ആവശ്യത്തിനുള്ള അവലംബം ഇല്ല എന്ന് കാണിക്കുന്നു അത് നീക്കാൻ എന്താണ് ചെയ്യേണ്ടത് ? ഞാൻ ഒരു അവലംബം ചേർത്തത് ശരിയായിട്ടില്ല എന്ന് തോനുന്നു . അതൊന്നു തിരുത്തി തരാമോ?—ഈ തിരുത്തൽ നടത്തിയത് Joshyvj (സം‌വാദംസംഭാവനകൾ) 18:56, 2013 ഫെബ്രുവരി 25‎ (UTC)

അവലംബത്തിലെ പിഴവ് തിരുത്തിയിട്ടുണ്ട്. ചില കാര്യങ്ങൾ:
  • സ്വന്തം വെബ്സൈറ്റല്ല ശ്രദ്ധേയത തെളിയിക്കാൻ വേണ്ടത്. സ്വതന്ത്രമായ മൂന്നാം കക്ഷി സ്രോതസ്സുകളാണ് ആവശ്യം.
  • ലേഖനത്തിലെ എല്ലാ വിവരങ്ങൾക്കും പരിശോധനായോഗ്യമായ അവലംബങ്ങൾ ആവശ്യമാണ്. ഇത്തരമൊരു താളിൽ അത് മൂന്നാം കക്ഷി സ്രോതസ്സുകളാവണം.
  • ആവശ്യത്തിനുള്ള അവലംബങ്ങൾ (ലേഖനത്തിലെ എല്ലാ വിവരങ്ങൾക്കും/അവകാശവാദങ്ങൾക്കും) ചേർത്താൽ ഇത് ആരെങ്കിലും മാറ്റിക്കൊള്ളും. {{ആധികാരികത}} എന്ന ഫലകം മാറ്റിയാലാണ് അവലംബങ്ങളില്ല എന്ന പെട്ടി മാറുക. അത് സ്വീകാര്യമായ അവലംബങ്ങൾ ചേർത്തശേഷമേ ചെയ്യാവൂ. --അജയ് ബാലചന്ദ്രൻ സംവാദം 16:28, 25 ഫെബ്രുവരി 2013 (UTC)Reply
മോഹനൻ വൈദ്യർ എന്ന് പറയുന്നത് ഇപ്പോൾ അപൂർവമായി മാത്രം കാണുന്ന സുമനസുകളിലോന്നാണ് . അദ്ധേഹത്തെ അല്ലാവരും അറിയേണ്ടത് അത്യാവശ്യമാണ് . അദ്ധേഹത്തിന്റെ യു ടുബിൽ കാണുന്ന വീഡിയോ കണ്ടാൽ മനസിലാകും അദ്ധേഹത്തിന്റെ പ്രാധാന്യം . അദ്ദേഹം നമ്മുടെയെല്ലാം ആവശ്യമാണ് .നിങ്ങളെല്ലാം ഒന്ന് സഹകരിക്കണം ഈ ലേഖനം പൂർത്തിയാക്കാൻ . എന്ത് തരത്തിലുള്ള തെളിവാണ് ഞാൻ കൊടുക്കുക . നമ്മുടെ ആദിവാസികൾ എല്ലാം നല്ല ചികിത്സ അറിയുന്നവരുണ്ട് അവരെ നമ്മളെല്ലാം സംരക്ഷിച്ചാൽ നല്ലതാണ് . അവരുടെ ചികിത്സ ക്കൊന്നും തെളിവുണ്ടാവില്ല പക്ഷെ അവരുടെ ഒറ്റമൂലികൾ എല്ലാം നല്ല ഫലം ഉള്ളവയാണ് എന്നാ കാര്യത്തിൽ സംശയമില്ല . നമ്മൾ സംരക്ഷിച്ചില്ലെങ്കിൽ അതെല്ലാം നഷ്ടപ്പെട്ടുപോകും .Vjjoshy (സംവാദം)
  • ഒരു യു ട്യൂബ് വീഡിയോ കൊടുത്തിട്ടുണ്ട് അത് മതിയായ തെളിവായി സ്വീകരിച്ചു ആ ഫലകം നീക്കാമോ?

അവലംബങ്ങൾ

തിരുത്തുക
"മോഹനൻ വൈദ്യർ ആയുർവേദത്തിന്റെ സംരക്ഷകനാണ്" എന്ന പ്രസ്താവന ഏതെങ്കിലും സ്വതന്ത്ര സ്രോതസ്സുകളിൽ (പത്രമാദ്ധ്യമങ്ങൾ ഉദാഹരണം) വന്നിട്ടുണ്ടോ? ഉണ്ടെങ്കിൽ അത് അവലംബമായി ചേർക്കാം. ഇല്ലെങ്കിൽ ആ വാക്യം POV ആണ് (വിജ്ഞാനകോശത്തിനു ചേർന്നതല്ല).
"ഓരോ ഭക്ഷ്യവസ്തുക്കളിലും ഉള്ള കെമിക്കൽ മായങ്ങളും അത് ശരീരത്തിന് എങ്ങിനെ ദോഷകരമായി ബാധിക്കുന്നു എന്നുള്ളതും അദ്ദേഹം നമുക്ക് കാണിച്ചു തരുന്നു" എന്ന പ്രസ്താവനയ്ക്ക് ഇതുപോലെ മൂന്നാം കക്ഷി അവലംബമുണ്ടോ? ഇന്നയിന്ന ഭക്ഷ്യവസ്തുക്കളിൽ ഇന്നയിന്ന കെമിക്കൽ മായങ്ങൾ ഉണ്ടെന്ന് "മോഹനൻ വൈദ്യർ അവകാശപ്പെടുന്നു" എന്നാണ് അദ്ദേഹത്തിന്റെ വെബ്‌സൈറ്റ് അവലംബമാക്കിയാൽ വിജ്ഞാനകോശത്തിൽ ചേർക്കാവുന്ന സത്യസന്ധമായ പ്രസ്താവന. ഓരോ ഭക്ഷ്യ വസ്തുവിലെയും മായ‌ങ്ങൾ ഏതെങ്കിലും ശാസ്ത്രീയടെസ്റ്റുകളിലൂടെ കണ്ടെത്തിയത് (അത് ചെയ്തത് മോഹനൻ വൈദ്യർ തന്നെയാവണമെന്നില്ല) പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ (പത്രവാർത്തയിലോ, പുസ്തകത്തിലോ, ശാസ്ത്രീയ പ്രബന്ധത്തിലോ) അത് അവലംബമായി ചേർത്തശേഷം "മോഹനൻ വൈദ്യർ ചൂണ്ടിക്കാട്ടിയതുപോലെ ---- ഭക്ഷണവസ്തുവിൽ ------- മായമുണ്ട് എന്ന് തെളിയിക്കപ്പെട്ടു" എന്നോ മറ്റോ ചേർക്കാവുന്നതാണ്.
"വൻകിട ബിസിനസ് താല്പര്യങ്ങൾക്ക് കീഴ്പെടുത്തിയ ആരോഗ്യ മണ്ഡലത്തെ ലളിതവും അനുഭവ സിദ്ധവുമായ നാട്ടറിവുകൾ കൊണ്ട് സുഖപ്പെടുത്താം എന്ന് വിശ്വസിക്കുന്ന ആളാണ്‌ മോഹനൻ വൈദ്യർ" എന്ന പ്രസ്താവന വിജ്ഞാനകോശത്തിന് യോജിക്കുന്നതരത്തിലാണ് എഴുതിയിട്ടുള്ളത്. പക്ഷേ മോഹനൻ വൈദ്യർ തന്റെ ഈ വിശ്വാസം എവിടെയെങ്കിലും പ്രകടിപ്പിച്ചതിന്റെ അവലംബം ചേർക്കേണ്ടതാവശ്യമാണ് (ഇതിന് പ്രാധമിക സ്രോതസ്സു മതി).
മോഹനൻ വൈദ്യരെപ്പറ്റിയുള്ള ഒന്നു രണ്ടു പത്രവാർത്തകൾ ചേർക്കുകയും ലേഖനത്തിലെ എഴുത്ത് അവലംബങ്ങളിൽ പറഞ്ഞിരിക്കുന്ന വിവരങ്ങളിലേയ്ക്കൊതുക്കുകയും ചെയ്താൽ താളിന് നിലനിൽക്കാൻ സാധിച്ചേക്കുമെന്ന് തോന്നുന്നു. ഇന്ന സ്ഥലത്തു താമസിക്കുന്ന ഒരു വൈദ്യനാണ് ഇദ്ദേഹമെന്നും ഇദ്ദേഹം ഇതുപോലുള്ളതോ ഇതുപോലുള്ളതോ ആയ അവകാശവാദങ്ങൾ നടത്തിയിട്ടുണ്ടെന്നുമാണ് എന്റെ അഭിപ്രായത്തിൽ താളിൽ ഉൾപ്പെടുത്താവുന്നത്. (ഇവ രണ്ടും പത്ര വാർത്തകളാണ് - അവലംബങ്ങളായി ചേർക്കാവുന്നതാണ്). അദ്ദേഹം പറയുന്നത് സത്യമാണെന്നോ (അല്ല കള്ളമാണെന്നോ) ഇദ്ദേഹത്തിന്റെ ഒറ്റമൂലികൾ ഫലമുള്ളവയാണ് എന്നതിൽ സംശയമില്ല എന്നോ ഉള്ള നിലപാട് വിക്കിപീഡിയ ലേഖനത്തിൽ ഉണ്ടാകാൻ പാടില്ല. താൾ സ്വതന്ത്രമായ കാഴ്ച്ചപ്പാടോടെ മെച്ചപ്പെടുത്താൻ ഒന്നുകൂടി ശ്രമിച്ചുനോക്കൂ. ആശംസകൾ. --അജയ് ബാലചന്ദ്രൻ സംവാദം 08:05, 26 ഫെബ്രുവരി 2013 (UTC)Reply

യൂ ട്യൂബ് വീഡിയോ ഫലകം നീക്കാൻ തക്ക അവലംബമല്ല. അത് പുറത്തേയ്ക്കുള്ള കണ്ണിയായാണ് കൊടുക്കാൻ സാധിക്കുന്നത്. ഞാൻ മുകളിൽ ഉദ്ധരിച്ച ഏതെങ്കിലും പ്രസ്താവനകൾക്ക് ആ വീഡിയോ അവലംബമായി ഉപയോഗിക്കാമോ? --അജയ് ബാലചന്ദ്രൻ സംവാദം 08:08, 26 ഫെബ്രുവരി 2013 (UTC)Reply

ക്ലാസ് എടുത്തു എന്ന് രണ്ട് വാർത്തകൾ കാണുന്നുണ്ട് (ഒന്ന്, രണ്ട്). എന്നാൽ ഇവിടുത്തെ ശ്രദ്ധേയതയ്ക്ക് അതൊന്നും മതിയാകില്ല--റോജി പാലാ (സംവാദം) 08:10, 26 ഫെബ്രുവരി 2013 (UTC)Reply
    • അത് വേണ്ട പോലെ ഒന്ന് തിരുത്തിതരാമോ?ആത്യന്തികമായി മോഹനൻ വൈദ്യർ എന്നാ ലേഖനം അവിടെത്തന്നെ വേണം .Vjjoshy (സംവാദം)

ഒന്ന്, രണ്ട് ഇവ പരിശോധിച്ചാൽ എന്തെങ്കിലും ഗുണം കിട്ടുമോ? --സിദ്ധാർത്ഥൻ (സംവാദം) 08:34, 26 ഫെബ്രുവരി 2013 (UTC)Reply

[1] ഇതു മതിയായ അവലംബമാണോ? --Manuspanicker (സംവാദം) 09:06, 27 ഫെബ്രുവരി 2013 (UTC)Reply

http://nursingdigitallibrary.blogspot.com/2011/08/mohanan-vaidyar-speech.html ഇത് അവലംബമായി കൊടുക്കാമോ?Vjjoshy (സംവാദം) 15:31, 28 ഫെബ്രുവരി 2013 (UTC)Reply

നീക്കം ചെയ്യുക

തിരുത്തുക

അവലംബങ്ങളെല്ലാം ഇദ്ദേഹം നേതൃത്വം നൽകുന്ന ക്ലാസുകളെക്കുറിച്ചും, ഇദ്ദേഹത്തിന്റെ തന്നെ പത്രക്കുറിപ്പുകളുമാണ്. സ്വതന്ത്രകക്ഷിയുടേതെന്ന് വിലയിരുത്താവുന്ന ശ്രദ്ധേയമായ അവലംബമില്ല. ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിച്ചു. --Vssun (സംവാദം) 09:11, 26 ഫെബ്രുവരി 2013 (UTC)Reply

പി.ഒ.വി. ഫലകവും ആധികാരികതാ ഫലകവും മാറ്റി (രണ്ടു പ്രശ്നവും പരിഹരിച്ചു). നിലവിലുള്ള അവലംബങ്ങളിൽ മൂന്നാം കക്ഷി സ്രോതസ്സിന്റെ കാഴ്ച്ചപ്പാടോടുകൂടിയത് ഒന്നുമുണ്ടെന്ന് തോന്നുന്നില്ല. അത് പ്രശ്നമായി നിലനിൽക്കുന്നുണ്ട്. എല്ലാം ഇദ്ദേഹത്തിൽ നിന്നു തന്നെ ഉദ്ഭവിക്കുന്ന അവലംബങ്ങളാണ്. നാച്വറൽ ഹൈജീൻ മാസികയിൽ ഒരു വലിയ പരിപാടിയിൽ ഇദ്ദേഹം അഭിപ്രായപ്രകടനം നടത്തിയത് (ഇദ്ദേഹം നേതൃത്വം നൽകിയ ക്ലാസിലല്ല) സിദ്ധാർത്ഥൻ സംവാദം താളിൽ (മുകളിൽ) ചേർത്തിരുന്നു. പക്ഷേ അതും ശ്രദ്ധേയത നൽകുന്നുണ്ടോ എന്ന് സംശയമാണ്. --അജയ് ബാലചന്ദ്രൻ സംവാദം 09:19, 26 ഫെബ്രുവരി 2013 (UTC)Reply

http://www.youtube.com/watch?v=F-_FLGaCSgY&list=PLan8QKlBh1Y_KBowdxmPEIVf5bHOKeiGc&feature=player_detailpage

ഒരു സംശയം

തിരുത്തുക

ഇൻഡ്യയിൽ അയഡിന്റെ കുറവുകാരണമുണ്ടായിരുന്ന ഗോയിറ്റർ ഒരു പതിറ്റാണ്ടു മുൻപ് 15% ആൾക്കാരെ ബാധിച്ചിരുന്നത് അയഡിൻ കലർത്തിയ ഉപ്പ് നൽകുന്നതിലൂടെ 2011-ൽ 2.5% ആക്കി കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. - 15% - 25% ആക്കി കുറക്കുകയാണോ ചെയ്യുക? :) അതോ, 15% ഉണ്ടായിരുന്നതിൽ ഒരു 25% കുറവുണ്ടായോ? --Manuspanicker (സംവാദം) 13:56, 26 ഫെബ്രുവരി 2013 (UTC)Reply

പണ്ട് 15% ആൾക്കാരെ ഗോയിറ്റർ ബാധിച്ചിരുന്നുവെങ്കിൽ ഇപ്പോൾ 2.5% പേരെയേ ബാധിക്കുന്നുള്ളൂ. 25% അല്ലല്ലോ രണ്ട് ദശാംശം അഞ്ച് ശതമാനല്ലേ? --അജയ് ബാലചന്ദ്രൻ സംവാദം 16:19, 26 ഫെബ്രുവരി 2013 (UTC)Reply

ഞാൻ കുത്തു കണ്ടില്ല.. ശരിയാണ്. --Manuspanicker (സംവാദം) 08:55, 27 ഫെബ്രുവരി 2013 (UTC)Reply

[ml.wikipedia.org/w/index.php?title=മോഹനൻ_വൈദ്യർ&diff=prev&oldid=1664967 ഇവിടെ] ഈ പ്രസ്താവനയ്ക്ക് തെളിവ് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. അവലംബം കൊടുത്ത സ്ഥലത്തിന്റെ പ്രശ്നമാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്ന് തോന്നുന്നു. ഇത് ആരോ ശരിയാക്കിയിട്ടുണ്ട്. തെളിവു ഫലകം നീക്കം ചെയ്യുന്നു.--അജയ് ബാലചന്ദ്രൻ സംവാദം 15:18, 27 ഫെബ്രുവരി 2013 (UTC)Reply

എന്തുകൊണ്ടാണ് ഈ ലേഖനം ഒഴിവാക്കണം എന്ന് പറയുന്നത് ?

തിരുത്തുക

എന്താണ് ഈ ലേഖനം ഒഴിവാക്കേണ്ടത് ആണ് എന്ന് പറയുന്നത് എന്ന് മനസിലാകുന്നില്ല . ഒഴിവാക്കണം എന്നാ ഫലകം മാറ്റിക്കൂടെ ? — ഈ തിരുത്തൽ നടത്തിയത് Vjjoshy (സംവാദംസംഭാവനകൾ)

നാരുകളില്ലാത്തതിനാൽ മൈദ കഴിച്ചാൽ ദഹിക്കാൻ 16 മണിക്കൂർ വേണ്ടിവരും എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. അർബുദം ഉൾപ്പെടെയുള്ള രോഗങ്ങളും മൈദ കഴിക്കുന്നതിലൂടെ ഉണ്ടാവുമെന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്[2]. അരി പൊടിയരി ആവാതിരിക്കാൻ അതിൽ അമോണിയ ചേർക്കുന്നുണ്ടെന്നും ഇദ്ദേഹം അവകാശപ്പെടുന്നുണ്ട്[2].

  • ഇതിൽ പറഞ്ഞിരിക്കുന്ന ആദ്യത്തെ പ്രസ്താവന മൈദ കഴിച്ചാൽ ദഹിക്കില്ല എന്നാണു . അരിപ്പൊടി ആകാതിരിക്കാൻ അമോണിയ ചേർക്കുന്നു എന്നു പറഞ്ഞത് എൻറെ ശ്രദ്ധയിൽ പെട്ടിട്ടില്ല . അതിന്റെ അവലംബം എന്ന് പറഞ്ഞു കൊടുത്തിരിക്കുന്നത് നിലവിലില്ലാത്ത വെബ്സൈറ്റ് ആണ് .അതുകൊണ്ട് ആ രണ്ടു പ്രസ്താവന മാറ്റുന്നതാണ് നല്ലത് എന്ന് എനിക്ക് തോനുന്നു .

ഇതാണ് ആ വെബ് സൈറ്റിൽ ഉണ്ടായിരുന്ന വിവരം. ഇത് ഇന്നലെ വരെ ഉണ്ടായിരുന്ന വെബ് സൈറ്റാണ്. ലിങ്ക് ഡെഡ് ആയെങ്കിലും ഈ ഓർക്കുട്ട് പേജിൽ അതേ വിവരം കൊടുത്തിട്ടുണ്ട്. വേറേ സ്ഥലങ്ങളിലും സൂക്ഷിക്കപ്പെട്ടിട്ടുണ്ടാവും. നീക്കം ചെയ്യേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. --അജയ് ബാലചന്ദ്രൻ സംവാദം 15:09, 27 ഫെബ്രുവരി 2013 (UTC)Reply

വാർത്ത ഈ സൈറ്റിലും പകർത്തിയിട്ടുണ്ട്. ദേശാഭിമാനിയിലെ വാർത്തയ്ക്ക് ചിലപ്പോൾ വീണ്ടും ജീവൻ വയ്ക്കുമായിരിക്കും. --അജയ് ബാലചന്ദ്രൻ സംവാദം 15:11, 27 ഫെബ്രുവരി 2013 (UTC)Reply

ശാസ്ത്രീയമായ അടിത്തറ ഉണ്ടോ എന്നറിയില്ല എന്നിരുന്നാലും ഇത് എല്ലാവരും കാണണം .

തിരുത്തുക

മോഹനൻ വൈദ്യർ പറഞ്ഞപ്പോൾ കാട്ടിൽ കുട്ടിയുടെ രോദനം പോലെയായിരുന്നു . അന്ന് മോഹനൻ വൈദ്യർ അച്ചുതാനന്തനോടും ഉമ്മൻ ചാണ്ടിയോടും പറഞ്ഞു നമുക്ക് ഇത് വേണ്ട എന്ന് . അന്ന് അവർ പറഞ്ഞു നോക്കാം എന്നും പറയാം എന്നും . നമ്മൾ കണ്ടു പഠിക്കില്ല കൊണ്ടേ പഠിക്കൂ എന്ന് തെളിയിച്ചിരിക്കുകയാണ് . ഇതാ തെളിവ് https://www.facebook.com/photo.php?fbid=214967511979907&set=a.159788407497818.42379.157438591066133&type=1&theater . ഈ തെളിവും തെളിയിക്കാൻ കഴിയാത്തതുകൊണ്ട് നാമടങ്ങുന്ന ജനങ്ങൾ സമ്മതിക്കുമോ എന്നറിയില്ല Vjjoshy (സംവാദം) 13:25, 27 ഫെബ്രുവരി 2013 (UTC)Reply

വിക്കിപീഡിയയും ഫേസ് ബുക്കും അവലംബം

തിരുത്തുക

Vjjoshy വിക്കിപീഡിയ ആർട്ടിക്കിളൂം ഫേസ് ബുക്കും അവലംബമായി ചേർത്തിരിക്കുന്നു. രണ്ടും സ്വീകാര്യമായ അവലംബങ്ങളല്ല. നീക്കം ചെയ്യുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 14:21, 27 ഫെബ്രുവരി 2013 (UTC)Reply

ശാസ്ത്രീയത എന്ന ഭാഗത്തെ വിവരങ്ങൾ വ്യക്തിയെ ശ്രദ്ധേയമാക്കാൻ പറ്റിയ തരത്തിലുള്ള വിവരങ്ങളാന്നു തോന്നുന്നില്ല. --Roshan (സംവാദം) 15:16, 27 ഫെബ്രുവരി 2013 (UTC)Reply

വിക്കിപീടിയയിൽ നിലനിൽക്കുന്ന ലേഖനം അവലംബമായി സ്വീകരിക്കാൻ പറ്റില്ലേ? Vjjoshy (സംവാദം) 15:57, 27 ഫെബ്രുവരി 2013 (UTC)Reply

വിക്കിപീഡിയയിലെ നിലവിലുള്ള ലേഖനം അവലംബമായി സ്വീകരിക്കാൻ പാടില്ല എന്നാണ് നയം. --അജയ് ബാലചന്ദ്രൻ സംവാദം 16:06, 27 ഫെബ്രുവരി 2013 (UTC)Reply

തെറ്റായി അവലംബം ചേർക്കൽ

തിരുത്തുക

ഈ വാർത്ത "അയേൺ ഗുളിക കഴിപ്പിച്ചു ഇന്ത്യയിൽ ധാരാളം കുട്ടികളെ ആശുപത്രിയിൽപ്രവേശിപ്പിച്ചിട്ടുണ്ട്" എന്ന പ്രസ്താവനയ്ക്ക് അവലംബമായാണ് കൊടുത്തിരിക്കുന്നത്. അങ്ങനെയൊരു പ്രസ്താവന ആ അവലംബത്തിലില്ല. നീക്കം ചെയ്യുന്നു. അവലംബം തെറ്റായി നൽകുന്നത് ഒരു നശീകരണപ്രവർത്തനമാണ്. --അജയ് ബാലചന്ദ്രൻ സംവാദം 14:24, 27 ഫെബ്രുവരി 2013 (UTC)Reply

  • ക്ഷമിക്കണം എനിക്ക് പിഴവ് സംഭവിച്ചതാണ് , താങ്കളുടെ തിരുത്തലിനു നന്ദി .

അതെ വരിക്കു കൊടുത്തിട്ടുള്ള മറ്റു രണ്ടു അവലംബങ്ങളും തെളിവായി എടുക്കും എന്ന് പ്രതീക്ഷിക്കുന്നു https://www.facebook.com/photo.php?fbid=214967511979907&set=a.159788407497818.42379.157438591066133&type=1&theater Vjjoshy (സംവാദം) 16:42, 27 ഫെബ്രുവരി 2013 (UTC)Reply

ചർധിൽ വയറുവേദന എന്ന് പറയുന്നത് ശരീരത്തിൻറെ സന്തുലിതാവസ്ഥ തകരുന്നു.............

തിരുത്തുക

ദേശീയപദ്ധതിയിലെ ഡോസിൽ അയൺ ഗുളികകൾ കഴിച്ചാൽ വയറുവേദന, ഛർദ്ദി മുതലായ പാർശ്വഫലങ്ങളല്ലാതെ ദൂഷ്യവശങ്ങളു‌ള്ളതായി ശാസ്ത്രീയ തെളിവുകളൊന്നുമില്ല. ഈ പറഞ്ഞത് വിഡ്ഢിത്തമല്ലേ ? ചർധിൽ വയറുവേദന എന്ന് പറയുന്നത് ശരീരത്തിൻറെ സന്തുലിതാവസ്ഥ തകരുന്നുഎന്നുള്ളതിന്റെ തെളിവല്ലേ?ഇനി വയറിനുള്ളിൽ എന്താണ് സംഭവിച്ചത് എന്നുള്ളതിന്റെ തെളിവാണോ വേണ്ടത്?http://in.news.yahoo.com/students-hospitalised-consuming-iron-pills-141751970.html http://newindianexpress.com/cities/thiruvananthapuram/article1421295.ece

ശരീരത്തിന്റെ സന്തുലിതാവസ്ഥ എന്നുപറഞ്ഞാൽ എന്താണ്? :) രാജ്യത്തെ 70% കുട്ടികളിൽ വിളർച്ച ശരീരത്തിനും മാനസിക വളർച്ചയ്ക്കുമുണ്ടാക്കുന്ന പ്രശ്നങ്ങളാണോ ഒരു ചെറിയ ശതമാനം കുട്ടികളിൽ വർഷത്തിൽ ഒന്നോ രണ്ടോ തവണയുണ്ടാകുന്ന ഛർദ്ദിയാണോ വലിയ വില്ലൻ? അയൺ ഗാസ്ട്രിക് ഇറിറ്റന്റാണ്. അത് ഗാസ്ട്രൈറ്റിസും ഛർദ്ദിയുമുണ്ടാക്കാൻ സാദ്ധ്യതയുണ്ട്. അത് മനസ്സിലാക്കിത്തന്നെയാണ് ഈ പദ്ധതി ദേശീയ ആരോഗ്യ പദ്ധതിയായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇത് ആഴ്ച്ച തോറും രാജ്യത്താകെ കൊടുക്കുന്നുമുണ്ട്. കൊടുക്കുന്ന അളവ് വച്ചു നോക്കുമ്പോൾ പാർശ്വഫലങ്ങൾ വളരെ വിരളമാണ്. ഇതുകൊണ്ട് രാജ്യത്ത് ഇതുവരെയുണ്ടായ ഗുണം ദോഷത്തേയ്ക്കാൾ വളരെ അധികമാണ്. --അജയ് ബാലചന്ദ്രൻ സംവാദം 16:16, 27 ഫെബ്രുവരി 2013 (UTC)Reply

  • അയേൺ ഗുളിക കഴിച്ചത് മൂലം ഒരുപാട് കുട്ടികളെ ആശുപത്രിയിൽ പ്രവേഷിക്കേണ്ടി വന്നിട്ടുണ്ട് എന്ന് പറയുന്നത് ശരിയാണല്ലോ? ചര്ധിൽ എന്ന് പറയുന്നത് ശരിക്കും രോഗമല്ല . നമ്മുടെ ശരീരത്തിൽ കടന്നുകൂടിയിട്ടുള്ള വിഷാംശത്തെ പുറം തല്ലാനുള്ള ഒരു വിദ്യ മാത്രമാണ് . അതിനു ശേഷം ഉണ്ടാകുന്ന രോഗങ്ങൾ പിന്നീടാണ് ഉണ്ടാകുക .ഉടൻ രോഗം ഉണ്ടാകണമെങ്കിൽ അത്രയും മാരകമായ വിഷാംശം ആകണം . ഒരു കാര്യം മാത്രം പറയുക എന്തുകൊണ്ടാണ് ഇയെൻ ധാരാളമായി ഉണ്ട് എന്ന് പറയുന്ന അതല്ലെങ്കിൽ അയേൺ കുറവ് പരിഹരിക്കാൻ ആലോപതിക്കാർ തന്നെ പറയുന്ന ചീരയും മുരിങ്ങ ഇലയും കഴിച്ചു ചര്ധിലും വയറുവേദനയും ഉണ്ടാകാത്തത് ?പിന്നെ ഒരു കാര്യം മരുന്ന് ഉണ്ടാക്കുന്ന വലിയ കമ്പനിക്കാരുമായി മത്സരിക്കാൻ നമുക്ക് പറ്റില്ല . അവർ ചോദിക്കും രോഗം വന്നതിനു തെളിവുണ്ടോ എന്ന് ? രോഗം വരുത്തുന്നതും തെളിയിക്കേണ്ടതും അവർ തന്നെ ആയതുകൊണ്ട് വല്യ തെളിവൊന്നും കാണില്ല .Vjjoshy (സംവാദം) 15:22, 28 ഫെബ്രുവരി 2013 (UTC)Reply
ഛർദ്ദിൽ വിഷാംശത്തെ പുറത്തുതള്ളാനുള്ള വിദ്യ മാത്രമാണെങ്കിൽ ഗർഭം നിരോധിക്കേണ്ടിവരും!! വയറുവേദന സന്തുലിതാവസ്ഥയുടെ പ്രശ്നം മാത്രമാണെങ്കിൽ പ്രസവവും നിരോധിക്കാതെ തരമില്ല.
ഛർദ്ദിൽ ഉണ്ടാകുന്നത് അയൺ അടങ്ങിയ തന്മാത്ര ആമാശയത്തിനകത്തുണ്ടാകുമ്പോൾ മാത്രമാണ്. അപ്പോൾ മാത്രമാണ് ഗാസ്ട്രിക് ഇറിറ്റേഷൻ ഉണ്ടാകുന്നത് (ഇറിറ്റേഷൻ കാരണമാണ് ഛർദ്ദി ഉണ്ടാകുന്നത്- അയൺ വിഷമായതുകൊണ്ടല്ല - വിഷം കഴിക്കുമ്പോൾ മാത്രമല്ല ഛർദ്ദിയുണ്ടാകുന്നതും.). അയൺ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്തുകഴിഞ്ഞാൽ വിളർച്ച ഇല്ലാതാവുകയാണ് ചെയ്യുന്നത് (ദഹനനാളത്തിൽ നിന്ന് അയൺ ആഗിരണം ചെയ്തുകഴിഞ്ഞാൽ ഛർദ്ദിയും അവസാനിക്കും). 70% കുട്ടികൾക്കും വിളർച്ചയുള്ള ഇന്ത്യയിൽ ഇതുമൂലം ഉണ്ടാക്കുന്ന പ്രയോജനം ഞാൻ പറഞ്ഞല്ലോ? ദേശീയ പദ്ധതിയിൽ കൊടുക്കുന്ന ഡോസിൽ അയൺ കഴിച്ചാൽ ഒരു വിഷഫലവുമില്ല. ഉള്ളതായി തെളിവുമില്ല. സ്വാഭാവികമായ ആഹാരത്തിലൂടെ പോഷകങ്ങൾ ശരീരത്തിലെത്തുന്നതാണ് നല്ലത്. പക്ഷേ 50%-ൽ കൂടുതൽ ആളുകൾ ദാരിദ്ര്യത്തിൽ കഴിയുന്ന ഇൻഡ്യയിൽ ഭൂരിപക്ഷത്തിനും അത് സാധിക്കുന്നില്ല. നഗരത്തിലെ ചേരിയിൽ കഴിയുന്ന പാവപ്പെട്ടവനോ വീടുവിട്ടു താമസിക്കുന്ന തൊഴിലാളികളോ എങ്ങനെ ചീരയും മുരിങ്ങയിലയും വാങ്ങിക്കും? അതു സാധിക്കാത്തതു കാരണമാണല്ലോ ഇൻഡ്യയിൽ 70% കുട്ടികൾക്ക് വിളർച്ചയുള്ളത്? പിന്നെ ചീരയും മുരിങ്ങയിലയും കഴിച്ചാൽ വയറുവേദന വരില്ലെന്നാണോ താങ്കളുടെ വിചാരം? വരും എന്നതിന് അവലംബം തന്നാലോ? [1] പച്ചക്കറിയും തൊടാൻ പാടില്ല എന്ന് ഈ അവലംബം വായിച്ച ശേഷം താങ്കൾ പറയുമോ? ചെറിയ വയറുവേദനയും ഛർദ്ദിയുമൊന്നും അയൺ ഗുളികയുടെ പ്രയോജനം വച്ചുനോക്കുമ്പോൾ ഒന്നുമല്ല എന്നതാണ് സത്യം.
മറ്റൊരുദാഹരണമെടുത്താൽ ഇന്ത്യയിൽ പോളിയോ നിർമാർജ്ജനം ചെയ്യാനായി പ്രതിരോധ തുള്ളിമരുന്ന് കൊടുക്കുന്നതിന്റെ ഭാഗമായി ലക്ഷത്തിലൊന്നോ മറ്റോ കുട്ടികൾക്ക് പ്രതിരോധമരുന്നു കാരണമുള്ള തളർവാതമുണ്ടായിട്ടുണ്ട്. ഇതറിഞ്ഞുകൊണ്ടുതന്നെ ഞാൻ എന്റെ മകൾക്ക് തുള്ളിമരുന്ന് കൊടുക്കുന്നുണ്ട്. പോളിയോ നിർമാർജ്ജനം ചെയ്തതിനാൽ (അത് സംഭവിക്കുകയും ചെയ്തു) ഭാവിയിൽ ലക്ഷക്കണക്കിനുള്ള കുട്ടികൾക്കുണ്ടാകാൻ പോകുന്ന പ്രയോജനമാണ് പ്രധാനം. അല്ലാതെ ഒന്നോ രണ്ടോ തളർവാത കേസുകൾ കണ്ട് ചുമ്മാ ഹാലിളകുന്നതിൽ ഒരു കാര്യവുമില്ല. --അജയ് ബാലചന്ദ്രൻ സംവാദം 15:52, 28 ഫെബ്രുവരി 2013 (UTC)Reply
  • ശരി സമ്മതിച്ചു ഇനി മോഹനൻ വൈദ്യരെക്കുരിച്ചു ഒരു ചർച്ചക്ക് ഞാൻ ഇല്ല . ഞാൻ വെറും പത്താം ക്ലാസും ഗുസ്തിയും ആണെന്ന് അറിയിച്ചുകൊള്ളട്ടെ . അതുകൊണ്ട് നിങ്ങളെപോലെ വലിയ പടിപ്പു പഠിച്ച ആളുകളുമായി തർക്കിക്കാൻ എന്നെക്കൊണ്ടാവില്ല . ശാസ്ത്രീയമായി തെളിയിക്കാൻ പറ്റാത്തതുകൊണ്ടും , എൻറെ അറിവ് നിങ്ങലെപോലുള്ള ബുദ്ധിജീവികളോട് ഏറ്റുമുട്ടാൻ വിധം ഇല്ലാത്തതുകൊണ്ടും ഇനി ഞാൻ ഇതിനെപറ്റി ഒന്നും പറയില്ല . മോഹനൻ വൈദ്യർ പറയുന്നതെല്ലാം നുണയാണെന്ന് അല്ലെങ്കിൽ വിവരക്കെടാണെന്ന് വിക്കി സമൂഹത്തിനു തോനുന്നുണ്ടെങ്കിൽ ഈ ലേഖനം മായ്ച്ചു കളയാവുന്നതാണ് . ( എൻറെ വ്യക്തിപരമായ അഭിപ്രായം അദ്ദേഹം സമൂഹ നന്മക്കും , അയൂര്വേധത്ത്തിലെ കല്ലത്തരങ്ങൽക്കെതിരെയും ആണ് )

ഞാൻ മോഹനൻ വൈദ്യരെ നേരിട്ട് അറിയുന്ന ഒരാളാണ് . കഴിഞ്ഞ തവണ നാട്ടിൽ ചെന്നപ്പോൾ ഞാൻ എന്റെ ഉമ്മയെ വൈദ്യരെ കൊണ്ടുപോയി കാണിച്ചു .വർഷങ്ങളായി ഇന്ഗ്ലീഷ്മരുന്നുകൽകഴിച്ചു ഒരു പ്രയോചനവും ലഭിക്കാതെ .കട്ടിലിൽ ഇനിന്നും ഇറങ്ങാൻ കഴിയാതെ കിടപ്പിലായിരുന്ന ഉമ്മയെ ആ അവസ്തയിലാക്കിയത് ആധുനിക ഡോക്ടർമാരാണ് . വൈദ്യരുടെ ഇരുപതു ദിവസത്തെ ചികിത്സകൊണ്ട് എന്റെ ഉമ്മക്കുണ്ടായ മാറ്റം അത്ഭുതകരമായിരുന്നു .ഉമ്മയുടെ അസുഖത്തിലെ മാറ്റം കണ്ടു ഞങ്ങളുടെ ബന്തുക്കളും സുഹൃത്തുക്കളും അടങ്ങുന്ന വലിയൊരു വിഭാഗം ആളുൽ ഇപ്പോളും വൈദ്യരുടെ സേവനത്തിനു വേണ്ടി പോയ്കൊണ്ടിരിക്കുകയാണ് . ഇത് തന്നെയാണ് എന്നെ സംബന്തിചെടത്തോളം വൈദ്യരാണ് ശെരി എന്ന് പറയാനുള്ള കാരണവും .... അയഡിൻ കലർന്ന ഉപ്പു എന്ന് മുതൽ അടിച്ചേൽപ്പിക്കാൻ തുടങ്ങിയോ അന്ന് മുതൽ നമ്മുടെ ജനങ്ങൾക്ക്‌ തൈറോയ്ഡ് പ്രശ്നങ്ങളും തുടങ്ങി . ഇവർതന്നെ ഊതി പെരുപ്പിച്ചു കാണിക്കുന്ന കണക്കുകൾ അല്ല നമുക്ക് വിശ്വാസം . നമ്മുടെ ചുറ്റും നമ്മുടെ കന്നുകലാൻ കാണുന്നതാണ് നമുക്ക് വലുതും സ്വീകാര്യവും .അങ്ങിനെ നോക്കുമ്പോൾ . ഇന്ന് ചെറിയ രോഗങ്ങള്ക്കുപോലും തൈറോയ്ഡ് ടെസ്റ്റ് നടത്തുന്ന ഒരു അവസ്ഥയുണ്ട് . അതിൽ കൂടുതൽ പേര് തൈറോയ്ഡ് പ്രശ്നക്കാരാന് .ഈ പരീക്ഷനശാലക്കാരെയും ഡോക്ടർമാരുടെ എത്തിക്സ് മറന്നുള്ള ആർത്തിയുടെയും മുൻകൂട്ടിയുള്ള പ്ലാനിങ്ങിന്റെ ഫലമായുണ്ടായതാണ് .രോഗികളുടെ പുതിയ സമൂഹം ഉണ്ടാക്കാനുള്ള ഉപ്പിലൂടെയുള്ള വൻ പദ്ധതി . അത് ഇന്ന് ഫലം കണ്ടു കഴിഞ്ഞു . അയഡിൻ ചേർത്ത ഉപ്പിന്റെ ആര്മ്ബകാലത്ത് ശാസ്ത്രസാഹിത്യ പരിഷത്തുപോലുള്ളവർ ഇത് മുൻകൂട്ടി പറഞ്ഞിരുന്നു ... നാട്ടിൽ തൈറോയ്ഡ് രോഗികൾ വർദ്ധിക്കാൻ ഇടയാവുമെന്നു അവർ മുന്നരീപ്പു അന്ന് നൽകിയിരുന്നു . എന്റെ കുട്ടികാലത്ത് നാട്ടിൽ ആദ്യമായി കേട്ട ഒരു ക്യാൻസർ രോഗിയെ ഇന്നും ഞാൻ ഓർക്കുന്നു .. അന്ന് അത് വലിയ അത്ബുധമായിരുന്നു . ഇന്ന് അതെ പഞ്ചായത്തിൽ ആശുപത്രിയിൽനിന്നും മടക്കിയ മുന്നൂറോളം രോഗികളുന്ടെന്നു പെയ്ൻ ആന്റ് പാലീയെട്ടീവ് സങ്കടന തന്നെ പറയുന്നു ... ഇവിടെയും മോഹനന വൈദ്യരുടെ വാക്കുകൾ നമ്മുടെ മുന്നിൽ സത്യമുല്ലതാവുന്നു .. രോഗികളെ ശ്രുഷ്ടിക്കപെടുകയാണ് ... ഡോക്ടർമാർ വർദ്ധിക്കുമ്പോൾ രോഗികളും വർദ്ധിച്ചേ മതിയാവൂ എന്നാ മുൻകൂട്ടിയുള്ള തീരുമാനങ്ങൾ . മനുഷ്യന്റെ സകല ഗുണങ്ങളും നഷ്ടപെടുത്തി .മൂല്യങ്ങൾക്ക് വിലനല്കാതെ സംബത്തിനുവേണ്ടി മാത്രം എന്ത് കൊള്ളരുതായ്മകളും കാണിക്കുന്ന ഈ ദുഷിച്ച സമൂഹത്തിൽ അത് തുരന്നുപരയാനുള്ള അവസരങ്ങൾ വരെ അവർ ഇടപെട്ടു ഇല്ലാതാക്കുന്നു .സമൂഹത്തോട് കടമയുള്ള സഹജീവി സ്നേഹികലെല്ലാം വൈദ്യരുടെ പക്ഷത്തുണ്ടാവും ഒരു സംശയവും വേണ്ടാ ...— ഈ തിരുത്തൽ നടത്തിയത് 83.110.16.150 (സംവാദംസംഭാവനകൾ)

"https://ml.wikipedia.org/w/index.php?title=സംവാദം:മോഹനൻ_വൈദ്യർ&oldid=3590115" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മോഹനൻ വൈദ്യർ" താളിലേക്ക് മടങ്ങുക.