മഞ്ജുഷ് ഗോപാൽ
കേരളത്തിലെ ഒരു ദൃശ്യമാധ്യമ പ്രവർത്തകനാണ് മഞ്ജുഷ് ഗോപാൽ. ടെലിവിഷൻ റിപ്പോർട്ടർ, അവതാരകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 2007-ലെ മികച്ച അന്വേഷണാത്മക ദൃശ്യമാധ്യമ റിപ്പോർട്ടർക്കുള്ള സംസ്ഥാന സർക്കാർ പുരസ്ക്കാരം നേടി.[1]
ജീവിതരേഖ
തിരുത്തുക2001-ൽ ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ ട്രെയിനിയായി മാധ്യമ ജീവിതം തുടങ്ങി. കോഴിക്കോട് ബ്യൂറോയിൽ തുടക്കം. നിരവധി ദൃശ്യകഥകൾ ഏഷ്യാനെറ്റിന് വേണ്ടി റിപ്പോർട്ട് ചെയ്തു. 2002-ലെ മാറാട് കലാപം റിപ്പോർട്ട് ചെയ്ത് ശ്രദ്ധേയനായി[അവലംബം ആവശ്യമാണ്]. 2003-ൽ മുത്തങ്ങ ആദിവാസി സമരം റിപ്പോർട്ട് ചെയ്തു. വയനാട്ടിൽ നിന്ന് ജീവിത ഗന്ധികളായ നൂറോളം വാർത്തകൾ[അവലംബം ആവശ്യമാണ്] റിപ്പോർട്ട് ചെയ്തു. 2004 മുതൽ 2009 വരെ ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ബ്യൂറോയിൽ. സ്വാശ്രയ കോളേജുകളിലെ തലവരിപ്പണത്തെക്കുറിച്ച് ഒളിക്യാമറ ഉപയോഗിച്ച് റിപ്പോർട്ട് തയ്യാറാക്കി. 2009 മുതൽ ഏഷ്യാനെറ്റ് ന്യൂസിൽ വാർത്താ അവതാരകനായും പ്രവർത്തിച്ചിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-02-16. Retrieved 2012-10-05.