചും താങ്കൾ മലയാളം വിക്കിപീഡിയയിൽ സജീമമല്ലാത്ത സാഹചര്യത്തിൽ. കൂടാതെ സ്റ്റീവാർഡ് സ്ഥാനം വഹിക്കുന്ന താങ്കൾ ഇതിലേക്ക് കൃത്യസമയത്തിൽ മറുപടികൾ കൊടുക്കാൻ സാധിക്കുമെന്ന് കരുതുന്നുണ്ടോ?

മലയാളം വിക്കിപീഡിയയുടെ ഇപ്പോഴത്തെ അവസ്ഥയിൽ ഒരുപാടേറെ അധികസമയം ഇതിനായി വേണമെന്നു കരുതുന്നില്ല. സ്റ്റ്യൂവാഡ് പണിയിലെ പ്രധാന ജോലികളിലൊന്ന് ഇതു തന്നെയാണ്. --ജ്യോതിസ് (സംവാദം) 02:12, 5 ഫെബ്രുവരി 2013 (UTC)[മറുപടി]

  1. മലയാളം വിക്കിപീഡിയയിൽ അടുത്തകാലത്തുണ്ടായ ചില സംവാദങ്ങളും (അപരമൂർത്തികളെന്നു സംശയിക്കപ്പെടുന്നവർ ) കണക്കിലെടുത്ത് എത്രമാത്രം ആത്മാർഥമായി താങ്കൾക്ക് പ്രവർത്തിക്കാൻ കഴിയും? ഇങ്ങിനെയുള്ള സാഹചര്യങ്ങൾ സമചിത്തയോടെ പെരുമാറാൻ ഈ പദവി ലഭിച്ചുകഴിഞ്ഞാൽ താങ്കൾക്ക് എങ്ങിനെയാണ് ഉദ്ദേശിക്കുന്നത്?--RameshngTalk to me 19:14, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

അപരമൂർത്തികളുടെ പ്രശ്നം മലയാളം വിക്കിമീഡിയ പ്രൊജക്റ്റുകളിൽ താരതമ്യേന കുറവാണെന്നു വേണം പറയാൻ. പ്രശ്നങ്ങളെ പേടിച്ചാൽ കാര്യം നടക്കില്ല. :) --ജ്യോതിസ് (സംവാദം) 02:12, 5 ഫെബ്രുവരി 2013 (UTC)[മറുപടി]

വോട്ടെടുപ്പ്:ജ്യോതിസ്

  •   എതിർക്കുന്നു-- അഡ്മിൻ ഗ്രൂപ്പിൽ ഒരു സംശയം ചോദിച്ചിട്ടു മറുപടി കിട്ടിയില്ല, വ്യക്തിപരമായ തിരക്കുകൾ കൊണ്ടാവാം, എന്നിരുന്നാലും ഇദ്ദേഹത്തിന്റെ സേവനം ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. ദീപു [deepu] (സംവാദം) 07:16, 3 ഫെബ്രുവരി 2013 (UTC)[മറുപടി]
എനിക്ക് നേരിട്ടറിയാവുന്ന (ഏറെക്കൊല്ലം മുമ്പുത്തെയും ഈയടുത്ത കാലത്തെയും) ചെക്ക്‌യൂസർ കാര്യങ്ങളിൽ ഏല്ലായെപ്പോഴും ജ്യോതിസ് ആവുന്ന എല്ലാ സഹായവും നൽകിയിട്ടുണ്ട്. ദീപു ഇക്കാരണത്താൽ മാത്രം എതിർക്കേണ്ടതില്ലെന്നാണെന്റെ പക്ഷം. --ജേക്കബ് (സംവാദം) 07:50, 3 ഫെബ്രുവരി 2013 (UTC)[മറുപടി]
ഞാൻ വളരെക്കാലമായി നേരിട്ടറിയുന്ന ഉപയോക്താവാണ്. മെറ്റയിലും ഐ.ആർ.സിയിലും ചോദിക്കുന്ന എല്ലാ സംശയങ്ങൾക്കും ജ്യോതിസ് ഉടൻ മറുപടി നൽകാറുണ്ട്. വിക്കിസംരംഭങ്ങളുമായി ബന്ധപ്പെട്ട മലയാളമടക്കമുള്ള പല ഐ.ആർ.സികളിലും ഇദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ട്. --നത (സംവാദം) 13:24, 3 ഫെബ്രുവരി 2013 (UTC)[മറുപടി]
ജേക്കബ്, ജ്യോതിസ് ചെക്ക് യൂസറാവുന്നതിനോട് അത്ര എതിർപ്പൊന്നും എനിക്കില്ല, എനിക്ക് ജ്യോതിസ്സുമായി നേരിട്ടു പരിചയവുമില്ല, എന്റെ അനുഭവം വച്ചു, ഒരു കുഞ്ഞു പ്രതിഷേധമെന്ന നിലയിലാണ് എതിർത്തു വോട്ട് ചെയ്തത്. ദീപു [deepu] (സംവാദം) 18:38, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

#

  •   നിഷ്പക്ഷം -- മലയാളം വിക്കിപ്പീടിയയിൽ സജീവമല്ലാത്തത്കൊണ്ട് ഇദ്ദേഹത്തെ ചെക്ക് യൂസർ ആക്കുന്നതും ഇപ്പോഴുള്ള സംവിധാനവും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത് ? ഇപ്പോൾ മറ്റേതെങ്കിലും വിക്കിയിലെ ചെക്ക് യൂസർ ക്ലർക്കിന് സന്ദേശമയച്ച് മറുപടിയ്ക്ക് കാത്തിരിക്കുകയല്ലേ ചെയ്യുന്നത്. ജ്യോതിസ് എപ്പോഴുമിവിടില്ലാത്തതു കൊണ്ട് ചെക്ക് യൂസർ നടത്തണമെങ്കിൽ സ്ന്ദേശമയച്ച് മറുപടിയ്ക്കു കാക്കണം. രണ്ടും ഫലം ഒന്നു തന്നെ. ഇത് ഒരു honorary title അല്ലല്ലോ ആവശ്യത്തിനു ഉപയോഗിക്കാനല്ലേ? --സാഹിർ 18:11, 4 ഫെബ്രുവരി 2013 (UTC)[മറുപടി]
  •   അനുകൂലിക്കുന്നു - ജ്യോതിസ്സ് ചേട്ടന് അഭിവാദ്യങ്ങൾ. --ബി. സ്വാമി (സംവാദം) 05:33, 3 ഏപ്രിൽ 2013 (UTC)[മറുപടി]
എല്ലാ ദിവസവും സജീവമായി ചെയ്തുകൊണ്ടിരിക്കേണ്ട ഒരു ജോലിയല്ല ചെക്ക് യൂസർ. അതേ സമയം, വർഷങ്ങളായി മലയാളം വിക്കിപീഡിയയിൽ ഇടപെട്ടതിന്റെ അനുഭവവും, വല്ലപ്പോഴും ആവശ്യം വരുമ്പോൾ ഉടനെ ഇടപെടാനുള്ള ഓൺലൈൻ സാന്നിദ്ധ്യവും അതിനാവശ്യവുമാണു്. നേരിട്ട് എല്ലാ ദിവസവും എഡിറ്റു ചെയ്യാറില്ലെങ്കിലും വളരെ വർഷങ്ങളായി മലയാളം വിക്കിപീഡിയയ്ക്കു് ആവശ്യം വരുന്ന സമയത്തെല്ലാം ഓടിയെത്തി സഹായിക്കാറുള്ള, ആഗോളതലത്തിൽ തന്നെ പരിചയസമ്പന്നനായ ഒരു സ്റ്റിവാർഡാണു് ജ്യോതിസ്. കൂടാതെ, ഒരു സ്റ്റിവാർഡ് എന്ന നിലയിൽ ഇപ്പോൾ തന്നെ ചെക്ക് യൂസർ കാര്യങ്ങൾ ചെയ്യാൻ ജ്യോതിസ്സിനു് സാദ്ധ്യമാണു്. പക്ഷേ, അങ്ങനെ ചെക്ക് യൂസർ ചെയ്യേണ്ടി വരുമ്പോൾ ഉപയോക്തൃസമൂഹത്തിന്റേയോ സഹ ചെക്ക് യൂസറുടേയോ അനുവാദം കൂടി ലഭിയ്ക്കണം എന്നും ചെക്ക് യൂസർ അംഗങ്ങളുടെ മൊത്തം സംഘത്തിലെ എല്ലാ നിബന്ധനകളും അതേപോലെ ജ്യോതിസ്സിനുകൂടി ബാധിക്കണം എന്നുമാണു് ഇത്തരമൊരു തെരഞ്ഞെടുപ്പുകൊണ്ടു് ഉദ്ദേശിക്കുന്നതു്. (ഈ പ്രതികരണത്തിനു് യുക്തമായ സ്ഥാനം ഇവിടെയല്ലെങ്കിൽ തക്ക സ്ഥാനത്തേക്കു മാറ്റാവുന്നതാണു്.) വിശ്വപ്രഭViswaPrabhaസംവാദം 19:15, 4 ഫെബ്രുവരി 2013 (UTC)[മറുപടി]
മലയാളം വിക്കിപീടിയയിൽ ഒരു പൂർവിക പിതാമഹൻ എന്ന രീതിയിൽ ജ്യോതിസിനോട് സകല ബഹുമാനങ്ങളൂമുണ്ട് :) പക്ഷെ അതല്ല ഇവിടെ വിഷയം. തിരുത്തൽ യുദ്ധങ്ങൾ നടക്കുമ്പോൾ സോക്ക് വച്ച് 3RR ലംഘിക്കുന്നവരെ കൈയോടെ പിടിക്കുകയാണ് ഉദ്ദേശം. Dynamic IP ആണെങ്കിലും ഉടനുടൻ IP മാറില്ല. അപ്പോ IP വയ്ച്ച് sock നെ തിരിച്ചറിയാം. ഇതെല്ലാം ഉടനുടൻ ചെയ്യേണ്ട കാര്യങ്ങളാണ്. on the spot. അല്ലാതെ ആരൊക്കെ അപരനാമത്തിൽ ID യുണ്ടാക്കി മറ്റുള്ളവരെ കളിയാക്കുന്ന കമന്റ് ഇട്ടു എന്നോക്കെ കണ്ടു പിടിക്കുന്നതിന് വെറും scandal value മാത്രമേ ഉള്ളൂ. അത് കൊണ്ട് പ്രായോഗിക ഉപയോഗമൊന്നുമില്ല. --സാഹിർ 19:42, 4 ഫെബ്രുവരി 2013 (UTC)[മറുപടി]
  •   സജീവമല്ല്ലത്ത മറ്റുള്ള നോമിനിമാർ ഉണ്ടെങ്കിൽ അവരുടെ കാര്യത്തിലും. ഇത് ബാധകമാണ്. സജീവമായിട്ടുള്ള രണ്ട് പേരെ തിരഞ്ഞടുക്കുക. രണ്ട് വ്യത്യസ്ഥ time zone ൽ ഉള്ളവരെങ്കിൽ നന്ന് --സാഹിർ 18:20, 4 ഫെബ്രുവരി 2013 (UTC)[മറുപടി]
  •   സാഹിർ, നല്ല സംവാദം. പൂർണ്ണമായും യോജിക്കുന്നു. ഞാൻ ഇവിടെയില്ലെന്നത് പൂർണ്ണമായും ശരിയല്ല. ഞാൻ മിക്കപ്പോഴും ഓൺലൈൻ ഉണ്ട്. എഡിറ്റ് നടക്കാറില്ലെന്നത് വാസ്തവം. സ്ഥിരമായി ശ്രദ്ധ വേണ്ട ചുമതലകളൊക്കെ - ഇവിടെ കാര്യ നിർവാഹകൻ, ബുക്സിൽ ക്രാറ്റ് തുടങ്ങിയവ - വേണ്ടെന്നു വെച്ചത് ശ്രദ്ധിക്കാൻ സമയം കുറവായതു കൊണ്ടു തന്നെയാണ്. --ജ്യോതിസ് (സംവാദം) 02:12, 5 ഫെബ്രുവരി 2013 (UTC)[മറുപടി]
 സ്റ്റുവാർഡ് എന്ന നിലയിൽ ജ്യോതിസിന് ഒരോ എഡിറ്റിന്റെയും IP പരിശോധിക്കാൻ പറ്റും. അപ്പോ പിന്നെ ഇവിടെ ഈ ചെക്ക് യൂസർ ചർച്ചയുടെ ആവശ്യമേ ഇല്ല. മറ്റ് രണ്ട് പേരെ ചെക്ക് യൂസർ ആയിട്ട് നോമിനേറ്റ് ചെയ്യുക. അവർ രണ്ട് പേരും ലഭ്യമല്ലാത്ത അവസരത്തിൽ ജ്യോതിസിന്റെ സഹായം തേടാവുന്നതാണ് --സാഹിർ 05:55, 5 ഫെബ്രുവരി 2013 (UTC)[മറുപടി]
അത് ശരിയാണെന്ന് പൂർണ്ണമായി പറയാൻ പറ്റില്ല. കാരണം സ്റ്റിവാർഡുകൾ ഹോം വിക്കിയിൽ (ജ്യൊതിസ്സിന്റെ ഹോം വിക്കി മലയാളം ആണ്) കഴിയുന്നതും ഇടപെടരുത് എന്ന ഒരു സ്റ്റുവാർഡ് നയം ഉണ്ട്. അതിനാൽ നിലവിൽ ജ്യോതിസ് സ്റ്റുവാർഡ് ആണെങ്കിൽ പോലും ഈ സംഗതി ഉപയൊഗിക്കാൻ ജ്യോതിസ്സിനു സമൂഹം കൊടുക്കുന്ന ഈ പദവി വേണം. ഓഫ്: ഈ സംവാദം ഈ വോട്ടെടുപ്പ് വിഭാഗത്തിൽ നിന്നു താഴേക്ക് മാറ്റാമോ? --ഷിജു അലക്സ് (സംവാദം) 05:59, 5 ഫെബ്രുവരി 2013 (UTC)[മറുപടി]
  •   എതിർക്കുന്നു-- പുതിയ കീഴ്വഴക്കങ്ങളും നയങ്ങളും അനുസരിച്ച് യോഗ്യതയുള്ളവരെ എല്ലാവരേയും ഉൾപ്പെടുത്തി പുതിയ തിരഞ്ഞെടുപ്പ് നടത്താത്തതിൽ പ്രതിഷേധിച്ച് എന്റെ അഭിപ്രായം ഞാൻ മാറ്റുന്നു. ദയവായി ലിസ്റ്റിലുള്ള എല്ലാ കാര്യനിർവ്വാഹകരും വോട്ടു നൽകിയ ഉപയോക്താക്കളും അവരുടെ സമ്മതം പുനഃപരിശോധിക്കണം എന്നു താത്പര്യപ്പെടുന്നു.--സുഗീഷ് (സംവാദം) 15:42, 28 മാർച്ച് 2013 (UTC)[മറുപടി]
  •   എതിർക്കുന്നു-- പുതിയ നയം അനുസരിച്ച് മൂന്ന് ചെക്ക് യൂസർമാരെയാണ് തിരഞ്ഞെടുക്കാവുന്നത്. സ്റ്റിവാർഡ് എന്ന ഉത്തരവാദിത്തം ഇപ്പോഴേ നിറവേറ്റിക്കൊണ്ടിരിക്കുന്ന ജ്യോതിസ്സ് ഇപ്പോഴത്തെ സ്ഥാനത്തിരുന്നു തന്നെ മറ്റു മൂന്നുപേർക്ക് ആവശ്യമുള്ള അവസരത്തിൽ (വേണ്ടിവന്നാൽ) ഉപദേശങ്ങൾ നൽകാം എന്ന് തീരുമാനമെടുത്താൽ ഇവർ നാലുപേരിൽ ഒരാളെ ഒഴിവാക്കേണ്ട ആവശ്യം ഇല്ലാതെയാകും. --അജയ് ബാലചന്ദ്രൻ സംവാദം 14:37, 29 മാർച്ച് 2013 (UTC)[മറുപടി]
"ഉപദേശങ്ങൾ" നൽകാൻ ചെക്ക്‌യൂസർ ലോഗ് കാണണം, അതിനു ലോക്കൽ വിക്കിയിൽ അനുമതി ആവശ്യമാണ്. അതിനു ചെക്ക്‌യൂസർ ആവാതെ നടക്കില്ല. ചെക്ക്‌യൂസർ പരിപാടിയിൽ ഏറ്റവും അനുഭവസമ്പത്തുള്ള ആളെ ഒഴിവാക്കണം എന്ന ലോജിക്ക് പിടികിട്ടുന്നില്ല. അതുപോലെതന്നെ ലോക്കൽ ചെക്ക്‌യൂസർ ഉള്ളപ്പോൾ ഏറെ അനുഭവസമ്പത്തുള്ള മറ്റു സ്റ്റീവാർഡുകൾക്ക് മലയാളം വിക്കിയിൽ ചെക്ക്‌യൂസർ പരിശോധന നടത്താൻ അനുവാദമില്ല എന്നും ഞാൻ സൂചിപ്പിച്ചിരുന്നല്ലോ.. --ജേക്കബ് (സംവാദം) 04:16, 30 മാർച്ച് 2013 (UTC)[മറുപടി]
  •  യൂസർ ലോഗ് കാണാതെ തന്നെ നൽകാവുന്നതായ (സാങ്കേതികകാര്യങ്ങൾ സംബന്ധിച്ച് ചോദിച്ചാൽ നൽകുന്ന തരം) ഉപദേശം ആണ് ഞാൻ ഉദ്ദേശിച്ചത്. ഇത് എന്റെ അഭിപ്രായം മാത്രം. ഈ സമ്പ്രദായത്തെപ്പറ്റി പ്രായോഗികമായ അറിവില്ലാത്ത (എന്നാൽ വോട്ടവകാശമുള്ള) ഒരു ഉപയോക്താവിന്റെ അഭിപ്രായം എന്ന് കണക്കാക്കിയാൽ മതി. --അജയ് ബാലചന്ദ്രൻ സംവാദം 05:11, 30 മാർച്ച് 2013 (UTC)[മറുപടി]
 N നിലവിലുള്ള മാനദണ്ഡപ്രകാരം ജ്യോതിസ്സിന്റെ നാമനിർദ്ദേശം അസാധുവാണ് എന്ന് തീരുമാനമെടുത്തു. സംവാദം താൾ കാണുക. --അജയ് ബാലചന്ദ്രൻ (സംവാദം) 06:15, 8 ഏപ്രിൽ 2013 (UTC)[മറുപടി]

കിരൺ ഗോപി

Kiran Gopi (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

നിലവിൽ ഐഡന്റിഫൈ ചെയ്ത കാര്യനിർവ്വാഹകനാണ്. OTRS അംഗമാണ്. ഇതര വിക്കിസംരംഭങ്ങളിൽ പ്രവർത്തിപരിചയവുമുള്ള ഉപയോക്താവാണ്. അതുകൊണ്ട് കിരണിനെ നാമനിർദ്ദേശം ചെയ്യുന്നു. --സുഗീഷ് (സംവാദം) 07:58, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

സമ്മതം അറിയിക്കുന്നു. എന്നാലാവുന്ന വിധം ഏറ്റവും മികച്ചരീതിയിൽ പ്രവർത്തിക്കാൻ കഴിയും എന്ന് വിശ്വസിക്കുന്നു. വിക്കിയുടെ സ്വകാര്യത നയത്തെ പറ്റി വളരെ ബോധവാനായതിനാൽ അത്യാവശ്യം സന്ദർഭങ്ങളിൽ വിക്കി സമൂഹത്തിന്റെ അനുമതിയോടുകൂടി മാത്രമെ ഇവ ഉപയോഗിക്കു എന്ന് കാര്യത്തിൽ ഉറപ്പു നൽകുന്നു.--KG (കിരൺ) 09:45, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

സംവാദം

കിരൺ ഗോപിയോട് ചില ചോദ്യങ്ങൾ

  1. താങ്കൾ മലയാളം വിക്കിപീഡിയയിൽ അഡ്മിനും, വിക്കിമീഡിയ കോമൺസിലെ ഓ.ടി.ആർ.എസ് അംഗവുമാണല്ലോ. ഈ പദവി കൂടി ഏറ്റെടുത്താൽ താങ്കൾക്ക് ഇതിലേക്ക് സമയം ചിലവഴിക്കാൻ സാധിക്കുമെന്ന് തോന്നുന്നുണ്ടോ?
  2. മലയാളം വിക്കിപീഡിയയിൽ അടുത്തകാലത്തുണ്ടായ ചില സംവാദങ്ങളും (അപരമൂർത്തികളെന്നു സംശയിക്കപ്പെടുന്നവർ ) കണക്കിലെടുത്ത് എത്രമാത്രം ആത്മാർഥമായി താങ്കൾക്ക് പ്രവർത്തിക്കാൻ കഴിയും? ഇങ്ങിനെയുള്ള സാഹചര്യങ്ങൾ സമചിത്തയോടെ പെരുമാറാൻ ഈ പദവി ലഭിച്ചുകഴിഞ്ഞാൽ താങ്കൾക്ക് എങ്ങിനെയാണ് ഉദ്ദേശിക്കുന്നത്?--RameshngTalk to me 19:09, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

മറുപടി: തീർച്ചയായും കഴിയുമെന്ന് പ്രത്യാശിക്കുന്നു.വളരെ Rare ആയി മാത്രമെ ചെക്ക് യൂസറ് ആക്ഷൻസ് ചെയ്യേണ്ടതായിട്ടുള്ളു. ഒരു കാര്യനിർവാഹകൻ, ചെക്ക് യൂസർ എന്നീ നിലകളിൽ വിക്കി സമൂഹത്തിന്റെ തീരുമാനങ്ങൾ നയങ്ങൾ എന്നിവക്കനുസരിച്ചും മാത്രമാണ് പ്രവൃത്തിക്കേണ്ടത് എന്ന കാര്യത്തിൽ തികഞ്ഞ ബോധവാനാണ്. ചെക്ക് യൂസർ ഉപകരണങ്ങൾ പ്രവൃത്തിപ്പിക്കുന്നതിന് മുൻപ് ഇവിടെ സംഭവം ചർച്ചചെയ്യപ്പെട്ടു എന്നും സമൂഹം അതിനനുമതി തന്നിട്ടുണ്ട് എന്നും ഉറപ്പുവരുത്തുന്നതാണ്. ഈ താൾ ഞാൻ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. വ്യക്തിയുടെ സ്വകാര്യതയേയും മാനത്തേഹനിക്കുന്നതുമായ ഏത് പ്രവൃത്തിയും ഉടനടി റിവർട്ട് ചെയ്തിട്ടുണ്ട്.ഉദാ. നേരിട്ട് ഒരു തീരുമാനം എടുക്കുന്നതിന് മുൻപ് മറ്റുള്ള യൂസറുമായും, സങ്കീർണ്ണകരമായ കുഴപ്പമാണങ്കിൽ പ്രവൃത്തിക്കു മുൻപ് #wikimedia-checkuser|ഐആർസിയിലോ മെയിലിംഗ് ലിസ്റ്റിലോ സഹായം ചോദിക്കും. --KG (കിരൺ) 05:18, 5 ഫെബ്രുവരി 2013 (UTC)[മറുപടി]

വോട്ടെടുപ്പ്:കിരൺ ഗോപി

  •   എതിർക്കുന്നു-- പുതിയ കീഴ്വഴക്കങ്ങളും നയങ്ങളും അനുസരിച്ച് യോഗ്യതയുള്ളവരെ എല്ലാവരേയും ഉൾപ്പെടുത്തി പുതിയ തിരഞ്ഞെടുപ്പ് നടത്താത്തതിൽ പ്രതിഷേധിച്ച് എന്റെ അഭിപ്രായം ഞാൻ മാറ്റുന്നു. ദയവായി ലിസ്റ്റിലുള്ള എല്ലാ കാര്യനിർവ്വാഹകരും വോട്ടു നൽകിയ ഉപയോക്താക്കളും അവരുടെ സമ്മതം പുനഃപരിശോധിക്കണം എന്നു താത്പര്യപ്പെടുന്നു.--സുഗീഷ് (സംവാദം) 15:44, 28 മാർച്ച് 2013 (UTC)[മറുപടി]


റസിമാൻ

Razimantv (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

കാര്യപ്രാപ്തിയും പ്രവർത്തിപരിചയവുമുള്ള കാര്യനിർവ്വാഹകനാണ്. സാങ്കേതികമായി പരിജ്ഞാനമുള്ള ഉപയോക്താവുമാണ്. അതിനാൽത്തന്നെ റസിമാനെ ഞാൻ നാമനിർദ്ദേശം ചെയ്യുന്നു.--സുഗീഷ് (സംവാദം) 07:57, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

സമ്മതം അറിയിക്കുന്നു. ചെക്ക് യൂസറുമായി ബന്ധപ്പെട്ട കഴിയുന്നത്ര കാര്യങ്ങൾ മീറ്റയിൽ നിന്ന് മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. മനസ്സിലാക്കിയ കാര്യങ്ങൾ ഇവിടത്തെ ചർച്ചയിൽ പലയിടത്തായി വ്യക്തമാക്കിയിട്ടുണ്ട്. ചെക്ക് യൂസർ സ്റ്റാറ്റസ് ലഭിക്കുകയാണെങ്കിൽ അത് ഞാൻ ഏത് വിധത്തിൽ ഉപയോഗപ്പെടുത്തും എന്ന കാര്യത്തിൽ ഏകദേശധാരണ അവിടത്തെ അഭിപ്രായങ്ങളിൽ നിന്ന് ലഭിക്കുമെന്ന് കരുതുന്നു. ഈ വിഷയത്തിൽ എന്നോട് കൂടുതൽ കാര്യങ്ങൾ ചോദിക്കാനുണ്ടെങ്കിൽ ദയവായി ഈ സ്പേസ് ഉപയോഗപ്പെടുത്തുക -- റസിമാൻ ടി വി 07:37, 3 ഫെബ്രുവരി 2013 (UTC)[മറുപടി]

സംവാദം

റസിമാനോട് ചില ചോദ്യങ്ങൾ

  1. ഈ പദവി കൂടി ഏറ്റെടുത്താൽ താങ്കൾക്ക് ഇതിലേക്ക് സമയം ചിലവഴിക്കാൻ സാധിക്കുമെന്ന് തോന്നുന്നുണ്ടോ?
  2. മലയാളം വിക്കിപീഡിയയിൽ അടുത്തകാലത്തുണ്ടായ ചില സംവാദങ്ങളും (അപരമൂർത്തികളെന്നു സംശയിക്കപ്പെടുന്നവർ ) കണക്കിലെടുത്ത് എത്രമാത്രം ആത്മാർഥമായി താങ്കൾക്ക് പ്രവർത്തിക്കാൻ കഴിയും? ഇങ്ങിനെയുള്ള സാഹചര്യങ്ങൾ സമചിത്തയോടെ പെരുമാറാൻ ഈ പദവി ലഭിച്ചുകഴിഞ്ഞാൽ താങ്കൾക്ക് എങ്ങിനെയാണ് ഉദ്ദേശിക്കുന്നത്?--RameshngTalk to me 19:11, 4 ഫെബ്രുവരി 2013 (UTC)[മറുപടി]
മറുപടി
  1. ചെക്ക് യൂസർ പദവി എന്നത് വളരെയധികം സമയമെടുക്കുന്ന ഒന്നായിരിക്കുമെന്ന് ഞാൻ തീരെ കരുതുന്നില്ല. മലയാളം വിക്കിപീഡിയയിൽ ഇപ്പോൾ ബ്യൂറോക്രാറ്റ് ആക്ഷനുകൾ എത്ര നടക്കുന്നുണ്ടോ അതിലും കുറവ് ചെക്ക് യൂസർ ആക്ഷനുകൾ മാത്രമേ ഞാൻ പ്രതീക്ഷിക്കുന്നുള്ളൂ. ഉപയോക്താക്കൾക്കിടയിലോ കാര്യനിർവാഹകർക്കിടയിലോ ഏതെങ്കിലും ഉപയോക്താക്കളെ ചെക്ക് യൂസറിന് വിധേയരാക്കണം എന്ന ആവശ്യമുന്നയിച്ചാൽ മാത്രമേ അത് ചെയ്യാൻ പാടുള്ളൂവല്ലോ
  2. രമേശ് ലിങ്കു ചെയ്ത ചർച്ചയിലുള്ളതുപോലെ വളരെ ദീർഘവും കമ്മ്യൂണിറ്റിയുടെ സമയം കളയുന്നതുമായ ചർച്ചകൾ പെട്ടെന്ന് തീർപ്പാക്കാൻ ചെക്ക് യൂസർ സ്റ്റാറ്റസ് ഉപയോഗിച്ച് സാധിക്കും. ഒരു ഉപയോക്താവ് ആരുടെയെങ്കിലും അപരമൂർത്തിയാണെന്ന് കാരണസഹിതം ആരോപണമുയർന്നുവരികയാണെങ്കിൽ കൂടുതൽ അനാവശ്യചർച്ചകൾക്ക് ഇടകൊടുക്കാതെ ചെക്ക് യൂസർ നടത്തി പ്രശ്നം തീർപ്പാക്കുന്നതാവും നല്ലതെന്ന് ഞാൻ വ്യക്തിപരമായി വിശ്വസിക്കുന്നു. ചെക്ക് യൂസർ എന്നത് (വളരെ ഗൗരവമായ) ഒരു ടൂൾ കൈവശമുള്ള ഒരു ഉപയോക്താവ് മാത്രമാണ്, ചെക്ക് യൂസർ ആക്ഷനുകൾ ചെയ്യാത്ത സമയത്ത് അവർ മറ്റേത് ഉപയോക്താക്കളെയോ കാര്യനിർവാഹകരെയോ പോലെയായിരിക്കണം. അതിനാൽ ചെക്ക് യൂസറാവുകയാണെങ്കിലും സാധാരണ ഗതിയിൽ വിക്കിപീഡിയയിൽ തിരുത്തൽ യുദ്ധങ്ങളോ നശീകരണപ്രവർത്തനങ്ങളോ ഉണ്ടാവുകയാണെങ്കിൽ കാര്യനിർവാഹകർക്കെല്ലാം കൈവശമുള്ള ടൂളുകളുപയോഗിച്ചേ അതിനെ നേരിടൂ. ചെക്ക് യൂസർ ഇടപെടൽ ആവശ്യം എവിടെയെങ്കിലും ഉന്നയിക്കപ്പെട്ടാൽ അത് സ്വീകരിച്ചോ ആവശ്യത്തിൽ കഴമ്പില്ലെന്നു കണ്ടാൽ നിരാകരിച്ചോ പ്രശ്നം പെട്ടെന്ന് തീർപ്പാക്കാൻ ശ്രമിക്കുന്നതാണ്.
--റസിമാൻ ടി വി 19:53, 4 ഫെബ്രുവരി 2013 (UTC)[മറുപടി]
ഒരാൾ മറ്റോരാളുടെ അപരമൂർത്തി ആണെന്ന് അറിഞ്ഞിട്ട് എന്ത് ഗുണമാണുള്ളത് ? സോക്ക് പപ്പട്രി ഒന്നും നടന്നിട്ടില്ലെങ്കിൽ പിന്നെ ചെക്ക് യൂസർ വയ്ച്ച് കണ്ട് പിടിച്ചിട്ട് എന്ത് നടപടി എടുക്കാൻ പറ്റും ? As long as no rules are broken what can you do about dual accounts. Dual accounts are not illegal as long as they are not abused. Sock puppetry detection using check user is something that requires immediate attention as and when the abuse is taking place. ഇതാണ് എനിക്കു തോന്നുന്നത്. --സാഹിർ 20:27, 4 ഫെബ്രുവരി 2013 (UTC)[മറുപടി]
സോക്ക് പപ്പട്രി മുൻകൂട്ടി കണ്ട് തടയുകയല്ല ചെക്ക് യൂസറുടെ ജോലി. എല്ലാ ഉപയോക്താക്കളുടെയും സ്വകാര്യതയിൽ അകാരണമായി കൈകടത്താതെ ഇതിന് വഴിയില്ല താനും. സോക്ക് പപ്പറ്റ് അബ്യൂസ് നടന്നു എന്ന് സംശയമുണ്ടാവുകയാണെങ്കിൽ അത് ഉറപ്പുവരുത്താനും ആവശ്യമായ തുടർനടപടികളെടുക്കാനുമാണ് (ഉദാ : ഉപയോക്താവിനെ ബ്ലോക്ക് ചെയ്യുക, അക്കൗണ്ടുകൾ ചേർന്ന് 3RR മറികടന്നിട്ടുണ്ടെങ്കിൽ അത് റിവർട്ട് ചെയ്യുക) ചെക്ക് യൂസർ ഉപയോഗിക്കുക -- റസിമാൻ ടി വി 20:45, 4 ഫെബ്രുവരി 2013 (UTC)[മറുപടി]

വോട്ടെടുപ്പ്:റസിമാൻ

  •   എതിർക്കുന്നു-- പുതിയ കീഴ്വഴക്കങ്ങളും നയങ്ങളും അനുസരിച്ച് യോഗ്യതയുള്ളവരെ എല്ലാവരേയും ഉൾപ്പെടുത്തി പുതിയ തിരഞ്ഞെടുപ്പ് നടത്താത്തതിൽ പ്രതിഷേധിച്ച് എന്റെ അഭിപ്രായം ഞാൻ മാറ്റുന്നു. ദയവായി ലിസ്റ്റിലുള്ള എല്ലാ കാര്യനിർവ്വാഹകരും വോട്ടു നൽകിയ ഉപയോക്താക്കളും അവരുടെ സമ്മതം പുനഃപരിശോധിക്കണം എന്നു താത്പര്യപ്പെടുന്നു.--സുഗീഷ് (സംവാദം) 15:45, 28 മാർച്ച് 2013 (UTC)[മറുപടി]
  •   അനുകൂലിക്കുന്നു--എസ്.ടി മുഹമ്മദ് അൽഫാസ് 08:48, 1 ഏപ്രിൽ 2013 (UTC)[മറുപടി]


Jairodz (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

കഴിഞ്ഞതവണ തിരഞ്ഞെടുപ്പിൽ ഇദ്ദേഹത്തെ നാമനിർദ്ദേശം ചെയ്തിരുന്നുവെങ്കിലും അപ്പോൾ നിലവിലുണ്ടായിരുന്ന മാനദണ്ഡമനുസരിച്ച് ഇദ്ദേഹത്തിന് യോഗ്യതയുണ്ടായിരുന്നില്ല എന്നുകണ്ട് ഇദ്ദേഹം തന്നെ സ്വയം അയോഗ്യനായി പ്രഖ്യാപിക്കുകയായിരുന്നു. ഇദ്ദേഹത്തെ അയോഗ്യനാക്കിയ മാനദണ്ഡം ഇപ്പോൾ നിലവിലില്ല. പിന്നീട് പരിഷ്കരിച്ച മാനദണ്ഡങ്ങളനുസരിച്ച് ഇദ്ദേഹത്തിന് യോഗ്യതയുള്ളതായി കാണുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടുപേരെ തിരഞ്ഞെടുത്തുവെങ്കിലും ഇപ്പോൾ ഒരു ചെക്ക് യൂസർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. മലയാളം വിക്കിപീഡിയയിൽ നയമനുസരിച്ച് മൂന്ന് ചെക്ക് യൂസർമാർ വേണ്ടതിനാൽ ഒരു തിരഞ്ഞെടുപ്പുകൂടി ആവശ്യമായി വന്നിട്ടുണ്ട്. ഇദ്ദേഹം സമ്മതമറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 08:10, 8 ഏപ്രിൽ 2013 (UTC)[മറുപടി]

മലയാളം വിക്കിപീഡിയയിൽ ചെക്ക് യൂസർമാർ വരുന്നതിൽ എതിർപ്പില്ലെങ്കിലും ഈ സ്ഥാനം വഹിക്കുന്നതിൽ എനിക്ക് ഒട്ടും താത്പര്യമില്ല. കഴിഞ്ഞ തവണ യോഗ്യതാ മാനദണ്ഡം പാലിക്കാത്തതിനാൽ സമ്മതത്തെക്കുറിച്ച് പറയേണ്ട ആവശ്യമില്ലെന്നു തോന്നി. കൂടാതെ ഈയിടെയായി വ്യക്തിപരമായ തിരക്കുകൾ മൂലം വിക്കിയിൽ സജീവമാകാൻ സാധിക്കുന്നില്ല. എന്റെ സംവാദത്താളിലെ സന്ദേശങ്ങൾ തന്നെ വളരെ വൈകിയാണ് കാണുന്നത്. താത്പര്യവും സമയവുമുള്ള മറ്റൊരു കാര്യനിർവ്വാഹകൻ ഈ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാകുമെന്ന പ്രതീക്ഷയോടെ നാമനിർദ്ദേശം സ്നേഹപൂർവ്വം നിരസിക്കുന്നു. നാമനിർദ്ദേശം ചെയ്ത ഡോ. അജയ്ക്ക് നന്ദി രേഖപ്പെടുത്തുന്നു. വൈകാതെ വിക്കിയിൽ വീണ്ടും സജീവമാകാൻ കഴിയുമെന്ന പ്രത്യാശയോടെ... --Jairodz (സംവാദം) 13:04, 8 ഏപ്രിൽ 2013 (UTC)[മറുപടി]


നാമനിർദ്ദേശം

Viswaprabha ആകെ പ്രവൃത്തികൾ / സമീപകാലപ്രവൃത്തികൾ Viswaprabha ആഗോളപ്രവൃത്തിവിവരം
ശ്രീ വിശ്വപ്രഭ ഈ പദവിക്ക് യോഗ്യനാണെന്ന് കരുതുന്നു, നാമനിർദ്ദേശം ചെയ്യുന്നു. --
--N Sanu / എൻ സാനു / एन सानू 17:07, 22 നവംബർ 2018 (UTC)

തൽക്കാലം 'ഇപ്പോൾ' ഈ "പദവി" നേടിക്കൂട്ടാൻ ആഗ്രഹമില്ല. Someday when we all grow up to know the meanings, worthiness and worthlessness of such 'rights and privileges', I might nominate myself for similar big positions.

Thank you everybody.

:-)  ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 15:34, 26 നവംബർ 2018 (UTC)[മറുപടി]

ചോദ്യോത്തരങ്ങൾ

ചർച്ച

@Rajeshodayanchal: എന്റെ അറിവിൽ കിരൺ ഗോപി മാത്രമല്ലെ ഇപ്പോൾ സജീവ തിരുത്തൽ നടത്തുന്നത്? റസിമാൻ എന്റെ അറിവിൽ ഈ മാസത്തിൽ ഇതുവരെ തിരുത്തലുകളൊന്നും നടത്തിയിട്ടില്ല ([തെളിവ്]. ഇനി ആഗോള തിരുത്തലുകൾ നടത്തിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല.Adithyak1997 (സംവാദം) 15:28, 23 നവംബർ 2018 (UTC)[മറുപടി]

മുകളിൽ ആദിത്യ സൂചിപ്പിച്ചതുപോലെ ഞാൻ കുറേ കാലമായി സജീവമല്ല. എങ്കിലും ചെക്ക് യൂസറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കിരണുമായി സഹകരിക്കാറുണ്ട്. 2014-നു ശേഷം ഒറ്റ (!) റിക്വസ്റ്റ് മാത്രമാണ് വന്നിരിക്കുന്നത് (പട്ടിക ഇവിടെ നോക്കുക), ഇതുവരെ വന്ന ചെക്ക് യൂസർ അപേക്ഷകളിൽ മിക്കതും ഐപി പരിശോധന ആവശ്യമില്ലാതെതന്നെ തീർപ്പുകല്പിച്ചവയാണ്. അതിനാൽ മലയാളം വിക്കിപീഡിയയിൽ മൂന്ന് ചെക്ക് യൂസർമാരുടെ ആവശ്യമില്ല എന്നാണ് വ്യക്തിപരമായ അഭിപ്രായം. ഈ തിരഞ്ഞെടുപ്പ് വിജയിക്കുകയാണെങ്കിൽ സജീവ ഉപയോക്താക്കളായ വിശ്വപ്രഭയെയും കിരണിനെയും ചെക്ക് യൂസർമാരായി നിലനിർത്തി ഞാൻ സ്ഥാനമൊഴിയുന്നതാകും ഉചിതം എന്ന് കരുതുന്നു -- റസിമാൻ ടി വി 16:03, 23 നവംബർ 2018 (UTC)[മറുപടി]

@Razimantv:, ക്ഷമിക്കണം. താങ്കൾ സജീവമല്ല എന്ന് ഞാൻ യഥാർത്ഥത്തിൽ ഉദ്ദേശിച്ചത് താങ്കളുടെ ഈ മാസത്തെ മലയാളം വിക്കിപീഡിയയിലെ സംഭാവനകൾ നോക്കിയിട്ടായിരുന്നു. ചെക്ക് യൂസർ വിഭാഗത്തിലെ സംഭാവനകൾ നോക്കുവാൻ വിട്ടു പോയി.താങ്കൾ സജീവമല്ലാത്തതിനാൽ(മലയാളം വിക്കിപീഡിയ തലത്തിൽ) താങ്കൾ ചെക്ക് യൂസർ പദവി ഒഴിയണം എന്നത് ഞാൻ യഥാർത്ഥത്തിൽ ചിന്തിച്ചിട്ടില്ല എന്നുകൂടി അറിയിക്കുന്നു.Adithyak1997 (സംവാദം) 18:34, 23 നവംബർ 2018 (UTC)[മറുപടി]
ക്ഷമ ചോദിക്കേണ്ട ആവശ്യമൊന്നുമില്ല :) -- റസിമാൻ ടി വി 19:52, 23 നവംബർ 2018 (UTC)[മറുപടി]
റസിമാൻ ഒഴിയരുത്. നിർദ്ദേശകന്റെ അഭിപ്രായമാണു മുഖ്യം. എന്താണിതിനു കാരണം എന്നത് വോട്ടു ചെയ്യുന്നവരെങ്കിലും അറിയേണ്ടതല്ലേ. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 00:25, 24 നവംബർ 2018 (UTC)[മറുപടി]

രണ്ട് ഉപയോക്താക്കൾ ചെക്ക് യൂസർ ആയിട്ടുണ്ട്. ചെക്ക് യൂസർ എന്നത് വളരെ സൂക്ഷ്മവും, വിവേകപരമായും ഉപയോഗിക്കേണ്ട ഒന്നാണ്. കൂടാതെ ഉപയോക്താക്കളുടെ സ്വകാര്യതയെയും മാനിക്കേണ്ടതും ഉണ്ട്. ഇപ്പോഴുള്ള ചെക്ക് യൂസർമാർ അവരുടെ ചുമതലകൾ നിർവ്വഹിക്കുന്നില്ലെങ്കിൽ പുതിയ ചെക്ക് യൂസറെ കൊണ്ട് വരാൻ ആലോചിക്കാവുന്നതാണ്. നാമനിർദ്ദേശം ചെയ്ത ആൾ എന്തിനാണ് ഈ നിർദ്ദേശം വച്ചതെന്ന് ദയവായി വ്യക്തമാക്കുക്ക. വിശ്വപ്രഭ ഈ പദവിക്ക് യോഗ്യനായിരിക്കാം. പക്ഷേ അത് പോലെ യോഗ്യത അല്ല, മലയാളം വിക്കിപീഡിയക്ക് ആവശ്യകതയാണ് ഒരാളുടെ യോഗ്യതയേക്കാൾ പ്രധാനം. --RameshngTalk to me 04:53, 25 നവംബർ 2018 (UTC)[മറുപടി]

വോട്ടെടുപ്പ്

  •   എതിർക്കുന്നു -- ഒരാവശ്യവുമില്ല. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഒരാൾക്കുകൂടി ലഭിക്കുന്ന വിധത്തിൽ പങ്കുവെയ്ക്കേണ്ട ഒരു സാഹചര്യവും നിലവിലില്ല.--പ്രവീൺ:സം‌വാദം 16:20, 24 നവംബർ 2018 (UTC)[മറുപടി]
  •   എതിർക്കുന്നു -- ആവശ്യമില്ലാത്ത ഒരു തിരഞ്ഞെടുപ്പാണ്. ഇതിൽ വോട്ടെടുപ്പ് നടക്കുന്നതിനു മുന്ന് ചർച്ച ചെയ്ത് ഒരു തീരുമാനത്തിൽ എത്തണം. സാങ്കേതികമായി ചെക്ക് യൂസർ ആവശ്യമില്ലാത്ത സാഹചര്യത്തിൽ ഈ തിരഞ്ഞെടുപ്പ് തന്നെ അസാധുവാണ്. --RameshngTalk to me 04:55, 25 നവംബർ 2018 (UTC)[മറുപടി]
  •   എതിർക്കുന്നു -- സ്വകാര്യതയുമായി ബന്ധപ്പെട്ടുള്ള പദവിയായതിനാൽ എത്ര കുറച്ച് പേർക്ക് ആക്സസ് കിട്ടുന്നോ, അത്രയും നല്ലതെന്നാണ് എന്റെ അഭിപ്രായം. 2 പേർക്ക് ചെയ്യാൻ തന്നെ പണിയില്ല എന്ന് കാണുന്നു, അപ്പോൾ പിന്നെ മൂന്നാമതൊരാളുടെ ആവശ്യമില്ല. -- ബാലു 06:10, 26 നവംബർ 2018 (UTC)[മറുപടി]

Candidate:Akhiljaxxn

മലയാളം വിക്കിപീഡിയയിൽ കഴിഞ്ഞ 2 വർഷമായി കാര്യനിർവ്വാഹകനായി പ്രവർത്തിക്കുന്നു. കഴിയുന്ന സമയങ്ങളിലെല്ലാം സജീവമായി പ്രവർത്തിക്കാൻ ശ്രമിക്കാറുണ്ട്. രണ്ടു ചെക് യൂസർമാരാണ് മലയാളം വിക്കിപീഡിയക്കുള്ളത്. വല്ലപ്പോഴും ആണ് നമുക്കിവിടെ അപരമൂർത്തി അന്വേഷണത്തിനുള്ള അപേക്ഷകൾ വരുന്നത് . രണ്ടു മാസങ്ങൾക്കു മുമ്പാണ് അവസാനമായി ഒരു അപേക്ഷ വന്നിട്ടുള്ളത്. എന്നാൽ രണ്ടു മാസങ്ങൾക്കിപ്പുറവും ഈ അപേക്ഷയിൽ ഒരു അന്വേഷണമോ നടപടിയോ ഉണ്ടായിട്ടില്ല. ഇംഗ്ലീഷ് വിക്കികളിലൊക്കെ സാധാരണ രണ്ടു മൂന്നു ദിവസം കൊണ്ട് ക്ലോസ് ചെയുന്ന ഇത്തരം കേസിന്റെ കാല താമസം അത്ഭുതപ്പെടുത്തുന്നതാണ്.നിലവിലെ ചെക്ക് യൂസർമാരുടെ തിരക്കായിരിക്കാം ഒരുപക്ഷെ ഇങ്ങനെ ഒരു കാലതാമസത്തിനു കാരണം. എന്നാലും രണ്ടുമാസം എന്നുള്ളത് ഒരു വലിയ കാലയളവാണ്‌. വിക്കിപീഡിയ സമൂഹം അനുവദിക്കുകയാണെങ്കിൽ ചെക്ക് യൂസർ പ്രവർത്തികൾ ചെയ്യാൻ എനിക്ക് താൽപര്യം ഉണ്ട്. ഇംഗ്ലീഷ് വിക്കിയിയിലെ ചെക്ക് യൂസർ അപേക്ഷകളും , അവയുടെ തുടർ നടപടികളും സ്ഥിരമായി ശ്രദ്ധിക്കാറും ചിലതിൽ എന്റെ അഭിപ്രായം രേഖപ്പെടുത്താറുമുണ്ട്. Akhiljaxxn (സംവാദം) 11:06, 30 മേയ് 2020 (UTC)[മറുപടി]

ചോദ്യോത്തരങ്ങൾ

സാധാരണ അഡ്മിൻ റൈറ്റ്സിനും മുകളിലായി വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനുള്ള അവകാശം നൽകുന്നതായതുകൊണ്ട് കുറച്ച് ചോദ്യങ്ങൾ ചോദിക്കുന്നു

  1. ലിബിന്റെ ചെക്ക് യൂസർ പരിശോധനയ്ക്കുള്ള റിക്വസ്റ്റ് അഖിലിനാണ് കിട്ടിയത് എങ്കിൽ എന്ത് തീരുമാനം എടുക്കുമായിരുന്നു?
  2. "സോക്ക് പപ്പട്രി നടന്നിരിക്കാം എന്ന സംശയത്തിൽ മാത്രം ഒരു ഉപയോക്താവിനുമേൽ ചെക്ക് യൂസർ നടത്താൻ നിർവാഹമില്ല" എന്നു പറഞ്ഞാണ് ഞാൻ റോഷനെ ചെക്ക് യൂസർ നടത്താൻ വിസമ്മതിച്ചത്. ഇതിനെപ്പറ്റി എന്താണഭിപ്രായം?
  3. കുഴൂർ വിൽസനെ ചെക്ക് യൂസർ നടത്തണം എന്ന് അഖിലായിരുന്നു ആവശ്യപ്പെട്ടത്. കുഴൂറും രൂപശ്രീയും വിക്കിക്ക് പുറത്ത് പ്രശസ്തരായ ആളുകളായതിനാൽ ആ റിക്വസ്റ്റ് നിരാകരിച്ചു. ഇത്തരമൊരു സിറ്റ്വേഷൻ വന്നാൽ ഇവരുടെ ഐപി ചെക്ക് ചെയ്യുമോ?

-- റസിമാൻ ടി വി 13:43, 3 ജൂൺ 2020 (UTC)[മറുപടി]

മറുപടി

1.പ്രത്യേകിച്ച് ഒരു അക്കൗണ്ടിനെയോ ഐ.പി.യെയോ SPI ക്കു നോമിനേറ്റ് ചെയ്ത യൂസർ സംശയിക്കുന്നില്ലാത്തതിനാലും SPI ക്കു വിധേയാനായപ്പെട്ട യൂസർ നടത്തി എന്നു പറയപ്പെടുന്ന രീതിയിലുള്ള തിരുത്തൽ മറ്റു താളുകളിൽ കണ്ടിട്ടില്ലാത്തതിനാലും Kiran Gopi ക്ലോസ് ചെയ്ത രീതി തന്നെ ഞാനും പിന്തുടരുമായിരുന്നു. - Akhiljaxxn (സംവാദം) 15:28, 3 ജൂൺ 2020 (UTC)[മറുപടി]

2.SPI ക്കു വിധേയാനായപ്പെട്ട യൂസർ ആരുടെ അപരനാണെന്നോ അതുപോലെ SPI ക്കു വിധേയാനായപ്പെട്ട യൂസറിന്റെ അപരന്മാർ ആരാണ് അല്ലെങ്കിൽ ആരൊക്കെ ആണെന്നോ ഉള്ള കൃത്യമായ വിവരങ്ങളോ അതിനു അങ്ങനെ സംശയിക്കാനുള്ള കാരണമോ SPI ക്കു നിർദ്ദേശിച്ച യൂസർ നൽകിയിട്ടില്ലത്തതിനാൽ ചെക്ക് യൂസർ അന്വേക്ഷണം നടത്തേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം . അതിനാൽ ഈ കേസ് റസിമാൻ ക്ലോസ് ചെയ്ത രീതിയെയും അനുകൂലിക്കുന്നു. - Akhiljaxxn (സംവാദം) 15:28, 3 ജൂൺ 2020 (UTC)[മറുപടി]

3.വിക്കിക്ക് പുറത്ത് യൂസേഴ്സ് പ്രശസ്തരാണോ അല്ലെയോ എന്നുള്ളത് വിക്കിപീഡിയ നോക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല. വിക്കിപീഡിയയെ സംബന്ധിച്ച് യൂസേഴ്സ് എല്ലാവരും സമന്മാരാണ് എന്ന് ഞാൻ കരുതുന്നു. അതിനാൽ അവരുടെ പ്രവർത്തികളെ അടിസ്ഥാനമാക്കിട്ടായിരിക്കണം എല്ലാം. രണ്ടു ഉപയോക്താക്കളുടെയും അക്കൊണ്ടുകൾ പരിശോധിച്ചപ്പോൾ രണ്ടു താളുകളുടെയും ഉദ്ദേശ ലക്ഷ്യങ്ങൾ ഒരേ കാരണമാണെന്നാണ് എനിക്ക് തോന്നിയത്. രണ്ടു വ്യക്തികളും ഒരേ രീതിയിലുള്ള കുഴൂർ വിൽസൺ പുകഴ്ത്തലുകൾ ,പ്രൊമോഷനുകൾ, അവലംബങ്ങൾ ചേർക്കാതെയൊ വിശ്വസനീയമല്ലാത്ത ഉറവിടങ്ങളിൽ നിന്നുളള വിവരങ്ങൾ ചേർത്തോ നടത്തിയിരുന്നു . ഇവർ തിരുത്തലുകൾ നടത്തിയിരുന്ന മറ്റു താളുകളും സമാനമായിരുന്നു. അതുകൊണ്ടാണ്. ഇവർ രണ്ടു പേരും ഒരാൾ അല്ലെങ്കിൽ പോലും രൂപശ്രീ എന്ന ഉപയോക്താവ് കുഴൂർ എന്ന വ്യക്തിയുമായി ബന്ധമുള്ള ആളാണ് എന്ന് ഞാൻ കരുതാൻ കാരണം.ഇവർ നടത്തുന്ന തിരുത്തലുകൾ COI ക്കു കീഴിൽ വരുന്നതായിരുന്നു .

രണ്ട് അക്കൗണ്ടുകളിൽ നിന്നും തിരുത്തുകൾ വരുത്തുന്നത് രണ്ട് വ്യക്തികളാണെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞിരിക്കുന്നു. എന്ന റസിമാൻ പറഞ്ഞപ്പോൾ അത് എങ്ങനെ എന്ന് എനിക്ക് ഇന്നിതുവരെ, രൂപശ്രീയും വിക്കിപീഡിയക്ക് പുറത്തു പ്രശസ്തയാണെന്ന് റസിമാൻ പറയും വരെ അറിയില്ലായിരുന്നു. അതിനാൽ ഇത്തരമൊരു സിറ്റ്വേഷൻ വന്നാൽ ഇവരുടെ ഐപി ചെക്ക് ചെയ്യുമോ? എന്ന ചോദ്യത്തിനുത്തരം അതെ എന്നാണ്. കാരണം ഇവർ രണ്ടു പേരും രണ്ടു ഡിഫറെൻറ് അക്കൗണ്ടുകൾ ആണെന്നും രണ്ടു ഡിഫറെന്റ് ആളുകൾ ആണെന്നും എനിക്കറിയില്ലായിരുന്നു. - Akhiljaxxn (സംവാദം) 15:28, 3 ജൂൺ 2020 (UTC)[മറുപടി]
"വിക്കിക്ക് പുറത്ത് യൂസേഴ്സ് പ്രശസ്തരാണോ അല്ലെയോ എന്നുള്ളത് വിക്കിപീഡിയ നോക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല." ഇതിൽ വിയോജിക്കുന്നു. കഴിയുന്നത്ര ഐപി ചെക്ക് ചെയ്യാതിരിക്കുക എന്ന പോളിസിയാണ് ഞാൻ ഇതുവരെ പിന്തുടർന്നിട്ടുള്ളത്. മലയാളം ഓൺലൈൻ ലോകം അത്ര വലുതല്ല. വിക്കിപീഡിയയിൽ സ്ഥിരമായി പങ്കെടുക്കുന്ന പലരും മറ്റ് ഓൺലൈൻ മേഖലകളിലും ആക്റ്റീവാണ്. രണ്ട് വ്യക്തികളാണ് എന്ന് നിസ്സംശയം പറയാവുന്ന അത്തരം ആളുകളുടെ ഐപി ചെക്ക് ചെയ്യുന്നത് അനാവശ്യമാണ് എന്നുതന്നെ കരുതുന്നു -- റസിമാൻ ടി വി 15:55, 3 ജൂൺ 2020 (UTC)[മറുപടി]
വിക്കിക്ക് പുറത്ത് യൂസേഴ്സ് പ്രശസ്തരാണെങ്കിൽ അവർക്ക് വിക്കിയിൽ സോക്ക്പപ്പ്റ്ററി നടത്താം എന്നാണോ? അതെല്ലെങ്കിൽ മറ്റു യൂസേർസ്‌നെ വച്ച് എഡിറ്റിംഗ് നടത്താം എന്നാണോ?. വിക്കിപീഡിയയിൽ എഡിറ്റ് ചെയുന്ന എഡിറ്റർമാർ എല്ലാവരും ഒരുപോലെ ആണ്. അവക്കെല്ലാവർക്കും വിക്കിപീഡിയയുടെ നയങ്ങളും മാനദണ്ഡങ്ങളും ബാധകമാണ്. ഇവർ രണ്ടു വ്യക്തികളാണ് എന്ന് എനിക്കറിയില്ലയിരുന്നു. ഞാൻ അവരുടെ എഡിറ്റിംഗ് ഹിസ്റ്ററിയുടെ ബേസിൽ ആണ് SPI മുന്നോട്ടുവച്ചത്. ഇനി രണ്ടു പേരും രണ്ട് വ്യക്തികളാണ് എന്ന് തന്നെ കരുതുക. അപ്പോഴും ഇവർ ഒരുമിച്ചിരുന്ന് ഒരാൾ പറഞ്ഞത് പോലെ ആണ് എഡിറ്റ് ചെയ്തതാകാനുള്ള ചാൻസ് ഇല്ലേ?. ഇത്തരത്തിൽ വിക്കിപീഡിയ ഒരു സ്റ്റെപ്പിങ് സ്റ്റോൺ ആയി ഉപയോഗിക്കുന്ന നിരവധി പേരുണ്ട്. ഇതിനു വേണ്ടി UDP നടത്തുന്നവരും നിരവധിയുണ്ട് . പ്രശസ്തനല്ലാത്ത ഒരു എഡിറ്റർ ആണ് ഇങ്ങനെ ചെയ്തതെങ്കിൽ ഇത് തന്നെയാകുമോ സമീപനം?. Akhiljaxxn (സംവാദം) 17:13, 3 ജൂൺ 2020 (UTC)[മറുപടി]
"അപ്പോഴും ഇവർ ഒരുമിച്ചിരുന്ന് ഒരാൾ പറഞ്ഞത് പോലെ ആണ് എഡിറ്റ് ചെയ്തതാകാനുള്ള ചാൻസ് ഇല്ലേ?" അങ്ങനെ ഒരു സാധ്യത മാത്രം കണക്കാക്കി ഐപി ചെക്ക് ചെയ്യരുത് എന്നാണ് എന്റെ പക്ഷം എന്നാണ് പറഞ്ഞുവരുന്നത്. മീറ്റ് പപ്പട്രി സംശയിക്കുന്നു എങ്കിൽ അഡ്മിൻ ലെവലിൽ ആണ് ഇടപെടേണ്ടത്. രണ്ട് വ്യക്തികൾ ആണ് എന്നറിഞ്ഞിട്ടും ഒരു കമ്പ്യൂട്ടറിലിരുന്ന് എഡിറ്റ് ചെയ്തിട്ടുണ്ടോ എന്നൊക്കെ നോക്കാൻ ചെക്ക് യൂസർ ഉപയോഗിക്കുന്നത് അനാവശ്യമാണ്. "പ്രശസ്തൻ" എന്നതുകൊണ്ട് ഞാൻ ഉദ്ദേശിച്ചത് വ്യക്തി എന്ന നിലക്ക് പുറത്തും അറിയുന്ന ആൾ എന്നേ ഉള്ളൂ. രണ്ട് വ്യക്തികൾ എന്ന് അറിയാവുന്ന ആരായാലും ഇതുതന്നെയാകും സമീപനം -- റസിമാൻ ടി വി 17:31, 3 ജൂൺ 2020 (UTC)[മറുപടി]
സാധ്യത മാത്രം കണക്കാക്കിയിട്ടല്ല ഇൻവെസ്‌റ്റിഗേഷന് റിക്വസ്റ്റ് ഇട്ടത്. രണ്ടു യൂസേഴ്സിന്റെയും എഡിറ്റ് ഹിസ്റ്ററി പരിശോധിച്ച ശേഷം അതടക്കം ചൂണ്ടിക്കാണിച്ചാണ് റിക്വസ്റ്റ് ഇട്ടത്. ഇവർ രണ്ട് വ്യക്തികൾ ആണ് എന്നെനിക്കറിയില്ലയിരുന്നു. അവർ പ്രശസ്തരല്ല എങ്കിൽ ഒരു പക്ഷെ റസിമാനും അതെ . ആ ഒരു അവസരത്തിൽ എന്നെ സംബന്ധിച്ചിടത്തോളം ഇത് രണ്ടും രണ്ടു യൂസർ നെയിം മാത്രം ആയിരുന്നു. അതിൽ ഒരു യൂസർ ആകട്ടെ മുൻപ് ഇത്തരം തിരുത്തലുകൾക് വാണിങ് ലഭിച്ച ഒരാളും. രണ്ടു യൂസേർസും രണ്ട് വ്യക്തികൾ ആണ് എന്ന് അറിയാത്തിടത്തോളം അതറിയാൻ IP പരിശോധന അല്ലാതെ വേറെ വഴിയില്ല അതിനാൽ ആണ് മൂന്നാമത്തെ ചോദ്യതിനുത്തരമായി ഇത്തരമൊരു സിറ്റ്വേഷൻ വന്നാൽ (രണ്ട് വ്യക്തികൾ ആണ് എന്നെറിയില്ലാത്ത സിറ്റ്വേഷൻ) അതെ എന്നുത്തരം നൽകിയിരുന്നത്. Akhiljaxxn (സംവാദം) 18:26, 3 ജൂൺ 2020 (UTC)[മറുപടി]

ചർച്ച

വോട്ടെടുപ്പ്

ഫലം