വിക്കിപീഡിയ സംവാദം:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ

മൈക്രോസോഫ്റ്റ് വിൻഡോസിലെ ഘടകങ്ങളുടെ പട്ടിക

മൈക്രോസോഫ്റ്റ് വിൻഡോസിലെ ഘടകങ്ങളുടെ പട്ടിക എന്ന താൾ കളയേണ്ടതില്ല.

  • Cleared all the articles under AFD nomination.

Manjithkaini 13:30, ൩൦ ഡിസംബർ ൨൦൦൫ (UTC)

പൌരസ്ത്യ ഓർത്തഡോക്സ് സഭകൾ,സഭൈക്യ പ്രസ്ഥാനം എന്നീതാളുകൾ കളയേണ്ടതില്ല---എബി ജോൻ വൻനിലം 12:45, 28 മാർച്ച് 2007 (UTC)Reply

മുകുന്ദനെക്കുറിച്ചുള്ള ലേഖനം

  • മുകുന്ദനെക്കുറിച്ചുള്ള ലേഖനം ഒഴിവാക്കുന്നത് എന്താണ്? സംവാദത്തിൽ എതിരഭിപ്രായമൊന്നും കാണുന്നില്ലല്ലോ.തിരുത്തിയെഴുതി മെച്ചപ്പെടുത്താവുന്ന ലേഖനമാണ് എന്നാണ് എന്റെ പക്ഷം.

ഡോ.മഹേഷ് മംഗലാട്ട് 10:54, 22 ഏപ്രിൽ 2007 (UTC)Reply

എം മുകുന്ദൻ, എം.മുകുന്ദൻ എന്നീ പേരുകളില് രണ്ട് ലേഖനങ്ങളുണ്ട്. രണ്ടും തമ്മില് ഒരു ബിന്ദു (.) വിന്റെ വ്യത്യാസമേ ഉള്ളൂ. അതില് എം മുകുന്ദൻ എന്ന താള് എം.മുകുന്ദൻ എന്ന താളിലേക്ക് തിരിച്ചുവിടുകയാണ് ചെയ്തിരിക്കുന്നത് അതുകൊണ്ടാണ് എം മുകുന്ദൻ എന്ന താള് ഒഴിവാക്കാന് നിര്ദ്ദേശിച്ചത്. കൂടുതല് വിവരങ്ങള്ക്ക് Help:കീഴ്‌വഴക്കം#ചുരുക്കെഴുത്ത് കാണുക. --സാദിക്ക്‌ ഖാലിദ്‌ 13:25, 22 ഏപ്രിൽ 2007 (UTC)Reply

विकिपीडिया

विकिपीडिया:Setting up your browser for Indic scripts എന്ന ലേഖനം ഹിന്ദി വിക്കിപീഡിയയിൽ എന്നു കരുതി നൽകിയതാണെന്നു തോന്നുന്നു. അതു ഒഴിവാക്കപ്പെടേണ്ടതു തന്നെ.--ജസീം സന്ദേശം · ഓട്ടോഗ്രാഫ് 16:32, 19 മേയ് 2007 (UTC)Reply


റെയ്കി ഒരു യോഗ സാധന എന്ന പേരിൽ ഒരു ലേഖനം ഞാൻ എഴുതാൻ തുടങ്ങി. പ്രധമ സം രം ഭം ആണു. ഒരു ഖണ്ഡിക എഴുതി നിർത്തി. കുരെ നേരം കഴിഞ്ഞ് വീണ്ടും എഴുതാൻ തുടങ്ങിയപ്പോൾ തലക്കെട്ട് റെയ്കി എന്നു മാറ്റിയിരിക്കുന്നതായിക്കണ്ടു. വീണ്ടും അതേതലക്കെട്ട് ചേർത്തു പുതിയ ലേഖനം തുടങ്ങാൻ ശ്രമിച്ചപ്പോൾ ഒരേതലക്കെട്ടിൽ ആവർത്തിക്കുന്നു എന്ന കാരണത്താൽ ഒഴിവാക്കുന്ന പട്ടികയിൽ പെടുത്തിയിരിയ്ക്കുന്നു.എന്തുകൊണ്ടാണു തലക്കെട്ടു മാറ്റുന്നതു? -- unsignedUser:Kssnrm

തീരുമാനമെടുക്കുന്നത്

ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള ലേഖനങ്ങളിൽ തീരുമാനമെടുക്കുന്നതിനുള്ള സമയപരിധി 7 ദിവസമായി നിജപ്പെടുത്തണം --Anoopan| അനൂപൻ 13:28, 13 മാർച്ച് 2009 (UTC)Reply

ആരും മറുപടി പറഞ്ഞു കണ്ടില്ല.--Anoopan| അനൂപൻ 09:39, 17 ഏപ്രിൽ 2009 (UTC)Reply
ദിവസം ഒരു മാനദണ്ഡമാക്കാമോ എന്നറിയില്ല. എന്നാൽ ഇവിടേക്ക് ഒരു ലേഖനത്തിന്റെ ശ്രദ്ധ ക്ഷണിച്ച ശേഷവും യാതൊരു എഡിറ്റിംഗും നടത്തി അതിനെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നില്ലെങ്കിൽ തീർച്ചയായും ഒരു സമയപരിധിക്കുള്ളിൽ താളുകൾ മായ്ക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങാമെന്ന് തോന്നുന്നു. --സിദ്ധാർത്ഥൻ 12:01, 17 ഏപ്രിൽ 2009 (UTC)Reply

മായ്ക്കുക എന്ന ഫലകം

ഈ ഫലകത്തിന് പ്രശ്നമുണ്ടല്ലോ!! സുക്ഷ്മദർശിനിക്ക് കുറിപ്പ് എഴുതണമെങ്കിൽ മൊത്തം പേജ് എഡിറ്റിന്മേൽ കൈ വെക്കേണ്ടിവരുന്നു. ഈ ഫലകം ഉപയോഗിക്കുന്നത് പ്രശ്നം തന്നെ!! ഫലകത്തിൽ എന്തെങ്കിലും മാറ്റം വരുത്തുന്നത് വരെ അതിന്റെ ഉപയോഗം നിർത്തേണ്ടതാണ്--Jigesh talk 09:46, 17 ഏപ്രിൽ 2009 (UTC)Reply

ഫലകം ഉപയോഗിച്ച രീതിയിലാണ് പ്രശ്നം. ശരിയാക്കിയിട്ടുണ്ട്.--അഭി 09:50, 17 ഏപ്രിൽ 2009 (UTC)Reply

ഈ പ്രശ്നം പലരും അനുഭവിക്കുന്നതായി കണ്ടിട്ടുണ്ട്. യഥാർത്ഥത്തിൽ afd ഫലകം ഇട്ട ശേഷം ഒരു ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് എങ്ങിനെ? എന്ന ഭാഗത്തെ പ്രദർശിപ്പിക്കുക ലിങ്ക് ക്ലിക്ക് ചെയ്ത് 2-ആമത്തെ ഘട്ടത്തിൽ നൽകിയിരിക്കുന്ന ഈ കണ്ണിയിൽ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക തന്നെ വേണം. അല്ലാതെ ഏറ്റവും മുകളിലുള്ള ഒഴിവാക്കാവുന്ന ലേഖനങ്ങൾ എന്ന ലിങ്കല്ല ക്ലിക്ക് ചെയ്യേണ്ടത്. ഈ പ്രശ്നമാണ് പലരെയും ഇത്തരത്തിലുള്ള വിഷമതകളിലേക്ക് നയിച്ചത്. --സിദ്ധാർത്ഥൻ 11:59, 17 ഏപ്രിൽ 2009 (UTC)Reply

ഇങ്ങനെ ഒരു ഓപ്ഷൻ ഉള്ളത് ഇപ്പോഴാണ്‌ കണ്ടത്. നന്ദി :). ഞാൻ സാധാരണ ചെയ്യുന്നത് ഒഴിവാക്കാവുന്ന ലേഖനങ്ങൾ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആ താളിലെ ഒരു ലേഖനം മായ്ക്കലിനായി നാമനിർദ്ദേശിക്കുന്നത് എങ്ങിനെ? എന്ന ഭാഗത്തെ രണ്ടാമത്തെ പോയന്റിൽ പറഞ്ഞിരിക്കുന്ന {{മായ്ക്കുക/നിർദ്ദേശം|ലേഖനം="പേർ"|കാരണം="നീക്കം ചെയ്യാനുള്ള കാരണം"}} എന്ന ഭാഗം കോപ്പി ചെയ്ത് വേണ്ടവ മാറ്റിയെഴുതുകയായിരുന്നു. അവിടെ ബദൽ എന്ന ടാഗ് ഇതുവരെ ഉണ്ടായിരുന്നില്ല. ഇപ്പോൾ അതു ചേർത്തിട്ടുണ്ട്. അതോടെ പ്രശ്നം പരിഹരിക്കപ്പെട്ടുവെന്നു കരുതാം--Anoopan| അനൂപൻ 12:06, 17 ഏപ്രിൽ 2009 (UTC)Reply

തലക്കെട്ട്

ഈ ലേഖനത്തിന്റെ തലക്കെട്ട് പലരിലും അസ്വസ്ഥതകളും, മുറുമുറുപ്പുകളും സൃഷ്ടിക്കാൻ തക്കവിധം പ്രശ്നങ്ങൾ ഉള്ളവയാണ്‌. എന്തായാലും നീക്കം ചെയ്യും എന്നർത്ഥം വരത്തക്ക രീതിയിലുള്ളതാണ്‌ ഇപ്പോഴത്തെ തലക്കെട്ട്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്നോ ഒഴിവാക്കപ്പെട്ടേക്കാവുന്ന ലേഖനങ്ങൾ എന്നോ തലക്കെട്ട് മാറ്റണം --Anoopan| അനൂപൻ 11:48, 17 ഏപ്രിൽ 2009 (UTC)Reply

ഇക്കാര്യം തീർച്ചയായും ശ്രദ്ധിക്കപ്പെടേണ്ടതാണ്. afd ടാഗിടുന്നതോടെ ലേഖനം മായ്ക്കാനുള്ള ആദ്യനടപടിയായി അതിനെ ചിത്രീകരിക്കപ്പെടുന്നുണ്ട്. പകരം ലേഖനം മെച്ചപ്പെടുത്താൻ ഈ പ്രവൃത്തി ഏറെ സഹായിച്ചിട്ടുണ്ട് എന്നതാണ് വാസ്തവം. അതിനാൽ അനൂപൻ സൂചിപ്പിച്ചപോലെ ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന പേര് സ്വീകരിക്കാമെന്ന് തോന്നുന്നു. കൂടാതെ ഈ പേജിന്റെ ആമുഖത്തിൽ വിശദീകരണം കുറച്ചുകൂടി മയപ്പെടുത്താമെന്ന് തോന്നുന്നു. --സിദ്ധാർത്ഥൻ 12:04, 17 ഏപ്രിൽ 2009 (UTC)Reply

നിലനിൽപ്പ് ചോദ്യം ചെയ്യപ്പെട്ട താളുകൾ എന്ന് മാറ്റിയാലോ? മായ്ക്കുക എന്നതിനു പകരം ചർച്ച ചെയ്യേണ്ടവ/നിലനിൽപ്പ് ചോദ്യം ചെയ്യപ്പെട്ടവ എന്ന അർത്ഥം വരുന്ന ഒരു പദം ഉപയോഗിക്കാമെന്ന് തോന്നുന്നു. മുൻപ് തെളിവ് ചേർക്കേണ്ടതുണ്ട് എന്നത് മാറ്റി അവലംബം ചേർക്കേണ്ടതുണ്ട് എന്ന് മാറ്റിയപ്പോൾ കുറെ അസ്വസ്ഥതകൾ കുറഞ്ഞതായി കണ്ടിരുന്നു. നെഗറ്റീവ് അർത്ഥം വരുന്ന പദങ്ങൾ പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്. --സാദിക്ക്‌ ഖാലിദ്‌ 12:21, 17 ഏപ്രിൽ 2009 (UTC)Reply

നിലനില്പ്പ് ചോദ്യം ചെയ്യപ്പെടുക എന്നതിനു ഒഴിവാക്കെപ്പെടാൻ സാദ്ധ്യതയുള്ള എന്ന പദത്തിന്റെ അതേ അർത്ഥം വരുമോ എന്നതാണു സംശയം. തലക്കെട്ടിൽ ഒഴിവാക്കുക എന്ന പദം ഇല്ലാതിരുന്നാൽ ഇതു പോലൊരു താൾ മാത്രമായി ഇതും ഒതുങ്ങും. ഒഴിവാക്കുക എന്ന പദം ഉള്ളത് ചിലരിലെങ്കിലും ലേഖനം നിലനിർത്തപ്പെടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ചിന്തിപ്പിക്കുകയും അത് ലേഖനം മെച്ചപ്പെടുത്താനുള്ള ശ്രമത്തിനുള്ള ഉല്പ്രേരകമായി വർത്തിക്കുകയും ചെയ്യും എന്നതാണെന്റെ പക്ഷം --Anoopan| അനൂപൻ 12:30, 17 ഏപ്രിൽ 2009 (UTC)Reply

തലക്കെട്ട് മാറ്റണമെന്ന് പറയുന്നതിന്‌ ഒരു കാരണം കൂടി--Anoopan| അനൂപൻ 07:31, 20 മേയ് 2009 (UTC)Reply

ഒഴിവാക്കപ്പെട്ടേക്കാവുന്ന ലേഖനങ്ങൾ എന്നത് നല്ലതലക്കെട്ടാണ്. --  Rameshng | Talk  08:14, 20 മേയ് 2009 (UTC)Reply

നിലനിൽപ്പ് ചോദ്യം ചെയ്യപ്പെട്ട ലേഖനങ്ങൾ/താളുകൾ എന്ന തലക്കെട്ട് കൂടുതൽ അനുയോജ്യമാണെന്ന് തോന്നുന്നു.--Subeesh Talk‍ 09:34, 20 മേയ് 2009 (UTC)Reply

ഇക്കാര്യത്തിൽ എത്രയും പെട്ടന്ന് ഒരു സമവായത്തിലെത്തേണ്ടതുണ്ട്.--Anoopan| അനൂപൻ 12:40, 21 മേയ് 2009 (UTC)Reply

തത്കാലം ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന പേരിലേക്ക് മാറ്റാം. ആവശ്യമാണെങ്കിൽ ഇനിയും മാറ്റം വരുത്താമല്ലോ. --സാദിക്ക്‌ ഖാലിദ്‌ 06:19, 23 മേയ് 2009 (UTC)Reply

ഒഴിവാക്കാൻ നിർദ്ദേശിക്കപ്പെട്ട ലേഖനങ്ങൾ എന്നായാലോ? --Vssun 06:25, 23 മേയ് 2009 (UTC)Reply
നിർദ്ദേശിക്കപ്പെട്ട എന്നത് ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നത്തിന് പരിഹാരമാകുമെന്ന് തോന്നുന്നില്ല. അപ്പോഴും ലേഖനം മായ്ക്കുന്നതിന്റെ ആദ്യപടിയായേ അതിനെ പലരും കാണുകയുള്ളൂ. ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ തന്നെ സ്വീകരിക്കാമെന്നു തോന്നുന്നു. --സിദ്ധാർത്ഥൻ 06:38, 23 മേയ് 2009 (UTC)Reply

തലക്കെട്ടിൽ കടിച്ച് തൂങ്ങിയിട്ട് കാര്യമില്ല ലേഖനം മായ്ക്കാനുള്ള ആദ്യ പടിയിട്ടാണ് ഈ കുന്ത്രാണ്ടം ഇപ്പോൾ ഉപയോഗിക്കുന്നത്. പദ്ധതി താൾ നോക്കുക അതിൽ മായ്ക്കൽ നടപടിക്രമം പൂർത്തിയാക്കുവാൻ എന്നാണ് പലരും എഴുതുന്നത് ഇത് നിർത്താതെ എന്ത് പഞ്ചാര തലക്കെട്ട് അടിച്ചിട്ടും ഒരു കാര്യവും ഇല്ല. ശരിയാക്കേണ്ട ലേഖനങ്ങൾ എന്ന് കൊടുക്കുന്നത് നന്നായിരിക്കും-- ക്ട്രും ? 06:45, 23 മേയ് 2009 (UTC)Reply

തലക്കെട്ടിൽ എത്ര പഞ്ചാര വേണം എന്നതു തന്നെയാണ് ഇപ്പോൾ ഇവിടെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. അല്ലാതെ പദ്ധതി താളിൽ എഴുതുന്നവരെ എങ്ങിനെ ശരിയാക്കിയെടുക്കും എന്നതല്ല. വിക്കിപീഡിയയിലെ എല്ലാ ലേഖനങ്ങളും “ശരിയാക്കേണ്ട ലേഖനങ്ങൾ“ ആയതുകൊണ്ട് പ്രസ്തുത തലക്കെട്ട് തീരെ ചേരില്ല. --സാദിക്ക്‌ ഖാലിദ്‌ 08:49, 23 മേയ് 2009 (UTC)Reply
ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്നത് ഇത്രയും ചർച്ച ചെയ്തതിൽ ഏറ്റവും മികച്ചതായി തോന്നുന്നു. --  Rameshng | Talk  09:27, 23 മേയ് 2009 (UTC)Reply

ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ തന്നെയാണ് ചേർന്നത്. അധികം ചർച്ചയുടെ ആവശ്യം ഇനിയുമുണ്ടോ തലെകെട്ടുമാറ്റമ്മല്ലോ ഇനി.--Jigesh talk 09:34, 23 മേയ് 2009 (UTC)Reply

  --കൂടുതൽ പേർ അഭിപ്രായപ്പെട്ടതനുസരിച്ച് തലക്കെട്ട് ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്നാക്കിയിരിക്കുന്നു--Anoopan| അനൂപൻ 06:03, 10 ജൂൺ 2009 (UTC)Reply

സമയപരിധി

ഈ താളിലെത്തുന്ന ലേഖനങ്ങൾ നീക്കം ചെയ്യപ്പെടുന്നതിനു മുൻപ് ഏഴു ദിവസമെങ്കിലും സമയം കൊടുക്കണം എന്ന് താല്പര്യപ്പെടുന്നു. ഇത് ഒരു നയമാക്കി താളിൽ ചേർക്കാൻ ഉദ്ദേശിക്കുന്നു. അഭിപ്രായങ്ങൾ അറിയിക്കുക. --Vssun 14:39, 10 ഓഗസ്റ്റ് 2009 (UTC)Reply

അതിവേഗം മായ്ക്കാൻ കാരണമൊന്നുമില്ലെങ്കിൽ ഏഴ് ദിവസം കഴിഞ്ഞേ മായ്ക്കാവൂ. ഏഴ് ദിവസമായാൽ എല്ലാ ലേഖനവും മായ്ക്കുക/നിലനിർത്തുക എന്ന കാര്യത്തിൽ ഒരു തീരുമാനമെടുക്കണമെന്നും അഭിപ്രായപ്പെടുന്നു -- റസിമാൻ ടി വി 14:55, 10 ഓഗസ്റ്റ് 2009 (UTC)Reply

അതെ. ഏഴു ദിവസം തന്നെയാകട്ടെ. സമയ പരിധി. അതിനു് മുൻപ് ലേഖനം മായ്ക്കരുത്. ഇതു് പെട്ടന്ന് മായ്ക്കുക ഫലകം ഉഅപ്യോഗിക്കുന്ന ലേഖനങ്ങള്ക്ക് ബാധകമല്ല.--Shiju Alex|ഷിജു അലക്സ് 15:12, 10 ഓഗസ്റ്റ് 2009 (UTC)Reply

ഏഴ് ദിവസം എന്നത് നല്ല കാര്യമാണ്. ഇതിനിടക്ക് രക്ഷപ്പെടാൻ സാധ്യത ഉണ്ടോന്ന് ഒന്ന് നോക്കുന്നത് നല്ലത്. --Rameshng:::Buzz me :) 15:42, 10 ഓഗസ്റ്റ് 2009 (UTC)Reply
നീക്കം ചെയ്യേണ്ട എന്നു തീരുമാനിക്കാൻ 7 ദിവസം വേണ്ടല്ലോ ?--അഭി 15:51, 10 ഓഗസ്റ്റ് 2009 (UTC)Reply
വിവരം കുറവായതിനാൽ ഡിലീഷന്‌ വച്ച സാധനങ്ങൾക്ക് ആവശ്യത്തിന്‌ വിവരങ്ങളായാൽ ഉടനെ എടുത്ത് മാറ്റാം. പക്ഷെ ശ്രദ്ധേയതാപ്രശ്നവും മറ്റുമാണ്‌ വിഷയമെങ്കിൽ ഏതുസ്ഥിതിയിലും ഒരാഴ്ച വയ്ക്കുന്നത് നല്ലതാണ്‌ -- റസിമാൻ ടി വി 15:54, 10 ഓഗസ്റ്റ് 2009 (UTC)Reply

നല്ല നിർദ്ദേശം. --സാദിക്ക്‌ ഖാലിദ്‌ 16:53, 10 ഓഗസ്റ്റ് 2009 (UTC)Reply

ഇങ്ങനെ ഉൾപ്പെടുത്തുന്നു. മാറ്റം വരുത്തണമെങ്കിൽ പറയുക. --Vssun 15:50, 11 ഓഗസ്റ്റ് 2009 (UTC)Reply


സാധ്യത

ഒഴിവാക്കാൻ 'സാധ്യതയുള്ള' riyazahamed 12:40, 25 സെപ്റ്റംബർ 2009 (UTC)Reply

സാധ്യത അല്ലേ ശരി? ഒഴിവാക്കാൻ സാധ്യതയുള്ള ലേഖനങ്ങൾ എന്നാക്കണ്ടേ തലക്കെട്ട്? അതോ സാദ്ധ്യതയും ശരിയാണോ? --Jairodz സം‌വാദം 13:46, 5 ജൂലൈ 2011 (UTC)Reply
രണ്ടും ശരിയാണ് .പഴയ രീതിയിൽ സാദ്ധ്യത, മാദ്ധ്യമം, അദ്ധ്യാപകൻ എന്നൊക്കെയാണ് എഴുതുന്നത്. --അനൂപ് | Anoop 14:01, 5 ജൂലൈ 2011 (UTC)Reply

ഉപയോക്താവ്:Jack Merridew

ഉപയോക്താവ്:Jack Merridew എന്ന കക്ഷി തന്റെ ഉപയോക്തൃപേജുകളിൽ delete ഫലകം ഇട്ടിട്ടുണ്ട്. ഇത് അനാവശ്യമായി താളുകൾ വർഗ്ഗത്തിൽ കാണിക്കാൻ ഇടയാക്കുന്നു,--Rameshng:::Buzz me :) 18:48, 5 ജൂലൈ 2010 (UTC)Reply

നിലവറ ഫലകം

ഫലകം:നിലവറ സൃഷ്ടിക്കപ്പെട്ട ശേഷമെന്നു കരുതുന്നു പദ്ധതി താളിൽ മുകളിൽ വിഷയം ചേർക്കുക എന്ന കണ്ണി ഇപ്പോൾ കാണുന്നില്ല. ഒപ്പം ഉപവിഭാഗങ്ങൾ തിരുത്താനും സാധിക്കുന്നില്ല. ദീപക്കിന്റെ സംവാദതാളിലും അതേ അനുഭവമാണ്. പ്രശ്നം എന്തെന്നു പരിശോധിക്കുക--റോജി പാലാ (സംവാദം) 15:31, 11 മാർച്ച് 2012 (UTC)Reply

ശരിയാക്കി --Deepak (സംവാദം) 15:38, 11 മാർച്ച് 2012 (UTC)Reply

  താങ്കൾക്ക് നന്ദി--റോജി പാലാ (സംവാദം) 15:41, 11 മാർച്ച് 2012 (UTC)Reply

വോട്ടെടുപ്പല്ല

AFD പ്രക്രിയ വോട്ടെടുപ്പ് അല്ലെന്നും, ഇവിടെ {{അനുകൂലം}}, {{പ്രതികൂലം}} എന്നിങ്ങനെ രേഖപ്പെടുത്തുന്നതിനു പകരം അനുകൂലം, പ്രതികൂലം എന്നു കട്ടി കൂട്ടി എഴുതി അതിനുള്ള കാരണങ്ങൾ രേഖപ്പെടുത്തണം എന്ന് ഈ താളിന്റെ മുകളിൽ ചേർക്കാൻ ഉദ്ദേശിക്കുന്നു. നിങ്ങളുടെ അഭിപ്രായമറിയിക്കുക. ( ഇവിടെയും അഭിപ്രായമാണു വേണ്ടത്. വോട്ടല്ല ) --Anoop | അനൂപ് (സംവാദം) 09:53, 13 ജനുവരി 2013 (UTC)Reply

എന്റെയും അഭിപ്രായം ഇതുതന്നെയാണ്. വിക്കിപീഡിയ ഒരു ജനാധിപത്യമല്ല. ചിത്രങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ വോട്ടുചെയ്യുന്നതിൽ കാര്യമുണ്ടാവാം. എന്നാൾ ഒരു ലേഖനം നിലനിർത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നയമനുസരിച്ചായിരിക്കണം. വിക്കിപീഡിയയിലെ നയങ്ങളോട് ലേഖനം നിലനിർത്താനും നീക്കാനുമുള്ള നിർദ്ദേശങ്ങൾ എത്രത്തോളം നീതിപുലർത്തുന്നു എന്നാണ് നോക്കേണ്ടത് -- റസിമാൻ ടി വി 09:59, 13 ജനുവരി 2013 (UTC)Reply
അതെ അങ്ങനെ ചേർക്കുന്നത് നല്ലതാണ്. ചിലർക്ക് അഭിപ്രായം മാത്രമേ ഉണ്ടാകൂ. അങ്ങനെ ഉള്ളവള്ളവർക്കായി സംവാദം എന്ന ഒരു പ്രത്യേക ഉപവിഭാഗം വേണമോ. --ഷിജു അലക്സ് (സംവാദം) 10:21, 13 ജനുവരി 2013 (UTC)Reply
അനുകൂലം എന്ന ഫലകത്തിന്റെ ഭാഗമായി വരുന്ന ആ + ചിഹ്നങ്ങൾക്കു് വോട്ട് എന്നു മാത്രമായി അർത്ഥമുണ്ടോ? അവ 'വോട്ടു' ചെയ്യപ്പെടേണ്ട സ്ഥലങ്ങളിലേ ഉപയോഗിക്കാനാവൂ എന്നുണ്ടോ? വോട്ട് എന്നുവെച്ചാൽ തന്നെ എന്താണു്? AFD പോലുള്ള വിഷയങ്ങളിൽ അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളുടെ ആകത്തുക കണക്കാക്കുന്നതിനും സാരമായി തർക്കമുള്ളിടത്തു് അവയെ നയരേഖകളുടെ അടിസ്ഥാനത്തിൽ അന്തിമമായി തീരുമാനിക്കേണ്ടതിന്റേയും മാനദണ്ഡമെന്താണു്? നയരേഖകൾ തന്നെ കാലാകാലങ്ങളിൽ ഉപയോക്തൃവൃത്തങ്ങളൂടെ വികാസമനുസരിച്ച് പുതുക്കിപ്പണിയേണ്ടതുള്ളപ്പോൾ (ലേഖങ്ങളിൽ) മുമ്പു നടന്ന തീരുമാനങ്ങൾക്കു് എന്തു സംഭവിക്കും?
അനുകൂലം, പ്രതികൂലം എന്നു് + ചിഹ്നങ്ങളോടുകൂടിയോ അല്ലാതെയോ എഴുതുന്നതിൽ വലിയ വ്യത്യാസമൊന്നും തോന്നുന്നില്ല. പ്രത്യുത, അത്തരം ഓരോ പ്രതികരണങ്ങളോടുമൊപ്പം, തങ്ങളുടെ നിലപാടിനെ ന്യായീകരിക്കാനുള്ള കാരണങ്ങൾ വ്യക്തമാക്കേണ്ടതുണ്ടു് എന്നൊരു നയമായിരിക്കണം വേണ്ടതു്. ഇത്തരം അഭിപ്രായങ്ങളുടെ ആത്യന്തികലക്ഷ്യം ഖണ്ഡനവും പ്രതിഖണ്ഡനവും അതിൽ നിന്നും ഉരുത്തിരിയുന്ന സമവായവും ആയിരിക്കണം. വിശ്വപ്രഭViswaPrabhaസംവാദം 19:28, 13 ജനുവരി 2013 (UTC)Reply
അതെ നിലനിത്തുക, ഒഴിവാക്കുക എന്ന് മാത്രമുള്ള സംവാദങ്ങൾ നിരുത്സാഹപ്പെടുത്തേണ്ടതാണ്. ഏതഭിപ്രായം എഴുതിയാലും അതിനെ സാധൂകരിക്കുന്ന വിവരണം കൂടെ രേഖപ്പെടുത്തണം.--KG (കിരൺ) 13:01, 6 ജൂൺ 2013 (UTC)Reply

മുകളിലെ ആനയഭിപ്രായം പറഞ്ഞ ആൾ തന്നെ വോട്ട് ചെയ്യാൻ വിരുതു കാണിക്കുന്നുണ്ടല്ലോ--Roshan (സംവാദം) 13:52, 6 ജൂൺ 2013 (UTC)Reply

ഞാൻ ഇത്തരം പേജുകളിൽ

  •   അനുകൂലിക്കുന്നു എന്ന വോട്ടല്ല ചെയ്തതു്.   നിലനിർത്തുക എന്ന അഭിപ്രായം തന്നെയാണു് പറഞ്ഞിട്ടുള്ളതു്. അതല്ലാത്തിടത്തു് തൊട്ടുമുമ്പ് ഒരാൾ എഴുതിയ അഭിപ്രായത്തെ തികച്ചും അനുകൂലിച്ചുകൊണ്ട് 'ആ അഭിപ്രായം' രേഖപ്പെടുത്തിയിട്ടുണ്ടാവാം.

അഭിപ്രായം പറയുന്നതിനോടൊപ്പം അഞ്ചാറുപേജു വരുന്ന വിശദീകരണം എഴുതണമെന്നു് എവിടെ ആരു പറഞ്ഞു? അങ്ങനെ എഴുതിയാൽതന്നെ മനസ്സിലാക്കാൻ തയ്യാറില്ലെന്നു് വാശികൊണ്ടോ വിവരക്കേടുകൊണ്ടോ സ്വന്തം മുൻവിധികൾകൊണ്ടോ നടിക്കുന്നവർക്കുവേണ്ടി ഞാനെന്റെ സമയം എന്തിനു കളയണം? അതുകൊണ്ടു് വിശദമായ പരിശോധനയ്ക്കും ആലോചനയ്ക്കും ശേഷം എന്റെ സ്വന്തം മനഃസാക്ഷിയും വിക്കിപീഡിയയുടെ ആത്യന്തികലക്ഷ്യവും നിലനിർത്തി സാമാന്യബുദ്ധിയും മാനസികപക്വതയുമുള്ള ഒരു വ്യക്തി എന്ന നിലയിൽ എനിക്കു തോന്നുന്ന ഉറച്ച അഭിപ്രായവും ശ്രദ്ധേയത ഉണ്ട് (അല്ലെങ്കിൽ ഇല്ല) എന്ന തീരുമാനവുമാണു് ഞാൻ രേഖപ്പെടുത്തുന്നതു്. ഇംഗ്ലീഷ് അടക്കമുള്ള മറ്റു വിക്കിപീഡിയകളിലും സ്ഥിരമായി ധാരാളമായി ഉപയോഗിക്കുന്ന ഒരു അഭിപ്രായഫലകമാണിതു്.

കൂട്ടത്തിൽ ഒരു കാര്യം കൂടി. വ്യക്തിപരമായി പരിഹസിക്കുകയൊ വേദനിപ്പിക്കുകയോ ചെയ്യുന്ന ശൈലി ഒഴിവാക്കുക. വിശ്വപ്രഭViswaPrabhaസംവാദം 17:23, 6 ജൂൺ 2013 (UTC)Reply

നയത്തിന്റെ കാര്യത്തിൽ ആരാണ് ഏറ്റവും ശരിയായ തീരുമാനം എടുക്കുന്നത് ? എങ്ങനെയാണ് എടുക്കാൻ കഴിയുക? നയങ്ങൾ എന്ന് നാമെഴുതിവെച്ചിട്ടുള്ളവയെല്ലാം എല്ലാ സാഹചര്യത്തിലും ഒരേ പോലെ പ്രവർത്തിക്കണം എന്നൊന്നുമില്ല. ഉദാഹരണത്തിന് "സ്വീകാര്യമായ/വിശ്വസനീയമായ സ്രോതസ്സ്" എന്ന വിവക്ഷതന്നെ എടുക്കുക. എത്രകണ്ട് അമൂർത്തമായ ഒന്നാണത്! ആർക്ക് സ്വീകാര്യമായ/വിശ്വസനീയമായ സ്രോതസ്സ് എന്നാണ് പറയാൻ കഴിയുക ? സർവ്വരാലും സ്വീകാര്യമായ സ്രോതസ്സ് എന്നൊന്നുണ്ടോ ? അപ്പോൾ സമവായത്തിന്റെയും സംവാദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തിൽ തീരുമാനം എടുക്കുക എന്നതാണ് പ്രധാനം. ഭൂരിപക്ഷ ജനാധിപത്യത്തിനുമപ്പുറം സമവായ ജനാധിപത്യത്തിന് വിക്കിപീഡിയ നൽകുന്ന പ്രാധാന്യവും ഈ സാഹചര്യത്തിലാണുരുത്തിരിയുന്നത്. അനുകൂലം പ്രതികൂലം എന്ന് രേഖപ്പെടുത്തുന്നത് തന്നെ ഒരഭിപ്രായമാണല്ലോ. അത് വിശദീകരിച്ച് എഴുതുന്നതിന് പരിശ്രമിക്കാൻ ആവശ്യപ്പെടാം.
അതേസമയം "ശ്രദ്ധേയമല്ല" എന്ന ഫലകം "ഇട്ട്" പോകുന്നതിന്റെ കാരണം വിശദീകരിക്കാൻ തീർച്ചയായും നിർബന്ധിക്കണം. പ്രത്യേകിച്ച് റോന്ത് ചുറ്റുകയും തുടർ വികസനം നടക്കുകയും ചെയ്ത താളുകളിൽ, നിർബന്ധമായും "കാരണം സംവാദതാളിൽ രേഖപ്പെടുത്തിയതിനുശേഷം മാത്രമേ ഫലകം ചേർക്കാവൂ" എന്ന വ്യവസ്ഥയുണ്ടാകണം. മലയാളം വിക്കിപീഡിയയിൽ ഇപ്പോൾ 25 അഡ്മിന്മാരും 46 റോന്തുചുറ്റുന്നവരും ഉണ്ട്. ഇവർ കണ്ട് ബോദ്ധ്യപ്പെട്ട് പെട്ട് നീക്കം ചെയ്യപ്പെടാത്തതും പിന്നീട് പലരും പലതരത്തിലുള്ള തിരുത്തലുകൾ നടത്തിയതുമായ താളുകളിൽ വന്നിട്ട് ഒരു കാരണവും പറയാതെ, SD, AFD തുടങ്ങിയ ഫലകങ്ങൾ ഇടുന്ന സമീപനമാണ് അടുത്തകാലത്ത് കാണുന്നത്. അത്തരത്തിലുള്ള "ശ്രദ്ധേയത ഇല്ല" എന്ന ഒറ്റവാക്കിലെ പരാമർശം "ശ്രദ്ധേയത ഉണ്ട്" എന്ന മറുപടിയേ അർഹിക്കുന്നുള്ളൂ.
ഇതു പറയുമ്പോൾ, ശ്രദ്ധേയതയെക്കുറിച്ച് കാര്യനിർവ്വാഹകരെല്ലാം പഠിച്ചിരിക്കണം, ശ്രദ്ധേയത ഇല്ലാ എന്ന് പറയുമ്പോൾ തന്നെ അതിനുള്ള കാരണവും മനസ്സിലാക്കിക്കോളണം എന്നൊക്കെ മറുവാദവുമായി എത്തും. അപ്പോൾ ഇത് ശ്രദ്ധേയത അല്ലേ എന്ന് ചോദിച്ചാൽ അതല്ല, മറ്റൊന്നാണെന്നാവും, പിന്നെ അത് കാട്ടിക്കൊടുക്കുമ്പോൾ അതല്ല, വേറൊന്നാണ് എന്നാവും... ഇവിടെ കൃത്യത വരുത്തേണ്ടത് ശ്രദ്ധേയത ചോദ്യം ചെയ്യുന്ന ഉപയോക്താവ്, ശ്രദ്ധേയതയുടെ ഏത് മാനദണ്ഡമാണ് പാലിക്കാത്തത് എന്ന് വ്യക്തമാക്കുവാൻ ബാദ്ധ്യതപ്പെട്ടിരിക്കുന്നു എന്ന കാര്യത്തിനാണ്. ആളുകളുടെ അഭിപ്രായം പറയുന്ന രീതിക്കല്ല. ചില ആളുകൾക്ക് അത്ര വിശദമായി അഭിപ്രായം പറയാൻ താല്പര്യമോ (സമീപകാല സംവാദങ്ങൾക്ക് സാക്ഷ്യം വഹിച്ചിന്റെ വെളിച്ചത്തിൽ) സമയമോ ഉണ്ടാവില്ലായിരിക്കാം... അഭിപ്രായം പറയുന്നത് കുഴപ്പമാണ് എന്ന നിലപാടാണ് ഇവിടെ ഭംഗ്യന്തരേണ ഉരുത്തിരിയുന്നതെങ്കിൽ അതിനോട് യോജിപ്പില്ല. --Adv.tksujith (സംവാദം) 14:17, 6 ജൂൺ 2013 (UTC)Reply
അതേസമയം "ശ്രദ്ധേയമല്ല" എന്ന ഫലകം "ഇട്ട്" പോകുന്നതിന്റെ കാരണം വിശദീകരിക്കാൻ തീർച്ചയായും നിർബന്ധിക്കണം. അതൊരു ശരിയായ രീതിതന്നെയാണ്.
അത്തരത്തിലുള്ള "ശ്രദ്ധേയത ഇല്ല" എന്ന ഒറ്റവാക്കിലെ പരാമർശം "ശ്രദ്ധേയത ഉണ്ട്" എന്ന മറുപടിയേ അർഹിക്കുന്നുള്ളൂ. ഇക്കാര്യത്തിൽ അനുകൂലമല്ല എന്റെ അഭിപ്രായം. കാരണമെന്തെന്നാൽ ഒന്നുകിൽ സംവാദം താളിലോ നീക്കം ചെയ്യാനായി ചേർത്തിരിക്കുന്ന താളുകളിലോ ഓരോന്നും എണ്ണിപ്പറക്കി ശ്രദ്ധേയത ഇല്ല എന്നു തെളിയിക്കുമ്പോൾ ശ്രദ്ധേയ്അത ഉണ്ട് എന്ന ഒറ്റവാക്കിൽ ഉത്തരം നൽകുന്നതിനെ ന്യായീകരിക്കാനാകില്ലതന്നെ. --സുഗീഷ് (സംവാദം) 14:47, 6 ജൂൺ 2013 (UTC)Reply

ഞാൻ മുകളിലെഴുതിയത് സുഗീഷിന്റെ രീതികളും കണ്ടുകൊണ്ടാണ്. ശ്രദ്ധേയതയുടെ ഏത് മാനദണ്ഡങ്ങളാണ് ലേഖനം പാലിക്കാത്തതെന്ന് പറയാതെ സുഗീഷ് ശ്രദ്ധേയതാ "ഫലകമിടും". ആരെങ്കിലും അത് ഇന്നയിന്ന കാര്യങ്ങളാൽ ശ്രദ്ധേയമാണെന്ന് സൂചിപ്പിച്ചാൽ ഉടനേ അതല്ല ശ്രദ്ധേയത എന്നാവും പിന്നെ വാദം. താങ്കൾ എന്താണ് ആവശ്യപ്പെടുന്നതെന്ന് ആദ്യം പ്രസ്താവിച്ചാൽ പിന്നെ അതിനനുസരിച്ച് മാത്രം വിശദീകരിച്ചാൽ മതിയല്ലോ. അവിടം കൊണ്ട് കാര്യം തീരുമല്ലോ. അല്ലാതെ ഇങ്ങനെ ഓരോ തവണയും ബാർ ഉയർത്തി, ഉയർത്തിക്കൊണ്ടുപോകാൻ ഇത് ഹൈജമ്പ് മത്സരമൊന്നുമല്ലല്ലോ :) --Adv.tksujith (സംവാദം) 16:38, 6 ജൂൺ 2013 (UTC)Reply

സംരക്ഷിക്കൽ

ഈ താൾ സംരക്ഷിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കാമോ--Roshan (സംവാദം) 14:01, 6 ജൂൺ 2013 (UTC)Reply

നിലവറയിലേക്കെടുക്കൽ

പ്രസക്തമായ പല ചർച്ചകളും സംവാദങ്ങളും ഉൾപ്പെടുന്ന താൾ എന്ന നിലയിൽ പലപ്പോഴും ചൂണ്ടിക്കാണിക്കേണ്ടുന്ന വിഷയങ്ങൾ ഉൾപ്പെടുന്നതുകൊണ്ടു് ഈ താൾ (സംവാദത്താളല്ല) നിലവറയിലേക്കു് കെട്ടിയെടുക്കുന്ന പ്രക്രിയ വർഷത്തിലൊരിക്കൽ മാത്രം മതിയെന്നു നിർദ്ദേശിക്കുന്നു. വിശ്വപ്രഭViswaPrabhaസംവാദം 21:00, 7 നവംബർ 2013 (UTC)Reply

തീരുമാനം എടുത്ത ശേഷം

തീരുമാനം എടുത്ത ശേഷം, ഒരു ദിവസമെങ്കിലും പ്രസ്തുത ഉപതാൾ പത്തായത്തിലേക്ക് മാറ്റാതെ നിലനിർത്തണം. പ്രസ്തുത ലേഖനത്തിന്റെ സവാദത്തിൽ ചേർക്കുന്ന {{Old AfD multi}} എന്ന ഫലകം, പത്തായത്തിലേക്ക് സൂചി മാറ്റി നൽകാനും ശുപാർശ ചെയ്യുന്നു. --എഴുത്തുകാരി സംവാദം 16:12, 18 മാർച്ച് 2014 (UTC)Reply

നീക്കം ചെയ്ത താളുകൾ

ബിപിൻനീക്കം ചെയ്തവ ഈ താളിൽ നിന്ന് പത്തായത്തിലാക്കാമോ?. Akhiljaxxn (സംവാദം) 05:34, 8 ഫെബ്രുവരി 2018 (UTC)Reply

@Ranjithsiji and Manuspanicker: തീരുമാനമെടുത്ത താളുകൾ പത്തായത്തിലാക്കാൻ കൂടാമോ???.— ഈ തിരുത്തൽ നടത്തിയത് Akhiljaxxn (സംവാദംസംഭാവനകൾ) 20:49, ഫെബ്രുവരി 10, 2020 (UTC)
@ഉ:Akhiljaxxn നുമ്മക്കു ശെരിയാക്കാം... (പ്രാന്തെടുക്കുന്ന പണിയാണ്...) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 15:43, 24 ഫെബ്രുവരി 2020 (UTC)Reply
@ഉ:Akhiljaxxn   എല്ലാം തീർത്തല്ലോ!... നീക്കം ചെയ്തിട്ട് കുറച്ചുനാൾ സംവാദം അവിടെ തന്നെ ഇടണം എന്നൊരു നിർദ്ദേശം/കീഴ്‌വഴക്കം ഉണ്ടായിരുന്നു. ഒരുമാസത്തിൽ പഴയ നീക്കം ചെയ്യലുകൾ പത്തായത്തിലാക്കിയാൽ മതിയായിരുന്നു. നീക്കം ചെയ്യുന്നത് 7 ദിവസം കഴിഞ്ഞും... --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:19, 3 മാർച്ച് 2020 (UTC)Reply
അതെ. 150 ഇൽ പുറമെ ഉണ്ടായിരുന്നു പത്തായത്തിലാക്കാൻ. തീരുമാനമെടുക്കേണ്ടതിന്റെയും പത്തായത്തിലാക്കേണ്ടതിന്റെയും ബാക് ലോഗ് കൂടുതൽ ഉള്ളതിനാലും തീരുമാനമെടുക്കാൻ അഭിപ്രായം രേഖപ്പെടുത്തുന്നവർക് സൗകര്യ പ്രദമാകാനും വേണ്ടിയായിരുന്നു ഒരു മാസം കാത്തിരിക്കാതെ തീരുമാനമെടുത്തവ ഒരു മാസം കാത്തു നിൽക്കാതെ പത്തായത്തിലാക്കിയത്   . Akhiljaxxn (സംവാദം) 15:08, 3 മാർച്ച് 2020 (UTC)Reply
വളരെ നന്ദി. ഇതിനായി വല്ല സ്ക്രിപ്റ്റും ഉണ്ടെങ്കിൽ നല്ലതായിരുന്നു. നിലവിലുള്ള പോക്ക് കണ്ടിട്ട് വളരെയധികം നീക്കം ചെയ്യൽ വേണ്ടിവരുമെന്ന് തോന്നുന്നു. --രൺജിത്ത് സിജി {Ranjithsiji} 04:58, 5 മാർച്ച് 2020 (UTC)Reply
ഇംഗ്ലീഷ് വിക്കിയിൽ AFD ക്ലോസ് ചെയ്യാനുള്ള ഓപ്ഷൻ Preferences ഇത് തന്നെ നമുക് സെറ്റ് ചെയ്യാം. അത് പോലെ സംവാദങ്ങൾ Archive ചെയ്യാൻ OneClickArchiver എന്നൊരു സ്ക്രിപ്റ്റു ഉണ്ട് .നമുക്കിതിവിടെ കിട്ടാൻ വല്ല മാർഗ്ഗവുമുണ്ടോ?. Akhiljaxxn (സംവാദം) 18:32, 5 മാർച്ച് 2020 (UTC)Reply
നോക്കട്ടെ. Afd preference ഞാൻ കണ്ടിട്ടില്ല. --രൺജിത്ത് സിജി {Ranjithsiji} 07:56, 6 മാർച്ച് 2020 (UTC)Reply
ഇതാണ് AFD ക്ലോസ് ചെയ്യാൻ യൂസ് ചെയ്യുന്ന ടൂൾ, preference ഇൽ Gadget ഇൽ ഇത് കാണം ബട്ട് മലയാളം വിക്കിയിൽ ഇത് ലഭ്യമല്ല. Akhiljaxxn (സംവാദം) 12:49, 6 മാർച്ച് 2020 (UTC)Reply
@Akhiljaxxn:ഇംഗ്ലീഷ് വിക്കിപീഡിയ താളിലെ ഇമ്പോർട്ട് സ്ക്രിപ്റ്റ് വച്ച് ചെയ്തൂടെ? Adithyak1997 (സംവാദം) 14:30, 20 ഏപ്രിൽ 2020 (UTC)Reply
അവിടെയുള്ള സ്ക്രിപ്റ്റുകളിൽ ഭൂരിഭാഗവും ഇവിടെ വർക്ക് ചെയ്യുന്നില്ല. രൺജിത്ത് സിജി {Ranjithsiji} എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ?. Akhiljaxxn (സംവാദം)
"ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.