തുഷാർ വെള്ളാപ്പള്ളി എന്നറിയപ്പെടുന്ന തുഷാർ നടേശൻ വെള്ളാപ്പള്ളി കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ വ്യവസായിയും രാഷ്ട്രീയ പ്രവർത്തകനുമാണ്. നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻ‌ഡി‌എ) യുടെ സഖ്യകക്ഷിയുമായ ഭാരത് ധർമ്മ ജനസേനയുടെ (ബിഡിജെഎസ്) നിലവിലത്തെ പ്രസിഡന്റാണ് തുഷാർ. കേരളത്തിലെ എൻ‌ഡി‌എയുടെ സംസ്ഥാന കൺവീനറുമാണ് ഇദ്ദേഹം. എസ്.എൻ.ഡി.പി. യോഗം വൈസ് പ്രസിഡന്റാണ് ഇദ്ദേഹം. [1]

തുഷാർ വെള്ളാപ്പള്ളി
വ്യക്തിഗത വിവരങ്ങൾ
ജനനം(1970-08-27)ഓഗസ്റ്റ് 27, 1970
ദേശീയതIndia
രാഷ്ട്രീയ കക്ഷിഭാരത് ധർമ്മ ജന സേന
കുട്ടികൾ2
ജോലിBusinessman, social worker
തൊഴിൽHindu Ezhava leader

തിരഞ്ഞെടുപ്പ്

തിരുത്തുക

2019 ലെ കേരളത്തിൽ നടന്ന ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ തുഷാറിനെ തുടക്കത്തിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻ‌ഡി‌എ) ഘടകമായ ഭാരത് ധർമ്മ ജനസേന (ബിഡിജെഎസ്) സ്ഥാനാർത്ഥിയായി തീരുമാനിച്ചു. വയനാട് നിയോജകമണ്ഡലത്തിൽ നിന്ന് രാഹുൽ ഗാന്ധി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിനെത്തുടർന്ന് തുഷാറിനെ വയനാട് മണ്ഡലത്തിലേക്കു മാറ്റി.

സ്വകാര്യ ജീവിതം

തിരുത്തുക

വെള്ളാപ്പള്ളി നടേശന്റെയും പ്രീതി നടേശന്റെയും പുത്രനാണ് തുഷാർ. ഗ്രീൻസ്റ്റോൺ കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെയും വെള്ളാപ്പള്ളി ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ഡയറക്ടറാണ് അദ്ദേഹം.

19 കോടി വണ്ടിചെക്കു കേസിൽ 2019 ഓഗസ്റ്റിൽ തുഷറിനെ യുണൈറ്റഡ് അറബ് എമിറേറ്റിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയിലേക്ക് മടങ്ങാനുള്ള അദ്ദേഹത്തിന്റെ അപേക്ഷ അജ്മാൻ കോടതി നിരസിച്ചുവെങ്കിലും രണ്ട് ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യത്തിൽ വിട്ടു. അജ്മാൻ കോടതിയിൽ തുഷാറിനെതിരേ ഉണ്ടായിരുന്ന ചെക്ക് കേസിൽ പരാതിക്കാരനായ നാസിൽ അബ്ദുള്ള സമർപ്പിച്ച രേഖകൾ വിശ്വാസയോഗ്യമല്ലെന്ന് കണക്കിലെടുത്ത് കോടതി തള്ളി കളഞ്ഞു.

  1. 1.0 1.1 "sndpyogam.org.in - Office Bearers". Archived from the original on 2019-12-20.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തുഷാർ_വെള്ളാപ്പള്ളി&oldid=4099902" എന്ന താളിൽനിന്ന് ശേഖരിച്ചത്