രചന നാരായണൻകുട്ടി

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

മലയാളചലച്ചിത്രനടിയും മഴവിൽ മനോരമയിലെ മറിമായം[1] എന്ന ആക്ഷേപ ഹാസ്യ പരിപാടിയിൽ വൽസല എന്ന കഥാപാത്രം ചെയ്യുന്ന നടിയും കോമഡി ഫെസ്റ്റിവൽ എന്ന പരിപാടിയുടെ അവതാരകയും ആണ് രചന നാരായണൻകുട്ടി.[2]

രചന നാരായണൻകുട്ടി
ജനനം22 മാർച്ച് 1985
തൊഴിൽഅഭിനേത്രി
സജീവം2010 - 2013
മാതാപിതാക്കൾ(s)നാരായണൻ കുട്ടി
നാരായണി

ജീവിതരേഖതിരുത്തുക

നാരായണൻ കുട്ടിയുടേയും നാരായണിടേയും രണ്ടു മക്കളിൽ ഒരാളായിട്ട് തൃശ്ശൂർ ജില്ലയിൽ ആണ് രചനയുടെ ജനനം. വിദ്യാർത്ഥിയായിരുന്നപ്പോൾ സ്‌ക്കൂൾ കലോത്സവങ്ങളിൽ ശാസ്ത്രീയനൃത്തം, ഓട്ടൻ തുള്ളൽ, കഥകളി, കഥാപ്രസംഗം തുടങ്ങിയ ഇനങ്ങളിൽ പങ്കെടുത്തു. നാലാം ക്‌ളാസുമുതൽ പത്തുവരെ തൃശൂർ ജില്ലാ കലാതിലകമായിരുന്നു. പിന്നീട് യൂണിവേഴ്‌സിറ്റി കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അഭിനയജീവിതംതിരുത്തുക

തൃശൂർ ടൌണിൽ ഒരു മാനേജ്മെന്റ് സ്കൂളിൽ ഇംഗീഷ് അധ്യാപികയായി ജോലി ചെയ്തിരുന്ന അവസരത്തിൽ മിനിസ്ക്രീനിൽ അഭിനയ രംഗത്തെത്തി. മുമ്പ് റേഡിയോ ജോക്കിയായും രചന പ്രവർത്തിച്ചിട്ടുണ്ട്. രചന നായികയായ ആദ്യചലച്ചിത്രമാണ് ലക്കി സ്റ്റാർ. ജയറാം നായകനായ ഈ ചിത്രത്തിന്റെ സംവിധായകൻ ദീപു അന്തിക്കാടാണ്.

ചലച്ചിത്രങ്ങൾതിരുത്തുക

നം. വർഷം ചിത്രം വേഷം മറ്റ് അഭിനേതാക്കൾ സംവിധായകൻ കുറിപ്പുകൾ
1 2001 തീർത്ഥാടനം[3] ജയറാം, സുഹാസിനി, മോണിക്ക, പൊന്നമ്മ ബാബു ബി. കണ്ണൻ നായികയുടെ സുഹൃത്ത്
2 2013 ലക്കി സ്റ്റാർ[4][5] ജാനകി ജയറാം, മാമുക്കോയ, മുകേഷ്, ടി.ജി. രവി ദീപു അന്തിക്കാട് നായിക
3 ആമേൻ[4] ക്ലാര ഫഹദ് ഫാസിൽ, ഇന്ദ്രജിത്ത്, സ്വാതി റെഡ്ഡി, ജോയ് മാത്യു ലിജോ ജോസ് പെല്ലിശ്ശേരി
4 101 ചോദ്യങ്ങൾ[6] ഇന്ദ്രജിത്ത്, ലെന, ജഗതി ശ്രീകുമാർ, നിഷാന്ത് സാഗർ സിദ്ധാർത്ഥ് ശിവ
5 വല്ലാത്ത പഹയൻ[1] മണികണ്ഠൻ പട്ടാമ്പി, ശ്രീകുമാൻ, വിനോദ് കോവൂർ, സ്നേഹ ശ്രീകുമാർ ചിത്രീകരണം പുരോഗമിക്കുന്നു
6 101 ചോദ്യങ്ങൾ ഇന്ദ്രജിത്ത്, ലെന, ജഗതി ശ്രീകുമാർ, നിഷാന്ത് സാഗർ സിദ്ധാർത്ഥ ശിവ
7 പുണ്യാളൻ അഗർബത്തീസ് അഡ്വക്കേറ്റ് സായി ജയസൂര്യ, നൈല ഉഷ, ഇന്നസെന്റ് രഞ്ജിത്ത് ശങ്കർ
8 2014 വൺ ഡേ ജോകെസ് ശ്രീജിത്ത് വിജയ്, രൂപ സൃ സന്തോഷ്
9 യു ടൂ ബ്രുടുസ് അപർണ ശ്രീനിവാസൻ, ടോവിണോ തോമസ്‌, ആസിഫ് അലി
10 2015 ഐൻ സൈറ ബാനു സുധീഷ്, മുസ്തഫ സിദ്ധാർത്ഥ ശിവ
11 മൂന്നാമിടം ഹ്രസ്വചിത്രമാണ്
12 തിലോത്തമ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നു
13 കാന്താരി റാണി ചിത്രീകരിച്ചുകൊണ്ടിരിക്കുന്നു
14 ഡബിൾ ബാരൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആര്യ, സണ്ണി വെയ്ൻ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നു
15 ലൈഫ് ഓഫ് ജോസുട്ടി ദിലീപ്, ജ്യോതി കൃഷ്ണ, സുരാജ് വെഞ്ഞാറമൂട് ചിത്രീകരിച്ചുകൊണ്ടിരിക്കുന്നു
16 അടൂരും തോപ്പിലും അല്ലാത്ത ഭാസി ലേഖ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നു
17 തിങ്കൾ മുതൽ വെള്ളി വരെ ജയറാം, റിമി ടോമി ചിത്രീകരിച്ചുകൊണ്ടിരിക്കുന്നു

അവലംബംതിരുത്തുക

  1. 1.0 1.1 "മറിമായം ടീമിനെ സിനിമയിലെടുത്തു!". മലയാളം ന്യൂസ്. 2013 ഫെബ്രുവരി 19. ശേഖരിച്ചത് 2013 മാർച്ച് 31.
  2. "Winning Hearts the merry way". ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്. ശേഖരിച്ചത് 2013 മാർച്ച് 30.
  3. നായർ, ജിഷ ജി. "നിനച്ചിരിക്കാതെ തെളിഞ്ഞ ഭാഗ്യനക്ഷത്രം". മനോരമ ഓൺലൈൻ. ശേഖരിച്ചത് 2013 മാർച്ച് 31.
  4. 4.0 4.1 "രചന നാരായണൻ കുട്ടി". m3db. ശേഖരിച്ചത് 2013 മാർച്ച് 31.
  5. "രചന നാരായണൻ കുട്ടി:അഭിമുഖം". ഏഷ്യാനെറ്റ് ന്യൂസ്. 2013 മാർച്ച് 9. ശേഖരിച്ചത് 2013 മാർച്ച് 31.
  6. പി.എസ്., രാകേഷ്‌ (2013 മാർച്ച് 24). "ചോദ്യവഴികളിലെ നവാഗതനേട്ടം". മാതൃഭൂമി. ശേഖരിച്ചത് 2013 മാർച്ച് 31.


"https://ml.wikipedia.org/w/index.php?title=രചന_നാരായണൻകുട്ടി&oldid=2787049" എന്ന താളിൽനിന്ന് ശേഖരിച്ചത്