വരരുചി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പറയിപെറ്റ പന്തിരുകുലം |
---|
മാതാവ്
പിതാവ്
മക്കൾ
|
ഉജ്ജയിനിയിലെ രാജാവായിരുന്ന വിക്രമാദിത്യന്റെ സദസ്സിലെ പണ്ഡിതശ്രേഷ്ഠനായ ഒരു ബ്രാഹ്മണൻ ആയിരുന്നു വരരുചി. വിക്രമാദിത്യന്റെ രാജസദസ്സിലെ നവരത്നങ്ങളിൽ ഒരാളും ആയിരുന്നു വരരുചി. എ.ഡി. മൂന്നാം നൂറ്റാണ്ടിൽ ഭാരതപ്പുഴയുടെ തീരങ്ങളിൽ ആയിരുന്നു അദ്ദേഹത്തിൻറെ ജനനം എന്നാണ് ഐതിഹ്യം. വരരുചിക്ക് പറയ സമുദായത്തിൽപെട്ട ഭാര്യയിലുണ്ടായ പന്ത്രണ്ടു മക്കളാണ് പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നത്.
കേരളത്തിൽ പ്രചരിക്കുന്ന ഐതിഹ്യം അനുസരിച്ച് വരരുചിയാണ് പരൽപ്പേരിൻറെ ഉപജ്ഞാതാവ്. ക, ട, പ, യ എന്നീ അക്ഷരങ്ങൾ ഒന്ന് എന്ന അക്കത്തെ സൂചിപ്പിക്കുന്നതുകൊണ്ടു് കടപയാദി എന്നും ഈ സമ്പ്രദായത്തിനു പേരുണ്ടു്. വരരുചിയുടെ കാലത്തെപ്പറ്റി ചരിത്രകാരന്മാർക്കു് ഏകാഭിപ്രായമില്ല. ഉള്ളൂർ "കടപയാദി സംഖ്യാക്രമത്തിലുള്ള കലിവാക്യഗണന കൊല്ലവർഷത്തിനു മുൻപ് അത്യന്തം വിരളമായിരുന്നു" എന്ന് കേരളസാഹിത്യചരിത്രത്തിൽ പ്രസ്താവിക്കുന്നു. ഇതിൽനിന്ന് ക്രി. പി. ഒൻപതാം ശതകത്തിനു മുമ്പു് (കൊല്ലവർഷം തുടങ്ങുന്നത് ക്രി. പി. 825-ൽ ആണു്) പരൽപ്പേരും കലിദിനസംഖ്യയും പ്രചാരത്തിലുണ്ടായിരുന്നു എന്നു കരുതാം.