പറയിപെറ്റ പന്തിരുകുലം
മാതാവ്‌
പിതാവ്
മക്കൾ

പറയിപെറ്റ പന്തിരുകുലത്തിലെ ഒരംഗമാണ്‌ ഉപ്പുകൊറ്റൻ (ഉപ്പുകൂട്ടൻ എന്നു൦ പേരുണ്ട്) . വരരുചിയുടെ തീർത്ഥയാത്രക്കിടയിൽ പൊന്നാനിയിൽ വച്ചാണ്‌ ഉപ്പുകൊറ്റൻ ജനിച്ചതെന്നു കരുതപ്പെടുന്നു.[അവലംബം ആവശ്യമാണ്] അദ്ദേഹത്തെ എടുത്തുവളർത്തിയത്‌ മുസ്ലിം സമുദായത്തിൽ പെട്ട മാതാപിതാക്കളാണെന്നാണ്‌ കരുതപ്പെടുന്നത്‌. അദ്ദേഹത്തിന്റെ ഭ്രാന്തമായ കച്ചവട രീതികളാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. പാലക്കാട്ടുനിന്നും പൊന്നാനിയിലേയ്ക്ക്, പൊന്നാനിയിൽ വളരെയേറെ സുലഭമായ ഉപ്പ് കൊണ്ടുവരികയും പകരം പൊന്നാനിയിൽ നിന്നു പാലക്കാട്ടേയ്ക്ക് അവിടെ സുലഭമായിരുന്ന പരുത്തി കൊണ്ടുപോകുകയും ചെയ്ത് ഉപ്പുകൂറ്റൻ വ്യാപാരം ചെയ്തിരുന്നു എന്ന് പറയെപ്പെടുന്നു.[അവലംബം ആവശ്യമാണ്] മറ്റു പന്തിരുകുല അംഗങ്ങളുടെ ചെയ്തികളെപ്പോലെ വളരെയേറെ താത്വികമായ അർത്ഥങ്ങൾ ഈ വ്യാപാരത്തിൽ കാണാനാകും. കൊറ്റിന്(അന്നം) ഉപ്പ് വിൽക്കുന്നവൻ ഉപ്പുകൊറ്റൻ

"https://ml.wikipedia.org/w/index.php?title=ഉപ്പുകൂറ്റൻ&oldid=4069756" എന്ന താളിൽനിന്ന് ശേഖരിച്ചത്