ഇന്തോനേഷ്യൻ ദ്വീപായ ബാലിയിൽ മാത്രം കണ്ടിരുന്ന ഒരിനം കടുവയാണ് ബാലി കടുവ (ശാസ്ത്രീയനാമം: Panthera tigris balica). ഇവയ്ക് ഇന്ന് വംശനാശം സംഭവിച്ചു കഴിഞ്ഞു,[2] 1937 സെപ്റ്റംബർ 27-നാണ് ഈ ഇനത്തിൽ പെട്ട അവസാന പെൺകടുവ വെസ്റ്റ് ബാലിയിൽ വെടിയേറ്റു കൊല്ലപ്പെട്ടത്. ആവാസവ്യവസ്ഥയുടെ നാശവും വേട്ടയും ആണ് ഇവിടെ നാശത്തിനു വഴി തെളിച്ചത്.[3]

ബാലി കടുവ
BaronOscarVojnich3Nov1911Ti.jpg
The hunting party of Baron Oskar Vojnich with a Balinese tiger, shot at Gunung Gondol, NW Bali, Nov. 1911
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
Subspecies:
P. t. balica
Trinomial name
Panthera tigris balica
(Schwarz, 1912)
Panthera tigris tigris balica distribution map.png
Range map

ശരീരഘടനതിരുത്തുക

ഒൻപതു ഇനം കടുവകളിൽ ഏറ്റവും ചെറുതായിരുന്നു ബാലി കടുവ. ആൺ കടുവയ്ക്കു ഏകദേശം 90–100 കിലോഗ്രാം ആയിരുന്നു തുക്കം, പെൺ കടുവക്ക് ആകട്ടെ 65–80 കിലോയും . ആൺ കടുവയ്ക്കു വാൽ അടക്കം ഏകദേശം 220 സെ മീ ആയിരുന്നു നീളം, പെൺ കടുവക്ക് ആകട്ടെ 195–200 സെ മീ .

പ്രത്യുത്പാദനംതിരുത്തുക

ബാലി കടുവകളുടെ ഗർഭ കാലം 14 - 15 ആഴ്ച ആണ്. ഒരു പ്രസവത്തിൽ രണ്ടോ മുന്നോ കുട്ടികൾ മാത്രമേ ഉണ്ടാകുകയുള്ളൂ . ജനന സമയം ഇവയുടെ ഏകദേശ ഭാരം 1.5 കിലോ മാത്രം ആയിരുന്നു.

അവലംബംതിരുത്തുക

  1. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
  2. IUCN, IUCN RED List of Threatened Species accessed 24 June 2010
  3. "petermaas.nl". മൂലതാളിൽ നിന്നും 2011-02-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-09-08.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ബാലി_കടുവ&oldid=3798739" എന്ന താളിൽനിന്ന് ശേഖരിച്ചത്