ലക്ഷ്മി നായർ
കേരളത്തിലെ ഒരു പാചകവിദഗ്ദ്ധയും[1] ടെലിവിഷൻ അവതാരകയുമാണ് പി. ലക്ഷ്മി നായർ (ജനനം 1966 ഫെബ്രുവരി 20).
Lekshmi Nair | |
---|---|
ജനനം | |
തൊഴിൽ | Youtuber |
മാതാപിതാക്ക(ൾ) |
|
ബന്ധുക്കൾ | Koliakode N. Krishnan Nair (പിതൃസഹോദരൻ) |
തിരുവനന്തപുരം ലോ അക്കാഡമി പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി പ്രിൻസിപ്പലിനെ മാറ്റണം എന്ന വിദ്യാർത്ഥി സമരത്തെ[2] തുടർന്ന് വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനം അനുസരിച്ചു 2017ൽ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന മാറ്റി [3]. കൈരളി ടി.വി.യിലെ 'മാജിക് ഓവൻ', 'ഫ്ലേവേഴ്സ് ഓഫ് ഇന്ത്യ' എന്നീ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. പാചകരുചി [4], പാചകകല [5], പാചകവിധികൾ [6], എന്നീ പുസ്കങ്ങളുടെ രചയിതാവാണ് [7]. 1986 മുതൽ 1988 ഒരു വർഷത്തോളം ദൂരദർശനിൽ വാർത്താ അവതാരകയായിരുന്നു.[8][9] 2005 ൽ കേരള സ്റ്റേറ്റ് ഫിലിം സെൻസർ ബോർഡ് അംഗം ആയിരുന്നു. പിതാവ് ഡോ എൻ നാരായണൻ നായർ ഡയറക്ടർ ആയ തിരുവനന്തപുരം ലോ അക്കാഡമിയിൽ നിന്ന് തന്നെയാണ് എൽ.എൽ.ബി യും, തുടർന്ന് എൽ.എൽ.എം. ഉം നേടിയത്. ലോ അക്കാഡമിയിൽ നിന്ന് തന്നെ ഗവേഷണം നടത്തി പി.എച്ച്.ഡി യും നേടിയിട്ടുണ്ട്. സർവകലാശാല നിയമത്തിനു വിരുദ്ധമായി ഒരേ സമയം രണ്ട് ബിരുദത്തിന് പഠിച്ചു എന്ന ആരോപണത്തിൽ കേരള യൂണിവേർസിറ്റി അന്വേഷണം നടത്തുകയാണ് [10][11] [12] വിദ്യാർത്ഥികൾക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള പരാതിയിന്മേൽ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ കുറ്റക്കാരി എന്ന് കണ്ടെത്തിയതിനെ തുടർന്ന് കേരള യൂനിവേഴ്സിറ്റി പരീക്ഷ ചുമതലകിൽ നിന്ന് 5 വർഷത്തേക്ക് ഡീബാർ ചെയ്തു.[13][14][15]
കുടുംബം
തിരുത്തുക1966 ഫെബ്രുവരി 20 ന് കണ്ണൂരിൽ ജനിച്ചു. തിരുവനന്തപുരം ലോ അക്കാഡമിയുടെ സ്ഥാപക ഡയറക്ടറായ ഡോ.എൻ. നാരായണൻനായരാണ് പിതാവ്.[16] അഡ്വക്കേറ്റായ അജയ് കൃഷ്ണനാണ് ഭർത്താവ്. പാർവതി, വിഷ്ണു എന്നിവർ മക്കളാണ്.
വിദ്യാഭ്യാസം
തിരുത്തുകഎറണാകുളം സെന്റ് തെരേസാസിൽ പ്രീഡിഗ്രി പഠനം പൂർത്തിയാക്കി. തിരുവനന്തപുരം മഹാരാജാസ് ഗവ.വിമൻസ് കോളേജിൽ ചരിത്രത്തിൽ ബിരുദപഠനം നടത്തി. കേരള യൂണിവേഴ്സിറ്റി പരീക്ഷയിൽ രണ്ടാം റാങ്ക് നേടി, പിന്നീട്ട് ചരിത്രത്തിൽ ബിരുദാനന്തരബിരുദവും നേടി.
ചരിത്രവിഭാഗത്തിൽ ലക്ചറർ ആയി 1988 ൽ ലക്ഷ്മി ലോ അക്കാഡമിയിൽ ജോലിയിൽ പ്രവേശിച്ചു. ഇതേ സമയം തന്നെ അക്കാഡമിയിൽ എൽഎൽ.ബി, എൽ.എൽ.എം പഠനവും പൂർത്തിയാക്കി. എൽ.എൽ.എം പരീക്ഷയിൽ ലോ അക്കാഡമിയിൽ ഒന്നാം റാങ്ക് കർസ്ഥമാക്കിയിരുന്നു. 1994 ൽ മുഴുവൻ സമയ ലക്ചററായി . പിന്നീട് നിയമത്തിൽ ഡോക്ടറേറ്റുലഭിച്ചു.[8] 2007-ൽ പ്രഫസറായി. 2012 -ൽ ലോ അക്കാദമിയുടെ പ്രിൻസിപ്പലായി. 2017 ൽ വിവിധ വിവാദങ്ങളെത്തുടർന്ന് തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്തു.
നിരവധി പാചക മത്സരങ്ങളിൽ വിധി കർത്താവായും സേവനമനുഷ്ഠിച്ചു വരുന്നു [17] [18] [19]
സംരംഭങ്ങൾ
തിരുത്തുകകേറ്ററീന എന്ന കേറ്ററിംഗ് സ്ഥാപനവും ലക്ഷ്മി നായർ നടത്തുന്നുണ്ട്.[20] യൂട്യൂബിൽ ലക്ഷ്മി നായർ[21] എന്ന പേരിൽ ഒരു ചാനൽ ഉണ്ട്. [22] [23] [24][25]
പാചകകൃതികൾ
തിരുത്തുക- മാജിക് ഓവൻ-പാചകവിധികൾ (ഡി.സി. ബുക്സ്)
- മാജിക് ഓവൻ-പാചകരുചി (ഡി.സി. ബുക്സ്)
- മാജിക് ഓവൻ-പാചകകല (ഡി.സി. ബുക്സ്)
വിവാദങ്ങൾ
തിരുത്തുകനെഹ്രു കോളേജിൽ ജിഷ്ണുപ്രനോയ് എന്ന വിദ്യാർത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രതിഷേധറാലികൾക്ക് കോളേജിൽ പ്രിൻസിപ്പലായ ലക്ഷ്മി നായർ തടഞ്ഞു. ഇന്റേർണൽ മാർക്കുകളിൽ കള്ളത്തരം നടത്തുന്നു, ജാതി പറഞ്ഞു മാറ്റി നിർത്തുന്നു-അധിഷേപിക്കുന്നു, സവർണ്ണ-അവർണ്ണ പക്ഷാപാതം കാട്ടുന്നു എന്നൊക്കയായിരുന്നു ലക്ഷ്മി നായർക്കെതിരെ വിദ്യാർത്ഥികൾ ആരോപിച്ചു. ഇതിനു ബലമേകാൻ നിരവധി വിദ്യാർത്ഥികൾ രംഗത്തുവന്നു.[26]
ലക്ഷ്മി നായരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. എ.ബി.വി.പി., എ.ഐ.എസ്.എഫ്, എസ്.എഫ്.ഐ എന്നീ സംഘടനകൾ ചേർന്ന് സമരത്തിനണിചേർന്നു. എന്നാൽ ജനുവരി 31 നു അക്കാദമി സംഘാടകർ ലക്ഷ്മി മാറ്റി നിർത്താം എന്ൻ നൽകിയ ഉറപ്പിനു ശേഷം സമരമുഖത്തിൽ നിന്ന് പിൻ വാങ്ങി. മറ്റു സംഘടനകൾ എന്നിരുന്നാലും സമരം തുടർന്നു. [27] സർവ്വകലാശാല സിൻഡികേറ്റ് നടത്തിയ അന്വേഷണത്തിൽ വിദ്യാർത്ഥികൾ ആരോപിച്ച കാര്യങ്ങൾ ശരിവച്ചു. ഇന്റേർണൽ മാർക്ക് നൽകിയതിലെ അപാകതകളും ദളിത് വിദ്യാർത്ഥികളെ അവഹേളിച്ചതുമെല്ലാം തെളിഞ്ഞതായി അവർ അവകാശപ്പെട്ടു.
അച്ഛൻ ഡോ. നാരായണൻ നായർ ഡയറക്ടർ ആയ ലോ അക്കാദമിയിൽ നിന്നാണ് ലക്ഷ്മി നായർ ഡോക്ടറേറ്റ് നേടിയെടുത്തത്. എൽഎൽഎം പഠനവും ഇവിടെ തന്നെ ആയിരുന്നു. ഗവേഷണം നടത്തുന്ന സമയത്ത് അമ്മാവൻ എൻ കെ ജയകുമാറായിരുന്ന നിയമവകുപ്പിന്‌റെ ഡീൻ. ഇദ്ദേഹവും ലക്ഷ്മിക്ക് അനകൃതമായി മാർക്ക് നൽകിയെന്ന് ആരോപണം ഉണ്ട്. ഉത്തരക്കടലാസ് മൂല്യ നിർണയവും നടത്തിയത് ലോ അക്കാദമിയെ പിതാവിന്റെ സൃഹൃത്തുക്കൾ ആയിരുന്നു അതിനാൽ ഗവേഷണ പ്രബന്ധം അസാധു ആക്കണം എന്ന് ആവശ്യങ്ങൾ ഉയർന്നു. ലക്ഷ്മി നായരുടെ ഭാവി മരുമകൾ ലോ അക്കാദമിയിലെ വിദ്യാർത്ഥിനി ആയിരുന്നു. ഈ പെൺകുട്ടിയ്ക്ക് ഇന്റേണൽ മാർക്ക് വാരിക്കോരി അധികാര പ്രയോഗത്താൽ നൽകിയിട്ടുണ്ട് എന്ന് മാർക്ക് ലിസ്റ്റ് പരിശോധിച്ചതിൽ നിന്ന് സിൻഡിക്കേറ്റ് സമിതി കണ്ടെത്തിയിരുന്നു. ലോ അക്കാദമിയിൽ പഠിച്ച ലക്ഷ്മി നായരുടെ മകൾ പാർവതിയ്ക്ക് എൽഎൽബി പരീക്ഷയിൽ റാങ്ക് ലഭ്യമായത് അധ്യാപകർ അനർഹമായി മാർക്ക് നൽകിയത് പ്രകാരമാണ് എന്നും കണ്ടെത്തിയിട്ടുണ്ട്.[28]
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- ഒഫീഷ്യൽ വെബ്സൈറ്റ് Archived 2019-08-04 at the Wayback Machine.
- യൂട്യൂബ് ചാനൽ
- കേരള ലോ അക്കാഡമി Archived 2013-03-02 at the Wayback Machine.
അവലംബം
തിരുത്തുക- ↑ https://www.thehindu.com/features/metroplus/Food/Payasam-in-the-time-of-Onam/article14617798.ece
- ↑ http://www.newindianexpress.com/states/kerala/2017/jan/30/famed-chef-lakshmi-nair-finds-infamy-in-alternative-career-as-law-college-principal-1565228.html.
{{cite web}}
: Missing or empty|title=
(help) - ↑ http://www.newindianexpress.com/states/kerala/2017/feb/08/kerala-law-academy-strike-called-off-principal-lakshmi-nair-finally-removed-1568371.html.
{{cite web}}
: Missing or empty|title=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-06-23. Retrieved 2019-06-09.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-24. Retrieved 2019-06-09.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-03-10. Retrieved 2019-06-09.
- ↑ https://www.goodreads.com/author/list/7780254.Lekshmi_Nair
- ↑ 8.0 8.1 http://www.snehasallapam.com/597572-post11249.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-01-22. Retrieved 2013-03-06.
- ↑ https://m.youtube.com/watch?v=1NUjaiFDkME.
{{cite web}}
: Missing or empty|title=
(help) - ↑ https://english.manoramaonline.com/news/kerala/llb-degree-kerala-varsity-probe-law-academy-lekshmi-nair.html.
{{cite web}}
: Missing or empty|title=
(help) - ↑ https://www.outlookindia.com/magazine/story/amicus-curious/298535.
{{cite web}}
: Missing or empty|title=
(help) - ↑ https://www.thenewsminute.com/article/kerala-university-debars-law-academy-principal-lekshmi-nair-examination-duties-56452.
{{cite web}}
: Missing or empty|title=
(help) - ↑ https://english.mathrubhumi.com/mobile/news/kerala/law-academy-row-lekshmi-nair-debarred-for-5-years-syndicate-sub-committee-kerala-university-1.1688590.
{{cite web}}
: Missing or empty|title=
(help) - ↑ http://www.newindianexpress.com/states/kerala/2017/jan/29/syndicate-debars-lekshmi-nair-from-exam-work-1564613.html.
{{cite web}}
: Missing or empty|title=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-10. Retrieved 2013-03-06.
- ↑ https://www.thehindu.com/news/cities/Thiruvananthapuram/variety-to-the-fore-at-the-hindu-cooking-contest/article25759537.ece
- ↑ https://www.thehindu.com/news/cities/Kochi/the-flavours-of-kerala-on-a-platter/article25593097.ece
- ↑ https://www.thehindu.com/news/national/kerala/dishes-made-with-passion-and-verve/article25533100.ece
- ↑ http://dhanammagazine.com/ml/articles/details/130/404[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.thehindu.com/life-and-style/food/culinary-queen-lakshmi-nair-turns-vlogger-she-explains-what-is-special-about-her-vlogs-that-will-have-her-talking-about-food-and-travel/article26745975.ece
- ↑ https://www.thehindu.com/life-and-style/food/culinary-queen-lakshmi-nair-turns-vlogger-she-explains-what-is-special-about-her-vlogs-that-will-have-her-talking-about-food-and-travel/article26745975.ece
- ↑ https://food.manoramaonline.com/food/foodie/2019/04/09/lakshmi-nair-culinary-expert-jackfruit-vlog.html
- ↑ https://malayalam.news18.com/news/life/chef-lekshmi-nair-cooks-up-a-recipe-with-ripe-jackfruit-103171.html
- ↑ https://www.vanitha.in/pachakam/master-chef/home-made-cappuccino-making-video-lekshmi-nair.html
- ↑ http://indianexpress.com/article/explained/students-at-kerala-law-academy-demand-ouster-of-principal-lakshmi-nair-also-a-celebrity-chef-accusing-her-of-discrimination-4509599/
- ↑ "Kerala Law Academy row: A star chef in a soup". ദ ഇന്ത്യൻ എക്സ്പ്രസ്സ്. Retrieved 2017 ഫെബ്രുവരി 7.
{{cite web}}
: Check date values in:|access-date=
(help) - ↑ http://malayalam.oneindia.com/news/kerala/demand-for-enqury-on-educational-qualifications-of-lakshmi-nair/slider-pf109816-164095.html