സംവാദം:രചന നാരായണൻകുട്ടി

Active discussions

ഇംഗ്ലീഷ് വിക്കിയിലെയും മലയാളം വിക്കിയിലെയും ജനനത്തീയതികൾ വ്യത്യാസപ്പെട്ടിരിക്കുന്നല്ലൊ --കാർത്തുമ്പി (സംവാദം) 18:30, 15 മാർച്ച് 2013 (UTC)[]

ഇപ്പൊ ഇവിടെ ജനനത്തിയതി കാണാനില്ലല്ലോ കാർത്തുമ്പി.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 20:00, 15 മാർച്ച് 2013 (UTC)[]
തിരുത്തുമ്പോൾ infoboxil ഉണ്ട്. --കാർത്തുമ്പി (സംവാദം) 05:17, 16 മാർച്ച് 2013 (UTC)[]

ശ്രദ്ധേയതതിരുത്തുക

ഈ ലേഖനത്തിനു ശ്രദ്ധേയതാ പ്രശ്നമോ? ലക്കിസ്റ്റാറിൽ നായിക,ആമേനിൽ ശ്രദ്ധേയമായ വേഷം,മറിമായം ഇതൊന്നും പോരെ? നിജിൽ പറയൂ 14:52, 29 മാർച്ച് 2013 (UTC)[]

പോരല്ലോ, ഇതൊന്നും ശ്രദ്ധേയത നൽകുന്ന വിഷയങ്ങളല്ല. --സുഗീഷ് (സംവാദം) 14:58, 29 മാർച്ച് 2013 (UTC)[]
അഭിനേതാക്കളുടെ ശ്രദ്ധേയതാ മാനദണ്ഡങ്ങൾ എന്താണ്.(ഒന്നിലധികം പ്രശസ്ത ചിത്രങ്ങളിലോ ടിവി ഷോകളിലോ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ പോര എന്നാണെങ്കിൽ)?നിജിൽ പറയൂ 15:22, 29 മാർച്ച് 2013 (UTC)[]
നിജിൽ, ശ്രദ്ധേയതയെ സംബന്ധിച്ച് പൊതുവായ ചില കാര്യങ്ങളുണ്ട്.

1.പൊതുവായ ജീവചരിത്രം

 1. The person has received a well-known and significant award or honor, or has been nominated for one several times.
 2. The person has made a widely recognized contribution that is part of the enduring historical record in his or her specific field.

അല്ല, ഇനി Creative professionals എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന (Scientists, academics, economists, professors, authors, editors, journalists, filmmakers, photographers, artists, architects, engineers, and other creative professionals) ഈ വിഭാഗത്തിലാണെങ്കിൽ,

 1. The person is regarded as an important figure or is widely cited by peers or successors.
 2. The person is known for originating a significant new concept, theory or technique.
 3. The person has created, or played a major role in co-creating, a significant or well-known work, or collective body of work, that has been the subject of an independent book or feature-length film, or of multiple independent periodical articles or reviews.
 4. The person's work either (a) has become a significant monument, (b) has been a substantial part of a significant exhibition, (c) has won significant critical attention, or (d) is represented within the permanent collections of several notable galleries or museums. (ക്ഷമിക്കുക. ഇതിതുവരെ മലയാളീകരിച്ചിട്ടില്ല എന്നത് ഖേദത്തോടെ ഓർക്കുന്നു.)

ഇത്രയുമാണ് വ്യക്തികളേ സംബന്ധിച്ച് വിക്കിപീഡിയയിൽ ഉള്ള ശ്രദ്ധേയതാ മാനദണ്ഡം.. ഇത് ഏതുകൂട്ടത്തിലാണ് രചന നാരായണൻകുട്ടി ഉൾപ്പെടുന്നത്. --സുഗീഷ് (സംവാദം) 05:42, 30 മാർച്ച് 2013 (UTC)[]

ഇത് അല്ലല്ലോ.അഭിനേതാക്കൾക്ക് വേറെ ഉണ്ടല്ലോ.അതും മലയാളീകരിച്ചിട്ടില്ല.

Entertainers

Actors, voice actors, comedians, opinion makers, models, and television personalities:

 1. Has had significant roles in multiple notable films, television shows, stage performances, or other productions.
 2. Has a large fan base or a significant "cult" following.
 3. Has made unique, prolific or innovative contributions to a field of entertainment.

ഇത് താങ്കളുടെ സംശയം ദൂരീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.നിജിൽ പറയൂ 06:00, 30 മാർച്ച് 2013 (UTC)[]

മലയാളം വിക്കിപീഡിയ ഇപ്പോൾ പിന്തുടരുന്ന മാനദണ്ഡമനുസരിച്ച് (മാനദണ്ഡം 1) ഈ താളിന് ശ്രദ്ധേയതയുണ്ട് എന്ന് കരുതുന്നു. --സിദ്ധാർത്ഥൻ (സംവാദം) 06:20, 30 മാർച്ച് 2013 (UTC)[]

ഫലകം ഒഴിവാക്കി. --Vssun (സംവാദം) 06:39, 30 മാർച്ച് 2013 (UTC)[]

അതെന്തായാലും നന്നായി! - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 06:49, 30 മാർച്ച് 2013 (UTC)[]
ശരി, സമ്മതിക്കുന്നു. മുകളിൽ ഞാൻ നൽകിയത് തെറ്റുതന്നെ. പക്ഷേ താഴെ നൽകിയിരിക്കുന്ന കാര്യത്തിൽ ഏതാണാവോ ശ്രദ്ധേയമായി ഈ വ്യക്തിക്കുള്ളത്?--സുഗീഷ് (സംവാദം) 06:52, 30 മാർച്ച് 2013 (UTC)[]
മാനദണ്ഡം 1 പ്രകാരം രണ്ട് ചിത്രങ്ങളിൽ പ്രധാനവേഷം (ലക്കി സ്റ്റാർ, ആമേൻ), ടെലിവിഷൻ ഷോകൾ (മറിമായം, കോമഡി ഫെസ്റ്റിവൽ), സ്റ്റേജ് പെർഫോമൻസസ് (നൃത്തം), ഇതൊന്നും പോരേ? --സിദ്ധാർത്ഥൻ (സംവാദം) 07:44, 30 മാർച്ച് 2013 (UTC)[]
Has had significant roles in multiple notable films, television shows, stage performances, or other productions.
ലക്കി സ്റ്റാർ /ഏതെങ്കിലും ഒരു ചിത്രത്തിലെ നായികയ്ക്കോ നായകനോ എന്താണ് ശ്രദ്ധേയത?
ആമേൻ എന്ന ചിത്രത്തിൽ നായികയാണോ?
ഒന്നോ അതിലധികമോ ചിത്രങ്ങളിൽ നായിക ആയി എന്നത് ഒരിക്കലും ഒരു ശ്രദ്ധേയതാ മാനദണ്ഡം അല്ല.
മറിമായം, കോമഡി ഫെസ്റ്റിവൽ എന്നിങ്ങനെയുള്ള ടെലിവിഷൻ പരിപാടികൾക്ക് ശ്രദ്ധേയത ഉണ്ടോ ഇല്ലയോ എന്നറിയില്ല. പക്ഷേ അതിലെ അവതാരകർക്ക് യാതൊരു കാരണവശാലും ശ്രദ്ധേയത ഇല്ല എന്നുതന്നെ കരുതേണ്ടതാണ്.
ഓരോ കാര്യനിർവ്വാഹകരേയും ശ്രദ്ധേയതയൊക്കെ ഒന്നേന്ന് പഠിപ്പിക്കേണ്ടിവരുന്ന ഗതികേട് !!!

[ചുരുക്കം:- ഓരോ വിക്കിപീഡിയന്മാരുടെ പേരിലും ഓരോ താൾ തുടങ്ങാമല്ലോ?] --സുഗീഷ് (സംവാദം) 08:00, 30 മാർച്ച് 2013 (UTC)[]

Significant എന്നു പറഞ്ഞാൽ നായകനോ നായികയോതന്നെയായിക്കൊള്ളണമെന്നില്ല. ആമേനെക്കുറിച്ചുള്ള മാതൃഭൂമി റിവ്യൂവിൽ രചന നാരായണൻകുട്ടിയുടെ പ്രകടനം എടുത്തുപറയുന്നുണ്ട്. (മറ്റൊരു കമ്പ്യൂട്ടറിൽ നിന്നാണ്. മലയാളംശരിയായോ എന്ന് സംശയമുണ്ട്.) --സിദ്ധാർത്ഥൻ (സംവാദം) 12:25, 30 മാർച്ച് 2013 (UTC)[]
സിദ്ധാർത്ഥൻ പറഞ്ഞത്

നായികയായ സ്വാതിയേക്കാളും രചന നാരായണൻകുട്ടിയുടെ(ഫഹദിന്റെ സഹോദരി) പ്രകടനം എടുത്തുപറയേണ്ടിയിരിക്കുന്നു. കുറ്റം കണ്ടെത്തിയേ മതിയാകൂ എന്നുണ്ടെങ്കിൽ ക്ലൈമാക്‌സിൽ ഫഹദിന് മുന്നിൽ പൊട്ടിക്കരയുന്ന രംഗം സാമാന്യം ബോറാക്കി രചന. ഇതല്ലേ ?

പൊട്ടിപ്പോയ ഒരു സിനിമയ്ക്ക് ആളെക്കൂട്ടാൻ എഴുതിവിടുന്ന ബഡായികൾ ഒന്നും കാര്യമാക്കുന്നില്ല എങ്കിൽപ്പോലും ശ്രദ്ധേയതക്കുള്ളാ പരാമർശം ഇല്ലല്ലോ? ഇങ്ങനെ ഓരോ ന്യായങ്ങൾ പറഞ്ഞു ഓരോരോ ചവറുകൾ സ്ഥിരമായി ഇവിടെ ഇടം പിടിക്കുന്നുണ്ട്. ആ തെറ്റായ കീഴ്വഴക്കം മാറ്റിയേ പറ്റൂ.

അതുകൊണ്ട് ഫലകം മാറ്റി, താൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു.--സുഗീഷ് (സംവാദം) 14:31, 30 മാർച്ച് 2013 (UTC)[]

സുഗീഷ്, അങ്ങനെ ആണെങ്ങിൽ ആദ്യം ആ ശ്രദ്ധേയത നയം വ്യക്തമായി മലയാളത്തിൽ എഴുതി ശരിയാക്കണം, മലയാളം വിക്കിയിലെ സാഹചര്യത്തിന് വേണ്ട പോലെ.. അപ്പൊ എന്നെപ്പോലുള്ള പുതിയ ഉപയോക്താക്കൾക്ക് മനസിലാക്കാൻ എളുപ്പം ആയിരിക്കും.. Has had significant roles in multiple notable films, television shows, stage performances, or other productions - എന്ന് പറയുന്നത് വേണമെങ്കിൽ ഇവിടെ ബാധകമാണ് എന്ന് തോന്നാം. ആ രീതിയിൽ ഉള്ള ആശയക്കുഴപ്പങ്ങൾ ഒഴിവാക്കണം എങ്കിൽ ആദ്യം ആ നയം വ്യക്തമായി തയ്യാറാക്കണം.. അപ്പൊ കണ്ഫ്യുഷൻ ഇല്ലല്ലോ.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 14:40, 30 മാർച്ച് 2013 (UTC)[]

  എന്തായാലും മാതൃഭൂമി പോലൊരു മാധ്യമം പൊട്ടിപ്പോയ സിനിമയ്ക്ക് ആളെക്കൂട്ടാൻ സിനിമാ റിവ്യൂ എഴുതുന്നുണ്ടോ എന്നെനിക്കറിയില്ല. ആമേൻ സിനിമ കണ്ട് സബ്ജക്ടീവായ ഒരഭിപ്രായത്തിന് ഞാൻ മുതിർന്നിട്ടുമില്ല. കാരണം ഞാൻ ആമേൻ കണ്ടിട്ടില്ല. മൂന്നാംകക്ഷി സ്രോതസ്സ് എന്ന നിലയ്ക്ക് മാതൃഭൂമിയിലെ ഒരു ലിങ്ക് ഇവിടെ ചൂണ്ടിക്കാണിച്ചുവെന്ന് മാത്രം. ഇപ്പോൾ മലയാളം വിക്കിപീഡിയിയിൽ നിലവിലിരിക്കുന്ന ശ്രദ്ധേയതാ മാനദണ്ഡം ഈ ലേഖനം പാലിക്കുന്നുണ്ട്. ശ്രദ്ധേയതയില്ല എന്ന നിലവിളികളല്ലാതെ അത് വ്യക്തമാക്കാനുള്ള കൂടുതൽ തെളിവുകളൊന്നും നല്കിയിട്ടില്ലാത്തതിനാൽ തല്ക്കാലം ഈ അഭിപ്രായത്തിൽ മാറ്റമില്ല. ഇതിൽ കൂടുതൽ പറയാനും എനിക്കില്ല. അതിനാൽ സുഗീഷിട്ട ഫലകത്തിന് മറ്റ് കാര്യനിർവാഹകർ തീരുമാനമെടുക്കട്ടെ.--സിദ്ധാർത്ഥൻ (സംവാദം) 15:43, 30 മാർച്ച് 2013 (UTC)[]

സുഗീഷ് ഒഴികെ ഇവിടെ അഭിപ്രായപ്പെട്ടവരെല്ലാവരും ശ്രദ്ധേയതയുണ്ടെന്ന് സമർത്ഥിച്ചിട്ടുണ്ടെന്ന് കാണുക. നിലവിലുള്ള നയങ്ങളനുസരിച്ച് ശ്രദ്ധേയതയുണ്ടെന്ന് കരുതുന്നതിനാലാണ് നേരത്തേയിട്ട ശ്രദ്ധേയതാഫലകം തന്നെ ഒഴിവാക്കിയത്. ഈ സന്ദർഭത്തിൽ പെട്ടെന്ന് മായ്ക്കാനുള്ള SD ഫലകത്തിനുപകരം, ചർച്ചകൾക്കു ശേഷം മായ്ക്കാൻ തീരുമാനമെടുക്കുന്ന AFD ഫലകമായിരുന്നു ഉപയോഗിക്കേണ്ടത്. SD മാറ്റി AFD ആക്കുന്നു. --Vssun (സംവാദം) 17:36, 30 മാർച്ച് 2013 (UTC)[]

ദയവുചെയ്ത് സുഗീഷ്, "ശ്രദ്ധേയത", "പെട്ടെന്ന് മായിക്കൽ," "ഒഴിവാക്കാനായി നിർദ്ദേശിക്കൽ" തുടങ്ങിയ തുടങ്ങിയ ചർച്ചകൾ എപ്പോഴൊക്കെ ആരംഭിക്കണം എന്ന് നന്നായിട്ടൊന്ന് പഠിക്കണമെന്ന് അപേക്ഷിക്കുന്നു. ഇങ്ങനെ കണ്ണിൽക്കണ്ടതൊക്കെ എടുത്തുവീശി ആ പ്രക്രിയകളുടെതന്നെ വിലയില്ലാതാക്കിമാറ്റരുതെന്നഭ്യർത്ഥിക്കുന്നു. --Adv.tksujith (സംവാദം) 17:57, 30 മാർച്ച് 2013 (UTC)[]

സുഹൃത്തുക്കളെ ദയവായി രചന നാരായണൻ കുട്ടി മായ്ക്കരുത്.. ഇംഗ്ലീഷ് വിക്കിയിൽ ഇതിലും ചെറിയ റോളുകൾ ചെയ്തവരുടെ പ്രൊഫൈൽ വർഷങ്ങൾ പഴക്കം ഉള്ളത് ഉണ്ട്. അത് കൊണ്ട് ദയവായി ഡിലീറ്റ്‌ ചെയ്യരുത്. രചന പുതിയ ഒരു നടിയാണ് ഒരു സിനിമയിൽ അഭിനയിച്ചാൽ അത് തന്നെ ധാരാളമാണ്. അല്ലാതെ ആ സിനിമയ്ക്ക് അവാർഡ്‌ കിട്ടിയാൽ മാത്രമേ വിക്കിയിൽ ഉൾപ്പെടുത്തു എന്നാണെങ്കിൽ ഇംഗ്ലീഷ് വിക്കിയിലെ പകുതിയിൽ ഏറെ ആക്ടർമാരെയും ഒഴിവാക്കേണ്ടി വരും.ആളുകൾ അറിയാൻ ആഗ്രഹിക്കുന്നവരുടെ വിവരങ്ങൾ നൽകുകയല്ലേ വികിയുടെ ലക്ഷ്യം. ലക്കി സ്റാർ കാണാൻ ഇട ആകുന്ന ആൾ തീര്ചായും ഈ നടി ആരെന്നു തിരയുമ്പോ നമുക്ക്‌ ഇത്രയും വിവരങ്ങൾ കൊടുക്കാൻ കഴിഞ്ഞാൽ അത് വിജയമല്ലേ?--Devgowri (സംവാദം) 18:56, 30 മാർച്ച് 2013 (UTC)[]

@പ്രാഞ്ചിയേട്ടൻ, പുതിയ നയങ്ങൾ ഉണ്ടാകട്ടെ, അല്ലെങ്കിൽ ഉള്ളവ കാലോചിതമായി പരിഷ്കരിക്കട്ടെ,
@സിദ്ധാർത്ഥൻ, ശ്രദ്ധേയത ഇല്ല എന്നതിന് ഏതു തരം തെളിവാണ് താങ്കൾ ആവശ്യപ്പെടുന്നത്. ഇപ്പോൾ മലയാളം വിക്കിപീഡിയയിൽ ഈ വിഷയങ്ങിൽ നൽകിയിരിക്കുന്ന ഏതെങ്കിലും ഒരെണ്ണം കൃത്യമായി ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിഷയം പാലിക്കപ്പെടുന്നുണ്ടോ? പറഞ്ഞിരിക്കുന്ന വിഷയങ്ങളിൽ ഏതെങ്കിലും ഒരെണ്ണം പാലിക്കട്ടെ, ഞാൻ എന്റെ തീരുമാനം മാറ്റാം.
@സുനിൽ, ശ്രദ്ധേയത ഉണ്ട് എന്ന് എല്ലാരും പറഞ്ഞിട്ട് കാര്യമില്ല. എന്താണ് ഈ വിഷയത്തിലെ ശ്രദ്ധേയത എന്ന് ആരും പറയുന്നില്ല. ഒരു സിനിമയിൽ നായികയായി അഭിനയിച്ചു,/ ഒരു സീരിയലിൽ കഥാപാത്രമാൺ/ഒരു റിയാലിറ്റി ഷോ അവതരിപ്പിക്കുന്നു എന്നതൊന്നും ശ്രദ്ധേയതാ വിഷയത്തിൽ ഉൾപെടുന്നില്ല എന്നതുതന്നെ കാരണം. ഇതുപോലെയുള്ള സംവാദങ്ങൾ പല താളുകളിലും സംഭവിച്ചിട്ടുണ്ട്. ഒരുദാഹരണം.
@വക്കീലേ, കണ്ണിൽക്കാണുന്നതല്ലേ എടുത്ത് വീശാൻ പറ്റൂ. വിക്കിയിൽ ചവറുകൾ വരണ്ട എന്നു തന്നെയാണ് എന്റെ അഭിപ്രായം. ഇപ്പോൾ തന്നെ വളരേയധികം ചവറുകൾ ഉണ്ട്. ഇനി അവ ഒഴിവാക്കാൻ പറ്റില്ലല്ലോ? ഇനി ഫലകങ്ങളുടെ കാര്യം, ശ്രദ്ധേയതാ ഫലകമാണല്ലോ ഞാൻ ചാർത്തിയത്, ഒരാൾ അത് ശ്രദ്ധേയത ഉണ്ട് എന്നു പറഞ്ഞാലുടൻ അതെടുത്ത് മാറ്റുന്നതെന്തിന്. ആദ്യമായി എന്താണ് അതിലുള്ള ശ്രദ്ധേയത എന്നുള്ള വിഷയം കൊണ്ടുവരിക, ചർച്ച ചെയ്യുക, പിന്നീട് തീരുമാനിക്കുക. ചർച്ച ചെയ്യാനുഌഅ കാര്യങ്ങൾ ചർച്ച ചെയ്യണം, വോട്ടു ചെയ്യാനുള്ളവ വോട്ടും ചെയ്യണം. ഏകപക്ഷീയമായി കാര്യങ്ങൾ ചെയ്യാൻ കാര്യനിർവ്വാഹകർക്ക് മാത്രമേ പറ്റൂ എന്നാണോ? പെട്ടെന്നു മായ്ക്കാൻ പറഞ്ഞതിനാൽ ഇപ്പോൾ ലേഖനത്തിനേക്കാൾ വലിയ സംവാദം ഉണ്ടാകുന്നു.
@ദേവഗൗരി, ഇത് ഇംഗ്ലീഷ് വിക്കിപീഡിയ അല്ല.
ചാലക്കോടനും, പി.കെ.രാജനും, ഭുവനേശ്വരനും ദേവപാലനും മുഹമ്മദ് മുസ്തഫയ്ക്കും ഇല്ലാത്ത ശ്രദ്ധേയത എങ്ങനെ ഈ വ്യക്തിക്ക് ഉണ്ടായി എന്നറിഞ്ഞാൽ നന്നായിരുന്നു.--സുഗീഷ് (സംവാദം) 05:38, 31 മാർച്ച് 2013 (UTC)[]

നിലവിലുള്ള ഒരു നയം നോക്കം Has made unique, prolific or innovative contributions to a field of entertainment. എന്ന നയത്തിന്റെ അർത്ഥമെന്താണ്? ഇവിടെ OR ഉപയോഗിച്ചിരിക്കുന്നതിനാൽ മൂന്ന് മാനദണ്ഡങ്ങളിലൊന്നെങ്കിലും മ‌തി എന്ന് ഉറപ്പാണല്ലോ?

 1. ഒരു എന്റർടെയിന്മെന്റ് രംഗത്ത് ധാരാളം സംഭാവനകൾ നൽകിയിട്ടുള്ള ഒരാൾക്ക് ശ്രദ്ധേയതയുണ്ട് എന്നും (ഒരുപാട് പാട്ടുപാടിയിട്ടുള്ളയാൾ, ഒരുപാട് ചലച്ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളയാൾ)
 2. ഇന്നവേറ്റീവ് സംഭാവനകൾ നൽകിയിട്ടുള്ളയാൾക്ക് ശ്രദ്ധേയതയുണ്ട് എന്നും (ഇതുവരെ ആരും ഉപയോഗിച്ചിട്ടില്ലാത്ത പുതിയ ചലച്ചിത്ര സങ്കേതം ഉദാഹരണം)
 3. ഒറ്റയായ/അനന്യമായ സംഭാവനകൾ നൽകിയിട്ടുള്ളയാൾക്ക് ശ്രദ്ധേയതയുണ്ട് (മറ്റൊരാളിനെ അരുകരിക്കുന്നയാൾ ശ്രദ്ധേയനല്ല എന്നതാണ് ഞാൻ മനസ്സിലാക്കുന്നത് - അതായത് യേശുദാസും ജയച്ചന്ദ്രനും പാടിയ പാട്ടുകൾ ഗാനമേളകളിൽ പാടുന്ന ഗായകൻ ശ്രദ്ധേയനല്ല) എന്നുമാണ് എനിക്ക് മനസ്സിലാകുന്നത്.

ഇനി ഇങ്ങനെ ശ്രദ്ധേയതയുണ്ട് എന്നത് എങ്ങനെ ഉറപ്പുവരുത്താം?

 1. secondary sources, provide the most objective evidence of notability.
 2. sources address the subject directly in detail, and no original research is needed to extract the content.

ദ്വിതീയ സ്രോതസ്സുകൾ ആദ്യത്തെ മാനദണ്ഡം അനുസരിക്കുന്ന ആൾക്കാരെപ്പറ്റി നേരിട്ട് വിശദമായി പരാമർശിക്കുന്നുണ്ടെങ്കിൽ ശ്രദ്ധേയതയുണ്ട് എന്നത് തെളിയിക്കപ്പെട്ടുകഴിഞ്ഞു.

പി.കെ.രാജനും, ഭുവനേശ്വരനും ദേവപാലനും മുഹമ്മദ് മുസ്തഫയ്ക്കും എന്റർടൈനർ എന്ന നിലയ്ക്കല്ല ശ്രദ്ധേയത വേണ്ടത്. കുറ്റകൃത്യങ്ങളുടെ ഇര എന്ന നിലയ്ക്കാണ്. ആ ശ്രദ്ധേയത ഉണ്ടെങ്കിൽ അത് അവലംബങ്ങളിലൂടെ തെളിയിക്കപ്പെട്ടിരിക്കണം. ഇല്ലെങ്കിൽ ശ്രദ്ധേയത ഇല്ലെന്ന കാരണത്താൽ എന്തുകൊണ്ട് നീക്കം ചെയ്തുകൂട? അജയ് പ്രസാദ്‌, അജീഷ്‌ വിശ്വനാഥൻ, അനീഷ്‌ രാജൻ, കെ.ആർ തോമസ്, കെ.വി. റോഷൻ, കെ.വി. സുധീഷ്, സെയ്താലി, എം. രാജേഷ്‌ എന്നിവർക്ക് (കുറ്റകൃത്യങ്ങളുടെ ഇര) എന്ന നിലയിൽ ദ്വിതീയ സ്രോതസ്സുകൾ ശ്രദ്ധേയത തെളിയിക്കുന്നുണ്ട്. ദേവപാലന്റെയും മറ്റും കാര്യത്തിൽ അതുണ്ടായിരുന്നില്ല. ആ വിഷയം എന്റർടൈന്മെന്റുമായി ബന്ധപ്പെട്ട ഒരാളുടെ കാര്യത്തിൽ എന്തിന് ചർച്ച ചെയ്യണം? --അജയ് ബാലചന്ദ്രൻ (സംവാദം) 06:41, 31 മാർച്ച് 2013 (UTC)[]


എന്റർടൈനർ ആണെങ്കിൽ :-,ഒരു എന്റർടെയിന്മെന്റ് രംഗത്ത് ധാരാളം സംഭാവനകൾ നൽകിയിട്ടുള്ള ഒരാൾക്ക് ശ്രദ്ധേയതയുണ്ട് ധാരാളം സംഭാവനകൾ ഉണ്ടായിരിക്കണം.
ഇന്നവേറ്റീവ് സംഭാവനകൾ , ആ സംഭാവനകളിൽ പ്രസ്തുത വ്യക്തിയുടെ സംഭാവനകൾ?
ഒറ്റയായ/അനന്യമായ സംഭാവനകൾ.. ?
ഈ പറഞ്ഞിരിക്കുന്നതിലേതെങ്കിലും ഒന്ന് ഈ വ്യക്തിയേക്കുറിച്ചുള്ള അവലംബങ്ങളിൽ ഉണ്ടോ?
വിഷയം എന്റർടൈന്മെന്റുമായി ബന്ധപ്പെട്ട ഒരാളുടെ കാര്യത്തിൽ എന്തിന് ചർച്ച ചെയ്യണം? ചർച്ച എന്റർടൈനർ എന്ന വിഷയത്തിന്മേലല്ലല്ലോ ചർച്ച ശ്രദ്ധേയത എന്ന വിഷയത്തിലല്ലേ? പിന്നെ കുറ്റകൃത്യങ്ങളുടെ ഇര എന്ന നിലയിൽ മുകളിൽ പറഞ്ഞിരിക്കുന്നതും ഇപ്പോൾ നിലനിൽക്കുന്നതുമായ താളുകളിൽ ആർക്കും ശ്രദ്ധേയത ഇല്ല എന്നുതന്നെ ഉറപ്പിച്ചു പറയേണ്ടിയും വരും.--സുഗീഷ് (സംവാദം) 07:07, 31 മാർച്ച് 2013 (UTC)[]

ഈ പറഞ്ഞിരിക്കുന്നതിലേതെങ്കിലും ഒന്ന് ഈ വ്യക്തിയേക്കുറിച്ചുള്ള അവലംബങ്ങളിൽ ഉണ്ടോ? മറ്റാരെങ്കിലും അഭിനയിച്ച വേഷത്തിന്റെ പാരഡിയായിരുന്നോ രചന നാരായണൻകുട്ടി അഭിനയിച്ചത്? സ്വന്തം നിലയ്ക്കുതന്നെയല്ലേ അഭിനയം നടത്തിയത്? ധാരാളം സംഭാവനകൾ ഉണ്ടായിരിക്കണം. ധാരാളം എന്നത് ഇവിടെ ബാധകമായിക്കൂട എന്നില്ലെങ്കിലും അതാണ് ഇവിടെ ബാധകമായ മാനദണ്ഡം എന്ന് ഞാൻ കരുതുന്നില്ല. ഇന്നവേഷനും മാനദണ്ഡമാണെന്ന് കരുതുന്നില്ല. പക്ഷേ പല ചലച്ചിത്രങ്ങളിൽ അഭിനയിച്ചു എന്ന ഒറ്റക്കാരണം മതി എന്റെ അഭിപ്രായത്തിൽ അനന്യമായ സംഭാവനകൾ എന്ന മാനദണ്ഡം പാലിക്കാൻ. --അജയ് ബാലചന്ദ്രൻ (സംവാദം) 07:24, 31 മാർച്ച് 2013 (UTC)[]

ആരുടേയെങ്കിലും പാരഡി ആണോ അല്ലയോ എന്നത് വിഷയമല്ലല്ലോ? ഇനി അല്പം കൂടി കടന്നു പറയുകയാണെങ്കിൽ ജയറാമിന്റെ ഒരു ചിത്രത്തിലെ നായിക, അല്ലെങ്കിൽ ദീപു അന്തിക്കാടിന്റെ ആദ്യം സിനിമയിലെ നായിക. ഇനി ഒരു ചോദ്യം, ആരാ ദീപു അന്തിക്കാട്? ഇനി ആമേൻ എന്ന ചിത്രത്തേക്കുറിച്ച് പറഞ്ഞാൽ, ഫഹദ് ഫാസിലിന്റെ സഹോദരിയായി അഭിനയിച്ച കുട്ടി എന്നതിൽ കവിഞ്ഞ് എന്ത് ശ്രദ്ധേയതയാണുള്ളത്. ഇതേ കാര്യങ്ങൾ തന്നെ സന്നിധാനന്ദന്റെ ശ്രദ്ധേയതാ വിഷയത്തിലും, രക്തസാക്ഷികളുടെ വിഷയത്തിലും ഉന്നയിക്കുന്നു. കാരണം ഇല്ലാം കൂടി ഇപ്പോൾ ഒരുമിച്ചല്ലേ ചർച്ച.

ധാരാളം സംഭാവനകൾ എന്നത് എന്തുകൊണ്ട് ബാധകമാക്കീക്കൂട?? അവർ തുടരുന്ന പ്രവർത്തനമേഖലയിൽ വളരെ പ്രശസ്തവും ഒഴിവാക്കാൻ പറ്റാത്തതുമായ സേവനങ്ങൾ ഉള്ള ഒരാൾക്ക് പോലും വിക്കിപീഡിയയിൽ ശ്രദ്ധേയത ഇല്ല. പിന്നെയാണ് ഒരു സിനിമയിൽ, നായിക, ഒന്നിൽ സഹോദരി വേഷം, പിന്നെ ഒരു കോമഡി സീരിയലിൽ വേഷം, ഒരു കോമഡി പരിപാടിയുടെ അവതാരക. ഇതൊന്നും ശ്രദ്ധേയതയുള്ള വിഷയങ്ങൾ അല്ല. --സുഗീഷ് (സംവാദം) 13:41, 31 മാർച്ച് 2013 (UTC)[]

 • ആരുടെയെങ്കിലും പാരഡി ആണോ എന്നത് വിഷയമാണ്. ഗാനമേളയിൽ പാട്ടുപാടുന്നയാൾക്കല്ല ശ്രദ്ധേയത. ആ പാട്ട് ഒറിജിനൽ രൂപത്തിൽ ചലച്ചിത്രത്തിൽ പാടിയ യേശുദാസിനോ സന്നിധാനന്ദനോ ആണ്.
 • രചന നാരായണൻ കുട്ടിക്ക് ഫഹദ് ഫാസിലുമായോ ദീപു അന്തിക്കാടുമായോ ഉള്ള അസോസിയേഷൻ കാരണമല്ല ശ്രദ്ധേയത. (അസോസിയേഷൻ കാരണമുള്ള ശ്രദ്ധേയത ലഭിക്കുന്നത് പങ്കാളികൾക്കോ ബന്ധുക്കൾക്കോ ആണ്. കലാകാരികൾക്കല്ല). ഇവിടെ രചനയ്ക്കുള്ള ശ്രദ്ധേയത പല മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചു എന്നതാണ് (വേഷത്തിന്റെ ദൈർഖ്യമോ പ്രാധാന്യമോ പ്രസക്തമല്ല - പ്രസക്തമാണെന്ന് സൂചിപ്പിക്കുന്ന മാനദണ്ഡങ്ങളൊന്നും വിക്കിപീഡിയയിൽ നിലവിലില്ല). രചന നാരായണൻ കുട്ടിയുടെ കലാജീവിതവും വ്യക്തിജീവിതവും ഒറിജിനൽ റിസേർച്ച് കൂടാതെ ലഭ്യമാക്കാവുന്ന പരിശോധനായോഗ്യമായ ഒന്നിലധികം സ്രോതസ്സുകളുണ്ടെങ്കിൽ (മൂന്നാം കക്ഷി സ്രോതസ്സുകൾ നന്ന്) രചനയ്ക്ക് കലാരംഗത്ത് തന്റേതായ സംഭാവനകൾ നൽകിയ കലാകാരി എന്ന നിലയിൽ നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് ശ്രദ്ധേയതയുണ്ട്.
 • ധാരാ‌ളം എന്ന വാക്കിനർത്ഥം വിക്കിപീഡിയ മാനദണ്ഡങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടോ? രണ്ടിലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചാൽ അത് ധാരാളം എന്ന് ഒരാൾ വാദിച്ചാൽ അത് തെറ്റെന്നു സ്ഥാപിക്കാൻ വിക്കിപീഡിയയിൽ മാനദണ്ഡങ്ങളുണ്ടോ? എഴുതിവയ്ക്കപ്പെട്ടതല്ലേ മാനദണ്ഡം?
 • അവർ തുടരുന്ന പ്രവർത്തനമേഖലയിൽ വളരെ പ്രശസ്തവും ഒഴിവാക്കാൻ പറ്റാത്തതുമായ സേവനങ്ങൾ ഉള്ള ഒരാൾക്ക് പോലും വിക്കിപീഡിയയിൽ ശ്രദ്ധേയത ഇല്ല. അത് ഒരു തെറ്റുതന്നെയല്ലേ (ഒരുദാഹരണം കിട്ടിയിരുന്നെങ്കിൽ ഈ തെറ്റ് പരിഹരിക്കാൻ ശ്രമിക്കാമായിരുന്നു)? ഒരു തെറ്റ് ചൂണ്ടിക്കാട്ടിയാണോ മറ്റൊരു ശരി തെറ്റാണെന്ന് സ്ഥാപിക്കുന്നത്?
 • ഒരു സിനിമയിൽ, നായിക, ഒന്നിൽ സഹോദരി വേഷം, പിന്നെ ഒരു കോമഡി സീരിയലിൽ വേഷം, ഒരു കോമഡി പരിപാടിയുടെ അവതാരക. ഇതൊന്നും ശ്രദ്ധേയതയുള്ള വിഷയങ്ങൾ അല്ല. അത് സുഗീഷിന്റെ തെറ്റിദ്ധാരണയാണെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. ഇതൊക്കെ നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ചുതന്നെ ശ്രദ്ധേയമായ കാര്യങ്ങളാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 03:47, 1 ഏപ്രിൽ 2013 (UTC)[]
ആ പാട്ട് ഒറിജിനൽ രൂപത്തിൽ ചലച്ചിത്രത്തിൽ പാടിയ യേശുദാസിനോ സന്നിധാനന്ദനോ ആണ്. ഇത് സാങ്കേതികമായ രൂപത്തിലാണോ ഉദ്ദേശിച്ചത്?
രചന നാരായണൻ കുട്ടിക്ക് ഫഹദ് ഫാസിലുമായോ ദീപു അന്തിക്കാടുമായോ ഉള്ള അസോസിയേഷൻ കാരണമല്ല ശ്രദ്ധേയത. (അസോസിയേഷൻ കാരണമുള്ള ശ്രദ്ധേയത ലഭിക്കുന്നത് പങ്കാളികൾക്കോ ബന്ധുക്കൾക്കോ ആണ്. കലാകാരികൾക്കല്ല). ഇതൊന്നുകൂടി വായിക്കുക. വസ്തുതാപരമായ ഒരു തെറ്റില്ലേ ?
വേഷത്തിന്റെ ദൈർഖ്യമോ പ്രാധാന്യമോ പ്രസക്തമല്ല ആ മാനദണ്ഡം എവിടെ? ഒന്നു കാണിച്ചു തരുമോ?
രചനയ്ക്ക് കലാരംഗത്ത് തന്റേതായ സംഭാവനകൾ നൽകിയ കലാകാരി എന്താണ് ആ ശ്രദ്ധേയമായ സംഭാവനകൾ?
നീക്കം ചെയ്യപ്പെട്ട പല ജീവചരിത്രങ്ങളും ഇവിടെ അനുവർത്തിച്ചുപോരുന്ന ശ്രദ്ധേയതാ നയം അനുസരിച്ച് നീക്കം ചെയ്യപ്പെട്ടതുതന്നെയാണ്. നീക്കം ചെയ്ത താളുകൾ കാണുന്നതിന് കാര്യനിർവ്വാഹകർക്ക് കഴിമെന്ന് കരുതുന്നു.--സുഗീഷ് (സംവാദം) 04:16, 1 ഏപ്രിൽ 2013 (UTC)[]
 • ഇത് സാങ്കേതികമായ രൂപത്തിലാണോ ഉദ്ദേശിച്ചത്? മനസ്സിലായില്ല.
 • വസ്തുതാപരമായ ഒരു തെറ്റില്ലേ ? എബ്രഹാം ലിങ്കണിന്റെ ഭാര്യയെ സംബന്ധിച്ച താളാണിത്. എബ്രഹാം ലിങ്കൺ ഇവരുടെ ഭർത്താവായതിനാൽ ഇവർ ഫസ്റ്റ് ലേഡിയായി. അല്ലാതെ ഇവർക്കെന്താണ് സ്വതന്ത്ര താളുണ്ടാകാൻ വേണ്ട ശ്രദ്ധേയത? അസോസിയേഷൻ കാരണം ശ്രദ്ധേയത ലഭിക്കുന്നതിന്റെ ഒരുദാഹരണമാണിത്. പട്രീഷ്യ ബ്ലാഗോജേവിച്ച് മേരി ടോഡ് ലിങ്കണേക്കാൾ വളരെ ശ്രദ്ധേയത കുറവാണെങ്കിലും ഒരാൾ ഭർത്താവിന്റെ ശ്രദ്ധേയത കാരണം വിക്കിപീഡിയയിൽ എത്തിപ്പെട്ടതിന്റെ ഒരുദാഹരണം. ഈ ഇംഗ്ലീഷ് വിക്കിപീഡിയയിലെ നയങ്ങൾ തന്നെയാണ് നമ്മൾ പരിഭാഷ പോലും ചെയ്യാതെ ഉപയോഗിക്കുന്നത്. പിന്നെന്താണ് ഇവിടെ വസ്തുതാപരമായ തെറ്റ്?
 • രചനയുടെ ശ്രദ്ധേയമായ സംഭാവനകൾ ചലച്ചിത്രങ്ങളിലഭിനയിച്ച വേഷങ്ങളാണ്. ഇംഗ്ലീഷ് വിക്കിപീഡിയയിലെ തർജ്ജമ ചെയ്യാത്ത നയങ്ങൾ പിന്തുടരുന്നതുകൊണ്ട് മറ്റൊരു ഇംഗ്ലീഷ് വിക്കിപീഡിയ ഉദാഹരണം. പെപ്പർ ബിങ്ക്ലിയെന്ന നടിക്ക് വിക്കിപീഡിയയിൽ എത്താമെങ്കിൽ എന്തുകൊണ്ട് രചനയ്ക്ക് എത്തിക്കൂട? പെപ്പർ ബ്ലിങ്കിയുടെ വേഷങ്ങൾക്ക് എന്താണ് പ്രത്യേകത?
 • ആ മാനദണ്ഡം എവിടെ? ഒന്നു കാണിച്ചു തരുമോ? സുഗീഷേ, റോളിന്റെ നീളം പ്രസക്തമാണെന്ന് മാനദണ്ഡമില്ലെങ്കിൽ പ്രസക്തമല്ലെന്നാണ് അർത്ഥം. ഒരു ചലച്ചിത്രത്തിൽ നടി ധരിച്ച വസ്ത്രം, ആഭരണം, ഹെയർസ്റ്റൈൽ, ഡയലോഗുകളുടെ എണ്ണം ഇതൊക്കെ പ്രസക്തമല്ല എന്ന് പ്രത്യേകം പ്രത്യേകം മാനദണ്ഡമുണ്ടാക്കാൻ സാധിക്കില്ല. ഇവയിൽ ഏതെങ്കിലും പ്രസക്തമാണെങ്കിൽ അതിനാണ് മാനദണ്ഡമുണ്ടാകേണ്ടത്. സൈലൻസ് ഓഫ് ദി ലാംബ്സ് എന്ന ചിത്രത്തിൽ ആന്റണി ഹോപ്കിൻസ് അഭിനയിച്ച വേഷം അരമണിക്കൂറിൽ താഴെയേ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുള്ളൂ എന്നാണ് എന്റെ ഓർമ. അതിനേക്കാൾ നീ‌ളമുള്ള വേഷമുള്ള ധാരാളം കഥാപാത്രങ്ങൾ ആ ചിത്രത്തിലുണ്ട്. ആന്റണി ഹോപ്കിൻസിന് ആ ചിത്രത്തിൽ ഓസ്കാർ അവാർഡ് ലഭിച്ചു. വേഷത്തിന്റെ നീളത്തിന് പ്രസക്തിയില്ല എന്നതിന് ഇതിനേക്കാൾ വലിയ തെളിവുവേണോ? നായികയ്ക്കു മാത്രമാണ് ശ്രദ്ധേയത എന്ന് മാനദണ്ഡമുണ്ടോ? മാനദണ്ഡം അഭിനേതാക്കൾക്കാണ്, നായികയ്ക്കല്ല.
 • നീക്കം ചെയ്യപ്പെട്ട പല ജീവചരിത്രങ്ങളും ഇവിടെ അനുവർത്തിച്ചുപോരുന്ന ശ്രദ്ധേയതാ നയം അനുസരിച്ച് നീക്കം ചെയ്യപ്പെട്ടതുതന്നെയാണ്. നീക്കം ചെയ്ത താളുകൾ കാണുന്നതിന് കാര്യനിർവ്വാഹകർക്ക് കഴിമെന്ന് കരുതുന്നു. തിരഞ്ഞുനോക്കാൻ ഒരുദാഹരണം തരുമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 04:45, 1 ഏപ്രിൽ 2013 (UTC)[]
സാങ്കേതികം എന്നു പറഞ്ഞത്; ഒരു പാട്ട് ആദ്യം പാടുന്നത് ട്രാക്ക് പാടുന്നവരാണ്. ആ ട്രാക്ക് കേട്ടാണ് രണ്ടാമതും പാടുന്നത്. അല്ലെന്ന് തെളിയിക്കാമെങ്കിൽ തെളിയിക്ക്.
എബ്രഹാം ലിങ്കന്റെ ഭാര്യ അവരുടെ രാജ്യത്ത് വളരെ പ്രാധാന്യമുള്ളവരായിരിക്കാം. പക്ഷേ ഇന്ത്യയിൽ/ മറ്റു രാജ്യങ്ങളിൽ അവർക്കെന്ത് ശ്രദ്ധേയത. മാത്രവുമല്ല ഇന്ത്യയിൽ രാഷ്ട്രപതി/ഉപരാഷ്ട്രപതി,തിരഞ്ഞെടുപ്പ് കമ്മീഷൻ, പ്രധാനമന്ത്രി,കേന്ദ്രമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാർ, സുപ്രീം കോടതി/ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ എന്നിവരുടെ ഭാര്യ/ഭർത്താവ് എന്നുള്ളതിന് എന്തു ശ്രദ്ധേയതയാണുള്ളത്. ?
രചനയുടെ ശ്രദ്ധേയമായ സംഭാവനകൾ ചലച്ചിത്രങ്ങളിലഭിനയിച്ച വേഷങ്ങളാണ്. എന്താണ് ആ വേഷങ്ങളിലെ ശ്രദ്ധേയത.?
ഇനി പെപ്പർ ബിങ്ക്ലിയെ ഇംഗ്ലീഷ് വിക്കിപീഡിയയിൽ കൊണ്ട് ചേർത്തത് ഞാനല്ലല്ലോ? ഇംഗ്ലീഷ് വിക്കിപീഡിയയിലെ നയങ്ങളാണ് എങ്കിൽ അവർ അവിടേയും ശ്രദ്ധേയത ഇല്ലാത്ത വ്യക്തിതന്നെയാണ്. മലയാളം വിക്കിയിലും യാതൊരു ശ്രദ്ധേയതയുമില്ലാത്ത പലരും ഉണ്ട് എന്നാണ്. മലയാള ചലച്ചിത്രതാരങ്ങൾ എന്ന വർഗ്ഗത്തിൽ ഉണ്ട്. താങ്കൾക്ക് അത് പരിശോധിക്കാവുന്നതാണ്.
ആന്റണി ഹോപ്കിൻസിന് ആ ചിത്രത്തിൽ ഓസ്കാർ അവാർഡ് ലഭിച്ചു. അതിനു ഞാൻ ഉത്തരവാദിയല്ല. മാത്രവുമല്ല മലയാളം വിക്കിപീഡിയ ആരുടേയും കഥാപാത്രത്തിന്റെ നീളവും വീതിയും ചുറ്റളവും നോക്കി ഇഅവാർഡുകൊടുക്കാനിരിക്കുന്ന അവാർഡ് കമ്മറ്റിയുമല്ല.
തിരഞ്ഞുനോക്കാൻ ഒരുദാഹരണം തരുമോ? നീക്കം ചെയ്യപ്പെട്ട താളുകൾ കാണാൻ എനിക്കൊരു വഴിയുമില്ല. അതു സിസോപ്പ്/ബ്യൂറോക്രാറ്റണ്ണന്മാർക്കേ പറ്റൂ..
ഇനി ഇ ലേഖനം മാത്രമല്ല; ശ്രദ്ധേയതാ ഫലകം ചാർത്തിയിരിക്കുന്ന ഏത് ലേഖനമായാലും നിലനിർത്തണമെങ്കിൽ നിലനിർത്താനാവശ്യമായ മാറ്റങ്ങൾ വരുത്തി പുതിയ നയം കൊണ്ടുവരണം. ഇപ്പോഴുള്ള നയത്തിന്റെ പിൻബലത്തിൽ ഈ ലേഖനം നിലനിലനിർത്താൻ തക്ക ശ്രദ്ധേയതയില്ല എന്നുതന്നെ പറയുന്നു.--സുഗീഷ് (സംവാദം) 05:20, 1 ഏപ്രിൽ 2013 (UTC)[]

പെപ്പർ ബ്ലിങ്കിയ്ക്ക് ശ്രദ്ധേയതയില്ല എന്ന് സുഗീഷ് ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഒന്ന് ടാഗിട്ടുനോക്കിയാൽ അവിടത്തെ ശ്രദ്ധേയതാനയം വിക്കി സമൂഹം എങ്ങനെയാണ് മനസ്സിലാക്കുന്നതെന്ന് ഒരു ഐഡിയ കിട്ടുമല്ലോ? ഒന്ന് ശ്രമിച്ചുനോക്കൂ (പെപ്പർ ബ്ലിങ്കിയുടെ താൾ 2007 മുതലുണ്ട്. ദിവസേന ഒരുഡസൻ ആൾക്കാരെങ്കിലും ഇത് കാണുന്നുമുണ്ട് ആരും ഇതുവരെ ശ്രദ്ധേയതാ ടാഗ് ഇട്ടതായി തോന്നുന്നില്ല) . --അജയ് ബാലചന്ദ്രൻ (സംവാദം) 06:11, 1 ഏപ്രിൽ 2013 (UTC)[]

 • ഈ സംവാദം താളിൽ നാലോ അഞ്ചോ പേർ നിലവിലുള്ള മാനദണ്ഡം അനുസരിച്ചുതന്നെ താളിന് നിലനിൽക്കാൻ സാദ്ധ്യതയുണ്ട് എന്നഭിപ്രായപ്പെട്ടിട്ടുണ്ട്. സുഗീഷ് മാത്രമാണ് അതിന് എതിരായ അഭിപ്രായം പറഞ്ഞിട്ടുള്ളത്. അതിനാൽ താൾ നിലനിർത്താനുള്ള സമവായമാണ് ഈ ചർച്ചയിൽ ഉരുത്തിരിഞ്ഞതായി കാണാൻ സാധിക്കുന്നത്.
 • ഇംഗ്ലീഷ് നയങ്ങൾ മലയാളമാക്കണമെന്നും പുതിയ നയങ്ങൾ കൊണ്ടുവരണമെന്നും എന്തായാലും ചർച്ചയിൽ സമവായമുള്ളതായി തോന്നുന്നുണ്ട് (രണ്ടോ മൂന്നോ പേർ ഏതാണ് അതുപോലുള്ള അഭിപ്രായം പറഞ്ഞിട്ടുണ്ട്). അത്തരമൊരു നയരൂപീകരണ ചർച്ച തുടങ്ങാൻ ഈ സംവാദം താളിൽ സമവായമുണ്ട് എന്ന് കണക്കാക്കം എന്ന് കരുതുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 06:11, 1 ഏപ്രിൽ 2013 (UTC)[]
ഇംഗ്ലീഷ് വിക്കിയിൽ ടാഗിടുക എന്നതല്ലല്ലോ എന്റെ ഉദ്ദേശ്യം. ഇവിടെ ഇട്ടിട്ട് ഒന്നും നടക്കുന്നില്ല. പിന്നെയാ ഇംഗ്ലീഷിൽ. മാത്രവുമല്ല മലയാളത്തിൽ ശ്രദ്ധേയമായ പല കാര്യങ്ങളും ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഇല്ലതാനും. അതുകൊണ്ട് അതിൽ വന്നു എന്നുള്ളത് ഇതിൽ വരാനൊരു കാരണമല്ല. ഇതിൽ ഉള്ളത് അതിൽ വരണമെന്നും ശഠിക്കുന്നില്ല. പിന്നെ താൾ സന്ദർശിക്കുന്നവരുടെ കാര്യം. മലയാളം വിക്കിയിൽ ഏറ്റവും കൂടുതൽ സന്ദർശിക്കുന്നതാളിന്റെ/ താളുകളുടെ ലിസ്റ്റ് ഒന്നു പ്രസിദ്ധീകരിക്കാമോ? അപ്പോ കാണാം എന്താണ് ആളുകൾ കൂടുതലായി അന്വേഷിക്കുന്നത് എന്ന്.
ഈ താളിന് ശ്രദ്ധേയത ഉണ്ട് എന്ന് നാലോ അഞ്ചോ അല്ല അഞ്ഞൂറ്/ആയിരം പേരു പറഞ്ഞാലും ശ്രദ്ധേയത ഇല്ല എന്ന എന്റെ അഭിപ്രായം ഞാൻ ഇപ്പോഴും പറയുന്നു. മാത്രവുമല്ല, ശ്രദ്ധേയത ഇല്ല എന്ന ഒറ്റക്കാരണത്താൽ തന്നെ ഈ താൾ നീക്കം ചെയ്യണം എന്ന ആവശ്യത്തിൽ ഉറച്ചുതന്നെ നിൽക്കുന്നു.
പുതിയ നയം കൊണ്ടുവരുന്ന കാര്യം; പുതിയ നയം വരട്ടെ, അതിനനുസരിച്ച് ഈ താളിന് ശ്രദ്ധേയത ഉണ്ട് എങ്കിൽ അപ്പോൾ മാറ്റാം എന്റെ അഭിപ്രായം. ശ്രദ്ധേയത അങ്ങനെ ഉണ്ടാക്കുകയാണെങ്കിൽ സിനിമയിലും സീരിയലുകളിലും ലൈറ്റ് ബോയി/ഡ്രൈവർ മുതൽ പേർക്ക് വിക്കിതാൾ ഉണ്ടാകും എന്നു കരുതുന്നു. കൂടാതെ ഓരോ വിക്കിമീഡിയന്റേയും പേരിൽ ഓരോ സചിത്രതാളുകൾ കൂടി വരാൻ ഇടനൽകട്ടെ എന്നാശംസിക്കുന്നു. --സുഗീഷ് (സംവാദം) 06:35, 1 ഏപ്രിൽ 2013 (UTC)[]

@സുഗീഷ് ഇവിടെ പലരും ശ്രദ്ധേയത ഉണ്ട് എന്ന് ഓരോ മാനദണ്ഡങ്ങൾ( രണ്ട് ചിത്രങ്ങളിൽ പ്രധാനവേഷം (ലക്കി സ്റ്റാർ, ആമേൻ), ടെലിവിഷൻ ഷോകൾ) പ്രകാരം പറയുമ്പോൾ ശ്രദ്ധേയതയ്ക്ക് അതൊന്നും പോര എന്നല്ലാതെ എന്താണ് ചലച്ചിത്ര താരങ്ങളുടെ ശ്രദ്ധേയതയ്ക്ക് (താങ്കളുടെ അഭിപ്രായ പ്രകാരം) മാനദണ്ഡം എന്നു പറഞ്ഞാൽ കൊള്ളാമായിരുന്നു.അതായത് ഒരു ചലച്ചിത്ര താരത്തിനു എന്തു യോഗ്യത ഉണ്ടാവുമ്പോഴാണ്(ചലച്ചിത്രങ്ങളുടെ എണ്ണം,അവാർഡ് ?) അദ്ദേഹം ശ്രദ്ധേയ(ൻ) ആവുന്നത്.നിജിൽ പറയൂ 15:04, 1 ഏപ്രിൽ 2013 (UTC)[]

നിജിൽ, താങ്കളുടെ ചോദ്യത്തിനുത്തരം മുകളിൽ നൽകിയിട്ടുണ്ട്. പരിശോധിക്കുക.--സുഗീഷ് (സംവാദം) 05:19, 2 ഏപ്രിൽ 2013 (UTC)[]

മുകളിൽ പരിശോധിച്ചെങ്കിലും എനിക്കത് കണ്ടെത്താൻ സാധിച്ചില്ല.താങ്കൾ പരോക്ഷമായി ആണ് അതു സൂചിപ്പിച്ചതെങ്കിൽ എനിക്കത് മനസ്സിലാക്കാൻ കഴിയാതെ പോയതാകാം.വിരോധമില്ലെങ്കിൽ ഒന്നു കൂടെ സ്പഷ്ടമാക്കാമോ.ഇല്ലെങ്കിലും കുഴപ്പമില്ല. അഭിനേതാക്കളുടെ മാനദണ്ഡമായി കൊടുത്താണല്ലോ ഇത്. Has had significant roles in multiple notable films, television shows, stage performances, or other productions.

ഇവിടെ significant roles in multiple notable films എന്നു പറയുമ്പോൾ multiple films(ആമേൻ,ലക്കിസ്റ്റാർ) ഉണ്ടെന്നു കാണാം.ഇനി സംശയം significant role എന്നതും notable films എന്നതിലുമാണ്.ഈ രണ്ട് ചിത്രത്തിലും പ്രാധാന്യമുള്ള വേഷമല്ലേ അവർ ചെയ്തത്.അതോ ഈ ചിത്രങ്ങൾ notable അല്ലെന്നാണോ.( significant role, notable film ഇവയ്ക്ക് എന്തെങ്കിലും മാനദണ്ഡമുണ്ടെങ്കിൽ അത് വ്യക്തമാക്കിയാലും)നിജിൽ പറയൂ 14:27, 2 ഏപ്രിൽ 2013 (UTC)[]

രചന നാരായണൻകുട്ടിക്ക് ഫെയ്സ്ബുക്കിൽ 80,00 ൽ അധികം ഫാൻസ് ഉണ്ട്. അതിനാൽ Has a large fan base or a significant "cult" following. എന്ന മാനദണ്ഡം വെച്ചും ശ്രദ്ധേയത ഉണ്ട് --കാർത്തുമ്പി (സംവാദം) 20:33, 2 ഏപ്രിൽ 2013 (UTC)[]

"രചന നാരായണൻകുട്ടി" താളിലേക്ക് മടങ്ങുക.