താങ്കൾ ഇൻക്യുബേറ്ററിൽ ഒരു ലേഖനം സൃഷ്ടിക്കാനാഗ്രഹിക്കുന്നുവെങ്കിൽ ചെയ്യേണ്ടത് ഇത്രമാത്രം:
  1. ലേഖനത്തിന്റെ തലക്കെട്ട്‌ താഴെ കാണുന്ന പെട്ടിയിൽ എഴുതി ചേർക്കുക
  2. 'ഇൻക്യുബേറ്ററിൽ ലേഖനം സൃഷ്ടിക്കുക' എന്ന ബട്ടണിൽ അമർത്തുക
  3. തുടർന്ന് വരുന്ന താളിൽ {{Article Incubator}} എന്ന ഭാഗമുള്ള വരി നീക്കാതെ അതിനു താഴെ ലേഖനം സൃഷ്ടിച്ച് സേവ് ചെയ്യുക

ഇൻക്യുബേറ്റർ എന്താണ്? തിരുത്തുക

വിക്കിപീഡിയയിൽ ലേഖനങ്ങൾ സൃഷ്ടിക്കുന്നതിന് നയങ്ങളും മാർഗ്ഗരേഖകളുമുണ്ട്. വിക്കിപീഡിയ ലേഖനങ്ങളുടെ വിശ്വാസ്യത നിലനിർത്തുന്നതിൽ ഇവ പ്രധാന പങ്കുവഹിക്കുന്നു. പരിശോധനായോഗ്യത, ശ്രദ്ധേയത തുടങ്ങിയവ ഈ നയങ്ങളിൽ പ്രധാനമാണ്. ഈ നയങ്ങൾ പാലിക്കാത്ത ലേഖനങ്ങൾ മായ്ക്കപ്പെടുകയാണ് പതിവ്. എന്നാൽ പലപ്പോഴും നയങ്ങളെപ്പറ്റി ബോധവാന്മാരല്ലാത്ത പുതിയ ഉപയോക്താക്കൾ സൃഷ്ടിക്കുന്ന ലേഖനങ്ങൾ ഈവിധത്തിൽ മായ്ക്കപ്പെടുന്നത് അവരെ വിക്കിപീഡിയയിൽ നിന്ന് അകറ്റുന്നു. മാത്രമല്ല, മായ്ക്കപ്പെടുന്ന ലേഖനങ്ങളുടെ ഉള്ളടക്കം കാര്യനിർവാഹകർക്കു മാത്രമേ കാണാനാകൂ. ഈ ലേഖനങ്ങൾ ഭാവിയിൽ മറ്റ് ഉപയോക്താക്കൾ വന്ന് നയങ്ങൾക്കനുസരിച്ച് തിരുത്തിയെഴുതുന്നതിനെയും ഇത് തടയുന്നു.

ഈ പ്രശ്നത്തിന് ഒരു പരിഹാരമാണ് ഇൻക്യുബേറ്റർ. നിലവിൽ വിക്കിപീഡിയ നയങ്ങളുമായി ഒത്തുപോകാത്തതും, എന്നാൽ തിരുത്തുകൾ വരുത്തിയാൽ വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾ പാലിക്കുന്ന ലേഖനമാക്കിമാറ്റാമെന്ന് കരുതപ്പെടുന്നതുമായ ലേഖനങ്ങളെയാണ് ഇൻക്യുബേറ്ററിലേക്ക് നീക്കേണ്ടത്. X എന്ന ലേഖനം ഇത്തരത്തിൽ ഇൻക്യുബേറ്റ് ചെയ്യാവുന്നതാണെന്ന് കരുതുന്നുവെങ്കിൽ വിക്കിപീഡിയ:ഇൻക്യുബേറ്റർ/X എന്ന താളാക്കി മാറ്റാവുന്നതാണ്. {{Article Incubator}} ഫലകം ഇങ്ങനെ മാറ്റിയ താളുകളിൽ ചേർക്കണം. വിക്കിപീഡിയ നയങ്ങളനുസരിക്കുന്ന രീതിയിൽ തിരുത്തിയെഴുതപ്പെടുന്നതു വരെ ലേഖനം ഇൻക്യുബേറ്ററിൽ തുടരുന്നതാണ്.

പുതുമുഖങ്ങളെ ഇൻക്യുബേറ്റർ ലേഖനം വികസിപ്പിക്കാൻ സഹായിക്കാനും ഇൻക്യുബേറ്ററിലെ ലേഖനങ്ങൾ വൃത്തിയാക്കിയും അവലംബങ്ങൾ ചേർത്തും ലേഖനനിലവാരത്തിലെത്തിക്കാനുമായി ഒരു വിക്കിപദ്ധതി തുടങ്ങാവുന്നതാണ്.

ഇൻക്യുബേറ്ററിൽ ഉൾപ്പെടുത്താവുന്ന ലേഖനങ്ങൾ തിരുത്തുക

  • അവലംബങ്ങൾ ലഭിക്കാത്ത ലേഖനങ്ങൾ
  • ശ്രദ്ധേയരാണെന്ന് വിശ്വസിക്കപ്പെടുന്ന, എന്നാൽ ശ്രദ്ധേയത വ്യക്തമാക്കാൻ അവലംബങ്ങൾ കണ്ടെത്താൻ സാധിക്കാത്ത വ്യക്തികളെക്കുറിച്ചുള്ള ലേഖനങ്ങൾ

ഇൻക്യുബേറ്ററിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത ലേഖനങ്ങൾ തിരുത്തുക

  • പകർപ്പവകാശലംഘനങ്ങൾ
  • ജീവിച്ചിരിക്കുന്ന വ്യക്തികളെപ്പറ്റി സംശയാസ്പദമായ വിവരങ്ങൾ നൽകുന്ന താളുകൾ

ഇതും കാണുക തിരുത്തുക