കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ

രാഷ്ട്രീയകക്ഷികള്‍ക്കിടയിലുള്ള സ്പർദ്ധ മൂലം നടക്കുന്ന അക്രമവും കൊലപാതകങ്ങളും
(കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ മലബാർ മേഖലയിലെ ഒരു ജില്ലയായ കണ്ണൂരിൽ, ബി.ജെ.പി., ആർ.എസ്.എസ്., സി.പി.എം, മുസ്ലീം ലീഗ്, കോൺഗ്രസ്, മുതലായ രാഷ്ട്രീയകക്ഷി പ്രവർത്തകർക്കിടയിലുള്ള സ്പർദ്ധ മൂലം നടക്കുന്ന അക്രമവും കൊലപാതകങ്ങളും പൊതുവെ കണ്ണൂരിലെ കൊലപാതകരാഷ്ട്രീയം എന്ന പേരിൽ അറിയപ്പെടുന്നു. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ പ്രത്യേകിച്ച് കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങൾ സമൂഹത്തിന്റെ മൊത്തത്തിലുള്ള സമാധാനന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുണ്ട്.

പ്രതിയോഗികൾക്കെതിരെ  പ്രയോഗിക്കാനുള്ള  ബോംബ് നിര്മാണത്തിനിടയിൽ സ്വയം പൊട്ടി  മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്ത  നിരവധി സംഭവങ്ങളും റിപ്പോർട്ട്  ചെയ്യപ്പെട്ടിട്ടുണ്ട് 

ഇതിൽ  സി.പി.എം ബി.ജെ.പി., ആർ.എസ്.എസ്  പ്രവർത്തകരാണ്  മരിച്ചവരിൽ ഭൂരിഭാഗവും.

ചരിത്രം തിരുത്തുക

കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങൾക്ക് ഏകദേശം 65 വർഷത്തിലേറെ ചരിത്രമുണ്ട്. സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന മൊയാരത്ത് ശങ്കരനെ [1] 1948 മെയ് 11ന് മൊയാരത്തെ ദേശരക്ഷാസമിതി എന്ന പേരിൽ പ്രവർത്തിച്ചിരുന്ന കോൺഗ്രസ്സ് പ്രവർത്തകർ പിടികൂടി തല്ലിച്ചതച്ചു. മൃതപ്രായനായ അദ്ദേഹത്തെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. 1948 മെയ്‌ 12നു കണ്ണൂർ സബ് ജയിലിൽ പോലീസ് മർദ്ദനത്തെ തുടർന്ന് മരണമടഞ്ഞു. ബന്ധുക്കൾക്ക് മൊയാരത്തിനെ അവസാനമായി കാണാനുള്ള അവകാശംപോലും നൽകിയില്ല. മൃതദേഹം ജയിൽവളപ്പിൽ എവിടെയോ മറവുചെയ്തു. 1968 ൽ - പി.പി. സുലൈമാൻ. മാവൂർ ഗ്വാളിയോർ റയോൺസിലെ ജീവനക്കാരനായിരുന്ന സുലൈമാൻ ഡ്യൂട്ടികഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങുമ്പോൾ 1968 ഏപ്രിൽ 29-ന്‌ ആർ.എസ്‌.എസുകാർ അതിധാരുണമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. റയോൺസ്‌ വർക്കേഴ്‌സ്‌ യൂണിയൻ നേതാവും പാർടി ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു.

1969 ഏപ്രിൽ 21-ന് ഇന്നത്തെ ബി.ജെ.പിയുടെ പഴയ രൂപമായിരുന്ന ജനസംഘത്തിന്റെ പ്രവർത്തകനായിരുന്ന വാടിക്കൽ രാമകൃഷ്ണൻ കണ്ണൂരിൽ രാഷ്ട്രീയ വൈരാഗ്യം മൂലം കൊല്ലപ്പെട്ടു .[2][അവലംബം ആവശ്യമാണ്] കണ്ണൂർ അക്രമങ്ങളിൽ ജീവഹാനി സംഭവിക്കുന്നവരുടേയും പരിക്കേൽക്കുന്നവരുടെയും ചരിത്രം പരിശോധിച്ചാൽ അവരിൽ അധികവും സാധാരണക്കാരായ പ്രവർത്തകരാണെന്ന് കാണാനാവും ജില്ലയിലെ ചില ബി.ജെ.പി , സി.പി.ഐ.എം നേതാക്കളും അക്രമത്തിനു ഇരയായിട്ടുണ്ട്.[3].

കൊല്ലപ്പെട്ടവരുടെ പട്ടിക തിരുത്തുക

എണ്ണം പേര്‌ കൊല്ലപ്പെട്ട തിയ്യതി രാഷ്ട്രീയപാർട്ടി
/ സംഘടന
കൊല ചെയ്യാനിടയായ സാഹചര്യം പ്രതിസ്ഥാനത്തുള്ള രാഷ്ട്രീയ  കക്ഷി
1 മൊയാരത്ത് ശങ്കരൻ 1948 സെപ്തംബർ 12 അവിഭക്ത സി.പി.ഐ കൽക്കട്ടാ തിസീസിനു ശേഷം നടന്ന വിപ്ലവ പ്രവർത്തനങ്ങൾ [അവലംബം ആവശ്യമാണ്]
2 വി.എം. കൃഷ്‌ണൻ [4] 1962 ജനുവരി 4 അവിഭക്ത സി.പി.ഐ
3 സി പി കരുണാകരൻ 1967 സപ്‌തംബർ 11 സിപിഐഎം
4 ഒ കെ കുഞ്ഞിക്കണ്ണൻ 1970 സെപ്‌തംബർ 14 സിപിഐഎം
5 യു കെ കുഞ്ഞിരാമൻ 1971 സിപിഐഎം ബി.ജെ.പി., ആർ.എസ്.എസ്.
6 അഷറഫ്‌ 1972 മാർച്ച്‌ 5 എസ്‌.എഫ്‌.ഐ
7 കുടിയാന്മല സുകുമാരൻ [5] 1973 ആഗസ്റ്റ് 2 കെ എസ് വൈ എഫ്
8 ജോസ്‌ 1976 സിപിഐഎം
9 ദാമോദരൻ 1976 സിപിഐഎം
10 കൊളങ്ങരേത്ത്‌ രാഘവൻ 1976 ജൂൺ 5 സിപിഐഎം
11 സി എ ജോസ്‌ 1976 ഡിസംബർ 30 സിപിഐഎം
12 കുന്നുമ്പ്രോൻ ഗോപാലൻ 1977 ജൂലായ്‌ 11 സിപിഐഎം
13 തങ്കച്ചൻ 1977 സിപിഐഎം
14 രാജു മാസ്റ്റർ 1978 ഒക്‌ടോബർ 26 സിപിഐഎം
15 പി. പവിത്രൻ 1978 സിപിഐഎം
16 ആലി രാധാകൃഷ്‌ണൻ 1979 മാർച്ച്‌ 12 സിപിഐഎം
17 പൂവാടൻ പ്രകാശൻ 1979 മാർച്ച്‌ 31 സിപിഐഎം
18 തടത്തിൽ ബാലൻ 1979 ഏപ്രിൽ 6 സിപിഐഎം
19 കെ വി ബാലൻ 1979 ഏപ്രിൽ 6 സിപിഐഎം
20 പി. ബാലൻ 1979 ഏപ്രിൽ 13 സിപിഐഎം
21 യു പി ദാമു 1979 ഏപ്രിൽ 24 സിപിഐഎം
22 മൂർക്കോത്ത്‌ ചന്ദ്രൻ 1979 ജൂലൈ 18 സിപിഐഎം
23 കുറ്റിച്ചി രമേശൻ 1980 ഏപ്രിൽ 1 ഡി വൈ എഫ് ഐ
24 കെ.വി. സുകുമാരൻ 1980 ഏപ്രിൽ 6 സിപിഐഎം
25 കവിയൂർ രാജൻ 1980 സെപ്‌റ്റംബർ 21 സിപിഐഎം
26 പറമ്പത്ത്‌ ജയരാജൻ 1980 നവംബർ 25 സിപിഐഎം
27 ചെറുവാഞ്ചേരി ചന്ദ്രൻ 1980 നവംബർ 27 സിപിഐഎം
28 ഹരീഷ്‌ബാബു 1980 സിപിഐഎം
29 പത്മനാഭൻ 1981 ഏപ്രിൽ 1 സിപിഐഎം
30 എൻ. മെഹമൂദ്‌ 1981 ഏപ്രിൽ 2 സിപിഐഎം
31 പി കുഞ്ഞിക്കണ്ണൻ 1981 ഒക്‌ടോബർ 21 സിപിഐഎം
32 തെക്കയിൽ ജോണി 1981 നവംബർ 23 സിപിഐഎം
33 പാറാലി പവിത്രൻ 1983 ഫെബ്രുവരി 22 സിപിഐഎം
34 കോച്ചംകണ്ടി രാഘവൻ 1984 ജനുവരി 12 സിപിഐഎം
35 തയ്യിൽ ഹരീന്ദ്രൻ 1986 മെയ്‌ 26 സിപിഐഎം
36 കാര്യത്ത്‌ രമേശൻ 1989 സെപ്‌തംബർ 12 സിപിഐഎം
37 ഒറവക്കുഴി കുര്യാക്കോസ്‌ 1991 സി.പി.(ഐ).എം
38 കെ നാണു 1992 ൽ ജൂൺ 13 സിപിഐഎം
39 നാൽപ്പാടി വാസു 1993 സിപിഐഎം
40 കെ.വി. സുധീഷ് 1994 എസ്.എഫ്.ഐ, സി.പി.ഐ.എം ബി.ജെ.പി., ആർ.എസ്.എസ്.
41 മാമൻ വാസു 1995 ഡിസംബർ 12 സിപിഐഎം ബി.ജെ.പി., ആർ.എസ്.എസ്.
42 പി.വി സുരേന്ദ്രൻ 1997 ഫെബ്രുവരി 25 സിപിഐഎം
43 എം കെ സുരേന്ദ്രൻ 1997 സിപിഐഎം
44 സുഗേഷ്‌ 1997 ഫെബ്രുവരി 25 സിപിഐഎം
45 കേളോത്ത്‌ പവിത്രൻ 1998 സിപിഐഎം
46 സുന്ദരൻ മാസ്റ്റർ 1998 സിപിഐഎം
47 കുഞ്ഞിക്കണ്ണൻ 1999 സിപിഐഎം
48 വി പി മനോജ്‌ 1999 ഡിസംബർ 1 സിപിഐഎം
49 കൃഷ്‌ണൻ നായർ 1999 സിപിഐഎം
50 കനകരാജ്‌ 1999 ഡിസംബർ 2 സിപിഐഎം
51 വി സരേഷ്‌ 1999 സിപിഐഎം
52 വി പി പ്രദീപൻ 1999 സിപിഐഎം
53 ടി വി ദാസൻ 1999 ആഗസ്‌ത്‌ 28 സിപിഐഎം
54 ഇ. ജയശീലൻ 2000 സിപിഐഎം
55 സുകേഷ്‌ 2000 സിപിഐഎം
56 ടി എം രജീഷ്‌ 2000 സിപിഐഎം
57 പി ശ്രീജിത്ത്‌ 2000 സിപിഐഎം
58 എം വിജേഷ്‌ 2000 സിപിഐഎം
59 അരീക്കൽ അശോകൻ 2000 സിപിഐഎം
60 കെ. സജീവൻ 2000 സിപിഐഎം
61 പി. കൃഷ്‌ണൻ 2001 സിപിഐഎം
62 രാജീവൻ 2001 സിപിഐഎം
63 എം. വിജയൻ 2001 സിപിഐഎം
64 താഴെയിൽ അഷറഫ്‌ 2002 ഫെബ്രുവരി 5 സിപിഐഎം ബി.ജെ.പി., ആർ.എസ്.എസ്.
65 മുഹമ്മദ്‌ ഇസ്‌മയിൽ 2002 സിപിഐഎം ബി.ജെ.പി., ആർ.എസ്.എസ്.
66 റിജിത്ത്‌ 2002 സിപിഐഎം
67 മുഹമ്മദ്‌ പുന്നാട് 2004 ജൂൺ 7 പോപ്പുലർ ഫ്രണ്ട് രാഷ്ട്രീയ വിയോജിപ്പ് കാരണമുള്ള ചെറിയ  സംഘട്ടനങ്ങൾ  ബി.ജെ.പി., ആർ.എസ്.എസ്.
68 റിജിത്ത്‌ 2005 സിപിഐഎം
69 കോട്ടത്തെ കുന്നിൽ യാക്കൂബ്‌ 2006 ജൂൺ 13 സിപിഐഎം രാഷ്ട്രീയ വിയോജിപ്പ് കാരണമുള്ള ചെറിയ  സംഘട്ടനങ്ങൾ  ബി.ജെ.പി., ആർ.എസ്.എസ്.
70 ഫസൽ 2006 ഒക്ടോബർ 22 പോപ്പുലർ ഫ്രണ്ട്

[ആർ എസ് എസ്]

71 പാറായി പവിത്രൻ 2007 നവംബർ 9 സിപിഐഎം
72 എം കെ സുധീർകുമാർ 2007 നവംബർ 5 സിപിഐഎം ബി.ജെ.പി., ആർ.എസ്.എസ്.
73 ജിജേഷ്‌ കെ പി 2008 ജനുവരി 12 സിപിഐഎം ബി.ജെ.പി., ആർ.എസ്.എസ്.
74 ധനേഷ്‌ എം 2008 ജനുവരി 27 സിപിഐഎം
75 വിളക്കോട്സൈനുദ്ദീൻ 2008 ജൂൺ 23 പോപ്പുലർ ഫ്രണ്ട് കാക്കയങ്ങാട്  പാലാ സ്കൂളിൽ പോപ്പുലർ ഫ്രണ്ടിന്റെ   വിദ്യാർത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ട്  രുപീകരണവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന ചെറിയ  സംഘർഷം  സിപിഐഎം
76 മാലിയാട്ട് വീട്ടിൽ നിഖിൽ 2008 സംഘപരിവാർ
77 മാണിയത്ത് സത്യൻ 2008 സംഘപരിവാർ
78 സി.ര‍ഞ്ജിത്ത് 2008 സിപിഐഎം
79 അനന്തേശ്വരത്ത് വീട്ടിൽ മഹേഷ് 2008 സംഘപരിവാർ
80 കല്ലിന്റവിട അനീഷ് 2008 സിപിഐഎം
81 രഞ്‌ജിത്ത്‌ കുമാർ 2008 സിപിഐഎം
82 യു.കെ സലീം 2008 സിപിഐഎം രാഷ്ട്രീയ വിയോജിപ്പ് കാരണമുള്ള ചെറിയ  സംഘട്ടനങ്ങൾ  പോപ്പുലർ ഫ്രണ്ട്
83 നരോത്ത്‌ ദിലീപൻ 2008 സിപിഐഎം കാക്കയങ്ങാട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ  സൈനുദ്ദീൻ കൊല്ലപ്പെട്ടതിനുള്ള പ്രതികാരം  പോപ്പുലർ ഫ്രണ്ട്
84 കെ.പി. സജീവൻ 2008 സിപിഐഎം രാഷ്ട്രീയ വിയോജിപ്പ് കാരണമുള്ള ചെറിയ  സംഘട്ടനങ്ങൾ പോപ്പുലർ ഫ്രണ്ട്
85 കെ. ലതേഷ്‌ 2008 സിപിഐഎം ബി.ജെ.പി., ആർ.എസ്.എസ്.
86 കാട്ടിലെ പറമ്പത്ത് എം.സുരേഷ് ബാബു 2008 സംഘപരിവാർ സിപിഐഎം
87 കെ.വി.സുരേന്ദ്രൻ 2008 സംഘപരിവാർ
88 ഇ.പി രവീന്ദ്രൻ 2009 സിപിഐഎം
89 ജി. പവിത്രൻ 2009 സിപിഐഎം
90 ചന്ദ്രൻ 2009 സിപിഐഎം
91 അജയൻ 2009 സിപിഐഎം
92 ഒ.ടി. വിനീഷ്‌ 2009 സിപിഐഎം
93 പി.വി. മനോജ്‌ 2010 സിപിഐഎം
94 കെ.സി. രാജെഷ് [6] 2010 സംഘപരിവാർ സിപിഐഎം
95 സി. അഷ്‌റഫ്‌ 2011 മെയ്‌ 19 സിപിഐഎം ബി.ജെ.പി., ആർ.എസ്.എസ്.
96 പട്ടുവം അൻവർ 2011 ജൂലൈ 5 മുസ്ലിം ലീഗ് സിപിഐഎം
97 അരിയിൽ ഷുക്കൂർ 2012 ഫെബ്രുവരി 20 മുസ്ലിം ലീഗ്  സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻകല്ല്യാശ്ശേരി എം.എൽ.എ ടി.വി.രാജേഷ് എന്നിവർ സഞ്ചരിച്ച വാഹനത്തിനു നേരെ ഉണ്ടായ ആക്രമണത്തിനുള്ള പ്രതികാരം സിപിഐഎം
98 പയ്യന്നൂർ വിനോദ് കുമാർ 2013 സംഘപരിവാർ സിപിഐഎം
99 കതിരൂർ മനോജ്‌ 2014 സംഘപരിവാർ 1999ൽ തിരുവോണ നാളായ ഓഗസ്റ്റ് 25 നു പി. ജയരാജന് നേരെയുണ്ടായ വധശ്രമത്തിനുള്ള പ്രതികാരം  സിപിഐഎം
100 ഓണിയൻ പ്രേമൻ 2015 ഫെബ്രുവരി 25 സിപിഐഎം ബി.ജെ.പി., ആർ.എസ്.എസ്.
101 വിനോദൻ 2015 ഏര്പിൽ 16 സിപിഐഎം
102 സുജിത്ത് പാപ്പിനിശ്ശേരി 2016 സംഘപരിവാർ
103 സി വി ധനരാജ് 2016 ജൂലൈ 11 സിപിഐഎം ബി.ജെ.പി., ആർ.എസ്.എസ്.
104 സി.കെരാമചന്ദ്രൻ 2016 ജൂലൈ 11 ബി എം എസ്

ബി.ജെ.പി., ആർ.എസ്.എസ്.

സിപിഎം പ്രവർത്തകനായ സി.വി.ധനരാജ് കൊല്ലപ്പെട്ടതിനുള്ള പ്രതികാരം 

സി.വി.ധനരാജ് കൊല്ലപ്പെട്ടു മണിക്കൂറുകൾക്കുള്ളിൽ ഒരു സംഘം വീടാക്രമിച്ചു വെട്ടിക്കൊലപ്പെടുത്തി

സിപിഐഎം
105 കെ മോഹനൻ

പാതിരിയാട്

2016 ഒക്ടോബർ 10 സിപിഐഎം ബി.ജെ.പി., ആർ.എസ്.എസ്.
106 ഫാറൂഖ് 2016 ഒക്ചോബർ 10 പോപ്പുലർ ഫ്രണ്ട് കണ്ണൂർ സിറ്റിയിൽ ലഹരി വസ്തുക്കൾ വിദ്യാർഥികൾക്കികിടയിൽ വിൽക്കുന്നത് ചോദ്യം ചെയ്തതിനുള്ള പ്രതികാരം,

ഈ ആക്രമണത്തിൽ ആരോപണ വിധേയനായ കട്ട റഹുഫ് എന്നയാൾ പിന്നീട് അജ്ഞാത സംഘത്തിൻറെ വെട്ടേറ്റുമരിച്ചു

മുസ്‌ലിം ലീഗ്
107 വി. ദാസൻ 1995 ഒക്ടോബർ 26 കോൺഗ്രസ് സിപിഐഎം കേന്ദ്രത്തിൽ കോൺഗ്രസ് സംഘടനാ പ്രവർത്തനം നടത്തിയത് [അവലംബം ആവശ്യമാണ്] സിപിഐഎം
108 കാഞ്ഞിലേരി സത്യൻ 1994 മാർച്ച് 24 കോൺഗ്രസ് ആർ എസ് എസ് കേന്ദ്രത്തിൽ കോൺഗ്രസിനെ വളർത്തിയത് [അവലംബം ആവശ്യമാണ്] ബി.ജെ.പി., ആർ.എസ്.എസ്.
109 വി വി അനീഷ് കൂടാളി 2002 ജൂലൈ 26 കോൺഗ്രസ് സിപിഐഎം അയച്ച ഗുണ്ടകൾ ആളുമാറി കൊലപ്പെടുത്തി [അവലംബം ആവശ്യമാണ്] സിപിഐഎം
110 പാറക്കാട്ട് ശ്രീനിവാസൻ 2002 സെപ്റ്റംബർ 6 കോൺഗ്രസ് സിപിഐഎംനെതിരെ കോടതിയിൽ ഹാജരായത് [അവലംബം ആവശ്യമാണ്] സിപിഐഎം
111 പെരളശേരി ഭാസ്കരൻ 1976 ഒക്ടോബർ 17 കോൺഗ്രസ് സിപിഐഎം നെതിരെ പ്രവർത്തിച്ചു [അവലംബം ആവശ്യമാണ്] സിപിഐഎം
112 ബെന്നി അബ്രഹാം 1995 ഫെബ്രുവരി 25 കോൺഗ്രസ് സിപിഐഎം ഫാസിസത്തെ എതിർത്തു [അവലംബം ആവശ്യമാണ്] സിപിഐഎം
113 കാപ്പാട് വസന്തൻ 1991 മാർച്ച് 26 കോൺഗ്രസ് സിപിഐഎം വിട്ട് നിരവധി പേർ കോൺഗ്രസിൽ ചേർന്നത് [അവലംബം ആവശ്യമാണ്] സിപിഐഎം
114 സജിത് ലാൽ 1995 ജൂൺ 27 കെ എസ് യു സിപിഐഎം / എസ്എഫ്ഐ ക്കെതിരെ പ്രവർത്തിച്ചു [അവലംബം ആവശ്യമാണ്] സിപിഐഎം
115 കല്ലാടൻ ചന്ദ്രൻ 1992 മെയ് 16 കോൺഗ്രസ് സിപിഐഎം കുടുംബത്തിൽ നിന്നും കോൺഗ്രസിലെത്തി [അവലംബം ആവശ്യമാണ്] സിപിഐഎം
116 മേക്കിലേരി ഭരതൻ 1996 നവംബർ 19 കോൺഗ്രസ് സിപിഐഎം ഫാസിസത്തിനെതിരെ പ്രതികരിച്ചു [അവലംബം ആവശ്യമാണ്] സിപിഐഎം
117 പീറ്റക്കണ്ടി പ്രഭാകരൻ 1988 മാർച്ച് 31 കോൺഗ്രസ് സിപിഐഎം നേതാക്കളെ വിമർശിച്ചു [അവലംബം ആവശ്യമാണ്] സിപിഐഎം
118 ചോയൻ രാജീവൻ 1992 ജൂലൈ കോൺഗ്രസ് ആർ എസ് എസ് കേന്ദ്രത്തിൽ കോണ്ഗ്രസുകാരനായി ജീവിച്ചു [അവലംബം ആവശ്യമാണ്] സിപിഐഎം
119 ജോർജുകുട്ടി 1973 കോൺഗ്രസ് സി ഐ ടി യു അടക്കിവാണ തോട്ടം മേഖലയിൽ ഐ എൻ ടി യു സിയെ വളർത്തി [അവലംബം ആവശ്യമാണ്] സിപിഐഎം
120 എം വി കുഞ്ഞികൃഷ്ണൻ 1976 മെയ് 5 കോൺഗ്രസ് സിപിഐഎം അക്രമത്തിനെ പ്രതിരോധിച്ചു [അവലംബം ആവശ്യമാണ്] സിപിഐഎം
121 രാമന്തളി ബിജു (32) 2017 മെയ് 12 സംഘ് പരിവാർ സിപിഐഎം പ്രവർത്തകൻ ധനരാജ് വധത്തിനു പ്രതികാരം, [അവലംബം ആവശ്യമാണ്] സിപിഐഎം
122 പന്ന്യന്നൂർ ചന്ദ്രൻ 1996 മെയ്‌ 25 സംഘ് പരിവാർ സിപിഐഎം  ഉമായുള്ള രാഷ്ട്രീയ അഭിപ്രായ വെത്യാസം സിപിഐഎം
123 തില്ലങ്കേരി ബിജൂട്ടി. 2001 മെയ് 10 സിപിഐഎം 2001-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം പോളിംഗ്  ബൂത്തിലുണ്ടായ വാക്കു  തർക്കം ബി.ജെ.പി., ആർ.എസ്.എസ്.
124 പുന്നാട്  അശ്വിനി  കുമാർ 2005 മാർച്ച് 10 ബി.ജെ.പി., ആർ.എസ്.എസ്. ഇപ്പോഴത്തെ  പോപ്പുലർഫ്രണ്ടി ന്റെ  പഴയ രുപമായ എൻ ഡി എഫ് പ്രവർത്തകൻ  മുഹമ്മദ്‌ പുന്നാട് വധത്തിനു പ്രതികാരം, പോപ്പുലർ ഫ്രണ്ട്
125 തില്ലങ്കേരി വിനീഷ് 2016സെപ്റ്റംബർ 16 ബി.ജെ.പി., ആർ.എസ്.എസ്. തില്ലങ്കേരിയിലെ സിപിഐഎം. പ്രവർത്തകൻ ജിജോയ്ക്ക് നേരെയുണ്ടായ ബോംബേറിനുള്ള  പ്രതികാരം സിപിഐഎം
126 കെ.ടി. ജയകൃഷ്ണൻ 1999 ഡിസംബർ  1   ബി.ജെ.പി., ആർ.എസ്.എസ്. (യുവമോർച്ച ) 1999ൽ തിരുവോണ നാളായ ഓഗസ്റ്റ് 25 നു പി. ജയരാജന് നേരെയുണ്ടായ വധശ്രമത്തിനുള്ള പ്രതികാരം  സിപിഐഎം
127 ചിറ്റാരിപ്പറമ്പ് ശ്യാമപ്രസാദ് (കണ്ണവം) 2018 ജനുവരി 19 ഏ ബി  വി പി

ആർ.എസ്.എസ്.

കണ്ണവത്തെ എസ് ഡി  പി ഐ  പ്രവർത്തകൻ  അയ്യൂബിനു നേരെ രണ്ടു തവണ നടത്തിയ വധശ്രമത്തിനുള്ള പ്രതികാരം എസ് ഡി  പി ഐ
128 പ്രജുൽ കുപ്പം 2014 മെയ് 21 കോൺഗ്രസ് അനുഭാവി യു ഡി എഫ് സ്ഥാനാർത്ഥിയുടെ ഫ്ളക്സ് സ്വന്തം പറമ്പിൽ വെച്ചതിന് കോൺഗ്രസ് അനുഭാവി പ്രഭാകരനെയും കുടുംബത്തെയും സിപിഎം പ്രവർത്തകർ ആക്രമിക്കുകയും ഇതിൽ പരിക്കേറ്റ മകൻ പ്രജുൽ ആശുപത്രിയിൽ വച്ച് മരിക്കുകയും ചെയ്തു സിപിഐഎം
129 എടയന്നൂർ  ഷുഹൈബ് 2018 ഫെബ്രുവരി 12 യൂത്ത് കോൺഗ്രസ് എടയന്നൂർ  സ്കൂളിലുണ്ടായ വിദ്യാർത്ഥി സംഘർഷത്തിന്റെ തുടർച്ച സിപിഐഎം
130 ബാബു കണ്ണിപ്പൊയിൽ 2018 മെയ് 7 സിപിഐഎം 2010-ൽ പെരിങ്ങാടിയിൽ രണ്ടു ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടതിനുള്ള പ്രതികാരം ബി.ജെ.പി., ആർ.എസ്.എസ്.
131 പെ​രി​ങ്ങാ​ടി ഷ​മേ​ജ് (41) 2018 മെയ് 7 ബി.ജെ.പി., ആർ.എസ്.എസ്. സിപിഐഎം പ്രവർത്തകൻ ബാബു കണ്ണിപ്പൊയിൽ കൊല്ലപ്പെട്ടതിനുള്ള പ്രതികാരം സിപിഐഎം
132 വി.രമിത് 2016 ഒക്ടോബർ 12 ബി.ജെ.പി., ആർ.എസ്.എസ്. കെ മോഹനൻ പാതിരിയാട് കൊല്ലപ്പെട്ടതിനുള്ള പ്രതികാരം, മോഹനൻ കൊല്ലപ്പെട്ട് 48 മണിക്കൂറുകൾക്കുള്ളിൽ പ്രത്യാക്രമണം ഉണ്ടായി,

2002 മെയ് 22 നു രമിത്തിന്റെ പിതാവ് ഉത്തമ ൻ  രാഷ്ട്രീയ സംഘര്ഷ ത്തിൽ കൊല്ലപ്പെട്ടിരുന്നു

സിപിഐഎം
133 ചാവശ്ശേരി ഉത്തമൻ (42) 2002 മെയ് 22 ബി.ജെ.പി., ആർ.എസ്.എസ്. സി.പി.എം. ബി.ജെ.പി. പ്രവർത്തകർ തമ്മിൽ തലശ്ശേരിയിൽ സംഘർഷാവസ്ഥ നിലനിൽക്കുമ്പോഴാണ് കൊലപാതകം നടന്നത്

ഉത്തമന്റെ ശവദാഹത്തിൽ പങ്കെടുത്ത് വരികയായിരുന്നവർ സഞ്ചരിച്ച ജീപ്പിനുനേരെ തില്ലങ്കേരിയിൽ നടന്ന ബോംബെറിൽ ജീപ്പ്‌ഡ്രൈവർ ഷിഹാബ്, യാത്രക്കാരിയായ കരിയിൽ അമ്മുവമ്മ എന്നിവർ കൊല്ലപ്പെട്ടിരുന്നു,

2016 ഒക്ടോബർ 12 നു ഉത്തമന്റെ മകൻ വി.രമിത് രാഷ്ട്രീയ സംഘര്ഷത്തില് കൊല്ലപ്പെട്ടു[7]

സിപിഐഎം
134 വാഴപ്പുരയിൽ സയ്യിദ് മുഹമ്മദ് സലാഹുദ്ദീൻ (31) 2020 സെപ്റ്റംബർ 08 എസ് ഡി  പി ഐ 2018 ജനുവരി 19 നു നടന്ന ചിറ്റാരിപ്പറമ്പ് ശ്യാമപ്രസാദ് (കണ്ണവം) വധത്തിനുള്ള പ്രതികാരം ബി.ജെ.പി., ആർ.എസ്.എസ്.
  1. "മൊയാരത്ത് ചരിത്രം". മൊയാരത്ത് കുടുംബം. Archived from the original on 2013-09-10. Retrieved 2023-09-10. കോൺഗ്രസ്സിന്റെ ചരിത്രരചയിതാവ് {{cite web}}: Cite has empty unknown parameter: |5= (help)CS1 maint: bot: original URL status unknown (link)
  2. Ramesh, Babu (2009-01-29). "The Devil in God's own country". Hindustan Times. Archived from the original on 2016-10-18. Retrieved 2016-10-18.{{cite news}}: CS1 maint: bot: original URL status unknown (link)
  3. മാർച്ച് 6,2008 ദീപിക ദിനപത്രം മുഖപ്രസംഗം
  4. "വി.എം. കൃഷ്‌ണൻ". സി.പി.ഐ.എം കേരള. Archived from the original on 2016-10-18. Retrieved 2016-10-18.{{cite web}}: CS1 maint: bot: original URL status unknown (link)
  5. "കുടിയാന്മല സുകുമാരൻ". സി.പി.ഐ.എം കേരള. Archived from the original on 2016-10-18. Retrieved 2016-10-18.{{cite web}}: CS1 maint: bot: original URL status unknown (link)
  6. "BJP Worker killed in attack in Kannur". Zee News. 2010-08-10. Archived from the original on 2016-10-18. Retrieved 2016-10-18.{{cite news}}: CS1 maint: bot: original URL status unknown (link)
  7. "വർഷങ്ങൾക്ക് മുമ്പ് പിതാവ് ഇപ്പോൾ അതെ വഴിയിൽ മകനും രാഷ്ട്രീയ കൊലപാതകത്തിന്റെ ഇര".