സ്വാഗതത്തിനു നന്ദി. വിക്കിപ്പീഡിയ മലയാളം നന്നാവുന്നുണ്ട് . കൂട്ടായ പരിശ്രമം ഉള്ളത് കൊണ്ട് കൂടുതൽ കൃത്യതയും ആധികാരികതയും ലേഖനങ്ങൾക്ക് കിട്ടുന്നുണ്ട്

സംശയം

തിരുത്തുക

പ്രിയ ദീപു, മലയാളം വിക്കിപീടിയയ്ക്കു വേണ്ടി കുറച്ചു സമയം ചിലവഴിക്കാൻ തീരുമാനിച്ച താങ്കൾക്കു അഭിനന്ദനങ്ങൾ, മലയാള പദ്യ സാഹിത്യ ചരിത്രം ഏറെ അറിവു പകരുന്നതായിരുന്നു.

തിരുവാതിര നാനാർത്ഥങ്ങൾ, ലൈംഗികത, മുതലായ ലേഖനങ്ങൾ ഉള്ളടക്കത്തിൽ ചേർത്തിരിക്കുന്നതു കണ്ടു, നാനാർത്ഥങ്ങൾ താളും, content ഒന്നും ഇല്ലാത്ത താളുകളും ഉള്ളടക്കത്തിൽ ചേർക്കേണ്ടതുണ്ടോ? മറ്റുള്ളവരുടെ അഭിപ്രായങ്ങളും കൂടി അറിയാൻ ശ്രമിക്കാം അല്ലെ.

നന്ദി --പ്രവീൺ 06:03, 16 ജൂലൈ 2006 (UTC)Reply


വിവരങ്ങൾ ഫലപ്രദമായി ഇൻഡക്സ് ചെയ്യുകയല്ലെ വിഷയസൂചികകളുടെ ജോലി? --പ്രവീൺ 15:18, 22 ജൂലൈ 2006 (UTC)Reply


User:simynazareth അതു ഞാൻ ശരിയാക്കി... കണ്ണി താഴെ കൊടുക്കുന്നു..

http://ml.wikipedia.org/wiki/%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%95%E0%B5%86.%E0%B4%AA%E0%B5%8A%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D

സംവൃതോകാരം

തിരുത്തുക

പ്രിയ ദീപു, മലയാളത്തിൽ സംവൃതോകാരത്തിൽ അവസാനിക്കുന്ന വാക്കുകൾ തിരുത്തി ചന്ദ്രക്കലയാക്കേണ്ട ആവശ്യമില്ല. വ്യാകരണപരമായി സംവൃതോകാരമാണു ശരി. ലിപിപരിഷ്കരണത്തിന്റെ ഭാഗമായി ആധുനിക കാലത്തിലെ പല ഗ്രന്ഥങ്ങളിലും മലയാളികൾക്കു സംവൃതോകാരം ശരിയായി ഉപയോഗിക്കുവാൻ കഴിഞ്ഞില്ല, സംവൃതോകാരം തെറ്റാണെന്നുള്ള അബദ്ധധാരണയും ഈ കഴിവുകേടു വരുത്തിവച്ചിട്ടുണ്ടെന്നു തോന്നുന്നു. പാണിനി എന്ന ലേഖനത്തിലെ ‘വിവരിച്ചുകാണാറുണ്ടു്’ എന്ന വാക്കു്, താങ്കൾ തിരുത്തിയതു് ഇപ്പോഴാണു ഞാൻ ശ്രദ്ധിച്ചതു്.

ആശംസകൾ --പെരിങ്ങോടൻ 08:46, 25 ജൂലൈ 2006 (UTC)Reply

ചന്ദ്രക്കലയിൽ അവസാനിക്കുന്ന വാക്കുകൾക്ക് ഉകാരം വേണമെന്നു കരുതുന്നില്ല. കാരണം അർദ്ധ ഉകാരം തന്നെയാണത്. സംവൃതോകാരം എഴുതുന്നത് തെറ്റാണെന്നും കരുതുന്നില്ല --പ്രവീൺ 18:12, 25 ജൂലൈ 2006 (UTC)Reply

സംവൃതോകാരം വ്യാകരണപരമായി ശരിയാണെങ്കിലും അക്കാര്യത്തിൽ ഇവിടെ നിർബന്ധം പിടിക്കണമോയെന്ന സംശയമുണ്ട്. പ്രധാനകാരണം, തെറ്റ് സാർവത്രികമായി എന്നുള്ളതാണ്. എന്തിനേറെ മലയാള വ്യാകരണ പുസ്തകങ്ങളിൽനിന്നുപോലും ഈ രീതി അപ്രത്യക്ഷമായിരിക്കുന്നു! വിക്കിപീഡിയയിൽ സംവൃതോകാരം പിന്തുടർന്നാൽ ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഉദാഹരണത്തിന്, ഒരു ലേഖനത്തിന്റെ തലക്കെട്ട് പരൽപ്പേരു് എന്നാണ്. സംവൃതോകാരത്തെപ്പറ്റി ബോധമില്ലാത്ത സാമാന്യജനം വേറെ ഏതെങ്കിലും ലേഖനത്തിൽ നിന്നും പരൽപ്പേര് ലിങ്കു ചെയ്യുവാൻ ശ്രമിച്ചാൽ സാധ്യമല്ലാതാകുന്നു. ഇക്കാര്യത്തിൽ ഒരു കീഴ്വഴക്കം സൃഷ്ടിക്കുന്നത് നല്ലതാണെന്നു തോന്നുന്നു. രണ്ടു മാർഗങ്ങളാണു നമുക്കു മുന്നിലുള്ളത്.

ഒന്ന്‌: സാർവത്രികമാക്കപ്പെട്ട അബദ്ധത്തിനൊപ്പം നീങ്ങുക.

രണ്ട്: സംവൃതോകാരം മലയാളത്തിൽ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്ക് വിക്കിപീഡിയയെ വേദിയാക്കുക.

ആദ്യത്തേതു സ്വീകാര്യവും എളുപ്പവുമാണ്. രണ്ടാമത്തേതു ശ്രമകരവും. ഇക്കാര്യത്തിൽ എല്ലാവരുടെയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.

മന്‍‌ജിത് കൈനി (വരൂ, സംസാരിക്കാം) 14:16, 26 ജൂലൈ 2006 (UTC)Reply


തെറ്റായ പ്രയോഗം വേണ്ട

തിരുത്തുക

എന്റെ അഭിപ്രായത്തിൽ സാർവത്രികമായി എന്നതിന്റെ പേരിൽ ഒരു തെറ്റ് നാം പിൻതുടരേണ്ടതില്ല എന്നാണ്. സംവൃതോകാരം വ്യാകരണപരമായി ശരിയാണെങ്കിൽ അത് ഉപയോഗിക്കാം. സംവൃതോകാരത്തിന്റെ ഉപയോഗത്തിനെപ്പറ്റി എനിക്കു കൂടുതലോന്നും അറിയില്ല അതിനാൽ ആധികാരികമായ ഒരു അഭിപ്രായം പറയാൻ ഞാനില്ല, മഞ്ജിത്ത് പറഞ്ഞതുപോലെ കൂടുതൽ അഭിപ്രായങ്ങളും ചർച്ചകളും ആവശ്യമാണെന്നു തോന്നുന്നു. ഈ വിഷയത്തിൽ അറിവുള്ളവർ പ്രതികരിക്കുക.

എന്തായാലും പെരിങ്ങോടനു നന്ദി ഇത് ചൂണ്ടിക്കാട്ടിയതിന്.
‌‌...............................................................................................................Deepugn 19:30, 26 ജൂലൈ 2006 (UTC)Reply


പണ്ടങ്ങിനെ ഉപയോഗിച്ചിരുന്നു എന്നതു കൊണ്ടു മാത്രം ഇന്നതു വേണമെന്നും അങ്ങിനെ ഉപയോഗിക്കാത്തതു തെറ്റാണെന്നും പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല,മാറ്റമില്ലാത്തതായി ഒന്നുമില്ലല്ലോ. ഇന്നു പത്രങ്ങളിലോ ടെലിവിഷൻ പോലുള്ള മാധ്യമങ്ങളോ അങ്ങിനെ ഉപയോഗിക്കുന്നില്ലല്ലോ. മലയാളികളും ഏറേ പേർ സംവൃതോകാരം ഉപയോഗിച്ചു കാണുന്നില്ല. --പ്രവീൺ 04:01, 27 ജൂലൈ 2006 (UTC)Reply

ഒരു താളിൽ ഒരു തവണ മാത്രം ലിങ്ക് മതിയായിരിക്കും. ഒന്നിലേറെത്തവണ ലിങ്ക് ചെയ്തു എന്നുവച്ച് അതു കുഴപ്പമല്ലതാനും. Manjithkaini 05:39, 9 ഓഗസ്റ്റ്‌ 2006 (UTC)


അല്പന്മാർ & അൽ‌പൻ‌മാർ

തിരുത്തുക

ദീപു വിക്കിയിലെ ലേഖനങ്ങൾ എഡിറ്റ് ചെയ്യുമ്പോൾ conjuncts വേർ‌ത്തിരിച്ചെഴുതുന്നതു ശ്രദ്ധയിൽ പെടുകയുണ്ടായി. ഹെഡ്ഡിങിലേതുപോലെ അല്പന്മാർ എന്ന വാക്കു് രണ്ടു രീതിയിൽ പലയിടത്തും ദീപു വായിച്ചുകാണും. ആദ്യത്തേതു്, പഴയലിപിയും, രണ്ടാമത്തേതു്, പുതിയ ലിപിയും. പുതിയലിപിയിൽ താങ്കൾ കണ്ടുശീലിച്ചതുപോലെ വാക്കുകൾ മാറ്റിയെഴുതുവാൻ ശ്രമിക്കുന്നതു തെറ്റുകൾ വരുത്തും. യൂണികോഡ് conjuncts formation നു് പ്രത്യേകം നിയമങ്ങളും മറ്റും നിർണ്ണയിച്ചിട്ടുണ്ടു്, ഫോണ്ടുകളാണു് ഇവയെ പ്രാവർത്തികമാക്കുന്നതു്. ല,പ എന്നീ ധാതുക്കൾ ചേർന്നു ല്പ എന്ന കൂട്ടക്ഷരവും ഏതാണ്ടു് അതുപോലെ ന്മ എന്ന കൂട്ടക്ഷരവും മലയാളത്തിലുണ്ടാകാറുണ്ടു്. പുതിയലിപിയിൽ ല്പ-യെ ൽ‌പ എന്നു പ്രദർശിപ്പിക്കുന്നതിനർത്ഥം ല-യും പ-യും ഒന്നുചേർന്നു കൂട്ടക്ഷരമാകുന്നില്ലെന്നല്ല. ചില കൂട്ടക്ഷരങ്ങളെ ശരിയാംവിധം പ്രദർശിപ്പിക്കുവാൻ കഴിയാത്തിരിക്കുകയെന്നുള്ളതു പുതിയലിപിയുടെ പരിമിതിയാണു്. യൂണികോഡ് മലയാളത്തിൽ ടെക്സ്റ്റിനു പുതിയ ലിപിയുടെ “രൂപം” നൽ‌കുവാൻ കൂട്ടക്ഷരങ്ങൾ പിരിച്ചെഴുതുവാൻ തുടങ്ങുന്നതു തെറ്റായപ്രവണതയാണു്. അതിനുവേണ്ടി താങ്കൾ മനപ്പൂർവ്വമോ അല്ലാതെയോ ഉപയോഗിച്ചിരിക്കുന്ന ZWNJ എന്ന കോഡ്, അല്പന്മാർ എന്ന വാക്കിനെ അൽ‌പൻ‌മാർ എന്ന വാക്കിൽ നിന്നും വ്യത്യസ്തമാക്കുന്നു. ഫലമോ ഭാഷാഉപകരണങ്ങളിലും മറ്റും ഈ വാക്ക് തെറ്റായി വ്യാഖ്യാനിച്ചേയ്ക്കാം. സേർച്ച് റിസൽട്ടുകളിൽ അല്പന്മാർ എന്ന സ്ട്രിങ്ങിനു അൽ‌പൻ‌മാർ എന്ന റിസൽട്ട് ലഭിച്ചേയ്ക്കില്ല. പുതിയലിപിയിൽ മലയാളം പ്രദർശിപ്പിക്കുകയെന്നുള്ളതു ഫോണ്ടിന്റെ ധർമ്മമാണു്, യൂണികോഡ് ഭാഷയെ നിർവചിക്കുകയാണു ചെയ്യുന്നതു്, അതെങ്ങിനെ പ്രദർശിപ്പിക്കണം എന്നുള്ളതു ഫോണ്ടുകൾ ചെയ്യേണ്ടുന്ന കാര്യമാണു്. അല്പന്മാർ/അൽ‌പൻ‌മാർ എന്നിവ ഒരു വാക്കിന്റെ രണ്ടു സ്പെല്ലിങുകൾ ആണെന്നും വാദമുണ്ടെന്നു തോന്നുന്നു, പുതിയലിപി കൊണ്ടുവന്ന ലിപിപരിഷ്കരണത്തിൽ സംഭവിച്ചുപോയ ഒരു തെറ്റിദ്ധാരണയാകണം അതു്.

പെരിങ്ങോടൻ 11:27, 11 ഓഗസ്റ്റ്‌ 2006 (UTC)

കല്പാന്തത്തോളം അടിക്ക്‌ സ്കോപ്പുണ്ടല്ലോ :) ആദ്യമായി ‘അൽ‌പം’ എന്നല്ല ‘അൽ‌പ്പം‘ എന്നാവണം എന്നൊരു മൂന്നാം പക്ഷം കൂടി മുന്നോട്ട്‌ വയ്ക്കട്ടെ. സെർച്ചൊന്നും പ്രശ്നമാവാൻ പാടില്ലാത്തതാണ് - അതിനാണല്ലോ കൊലേഷൻ ഓർഡർ യുണിക്കോഡ് നിർവചിച്ചിരിക്കുന്നത്‌. പതിവുപോലെ Redirect തന്നെ വഴി :)

സിബു 11:44, 11 ഓഗസ്റ്റ്‌ 2006 (UTC)

പുതിയ ലിപി പ്രചാരത്തിൽ വന്നപ്പോൾ ‘ഉ’വിന്റെ ചിഹ്നത്തിനു ശേഷം ചന്ദ്രക്കല ഇടുന്നതു വൃത്തികേടാണു് എന്ന വാദം കൊണ്ടാണു് ആ രൂപം വേണ്ടെന്നു വെച്ചതു്. സംവൃതോകാരം സൂചിപ്പിക്കുവാൻ ഉകാരചിഹ്നത്തിനു ശേഷം ചന്ദ്രക്കല എന്ന രൂപം തന്നെ ശരി. അക്‌ബർ, കതക്‌ ഇവയിലെ രൂപങ്ങൾ തിരിച്ചറിയാൻ പറ്റില്ല എന്നതാണു് ഒരു പ്രശ്നം. (സിബുവും ഞാനും കൂടി ഇതു് ഒരുപാടു ചർച്ച ചെയ്തിട്ടുണ്ടു്. ആ ലിങ്കുകൾ വിക്കിപീഡിയയിൽ കൊടുക്കുന്നതു ശരിയാണോ എന്നറിയില്ല - ഡിസ്കഷൻ പേജിലാണെങ്കിൽ പോലും.)

അച്ചു ലാഭിക്കാൻ ഏർപ്പെടുത്തിയ പുതിയ ലിപി എഴുത്തിൽ ഉപയോഗിക്കരുതു് എന്നു സർക്കാരിൽ നിന്നു നിർദ്ദേശമുണ്ടായിട്ടും അതു പാലിക്കാത്ത സ്കൂളുകളാണു് ഭൂരിഭാഗം മലയാളികളെയും പുതിയ ലിപിയും അതിനോടു ചേർന്ന പല വൈകൃതങ്ങളും എഴുതുന്നവരാക്കിയതു്. ഭൂരിപക്ഷം ആളുകൾ എഴുതുന്നതാണു വിക്കിപീഡിയയിൽ പോകേണ്ടതു് എന്നു ശഠിച്ചാൽ യാദൃശ്ചികം, വ്യത്യസ്ഥം എന്നൊക്കെ എഴുതണം എന്നു പറയേണ്ടി വരും. ഈ വാക്കുകൾ ശരിയായി എഴുതുന്നവർ 5 ശതമാനത്തിൽ കൂടുതൽ ഉണ്ടോ എന്നു സംശയമാണു്.

കാട് എന്നതു കാടു് എന്നു തിരുത്തണ്ടാ. എങ്കിലും കാടു് എന്നുള്ളതു കാട് എന്നു തിരുത്തുന്നതു തെറ്റാണെന്നാണു് എന്റെ അഭിപ്രായം. അതുപോലെ അല്പം എന്നതിനെ അൽ‌പം എന്നും തിരുത്തേണ്ടാ‍. സിബു പറഞ്ഞതുപോലെ ചില്ലുപയോഗിച്ചാൽ അൽപ്പം എന്ന പ്രയോഗമാണു് ഒന്നുകൂടി ഭംഗി. പക്ഷേ ഇവിടെ ഞാൻ ZWNJ ഉപയോഗിക്കാതെ തന്നെ ഞാൻ ഉപയോഗിക്കുന്ന ഫോണ്ട് അതിനെ ചില്ല്ലാക്കി എന്നതു മറ്റൊരു കാര്യം. സേർച്ചിലുള്ള പ്രശ്നം അത്ര എളുപ്പത്തിൽ തീരും എന്നു തോന്നുന്നില്ല.

Umesh | ഉമേഷ് 13:23, 11 ഓഗസ്റ്റ്‌ 2006 (UTC)

സിബു റീഡയറക്റ്റുകളെ വിക്കിയിൽ മാത്രമല്ലേ ആശ്രയിക്കുവാൻ കഴിയുകയുള്ളൂ. യൂണികോഡ് എൻ‌കോഡ് ചെയ്യുന്നതു മലയാളത്തിനെയാണു്, പഴയ‌ലിപിയേയോ പുതിയലിപിയേയോ അല്ല. ZWNJ -ടെ ഉപയോഗം conjunct formation തടയുക എന്നല്ലേ? (വീൺ‌വാക്ക് എന്ന ഉദാഹരണത്തിലേതുപോലെ). അപ്പോൾ ശരിയായി മലയാളം എഴുതേണ്ടതു്, അല്പന്മാർ എന്നു തന്നെയാണു്. അൽ‌പൻ‌മാർ എന്നെഴുതുന്നതു തെറ്റാണു്. സംവൃതോകാരം പോലെ ഡിബേറ്റബിൾ ആയിട്ടുള്ള കാര്യമല്ല ഇതെന്നു തോന്നുന്നു, സംവൃതോകാരത്തിന്റെ കാര്യത്തിൽ തെക്കും വടക്കും കേരളം രണ്ടു വ്യത്യസ്ത രീതികൾ ഉപയോഗിച്ചിരുന്നുവെന്നൊരു ന്യായമുണ്ടു്. പൊന്മാൻ, അല്പം, മേന്മ, എന്നിവയെല്ലാം ഭാഷാപരമായി ശരിയാണു്, ആ നിലയ്ക്കു പുതിയലിപിയുടെ ആകൃതിവരുത്തുവാൻ വേണ്ടി ZWNJ മനപ്പൂർവ്വം ഉപയോഗിക്കുന്നതിൽ എന്തു സാധുതയാണുള്ളതു്? ഉമേഷിന്റെ വാദങ്ങളോടു ഞാൻ പൂർണ്ണമായും യോജിക്കുന്നു. അല്പം എന്ന വാക്കിന്റെ മറ്റൊരു സ്പെല്ലിങ് ആവണം അൽപ്പം എന്നുള്ളതു്, പക്ഷെ അതുപോലെ പൊന്മാൻ എന്ന വാക്കിന്റെ മറ്റൊരു സ്പെല്ലിങ് ആകുന്നില്ല പൊൻ‌മാൻ. ലിപി‌പരിഷ്കരണം കൊണ്ടു ഇത്തരം പദങ്ങളുടെ സ്പെല്ലിങ് മാറ്റുവാനല്ല ഗവൺ‌മെന്റ് തുനിഞ്ഞതെന്നും വ്യക്തമായ കാര്യമാണല്ലോ. ഹസ്ര്വമായ ഒരു കാലഘട്ടത്തേയ്ക്കെടുത്ത ഒരു തീരുമാനം ഭാഷയുടെ തന്നെ ശരിയായി തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതു നല്ല ഫലങ്ങൾ ഉണ്ടാക്കുമെന്നു തോന്നുന്നില്ല.

പെരിങ്ങോടൻ 14:54, 11 ഓഗസ്റ്റ്‌ 2006 (UTC)

പ്രിയസുഹൃത്തുക്കളെ, ഇങ്ങനെയുള്ള തിരുത്തലുകൾക്കും ചൂണ്ടിക്കാട്ടലുകൾക്കും സമയം കണ്ടെത്തുന്ന നിങ്ങൾക്കു നന്ദി. അല്പന്മാർ എന്നത് തെറ്റായി എഡിറ്റ് ചെയ്തത് തിരുത്തിയിട്ടുണ്ട്.
Deepugn 17:22, 12 ഓഗസ്റ്റ്‌ 2006 (UTC)

ടെംബ്ലേറ്റ് പ്രശ്നം- മറുപടി

തിരുത്തുക

ദീപൂ,

ഒറ്റനോട്ടത്തിൽ പരിഹരിക്കാനായില്ല. വിശദമായി നോക്കാം. ശ്രദ്ധയിൽപ്പെടുത്തിയതിനു നന്ദി.

Manjithkaini 05:14, 20 ഓഗസ്റ്റ്‌ 2006 (UTC)
ബാക്ക്ഗ്രൌണ്ട് നിറം കൊടുക്കുന്നിടത്തു വരുന്നില്ല എന്നു തോന്നുന്നു --പ്രവീൺ:സംവാദം‍ 05:17, 20 ഓഗസ്റ്റ്‌ 2006 (UTC)


നന്നായിട്ടുണ്ട് ദീപൂ. ഇതര ടെംബ്ലേറ്റുകൾക്കൂടി മാറ്റാമോ. നന്ദി. മന്‍‌ജിത് കൈനി (വരൂ, സംസാരിക്കാം) 03:29, 22 ഓഗസ്റ്റ്‌ 2006 (UTC)

ആന്തമാൻ ...(മറുപടി)

തിരുത്തുക

പ്രിയ ദീപൂ,

ഏതു ബ്രൌസറാണുപയോഗിക്കുന്നത്? ഞാനിവിടെ ഇന്റർനെറ്റ് എക്സ്പ്ലോററും ഫയർഫോക്സും പരീക്ഷിച്ചു നോക്കി. രണ്ടിലും ആന്തമാൻ ഇൻ‌ഫോബോക്സ് ശരിയായി കാണുന്നുണ്ട്. ദീപു നേരത്തേ മാറ്റം വരുത്തിയപ്പോൾ ഇൻഫോബോക്സ് പേജു മുഴുവനിലും വ്യാപിച്ചിരുന്നു. അതുകൊണ്ടാണു റീവെർട്ട് ചെയ്തത്.

Manjithkaini 02:56, 6 സെപ്റ്റംബർ 2006 (UTC)Reply

ക്ഷമിക്കുക

തിരുത്തുക

മഞ്ജിത്ത് ചേട്ടാ ഞാൻ ഫയർഫോക്സും ഓപ്പറയും പരീക്ഷിച്ചു നോക്കിയിരുന്നില്ല (ഇന്റർനെറ്റ് എക്സ്പ്ലോറർ 6 ഇലും നോക്കിയില്ല) , ശരിയാണ് ആ ബ്രൌസറുകളിൽ കുഴപ്പമില്ല , ഇന്റർനെറ്റ് എക്സ്പ്ലോറർ 7 ബീറ്റാ 3 ഈയിടെ കിട്ടി അതിൽ മാത്രമേ കുഴപ്പമുള്ളൂ. അവിടെ ഇങ്ങനെയാണ് കാണുന്നത്. ബീറ്റാ പതിപ്പായതുകൊണ്ടാവാം ഇത്തരം പ്രശ്നങ്ങൾ.

 

നന്ദി ഇതു പരിശോധിക്കാൻ മിനക്കെട്ടതിന്

ദീപു [Deepu] 03:12, 6 സെപ്റ്റംബർ 2006 (UTC)Reply

സഹസ്ര വിക്കി

തിരുത്തുക

പ്രിയ ദീപൂ,

മലയാളം വിക്കിയിൽ അങ്ങനെ ആയിരാമത്തെ ലേഖനം പിറന്നു. ഈ നേട്ടത്തിലെത്താൻ താങ്കൾ നടത്തിയ സേവനങ്ങൾ നന്ദിയോടെ സ്മരിക്കുന്നു. കൂടുതൽ നേട്ടങ്ങൾക്കായി നമുക്കൊത്തൊരുമിച്ച് അധ്വാനിക്കാം. നന്ദി.

മന്‍‌ജിത് കൈനി (വരൂ, സംസാരിക്കാം)

അഭിനന്ദനങ്ങൾ

തിരുത്തുക

പ്രിയ ദീപൂ,

താങ്കൾ ഇന്നു മുതൽ മലയാളം വിക്കിപീഡിയയിൽ സിസോപ് അഡ്മിനിസ്ട്രേറ്ററായിരിക്കും. അഭിനന്ദനങ്ങൾ! വിക്കിപീഡിയയ്ക്കായി കൂടുതൽ സേവനം ചെയ്യുവാൻ ഈ പദവി സഹായകമാകട്ടെ. ആശംസകൾ. --മന്‍‌ജിത് കൈനി (വരൂ, സംസാരിക്കാം)04:58, 22 സെപ്റ്റംബർ 2006 (UTC)Reply

നന്ദി

തിരുത്തുക

വളരെ നന്ദി മഞ്ജിത്ത് ചേട്ടാ, വോട്ടെടുപ്പിൽ പങ്കെടുത്ത ബെൻസൺ, മുരാരി, സിമിനസ്രേത്ത് എന്നിവർക്കും നന്ദി.

ദീപു [Deepu] 16:45, 22 സെപ്റ്റംബർ 2006 (UTC)Reply

ലേഖനങ്ങൾ യോജിപ്പിക്കാമോ?

തിരുത്തുക

ദീപു,

ഞാൻ Presidents of India എന്ന പേരിൽ ഒരു ഫലകം തുടങ്ങി. മുൻപേ തന്നെ Indian Presidents എന്ന ഒരു ഫലകം ഉണ്ടായിരുന്നു. ഇതു രണ്ടും യോജിപ്പിക്കാമോ? ഞാൻ പുതിയതായി തുടങ്ങിയ ലേഖനം നീക്കം ചെയ്ത് റീ-ഡയറക്റ്റ് ചെയ്യാമോ?

Simynazareth 14:31, 25 സെപ്റ്റംബർ 2006 (UTC)simynazarethReply

Re:ഫലകം (രാഷ്ട്രപതിമാർ)

തിരുത്തുക

ദീപു,

മുഹമ്മദ് ഹിദായത്തുള്ള തുടങ്ങിയവരുടെ പേര് ഇന്ത്യൻ രാഷ്ടപതിയുടെ വെബ്സൈറ്റിൽ ഇല്ല.. (http://presidentofindia.nic.in/scripts/formerpresidents.jsp) എന്നാൽ ഇംഗ്ലീഷ് വിക്കിപീഡിയ ഫലകത്തിൽ ഉണ്ടുതാനും.. (http://en.wikipedia.org/wiki/Template:IndianPresidents). ഇവരെ ഒരു കുറിപ്പു ചേർത്ത് രാഷ്ടപതിമാരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതായിരിക്കും നല്ലതെന്നു തോന്നുന്നു.. അല്ലെങ്കിൽ ഇങ്ങനെ ആക്ടിംഗ് രാഷ്ട്രപതിമാർ ഉണ്ടായിരുന്നു എന്ന് ഒട്ടേറെ വായനക്കാർ അറിയാതെ വരും..

Simynazareth 15:14, 26 സെപ്റ്റംബർ 2006 (UTC)simynazarethReply

ടെമ്പ്ലേറ്റ്‌ ഉപയോഗിച്ച്‌ സ്വാഗതം ചെയ്യുമ്പോള

തിരുത്തുക

ദീപു,

ടെമ്പ്ലേറ്റ്‌ ഉപയോഗിച്ച്‌ സ്വാഗതം ചെയ്യുമ്പോൾ {{subst:Welcome|[[ഉപയോക്താവ്:Manjithkaini|മൻ‌ജിത് കൈനി]]}}എന്നുപയോഗിക്കുന്നതിനു പകരം {{Subst:Welcome}}എന്നുപയോഗിക്കുമോ. അതാണ്‌ നല്ല രീതി.

 പറഞ്ഞു എന്നേ ഉള്ളൂ അവിവേകം ആണെങ്കിൽ പൊറുക്കുക, (coz u r an admin & I'm a Limited User) Needs Explaination ? Ping me back !

 ടക്സ്‌ എന്ന പെന്‌ഗ്വിന്‍   സംവാദം  11:13, 11 ഒക്ടോബർ 2006 (UTC)Reply

RE:RE:ടെമ്പ്ലേറ്റ്‌ ഉപയോഗിച്ച്‌ സ്വാഗതം ചെയ്യുമ്പോള

തിരുത്തുക

Hi Dipu,


Thanks for ur great mind :)


Well, when you place a template by simply {{subst:Welcome|[[ഉപയോക്താവ്:Manjithkaini|മൻ‌ജിത് കൈനി]]}}; a copy of that particular template will be merged with corresponding page everytime it is composed by the wiki engine.

For example if you've placed that template in my Talkpage; whenever I(or somebody) opens my talk page, the template contents will be read from the Database and gets merged with the page contents.

When you open the source for my page you will see the template nformation({{subst:Welcome|[[ഉപയോക്താവ്:Manjithkaini|മൻ‌ജിത് കൈനി]]}})

When you substitute it with {{Subst:Welcome}}, the actual template contents will be copied from the templates page to your page. The next time that page gets loaded it will get simply loaded rather than goin to load the template.

When you open the source for the page you will not see the template information({{Subst:Welcome}}) because it got substituted with the actual contents

Please see the differences here.

After that; Use your admin privilege to delete that Demo page.

Please refer to the en wiki for more details


Warm Regards  ടക്സ്‌ എന്ന പെന്‌ഗ്വിന്‍   സംവാദം Tux the penguin 13:53, 11 ഒക്ടോബർ 2006 (UTC)Reply


More on Subst

തിരുത്തുക

ക്ഷമിക്കുക ഇക്കാര്യം താങ്കൾക്കു നേരത്തേ അറിയാമെങ്കിലോ എന്നു വിചാരിച്ചാണ്‌ ഞാൻ അങ്ങനെ പറഞ്ഞത്‌. കളിയാക്കിയതല്ല കേട്ടോ. പിന്നെ, ലേഖനങ്ങൾ നന്നാവുന്നുണ്ട്‌. അതിലുമുപരിയായി, ഒരിക്കൽ എഴുതിയ ലേഖനത്തിന്റെ മാറ്റുകൂട്ടാൻ താങ്കൾ കാണിക്കുന്ന ആത്മാർത്ഥത പ്രശംസനീയംതന്നെ. നമ്മുടെ ദശപുഷ്പത്തിനെപ്പറ്റിയാണ്‌ ഞാൻ പറഞ്ഞത്‌. ഇമേജ്‌ ടാഗിങ്ങും കൃത്യമായി ചെയ്യുന്നുണ്ട്‌, ദീപു ഒരു പുലി തന്നെ കേട്ടാ.

വീണ്ടും കാണാം Tux the penguin 14:09, 11 ഒക്ടോബർ 2006 (UTC)Reply

ദീപു ചേട്ടാ, സ്വാഗതം നേർന്നതിന് നന്ദി. ഞാൻ മലയാളം വിക്കിയിൽ അദ്യമാണ്.ഞാനൊരു മലയാളം മീഡിയം വിദ്യാർത്ഥിയാണ്.അതുകൊണ്ടാണ് മലയാളം വിക്കിയിൽ വന്നത്. നിങ്ങൾ കുറെപ്പേർ നടത്തുന്ന ശ്രമങ്ങൾ വളരെ പ്രശംസനീയമാണ്. എന്നെപ്പോലുള്ളവർക്കു ഇതു വളരെ അറിവു തരുന്നു. മലയാളം വിക്കി ലേഘനങ്ങൾ വായിക്കുന്നതിനൊപ്പം എന്റെ പരിമിതമായ അറിവിലുള്ള കാര്യങ്ങളും ഞാൻ ചേർക്കാൻ ശ്രമിക്കാം. എന്റെ മലയാളം ടൈപ്പിങ് വളരെ താമസനാണ്, കീമാൻ കിട്ടിയത് കുറെ മെച്ചപ്പെടാൻ സഹായിച്ചു. നിങ്ങൾ ചേട്ടൻമാരുടെ സഹായങ്ങൾ ഉണ്ടാകുമെന്നു കരുതുന്നു. പിന്നെ എന്റെ പേര് നാരായണൻ എന്നാണ് ഒരു ജാഡക്കുവേണ്ടിയാണ് നാരായൺ എന്നാക്കിയത്‌.നിർത്തുന്നു ചേട്ടാ...

കോഴിക്കോടിൻറെ റെഫറൻസ് നൽകിയിട്ടൂണ്ട്.

തിരുത്തുക

സർ വില്യം ലോഗൻറെ മലബാർ മാനുവലിൽ ഈ വിഷയം പ്രദിപാദിച്ചിട്ടുണ്ട്. ദയവായി നോക്കിയാലും. --Jigesh 14:32, 9 ഡിസംബർ 2006 (UTC)Reply

ഫയർഫോക്സ്/ഗ്രാൻ പാരഡിസോ

തിരുത്തുക

സാധനം താഴെക്കിറക്കി.. ഇപ്പോ നന്നായി പണിചെയ്യാൻ പറ്റുന്നുണ്ട്. മലയാളം നന്നായി എഴുതാനും പറ്റുന്നുണ്ട്. ‘റ്റു, ച്ചു, ട്ടു‘ മുതലായ അക്ഷരങ്ങൾക്ക് കുറച്ചു കുഴപ്പമുണ്ട്. നന്ദി. .--Vssun 11:43, 14 ഡിസംബർ 2006 (UTC)Reply

നമസ്കാരം

തിരുത്തുക

ഇന്നാണ് ഞാൻ താങ്കളുടെ മെസ്സേജ് കണ്ടത്. മറുപടി താമസിച്ചതിൽ ഖേദമുണ്ട്.

ഞാൻ ഇംഗ്ലീഷ് വിക്കിയിൽ പണ്ട് മുതൽക്കേ കോണ്ട്രിബ്യൂടർ ആണ്. മലയാളം തുടങ്ങിയിട്ടേ ഉള്ളൂ. പ്രധാനമായും ഞാൻ തോക്കുകൾ, അനുബന്ധ വസ്തുക്കളെക്കുറിച്ചാണ് എഴുതുന്നത്. തിരുവനന്തപുരത്തെക്കുറിച്ചും എഴുതി.

Hoping out for a good time with wiki malayalam.

After all, it is our malayalam.!

Please let me know your gmail id. You can catch me on santhoshj@gmail.com

mukkuti

തിരുത്തുക

ദീപു മുക്കുറ്റിയുടെ ഒരു നല്ല പടം എടുക്കൂന്നേ. --ചള്ളിയാൻ 17:14, 11 മേയ് 2007 (UTC)Reply

വോട്ടെടുപ്പ്

തിരുത്തുക

കാര്യ നിര്വ്വാഹക സമിതിയിലേക്ക് വൊട്ടെടുപ്പ് നടക്കുന്നുണ്ട് ഇവിടെ ക്ലിക്കൂ താങ്കൾ അറിയുന്നില്ലേ? --ചള്ളിയാൻ 02:18, 19 മേയ് 2007 (UTC)Reply

സ്വാഗതം

തിരുത്തുക
 

മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇന്ന് (2007 ജൂൺ 30) 3,000 കവിഞ്ഞിരിക്കുന്നു.
വിക്കിപീഡിയയെ ഈ നേട്ടത്തിലെത്തിക്കുവാനായി താങ്കൾ നടത്തിയ ആത്മാർത്ഥ സേവനങ്ങളെ ഞങ്ങൾ നന്ദിപൂർവ്വം സ്മരിക്കുന്നു.
താങ്കളുടെ സഹായ സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു. നന്ദി.
വിക്കിപീഡിയ ആഘോഷസമിതിക്കുവേണ്ടി ഈ സന്ദേശമയച്ചത് Simynazareth 19:50, 11 ജൂലൈ 2007 (UTC)Reply

സുഖമല്ലേ ദീപുവേയ്.. വീണ്ടും വിക്കിപീഡിയയിൽ കണ്ടതിൽ സന്തോഷം. Simynazareth 19:50, 11 ജൂലൈ 2007 (UTC)Reply

നന്ദി

തിരുത്തുക

പ്രിയ ദീപു, തിരഞ്ഞെടുപ്പിൽ എനിക്കു നൽകിയ പിന്തുണക്കു നന്ദി, ഒരു നല്ല വിക്കിപീഡിയനായി ഇവിടെ ഏറെക്കാലം തുടരാൻ താങ്കളുടെ പിന്തുണ എനിക്കു പ്രോത്സാഹനമേകും. ഒരിക്കൽ കൂടി നന്ദി. ആശംസകൾ--പ്രവീൺ:സംവാദം 05:49, 8 നവംബർ 2007 (UTC)Reply

ലൊങ് ടൈം. നോ സീ? --ചള്ളിയാൻ ♫ ♫ 13:28, 31 ഡിസംബർ 2007 (UTC)Reply

പുതുവത്സരാശംസകൾ

തിരുത്തുക

നന്മനിറഞ്ഞ പുതുവത്സരാശംസകൾ--സുഗീഷ് 18:37, 31 ഡിസംബർ 2007 (UTC)Reply

Happy New Year

തിരുത്തുക

ജിഗേഷിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ-- ജിഗേഷ് സന്ദേശങ്ങൾ  18:45, 31 ഡിസംബർ 2007 (UTC)Reply

സുഭാഷ് ചന്ദ്ര ബോസ്

തിരുത്തുക

സുഭാഷ് ചന്ദ്ര ബോസ് എന്ന ലേഖനത്തിൽ നടത്തിയ മാറ്റങ്ങൾ താങ്കൾ റിവേർട്ട് ചെയ്തതിന്റെ കാരണം?--അനൂപൻ 08:34, 3 ജനുവരി 2008 (UTC)Reply

അനൂപന്റെ ചോദ്യം പ്രസക്തമാണ്‌ അതിന് ഒരു വാൻഡൽ ചുവ ഉണ്ടായിരുന്നു. ഓർക്കാതെ ചെയ്ത് പോയതാണെന്ന് തോന്നുന്നു. :) തിരുത്തിയിട്ടുണ്ട്. --ചള്ളിയാൻ ♫ ♫ 08:54, 3 ജനുവരി 2008 (UTC)Reply

റിവേർട്ട് ചെയ്തതല്ല

തിരുത്തുക

മാറ്റങ്ങൾ റിവേർട്ട് ചെയ്യാൻ ശ്രമിച്ചതല്ല.. ഗാന്ധിജി --> മഹാത്മാഗാന്ധി ലിങ്ക് കൊടുത്തു... ഫീച്ചേർഡ് ടാഗ് പോയത് അറിയാതെ സംഭവിച്ച പിശകാണ്. തിരുത്തിയിട്ടുണ്ടല്ലോ.. നന്നായി ....... ദീപു [Deepu] 09:11, 3 ജനുവരി 2008 (UTC)Reply

നന്ദി

തിരുത്തുക

ഒരു അബ്ധം അറിയാതെ പറ്റി പോയതാണ്. ആംഗലേയത്തിൽ നിന്ന് മോഷ്ടിച്ചതാണ്, അതു കൊണ്ടാണ് പറ്റിയത്. തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി!! -- ജിഗേഷ് സന്ദേശങ്ങൾ  17:28, 3 ജനുവരി 2008 (UTC)Reply

ചിത്രങ്ങൾ

തിരുത്തുക

സ്വയംഭോഗം എന്ന താളിലെ ചിത്രങ്ങൾ നീക്കം ചെയ്തതിന്റെ കാരണം വ്യക്തമല്ല. ഒരു വിജ്ഞാനകോശം എന്ന നിലയിൽ ആ ചിത്രത്തിനു ആ താളിൽ സ്ഥാനമുണ്ടെന്നു കരുതുന്നു.ചിത്രം ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഉള്ളതാണ്‌. ഇവിടേക്ക് അപ്‌ലോഡ് ചെയ്തപ്പോൾ പേരുമാറിയതാണ്‌ ലൈസൻസ് വ്യക്തമാകാത്തതിന്റെ പ്രശ്നം--അനൂപൻ 06:03, 12 ജനുവരി 2008 (UTC)Reply

ഇവിടം സന്ദർശിച്ച് ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ അഭ്യർത്ഥിക്കുന്നു.--അനൂപൻ 12:06, 12 ജനുവരി 2008 (UTC)Reply

വീണ്ടും സ്വാഗതം

തിരുത്തുക

ദീപുവിന്‌ വീണ്ടും സ്വാഗതം. സജീവമാകാൻ അഭ്യർത്ഥിക്കുന്നു. --Vssun 12:11, 5 ഓഗസ്റ്റ് 2009 (UTC)Reply

എന്റെയും ഹാർദ്ദമായ സ്വാഗതം ----Jigesh talk 14:06, 5 ഓഗസ്റ്റ് 2009 (UTC)Reply
ശ്രദ്ധിച്ചതിൽ സന്തോഷം സുനിൽ ,122.167.212.194. വീണ്ടും സജീവമാകാൻ ആഗ്രഹമുണ്ട്, സമയം കിട്ടുന്നതു പോലെ എഡിറ്റുകൾ ചെയ്യാം.— ഈ തിരുത്തൽ നടത്തിയത് Deepugn (സംവാദംസംഭാവനകൾ)

അഭിപ്രായം

തിരുത്തുക

തീർച്ചയായും ദീപുജി ഞാൻ ശ്രമിക്കാം.ദയവായി താന്കൾ ഒന്നു കൂടി വിലയിരുത്തി വായിക്കുമോ?ഞാൻ സി.ഇ.എച്ച് കഴിഞ്ഞ student ആണ്. എന്നാലും എന്ടെ അറിവുകൾക്കു പരിമിതിയുന്ടെന്നു ഞാൻ സമ്മതിക്കുന്നു.ആയതിനാൽ താന്കളും എന്നെ സഹായിക്കാമോ? — ഈ തിരുത്തൽ നടത്തിയത് Ranjan (സംവാദംസംഭാവനകൾ)

തിരിച്ചുവരവ്

തിരുത്തുക

കുറേക്കാലത്തിനു ശേഷം ഇവിടെ സജീവമാകുമ്പോൾ ഇവിടത്തെ രീതികൾക്ക് എന്തെങ്കിലും വ്യത്യസ്ഥത (മേന്മകളായാലും കുറവുകളായാലും) അനുഭവപ്പെടുന്നുണ്ടോ? --Vssun 02:37, 8 ഓഗസ്റ്റ് 2009 (UTC)Reply

സ്വാഗതം ബാക്ക്. ഞാൻ പുതീതാ :)--അഭി 02:15, 9 ഓഗസ്റ്റ് 2009 (UTC)Reply

അഭിപ്രായത്തിനു നന്ദി ദീപു. ഇത്തരം അഭിപ്രായങ്ങളിലൂടെയല്ലേ നമുക്കെന്തെങ്കിലും പാളിച്ചകൾ ഉണ്ടെങ്കിൽ തിരുത്താനാവൂ.. --Vssun 05:08, 9 ഓഗസ്റ്റ് 2009 (UTC)Reply

അഭിപ്രായമില്ലേ?

തിരുത്തുക

എന്ടെ വിക്കിവിവരം വായിച്ചു എന്ടെ തെറ്റുകൾ മാറിയോ? എന്നു പറയാമോ?--രന്ജൻ 17:30, 11 ഓഗസ്റ്റ് 2009 (UTC)Reply

IRC മീറ്റിംഗ്

തിരുത്തുക

ദീപുജി, ഇവിട തത്സമയ ഐ.ആർ.സി. മീറ്റിംഗ് നടക്കുന്നു. ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമെന്ന് കരുതുന്നു. കഴിയുമെങ്കിൽ ലോഗിൻ ചെയ്യുക. --സിദ്ധാർത്ഥൻ 16:12, 15 ഓഗസ്റ്റ് 2009 (UTC)Reply

ലേഖനരക്ഷാസംഘം

തിരുത്തുക
  നമസ്കാരം, Deepugn. താങ്കളെ ലേഖന രക്ഷാസംഘത്തിലേക്ക് ചേരുന്നതിന് ക്ഷണിക്കുന്നു . ഇത് വിക്കിപീഡിയയിലെ നല്ല ലേഖനങ്ങൾ ഒഴിവാക്കലിൽ നിന്നും രക്ഷിക്കുന്നതിനും, ലേഖനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള ഒരു സഹകരണ ശ്രമമാണ്. കൂടുതൽ വിവരങ്ങൾക്ക് പദ്ധതി പേജ് കാണുക. ഇവിടെ നിങ്ങൾക്ക് അംഗമാകുകയും രക്ഷിക്കാവുന്ന ലേഖനങ്ങളെ സംരക്ഷിക്കുന്നതിൽ ഭാഗമാവുകയും ചെയ്യാം.

Rameshng:::Buzz me :) 14:53, 19 ഓഗസ്റ്റ് 2009 (UTC)Reply

മാരുതി 800

തിരുത്തുക

മാരുതി 800 എന്ന ലേഖനത്തിൽ വിവരങ്ങൾ ചേർത്തതിനും അതിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയതിനും നന്ദി. നമുക്ക് ഒരു പാട് ലേഖനങ്ങൾ ഇതുപോലെ വികസിപ്പിക്കാനും മികച്ചതാക്കാനുമുണ്ട്. താങ്കളുടെ സേവനങ്ങൾ വിലപ്പെട്ടതാണ്. ഇതിനു മുൻപത്തെ തലക്കെട്ടിൽ നൽകിയിരിക്കുന്ന ക്ഷണം സ്വീകരിച്ച് ലേഖന രക്ഷാസംഘത്തിൽ അംഗമാകൂ. ഇവിടെ പേരു ചേർക്കൂ. --Rameshng:::Buzz me :) 06:34, 21 ഓഗസ്റ്റ് 2009 (UTC)Reply

സ്വാഗതം

തിരുത്തുക

നമസ്കാരം, Deepugn, ലേഖന സംരക്ഷണ സംഘത്തിലേക്ക് സ്വാഗതം! ഇത് പ്രധാനമായും വിക്കിപീഡിയയിൽ ശ്രദ്ധേയമായ വിഷയങ്ങളിലുള്ള ലേഖനങ്ങൾ അവ ദയനീയമായി എഴുതിയതുകൊണ്ടോ, അവലംബങ്ങളുടെ അഭാവം മൂലമോ, ഉള്ളടക്കത്തിന്റേയോ നിലവാരത്തിന്റേയോ അഭാവം മൂലമോ ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവയെ നീക്കം ചെയ്യപ്പെടാതിരിക്കാനും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും, ഒറ്റവരി ലേഖനങ്ങളുടെ നിലവാരം വികസിപ്പിക്കാനും ഉള്ള ഒരു ശ്രമമാണ്. ഇതിലൂടെ ലേഖനങ്ങളെ പെട്ടെന്ന് മികച്ചതാക്കുകയും, അതിലൂടെ അതിൽ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സാധിക്കും. ഇതിൽ നിങ്ങളുടെ സംഭാവനകൾ അഭിനന്ദനീയർഹമാണ്.

 
ലേഖനങ്ങൾ രക്ഷിക്കാൻ വേണ്ടി!




താങ്കൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ പദ്ധതി സംവാദതാളിൽ നൽകാവുന്നതാണ്. താങ്കൾക്ക് ഒരിക്കൽ കൂടി സ്വാഗതമാശംസിക്കുന്നു...Rameshng:::Buzz me :) 14:54, 21 ഓഗസ്റ്റ് 2009 (UTC)Reply

പ്രമാണത്തിന്റെ സംവാദം:Mukkutti 500 x 471.jpg കാണുക. --Vssun 15:36, 15 സെപ്റ്റംബർ 2009 (UTC)Reply

സാങ്കേതികപദാവലി

തിരുത്തുക

വിക്കിയിലെ സാങ്കേതികപദങ്ങൾ ഏകീകരിക്കുന്നതിനുവേണ്ടി ആരംഭിച്ച സാങ്കേതികപദാവലി എന്ന പദ്ധതി താങ്കൾ കണ്ടിരിക്കുമല്ലോ. താങ്കളുടെ വിലപ്പെട്ട നിർദ്ദേശങ്ങളും ഇടപെടലും പ്രതീക്ഷിക്കുന്നു. ഇത്തരമൊരു പദ്ധതിയുടെ ആവശ്യത്തെക്കുറിച്ച് താങ്കളെ ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ. ഇവിടെ താങ്കൾക്ക് സഹായിക്കാനാവുന്ന മേഖലകളിൽ ഒപ്പുവെക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ചർച്ചയിലും പദസൂചികളുടെ നിർമ്മാണത്തിലും താങ്കളുടെ സജീവസാന്നിധ്യം പ്രതീക്ഷിക്കുന്നു. -തച്ചന്റെ മകൻ 13:01, 28 സെപ്റ്റംബർ 2009 (UTC)Reply

ഉൽ‌പ്രേക്ഷ

തിരുത്തുക

ഇതു തന്നെയാണോ പ്രമാണം:Greencarambola cut.jpg.. സ്നേഹത്തോടെ --Vssun 15:24, 1 ഒക്ടോബർ 2009 (UTC)Reply

അല്ല എന്നു തോന്നുന്നു. --Vssun 15:25, 1 ഒക്ടോബർ 2009 (UTC)Reply

TUSC token 9f9b76461235fb958f9b78d8654dab63

തിരുത്തുക

I am now proud owner of a TUSC account!

വീരേന്ദ്രകുമാർ

തിരുത്തുക

ഈ തിരുത്തിന് ഒരു വിശദീകരണം നൽകാമോ? --Vssun 14:54, 25 ഒക്ടോബർ 2009 (UTC)Reply

അറിയാതെ റോൾബാക്ക് ബട്ടണിൽ ഞെങ്ങിയതാവാനാണ് സാധ്യത :) --Vssun 06:41, 28 ഒക്ടോബർ 2009 (UTC)Reply

TUSC token c73984236b1b0ba51170a939b5bf3814

തിരുത്തുക

checking my TUSC account!

പ്രമാണം:250px-Kocheril tharavaadu.jpg

തിരുത്തുക

പ്രമാണം:250px-Kocheril tharavaadu.jpg എന്ന പ്രമാണം അസാധുവായ ന്യായോപയോഗകാരണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 19:38, 27 ജനുവരി 2010 (UTC)Reply

പ്രമാണം:Arabikkadal.gif

തിരുത്തുക

പ്രമാണം:Arabikkadal.gif എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 16:31, 28 ജനുവരി 2010 (UTC)Reply

പ്രമാണം:Bholu.png

തിരുത്തുക

പ്രമാണം:Bholu.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 19:22, 30 ജനുവരി 2010 (UTC)Reply

പ്രമാണം:Butterfly anatomy.gif

തിരുത്തുക

പ്രമാണം:Butterfly anatomy.gif എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 10:16, 1 ഫെബ്രുവരി 2010 (UTC)Reply

പ്രമാണം:Carbose.jpg

തിരുത്തുക

പ്രമാണം:Carbose.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 10:19, 1 ഫെബ്രുവരി 2010 (UTC)Reply

പ്രമാണം:Encod select 1.gif

തിരുത്തുക

പ്രമാണം:Encod select 1.gif എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 12:05, 1 ഫെബ്രുവരി 2010 (UTC)Reply

പ്രമാണം:Hemmingway.jpg

തിരുത്തുക

പ്രമാണം:Hemmingway.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 12:18, 1 ഫെബ്രുവരി 2010 (UTC)Reply

പ്രമാണം:250px-Kocheril tharavaadu.jpg

തിരുത്തുക

പ്രമാണം:250px-Kocheril tharavaadu.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 11:17, 6 ഫെബ്രുവരി 2010 (UTC)Reply

പ്രമാണം:Amnesty Logo.gif

തിരുത്തുക

പ്രമാണം:Amnesty Logo.gif എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 16:56, 14 ഫെബ്രുവരി 2010 (UTC)Reply

search engine

തിരുത്തുക

വെബ് സെർച്ച് എഞ്ചിനിലെ അപ്‌ഡേറ്റ്സ് പിന്തുടരുന്നു.. പാരഗ്രാഫ് പാരഗ്രാഫ് ആയി എഴുതുന്നതിനാൽ ഒരു പൈങ്കിളി ഫീലിങ് ഉണ്ട്. അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.--Vssun 11:05, 14 മേയ് 2010 (UTC)Reply

പ്രമാണം:Sudarshan.jpg

തിരുത്തുക

പ്രമാണം:Sudarshan.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 06:51, 27 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:Karuka 300 x 283.jpg

തിരുത്തുക

പ്രമാണം:Karuka 300 x 283.jpg എന്ന ചിത്രം വ്യക്തമല്ലാത്തതിനാൽ ഇതേ ചെടിയുടെ മറ്റൊരു ചിത്രം എടുത്ത് വിക്കിപീഡിയയിൽ ചേർക്കാൻ ശ്രമിക്കാമോ? --ശ്രീജിത്ത് കെ (സം‌വാദം) 13:18, 21 മാർച്ച് 2011 (UTC)Reply

സമയം കിട്ടുമ്പോൾ തീർച്ചയായും അപ്‌ലോഡ് ചെയ്യാം :) ദീപു [deepu] 14:20, 22 മാർച്ച് 2011 (UTC)Reply

Invite to WikiConference India 2011

തിരുത്തുക
 

Hi Deepugn,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.
But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

മോസില്ല ഫൗണ്ടേഷൻ ലോഗോ

തിരുത്തുക

ഉം.. ഞാനും കുറെ നോക്കി. എന്താണു പ്രശ്നം എന്നറിയില്ല. ഒന്ന് റീ അപ്‌ലോഡ് ചെയ്ത് നോക്കാമോ? ചിത്രം ഇംഗ്ലീഷ് വിക്കിപീഡിയയിലുണ്ട് --അനൂപ് | Anoop 07:09, 12 ഓഗസ്റ്റ് 2011 (UTC)Reply

നന്ദി

തിരുത്തുക

നന്ദി. -- Raghith 07:34, 17 ഓഗസ്റ്റ് 2011 (UTC)Reply

A barnstar for you!

തിരുത്തുക
  The Technical Barnstar
എന്റെ വക ഒരു താരകം. ഗ്രന്ഥശാലയിൽ ഫലകങ്ങളുണ്ടാക്കാൻ സഹായിക്കുന്നതിന് പ്രത്യേക നന്ദിയും പറയുന്നു. :) മനോജ്‌ .കെ 13:39, 22 ഓഗസ്റ്റ് 2011 (UTC)Reply

ശ്രദ്ധേയത തപ്പി പോയ നേരം  :)

തിരുത്തുക

വേറെ അവലംബം ഇട്ടു നാലു പുസ്തകം ഉണ്ട് ഈ വിഷയത്തിൽ . പിന്നെ ആ ശ്രദ്ധേയത പ്രശ്നം ചേർത്ത നേരം ഈ അവലംബം ഇടമായിരുന്നു ....Irvin Calicut.......ഇർവിനോട് പറയു... 15:31, 2 സെപ്റ്റംബർ 2011 (UTC)Reply

മറ്റൊന്നും കൊണ്ടല്ല ഇർവിൻ, അവലംബം കൊടുത്ത സൈറ്റും, മൂങ്ങമനുഷ്യനും എല്ലാം കൂടി ആകെ അലമ്പായി തോന്നി .. :) , ഒരു   ഇവിടെ ഇത്രയും സജീവമായി പ്രവർത്തിക്കുന്നതിന്... ദീപു [deepu] 18:12, 2 സെപ്റ്റംബർ 2011 (UTC)Reply

വർഗ്ഗം

തിരുത്തുക

ലേഖനങ്ങളിൽ വർഗ്ഗം ചേർക്കുന്ന രീതിയിൽ ഒരു വിയോജിപ്പുണ്ട്. ഉദാഹരണത്തിന്, വേൾഡ് വൈഡ് വെബ് എന്ന ലേഖനത്തിൽ വർഗ്ഗം:വേൾഡ് വൈഡ് വെബ് ചേർക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം (ഇക്കാര്യത്തിലെവിടെയോ സമവായമായിട്ടുണ്ടെന്നും വിചാരിക്കുന്നു). പകരം ഇന്റർനെറ്റ് / ഇന്റർനെറ്റ് സേവനങ്ങൾ എന്ന വർഗ്ഗമാണ് ആ താളിൽ ചേർക്കേണ്ടത് എന്നും കരുതുന്നു. --Vssun (സുനിൽ) 07:21, 4 സെപ്റ്റംബർ 2011 (UTC)Reply

അങ്ങനെ കൊടുക്കുന്നതിൽ തെറ്റില്ലെന്നാണ് ഞാൻ കരുതിയത് , സമവായമായിട്ടുണ്ടെങ്കിൽ മാറ്റാം, ഫലകം:Cat main, ഇമ്പോർട്ട് ചെയ്ത്ട്ടുണ്ട്, ഇതുപയോഗിച്ച് വർഗ്ഗത്തിനൊരു ലേഖനമുണ്ടെങ്കിൽ അങ്ങോട്ട് ലിങ്ക് ചെയ്യാം. ദീപു [deepu] 07:32, 4 സെപ്റ്റംബർ 2011 (UTC)Reply
{{main}} ഇക്കാര്യത്തിന് പല വർഗ്ഗങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. ഇക്കാര്യത്തിന് ചർച്ച ഇവിടെ തുടങ്ങിയിരുന്നു. പിന്നീടുവന്ന എതിരഭിപ്രായങ്ങൾ ശ്രദ്ധിച്ചിരുന്നില്ല. --Vssun (സുനിൽ) 07:52, 4 സെപ്റ്റംബർ 2011 (UTC)Reply
ഫലകങ്ങൾ ഇമ്പോർട്ട് ചെയ്യുമ്പോൾ റിക്കഴ്സീവായി ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. നമ്മൾ മലയാളത്തിലാക്കിയ പല ഫലകങ്ങളും വീണ്ടും ഇംഗ്ലീഷിലാകാൻ അത് കാരണമായേക്കും. --Vssun (സുനിൽ) 17:00, 4 സെപ്റ്റംബർ 2011 (UTC)Reply

ഫലകം:Infobox_Indian_politician

തിരുത്തുക

ഒറ്റശേഖരമംഗലം ജനാർദ്ദനൻ നായർ ലേഖനത്തിലെ വിവരപ്പെട്ടിയിൽ Constituencyയും chiefministerഉം അപ്ഡേറ്റ് ആകുന്നില്ല ഒന്നു നോക്കാമോ? --കിരൺ ഗോപി 13:11, 14 സെപ്റ്റംബർ 2011 (UTC)Reply

മന്ത്രിമാരുടെ വിവരപ്പെട്ടിയിൽ chiefminister ചേർക്കുന്നത് നല്ലതായിരിക്കും, പറ്റുമെങ്കിൽ ചേർക്കാമോ? --കിരൺ ഗോപി 19:17, 14 സെപ്റ്റംബർ 2011 (UTC)Reply

സാഹിത്യ സംബന്ധിയായ ലേഖങ്ങൽ പരിഷ്കരിക്കല്

തിരുത്തുക

സാഹിത്യ സംബന്ധിയായ ലേഖങ്ങൽ സമഗ്രമായി പരിഷ്കരിക്കാൻ കഴിയൂ മെങ്കിൽ നന്നായിരുന്നു. സമയം കീറ്റുമ്പോൽ അറിയിക്കുക

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Deepugn,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 01:28, 29 മാർച്ച് 2012 (UTC)Reply

അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ

തിരുത്തുക

ഈ താൾ കാണുക --------------------------------- 09:30, 17 ജൂലൈ 2012 (UTC)

ശ്രീലക്ഷ്മി സുരേഷ്

തിരുത്തുക

ശ്രീലക്ഷ്മി സുരേഷ് എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. എന്റെ സംശയങ്ങളും അഭിപ്രായങ്ങളും ആ ലേഖനത്തിന്റെ സംവാദത്താളിൽ വളരെ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു.

--വർഷാവി (സംവാദം) 04:50, 8 ഓഗസ്റ്റ് 2012 (UTC)Reply

സംവാദം:ചിത്രശലഭം

തിരുത്തുക
 
You have new messages
നമസ്കാരം, Deepugn. താങ്കൾക്ക് സംവാദം:ചിത്രശലഭം#ഇന്റർവിക്കി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

-- Raghith 06:41, 9 ഓഗസ്റ്റ് 2012 (UTC)Reply

സംവാദം:ഡോസ്

തിരുത്തുക

സംവാദം:ഡോസ് കാണുക. --Vssun (സംവാദം) 09:46, 24 ഓഗസ്റ്റ് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Deepugn

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 02:04, 16 നവംബർ 2013 (UTC)Reply

കട്ടുറുമ്പ്

തിരുത്തുക

കട്ടുറുമ്പ് എന്ന താളിൽ താങ്കൾ Diacamma ആണ് വിവരിച്ചിരിക്കുന്നത്. കട്ടുറുമ്പ് ശരിക്കും Leptogenys processionalis അല്ലേ? ദയവായി താളിന്റെ സംവാദം നോക്കുക. --ജോസ് മാത്യൂ (സംവാദം) 14:20, 14 ഡിസംബർ 2017 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply

വിക്കിപീഡിയ:ഏഷ്യൻ മാസം 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)Reply