വെട്ടൂർ രാമൻ നായർ
മലയാളത്തിലെ ഒരു സാഹിത്യകാരനായിരുന്നു വെട്ടൂർ രാമൻ നായർ. പാക്കനാർ വിനോദ മാസികയുടെ സ്ഥാപക പത്രാധിപരാണ് ഇദ്ദേഹം. പാലാ സഹൃദയ സമിതിയുടെ സ്ഥാപക അദ്ധ്യക്ഷനുമാണ് രാമൻ നായർ.
വെട്ടൂർ രാമൻ നായർ | |
---|---|
ജനനം | 1919 ജൂലൈ 5 |
മരണം | 2003 ഓഗസ്റ്റ് 11 |
ദേശീയത | ഇന്ത്യ |
അറിയപ്പെടുന്നത് | സാഹിത്യകാരൻ |
ജീവിതരേഖ
തിരുത്തുക1919 ജൂലൈ 5ന് പാലായ്ക്ക് സമീപം മുത്തോലിയിൽ കാവനാൽ ശങ്കരപിള്ളയുടെയും പര്യാത്ത് നാരായണിയമ്മയുടെയും മകനായായി ജനിച്ചു. പുലിയന്നൂർ, കുരുവിനാൽ, കിടങ്ങൂർ എൻ.എസ്.എസ്. ഹൈസ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നടത്തി. 1938-ൽ സ്റ്റേറ്റ് കോൺഗ്രസ് പ്രഷോഭണത്തിൽ പങ്കാളിത്തം വഹിച്ചു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ആരംഭം മുതൽ 25 വർഷത്തോളം സംഘത്തിൽ പ്രവർത്തിച്ചിരുന്നു. 1956-ൽ സർക്കാർ രൂപീകരിച്ച ലൈബ്രറി അഡ്‌വൈസറി ബോർഡിൽ അംഗമായിരുന്നു.
1951 മുതൽ 12 വർഷത്തോളം സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലും പബ്ലിക്കേഷൻ കമ്മറ്റിയിലും പ്രവർത്തിച്ചു. 1962-ൽ ഇന്ത്യാ പ്രസിന്റെ മാനേജരായി സേവനമനുഷ്ഠിച്ചു. തുടർന്ന് പബ്ലിക്കേഷൻ മാനേജർ, ജനറൽ മാനേജർ എന്നീ പദവികളും വഹിച്ചു. ഏതാനും വർഷം ഭാരതചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി സേവനം ചെയ്തു. കേരളസാഹിത്യ അക്കാദമിയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയിൽ 6 വർഷവും ജനറൽ കൗൺസിലിൽ 3 വർഷവും അംഗമായിരുന്നു.
കേരള സാഹിത്യപരിഷത്തിന്റെ വൈസ് പ്രസിഡന്റായി രാമൻ നായർ പ്രവർത്തിച്ചു. കേരള ഫിലിം ചേംബറിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായി 1979 വർഷത്തിൽ അംഗമായിരുന്നു. 1975 മുതൽ 25 വർഷത്തോളം പാക്കാനാർ മാസികയുടെ പത്രാധിപരായിരുന്നു ഇദ്ദേഹം. ആദ്യത്തെ നോവലായ ജീവിക്കാൻ മറന്നുപോയ സ്ത്രീ നിരവധി ഇന്ത്യൻ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടു[1]. 1974-ൽ ഇതു കെ.എസ്.സേതുമാധവന്റെ സംവിധാനത്തിൽ ചലച്ചിത്രമായി പുറത്തിറങ്ങി. പാലാ സഹൃദയ സമിതിയുടെ തന്നെ സഹൃദയ ബുക്സിന്റെ എം.ഡി. ആയിരുന്നു. 2003 ഓഗസ്റ്റ് 11-ന് തൽസ്ഥാനത്തിരിക്കെ അന്തരിച്ചു.
കൃതികൾ
തിരുത്തുക- സായാഹ്നം
നോവൽ
തിരുത്തുക- ജീവിക്കാൻ മറന്നുപോയ സ്ത്രീ (ഇത് പിന്നീട് സിനിമയായി)
- ഒരു വെറും പ്രേമകഥ
യാത്രാവിവരണം
തിരുത്തുക- പുരി മുതൽ നാസിക് വരെ
കഥാസമാഹാരം
തിരുത്തുകപുരസ്കാരം
തിരുത്തുക- 1987 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (പുഴ)[2]
- സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യഅക്കാദമി അവാർഡ്
അന്ത്യം
തിരുത്തുകനെഞ്ചുവേദനയെ തുടർന്ന് 2003 ഓഗസ്റ്റ് 11ന് അന്തരിച്ചു.
അവലംബം
തിരുത്തുക- ↑ "മലയാളത്തിലേക്ക് കന്നഡയിൽ നിന്നൊരു കഥാകാരി". Archived from the original on 2012-10-08. Retrieved 2012-10-08.
- ↑ "കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ" (PDF). Retrieved 27 മാർച്ച് 2020.