പാക്കനാർ
പ
പറയിപെറ്റ പന്തിരുകുലം |
---|
മാതാവ്
പിതാവ്
മക്കൾ
|
പറയിപെറ്റ പന്തിരു കുലത്തിലെ ഒമ്പതാമത്തെ പുത്രനാണ്പാക്കനാർ. പാക്കനാരെ പറയ സമുദായത്തിൽപെട്ട മാതാപിതാക്കളാണ് എടുത്തുവളർത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു.[1]
തൃത്താലയിലെ മേഴത്തോൾ അഗ്നിഹോത്രിയുടെ തറവാടായ വേമഞ്ചേരി മനയിൽ നിന്ന് ഒരു വിളിപ്പാട് അകലെയാണ് പാക്കനാർ കോളനി അഥവാ ഈരാറ്റിങ്കൽ പറയ കോളനി. പാക്കനാരുടെ സന്തതി പരമ്പരയിൽ പെട്ടവർ 18 വീടുകളിലായി ഈ കോളനിയിൽ താമസിക്കുന്നു.
ഈ പ്രദേശത്തെ നമ്പൂതിരിമാരുടെ തലവൻ ആയ ആഴ്വാഞ്ചേരി തമ്പ്രാക്കളെ തമ്പ്രാക്കൾ ആയി വാഴിച്ചത് പാക്കനാർ ആണെന്നു കരുതപ്പെടുന്നു.[2]
പാക്കനാരെ കുറിച്ച് കുണ്ടൂർ നാരായണമേനോന്റെ പ്രശസ്തമായ പാക്കനാർ എന്ന പേരിൽ ഒരു കവിതയുണ്ട്
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക